
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായ്: പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ളവർ ആശങ്കയിലാണ്. യുദ്ധം നിലവിൽ പല രാജ്യക്കാരെയും ബാധിച്ചുകഴിഞ്ഞു. എൽപിജി ക്ഷാമം കാരണം പലയിടത്തും ഭക്ഷണത്തിന് വില വർദ്ധിച്ചു. ഇപ്പോഴിതാ ഇതിനെല്ലാം പുറമേ പുതിയൊരു ആശങ്ക കൂടി ഉയർന്നുവരികയാണ്. ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന സബ് സീ കേബിളുകളുടെ സുരക്ഷയാണ് ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുന്നത്. ഈ കേബിളുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം പോലും നഷ്‌ടമാകും.
ഇന്ത്യയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബയിൽ നിന്ന് യൂറോപ്പിലേക്കുള്ള നിർണായക വഴിയിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഈ കേബിളുകൾക്ക് തടസം സംഭവിച്ചാൽ ഇന്ത്യയിലുടനീളമുള്ള ഇന്റർനെറ്റ് വേഗത, ഡിജിറ്റൽ നെറ്റ്‌വർക്കുകൾ, ക്ലൗഡ് സേവനങ്ങൾ എന്നിവയെ ബാധിക്കും. പ്രധാനമായും ചെങ്കടലിലൂടെ കടന്നുപോകുന്ന സബ് സീ കേബിളുകളുടെ കാര്യത്തിലാണ് ആശങ്ക ഉയരുന്നത്. ഏഷ്യ, യൂറോപ്പ് ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഡാറ്റാ ട്രാഫിക്കിന്റെ ഭൂരിഭാഗവും വഹിക്കുന്ന 17 സബ് സീ കേബിളുകൾ ചെങ്കടലിലൂടെ കടന്നുപോകുന്നുണ്ട്.
ഇന്ത്യയിൽ ഇന്റർനെറ്റ് ട്രാഫിക്കിന്റെ ശേഷിക്കുന്ന 40 ശതമാനത്തിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കും പസഫിക്കിലേക്കുമാണ് പോകുന്നത്. സബ് സീ കേബിളിന് എന്തെങ്കിലും സംഭവിച്ചാൽ തന്നെ മിഡിൽ ഈസ്റ്റിലെ നിലവിലുള്ള യുദ്ധ സാഹചര്യത്തിൽ അവയുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. സാധാരണ സമയങ്ങളിൽ പോലും കടലിനടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഏറെ സമയവും പരിശ്രമവും ആവശ്യമായി വരാറുണ്ട്.
ഇന്ത്യയിലെ എല്ലാ മുൻനിര ടെലികോം, ഡിജിറ്റർ ഇൻഫ്രാസ്‌ട്രക്‌ചർ സ്ഥാപനങ്ങളുടെയും സബ് സീ കേബിളുകൾ ഹോർമുസ് കടലിടുക്കിനും ചെങ്കടലിനും അടിയിലൂടെയാണ് കടന്നുപോകുന്നത്. റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, വോഡഫോൺ ഐഡിയ എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.
Weather update in uae: യുഎഇയിൽ ഞായറാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക
UAE April 2, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Weather update in uae: ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വരെ രാജ്യം അസ്ഥിരമായ കാലാവസ്ഥയുടെ പിടിയിലായിരിക്കുമെന്നും വിവിധയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകും. ഇന്ന് താപനില കുറയുമെങ്കിലും വരും ദിവസങ്ങളിൽ ക്രമേണ വർദ്ധിക്കും. വടക്കൻ മേഖലകളിലും തീരദേശങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനയാത്രികർ ജാഗ്രത പാലിക്കണം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ തിരമാലകൾ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. ഇത് തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു
Driverless taxi dubai :പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്:നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം
Driverless taxi dubai; ജുമൈറ: ദുബായിൽ രണ്ടിടങ്ങളിൽ ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. അപ്പോളോ ഗോ കമ്പനി, വീ റൈഡ് എന്നിവയുമായി സഹകരിച്ച് ഉമ്മു സുഖീമിലും ജുമൈറയിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഊബർ ആപ്പ് വഴി വീ റൈഡ് വാഹനങ്ങൾ ലഭ്യമാകും.
വാഹനത്തിന്റെ ഇന്ധനം, അറ്റകുറ്റപ്പണികൾ പോലുള്ള പ്രവർത്തനങ്ങളുടെ ചുമതല ടോലൂൾ ഫോർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപ്പോളോ ഗോ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തിൽ ദുബായിൽ 100 സെൽഫ് ഡ്രൈവിംഗ് ടാക്‌സികളാണ് പ്രവർത്തനമാരംഭിക്കുന്നത്. വരും വർഷങ്ങളിൽ ഇതിന്റെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.
ലോഞ്ചിംഗിന് മുന്നോടിയായി ദുബായിലുടനീളമുള്ള റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സെൻസിംഗ് സാങ്കേതികവിദ്യകൾ, ഓരോഘട്ടങ്ങളിലും സ്വയം തീരുമാനമെടുക്കാനുള്ള സംവിധാനങ്ങൾ എന്നിവയോടെയാണ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ പ്രവർത്തിക്കുന്നത്. എല്ലാ റോഡുകളിലും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നതിനൊപ്പം ട്രാഫിക് സിഗ്നലുകൾ, കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ചലനങ്ങൾ ഉൾപ്പെടെ തിരിച്ചറിയുന്ന ഈ ടാക്‌സികളിൽ അപകടസാദ്ധ്യത വളരെ കുറവാണ്. വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലിറക്കുന്നതിന് മുമ്പ് പത്ത് നഗരങ്ങളിലായി 150 ദശലക്ഷം കിലോമീറ്ററിലധികം വാഹനം സുരക്ഷിതമായി സ്വയം ഡ്രൈവ് ചെയ്‌തിട്ടുണ്ട്.
Malayali dead in uae: പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE April 1, 2026

Malayali dead in uae: അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.