Weather update in uae: യുഎഇയിൽ ഞായറാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരും; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക

2026 03 2620 03 81uae warns dh2000 fine for entering wadis during rain vehicle may be confiscated

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Weather update in uae: ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ഞായറാഴ്ച വരെ രാജ്യം അസ്ഥിരമായ കാലാവസ്ഥയുടെ പിടിയിലായിരിക്കുമെന്നും വിവിധയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകും. ഇന്ന് താപനില കുറയുമെങ്കിലും വരും ദിവസങ്ങളിൽ ക്രമേണ വർദ്ധിക്കും. വടക്കൻ മേഖലകളിലും തീരദേശങ്ങളിലും ശനി, ഞായർ ദിവസങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറഞ്ഞേക്കാം. വാഹനയാത്രികർ ജാഗ്രത പാലിക്കണം. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ തിരമാലകൾ വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും കടലിൽ പോകുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. ഇത് തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിന് കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു

Driverless taxi dubai :പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്:നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

Driverless taxi dubai; ജുമൈറ: ദുബായിൽ രണ്ടിടങ്ങളിൽ ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. അപ്പോളോ ഗോ കമ്പനി, വീ റൈഡ് എന്നിവയുമായി സഹകരിച്ച് ഉമ്മു സുഖീമിലും ജുമൈറയിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഊബ‌ർ ആപ്പ് വഴി വീ റൈഡ് വാഹനങ്ങൾ ലഭ്യമാകും.

വാഹനത്തിന്റെ ഇന്ധനം, അറ്റകുറ്റപ്പണികൾ പോലുള്ള പ്രവർത്തനങ്ങളുടെ ചുമതല ടോലൂൾ ഫോർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപ്പോളോ ഗോ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തിൽ ദുബായിൽ 100 സെൽഫ് ഡ്രൈവിംഗ് ടാക്‌സികളാണ് പ്രവർത്തനമാരംഭിക്കുന്നത്. വരും വർഷങ്ങളിൽ ഇതിന്റെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.

ലോഞ്ചിംഗിന് മുന്നോടിയായി ദുബായിലുടനീളമുള്ള റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സെൻസിംഗ് സാങ്കേതികവിദ്യകൾ, ഓരോഘട്ടങ്ങളിലും സ്വയം തീരുമാനമെടുക്കാനുള്ള സംവിധാനങ്ങൾ എന്നിവയോടെയാണ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ പ്രവർത്തിക്കുന്നത്. എല്ലാ റോഡുകളിലും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നതിനൊപ്പം ട്രാഫിക് സിഗ്നലുകൾ, കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ചലനങ്ങൾ ഉൾപ്പെടെ തിരിച്ചറിയുന്ന ഈ ടാക്‌സികളിൽ അപകടസാദ്ധ്യത വളരെ കുറവാണ്. വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലിറക്കുന്നതിന് മുമ്പ് പത്ത് നഗരങ്ങളിലായി 150 ദശലക്ഷം കിലോമീറ്ററിലധികം വാഹനം സുരക്ഷിതമായി സ്വയം ഡ്രൈവ് ചെയ്‌തിട്ടുണ്ട്.

Malayali dead in uae: പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു

UAE April 1, 2026

290634

Malayali dead in uae: അബൂദബി: ഹൃദയാഘാതത്തെ തുടർന്ന് നാദാപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി. നാദാപുരം ചേലക്കാട് സ്വദേശി അജ്മൽ പാറച്ചാൽ (44) ആണ് മരിച്ചത്. മുസഫയിലെ ബർഗർ ടു നൈറ്റ് കഫ്ത്തീരിയിലെ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ മമ്മു. മാതാവ്: ആയിഷ. ഭാര്യ: അസീബ. മക്കൾ: മുഹമ്മദ് ഫിനാൻ, മുഹമ്മദ് സിനാൻ, മുഹമ്മദ് സാദ്, ഫാത്തിമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

top 5 changes uae residents;ഓടിപിയുടെ ബദൽ സംവിധാനം മുതൽ പാൻ കാർഡ് അപേക്ഷയിലെ മാറ്റം വരെ; ഏപ്രിൽ മാസത്തിൽ യുഎഇ നിവാസികൾ അറിഞ്ഞിരിക്കേണ്ട 5 പ്രധാന മാറ്റങ്ങൾ

UAE April 1, 2026

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e679e77 large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

top 5 changes uae residents;

ദുബൈ: ഏപ്രിൽ മാസം പിറക്കുന്നതോടെ യുഎഇയിലെ ജനജീവിതത്തെ ബാധിക്കുന്ന നിർണ്ണായകമായ അഞ്ച് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു. സ്കൂൾ പഠനം, ബാങ്കിംഗ് സുരക്ഷ, വിസ നിയമങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ പുതിയ പരിഷ്കാരങ്ങളാണ് അധികൃതർ നടപ്പിലാക്കുന്നത്. ഓരോ യുഎഇ നിവാസിയും അറിഞ്ഞിരിക്കേണ്ട ആ അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. സ്കൂളുകളിൽ വിദൂര പഠനം നീട്ടി

യുഎഇയിലെ നഴ്സറികൾ മുതൽ സെക്കൻഡറി സ്കൂളുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദൂര പഠനം 2026 ഏപ്രിൽ 17 വരെ നീട്ടി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്ഥിതിഗതികൾ ആഴ്ചതോറും അവലോകനം ചെയ്ത ശേഷം മാത്രമേ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

2. SMS ഓടിപികൾക്ക് വിട; ഇൻ-ആപ്പ് ബാങ്കിംഗ് വരുന്നു

ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് ഏർപ്പെടുത്തിയ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ഏപ്രിൽ മുതൽ കർശനമാകും. ഇനി മുതൽ സാമ്പത്തിക ഇടപാടുകൾക്ക് എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ ഉള്ള ഓടിപികൾ (OTP) ലഭിക്കില്ല. പകരം, ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയുള്ള ‘ആപ്പ് അധിഷ്ഠിത പ്രാമാണീകരണം’ (App-based Authentication) നിർബന്ധമാക്കി. ഉപഭോക്താക്കൾ അവരുടെ സ്മാർട്ട്ഫോണുകളിൽ ബാങ്ക് ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.

3. വിസ ഗ്രേസ് പിരീഡ് അവസാനിക്കുന്നു

കാലാവധി കഴിഞ്ഞ റെസിഡൻസി വിസയുള്ളവർക്ക് പിഴ കൂടാതെ രാജ്യത്തേക്ക് മടങ്ങാൻ അനുവദിച്ചിരുന്ന പ്രത്യേക ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും. ഏപ്രിൽ 1 മുതൽ പഴയ രീതിയിലുള്ള കർശനമായ വിസ നിയമങ്ങൾ പുനരാരംഭിക്കും. ഇനി മുതൽ വിസ കാലാവധി കഴിഞ്ഞവർ പുതിയ എൻട്രി പെർമിറ്റ് എടുത്തെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ.

4. എൻആർഐകൾക്ക് പാൻ കാർഡ് അപേക്ഷയിൽ പുതിയ മാറ്റം

യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർ പാൻ കാർഡിന് അപേക്ഷിക്കുമ്പോഴോ വിവരങ്ങൾ പുതുക്കുമ്പോഴോ ഏപ്രിൽ 1 മുതൽ കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടി വരും. ഇനി മുതൽ ഐഡന്റിറ്റി തെളിവായി ആധാർ കാർഡ് മാത്രം മതിയാകില്ല. പകരം പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക രേഖകൾ കൂടി നിർബന്ധമായും സമർപ്പിക്കണം.

5.ദുബൈ മിറക്കിൾ ഗാർഡൻ സന്ദർശിക്കാൻ വൻ ഇളവ്

യുഎഇ നിവാസികൾക്കായി ദുബായ് മിറക്കിൾ ഗാർഡൻ പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ മെയ് 31 വരെ 30 ദിർഹത്തിന് താമസക്കാർക്ക് ഉദ്യാനം സന്ദർശിക്കാം. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ആനുകൂല്യം ലഭിക്കുന്നതിന് ടിക്കറ്റ് കൗണ്ടറിൽ എമിറേറ്റ്‌സ് ഐഡി (Emirates ID) ഹാജരാക്കേണ്ടതുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *