Weather station; യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം

UAE heavy rain updates

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Weather station; ദുബായ്: യുഎഇയിൽ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തിങ്കളാഴ്ച മുതൽ പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും മേഘാവൃതമായ കാലാവസ്ഥയും ചൊവ്വ ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും താപനിലയിൽ നേരിയ വർധനവ് ഉണ്ടായി. എന്നാൽ പടിഞ്ഞാറൻ തീരങ്ങളിൽ രാത്രിയോടെ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതായും അറിയിച്ചു.

കൂടാതെ ചൊവ്വാഴ്ച മുതൽ ബുധനാഴ്ച വരെ താപനിലയിൽ നേരിയ കുറവുണ്ടാകുകയും ചിലയിടങ്ങളിൽ മഴ ലഭിക്കുകയും ചെയ്യും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. വ്യാഴാഴ്ചയോടെ കാലാവസ്ഥാ നില മെച്ചപ്പെടുമെങ്കിലും പുലർച്ചെ സമയങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

യുഎഇയിൽ ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പിന്നിൽ ‘സരയാത്ത്’എന്ന പ്രതിഭാസമാണെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. വസന്തകാലത്തെ ഈ മാറ്റം കാരണം പെട്ടെന്നുള്ള കാറ്റും ഇടിമിന്നലോടു കൂടിയ മഴയും സാധാരണമാണ്.

കഴിഞ്ഞ 80 വർഷത്തെ കാലാവസ്ഥാ റെക്കോർഡുകൾ പരിശോധിച്ചാൽ മാർച്ചിൽ ലഭിച്ച ഏറ്റവും ശക്തമായ മഴയായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായത്. റാസൽഖൈമയിലെ ജബൽ യാനസിൽ മാത്രം 244 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അജ്മാനിലും അൽ ഐനിലും സമാനമായ രീതിയിൽ കനത്ത മഴ ലഭിച്ചു.

‘ക്ലൗഡ് സീഡിംഗ്’ വഴി ഉണ്ടായതാണോ കാലാവസ്ഥ മാറ്റം എന്ന സംശയം മിക്ക ആളുകൾക്കും ഉണ്ടായിരുന്നു എന്നാൽ ഈ മഴ പൂർണ്ണമായും സ്വാഭാവികമായ ഒരു ന്യൂനമർദ്ദ സംവിധാനത്തിന്റെ ഫലമാണെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യം നിലനിന്നതിനാൽ തന്നെ മേഘങ്ങൾ രൂപപ്പെടുകയും കനത്ത മഴയ്ക്ക് കാരണമാവുകയും ചെയ്തു.

Rta Announces Sharjah Dubai Bus:യുഎഇയിലെ പ്രധാന റൂട്ടിലേക്കുള്ള ഈ ബസ് സർവീസുകൾ പുനരാരംഭിച്ചു!!! പൊതുജനം ശ്രദ്ധിക്കുക

Rta Announces Sharjah Dubai Bus; യുഎഇയിലെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ചിരുന്ന
ദുബായ് – ഷാർജ അന്തർഎമിറേറ്റ് ബസ് സർവീസുകൾ സാധാരണ നിലയിലേക്ക് പ്രവർത്തനം ആരംഭിക്കുന്നു. പ്രവസിക്കുകൾ ഉൾപ്പെടെ ഉള്ളവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇത്.അപ്രതീക്ഷിതമായി യുഎഇയിൽ പെയ്ത മഴ ഗതാഗത സംവിധാനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി അന്തർ-എമിറേറ്റ് ബസ് സർവീസുകൾ ആർടിഎ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രധാന പാതകളിലെ തടസ്സങ്ങൾ നീങ്ങിയതിനാലും കാലാവസ്ഥ മെച്ചപ്പെട്ടതിനാലും ബസ് സർവീസായ ഇ 315 വീണ്ടും സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഷാർജയിൽ താമസിക്കുകയും ദുബായിൽ ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾക്ക് ഈ സർവീസ് പുനരാരംഭിച്ചത് വലിയ ആശ്വാസമാണ് നൽകുന്നത്. ഇ315 ദുബായിലെ എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും ഷാർജയിലെ മുവൈല ബസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള സർവീസാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും ഈ റൂട്ടിനെ ആശ്രയിക്കുന്നത്.

മഴക്കെടുതിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന മറ്റ് സർവീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ എന്നാണ് റിപ്പോർട്ടുകൾ.അധികൃതർ റോഡുകളിലെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് ഓരോ റൂട്ടിലും ബസ്സുകൾ ഓടിത്തുടങ്ങുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ആർടിഎ കൺട്രോൾ സെന്റർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു

ബസ് സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ യാത്രക്കാർ
യാത്രയ്ക്ക് ഇറങ്ങുന്നതിന് മുൻപ് ആർടിഎയുടെ ഔദ്യോഗിക ആപ്പ് വഴിയോ കസ്റ്റമർ കെയർ വഴിയോ സമയവിവരങ്ങൾ ഉറപ്പാക്കണം. നിലവിൽ ദുബായിലെ പ്രധാന സ്റ്റേഷനുകളായ അൽ ഗുബൈബ, യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സർവീസുകളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് മുന്നറിപ്പ് ഉണ്ട്. കൂടാതെ യുഎഇയിലെ റോഡുകളിൽ മഴയെ തുടർന്ന് ഉണ്ടായവെള്ളക്കെട്ടുകൾ പൂർണ്ണമായും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർജനിക്കുകയാണ് എന്ന് അധികൃതർ വ്യക്തമാക്കി

യുഎഇയിൽ ഇന്ന് മഴ കുറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും ജനങ്ങൾ അധികാരികൾ നൽകുന്ന മഴ മുന്നറിപ്പ് കൃത്യമായി പാലിക്കണം. വാഹനം ഓടിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *