UAE Weather:യുഎഇയിൽ പെയ്തത് 80 വർഷത്തിനിടയിലെ റെക്കോർഡ് മഴ; ക്ലൗഡ് സീഡിംഗ് അല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ എൺപത് വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയ്ക്കാണ് മാർച്ച് 21 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ യുഎഇ സാക്ഷ്യം വഹിച്ചത്. ഇത്രയും വലിയ തോതിലുള്ള മഴയ്ക്ക് പിന്നിൽ കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് (Cloud Seeding) വിദ്യയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നുവെങ്കിലും, ഇത് പൂർണ്ണമായും പ്രകൃതിദത്തമായ പ്രതിഭാസമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) വ്യക്തമാക്കി. അന്തരീക്ഷത്തിലുണ്ടായ ശക്തമായ ന്യൂനമർദ്ദമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും കാരണമായത്. റാസൽഖൈമയിലെ ജെബൽ യാനസിൽ മാത്രം 244 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അജ്മാനിലെ അൽ മനാമ, അൽ ഐനിലെ അൽ ഹായർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ ശക്തമായ മഴ ലഭിച്ചു. മഴക്കെടുതിയിൽ വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും എവിടെയും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനും അടിയന്തര സേവന വിഭാഗങ്ങൾ രാപ്പകൽ പണിയെടുക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇത്തരമൊരു കനത്ത മഴയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്നും ഈ സമയത്ത് യാതൊരുവിധ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളും നടത്തിയിട്ടില്ലെന്നും അധികൃതർ ആവർത്തിച്ചു.

ഷെൽട്ടറിലേക്ക് വെറും 50 മീറ്റർ; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രവാസിക്ക് ദാരുണാന്ത്യം, അബുദാബിയിലെ സഹപ്രവർത്തകരുടെ പ്രിയപ്പെട്ടവന് വിട

അബുദാബി∙ തലസ്ഥാനത്ത് മിസൈൽ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ പ്രവാസി സമൂഹത്തിന് നൊമ്പരമായി പാക്കിസ്ഥാനി വയോധികൻ ഇസ്മായിലിന്റെ വിയോഗം. ദീർഘകാലമായി അബുദാബിയിലെ കരാർ കമ്പനിയിൽ ഇലക്ട്രിക്കൽ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയിൽ സഹായിയായിരുന്ന ഇസ്മായിൽ, സഹപ്രവർത്തകർക്ക് വെറും സഹതൊഴിലാളിയല്ല, മറിച്ച് ഏത് പ്രയാസത്തിലും ആശ്രയിക്കാവുന്ന കുടുംബാംഗത്തെപ്പോലെയായിരുന്നു

പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ നരി ഗ്രാമക്കാരനായ ഇസ്മായിൽ, ജോലിയിലെ വിശ്വസ്തത കൊണ്ടും കഠിനാധ്വാനം കൊണ്ടും എല്ലാവർക്കും പ്രിയങ്കരനായിരുന്നു. മൂന്ന് വർഷമായി ഇതേ കമ്പനിയിൽ മൂത്ത മകൻ സുബൈറിനൊപ്പം ജോലി ചെയ്തിരുന്നത്. മകന്റെ ഭാവിയിൽ വലിയ സ്വപ്നങ്ങൾ കണ്ടിരുന്ന അദ്ദേഹം, സുബൈറിന് ഡ്രൈവിങ് ലൈസൻസ് എടുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തത്തിന് ഇരയായത്. തന്റെ ഏക പേരക്കുട്ടിയുമായി ദിവസവും വിഡിയോ കോളിൽ സംസാരിച്ചിരുന്ന ഇസ്മായിൽ, ആ സ്നേഹബന്ധത്തിന്റെ വലിയൊരു കണ്ണി മുറിച്ചാണ് യാത്രയായത്.
മേഖലയിൽ സംഘർഷം രൂക്ഷമായതോടെ കമ്പനി സൈറ്റുകളിൽ കോൺക്രീറ്റ് ഷെൽട്ടറുകൾ നിർമിച്ച് സുരക്ഷാ പ്രോട്ടോക്കോൾ കർശനമാക്കിയിരുന്നു. പ്രായം പരിഗണിച്ച് കഠിനമായ ജോലികളിൽ നിന്ന് ഇസ്മായിലിനെ ഒഴിവാക്കി, സൈറ്റിന്റെ സുരക്ഷാ മേൽനോട്ട ചുമതലയായിരുന്നു നൽകിയിരുന്നത്. എന്നാൽ അപായ മുന്നറിയിപ്പ് ലഭിച്ച സമയത്ത് ഷെൽട്ടറിൽ നിന്ന് അൽപം അകലെയായിരുന്നു അദ്ദേഹം. മറ്റുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെത്തിയെങ്കിലും, ഷെൽട്ടറിലേക്ക് എത്തുന്നതിന് വെറും 50 മീറ്റർ മാത്രം ബാക്കി വന്നപ്പോൾ മിസൈൽ അവശിഷ്ടങ്ങൾ ഇസ്മായിലിന് മേൽ പതിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ അബുദാബി പൊലീസും ആംബുലൻസും സ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈ മാസം 19ന് മകൻ സുബൈറിന്റെ നേതൃത്വത്തിൽ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു

പ്രിയ സഹപ്രവർത്തകന്റെ വിയോഗം ഇന്നും കമ്പനിയിലെ ജീവനക്കാരെ വേട്ടയാടുന്നുണ്ട്. ഈ ദുരന്തത്തിന് പിന്നാലെ അബുദാബി അധികൃതർ നേരിട്ട് എത്തി ജീവനക്കാർക്ക് മാനസിക പിന്തുണ നൽകിയിരുന്നു. ഇപ്പോൾ ഓരോ സൈറൺ മുഴങ്ങുമ്പോഴും ജോലി ഉപേക്ഷിച്ച് ഷെൽട്ടറിലേക്ക് ഓടുകയും, സുരക്ഷിത സന്ദേശം ലഭിച്ചതിനുശേഷം പത്ത് മിനിറ്റ് കഴിഞ്ഞു മാത്രമേ പുറത്തിറങ്ങുകയുള്ളൂ എന്ന രീതിയിൽ, സുരക്ഷാ മുൻകരുതലുകൾ കമ്പനി കർശനമാക്കിയിരിക്കുകയാണ്.

Rta Announces Sharjah Dubai Bus:യുഎഇയിലെ പ്രധാന റൂട്ടിലേക്കുള്ള ഈ ബസ് സർവീസുകൾ പുനരാരംഭിച്ചു!!! പൊതുജനം ശ്രദ്ധിക്കുക

Rta Announces Sharjah Dubai Bus; യുഎഇയിലെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് നിർത്തിവെച്ചിരുന്ന
ദുബായ് – ഷാർജ അന്തർഎമിറേറ്റ് ബസ് സർവീസുകൾ സാധാരണ നിലയിലേക്ക് പ്രവർത്തനം ആരംഭിക്കുന്നു. പ്രവസിക്കുകൾ ഉൾപ്പെടെ ഉള്ളവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഇത്.അപ്രതീക്ഷിതമായി യുഎഇയിൽ പെയ്ത മഴ ഗതാഗത സംവിധാനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി അന്തർ-എമിറേറ്റ് ബസ് സർവീസുകൾ ആർടിഎ നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ പ്രധാന പാതകളിലെ തടസ്സങ്ങൾ നീങ്ങിയതിനാലും കാലാവസ്ഥ മെച്ചപ്പെട്ടതിനാലും ബസ് സർവീസായ ഇ 315 വീണ്ടും സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

ഷാർജയിൽ താമസിക്കുകയും ദുബായിൽ ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികൾക്ക് ഈ സർവീസ് പുനരാരംഭിച്ചത് വലിയ ആശ്വാസമാണ് നൽകുന്നത്. ഇ315 ദുബായിലെ എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ നിന്നും ഷാർജയിലെ മുവൈല ബസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള സർവീസാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസവും ഈ റൂട്ടിനെ ആശ്രയിക്കുന്നത്.

മഴക്കെടുതിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന മറ്റ് സർവീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ എന്നാണ് റിപ്പോർട്ടുകൾ.അധികൃതർ റോഡുകളിലെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് ഓരോ റൂട്ടിലും ബസ്സുകൾ ഓടിത്തുടങ്ങുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ആർടിഎ കൺട്രോൾ സെന്റർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു

ബസ് സമയക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ യാത്രക്കാർ
യാത്രയ്ക്ക് ഇറങ്ങുന്നതിന് മുൻപ് ആർടിഎയുടെ ഔദ്യോഗിക ആപ്പ് വഴിയോ കസ്റ്റമർ കെയർ വഴിയോ സമയവിവരങ്ങൾ ഉറപ്പാക്കണം. നിലവിൽ ദുബായിലെ പ്രധാന സ്റ്റേഷനുകളായ അൽ ഗുബൈബ, യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സർവീസുകളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.

അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്. വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് മുന്നറിപ്പ് ഉണ്ട്. കൂടാതെ യുഎഇയിലെ റോഡുകളിൽ മഴയെ തുടർന്ന് ഉണ്ടായവെള്ളക്കെട്ടുകൾ പൂർണ്ണമായും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർജനിക്കുകയാണ് എന്ന് അധികൃതർ വ്യക്തമാക്കി

യുഎഇയിൽ ഇന്ന് മഴ കുറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നിരുന്നാലും ജനങ്ങൾ അധികാരികൾ നൽകുന്ന മഴ മുന്നറിപ്പ് കൃത്യമായി പാലിക്കണം. വാഹനം ഓടിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം

UAE Weather Updates;യു.എ.ഇയിലെ കാലാവസ്ഥയില്‍ വലിയ മാറ്റം: ; വ്യാഴാഴ്ച്ച വരെ മുന്നറിയിപ്പ് ; ശ്രദ്ധിക്കുക

UAE Weather Updates; ദുബൈ: യു.എ.ഇയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നല്‍കി. ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളില്‍ പൊടിക്കാറ്റിനും മണല്‍ക്കാറ്റിനും സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള ഉപരിതല ന്യൂനമര്‍ദ്ദത്തിന്റെയും പടിഞ്ഞാറ് നിന്നുള്ള ഉച്ചമര്‍ദ്ദത്തിന്റെയും സ്വാധീനത്തിലാണ് രാജ്യത്തെ കാലാവസ്ഥയെന്ന് അധികൃതര്‍ വ്യക്തമാക്കി.


കാറ്റിന്റെ വേഗത മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെയായിരിക്കുമെങ്കിലും വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ പ്രക്ഷുബ്ധമായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 21 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. ഉള്‍പ്രദേശങ്ങളില്‍ 23°C മുതല്‍ 28°C വരെയും പര്‍വതപ്രദേശങ്ങളില്‍ 9°C മുതല്‍ 18°C വരെയുമായിരിക്കും താപനില. തീരപ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 85 ശതമാനം വരെയാകാന്‍ സാധ്യതയുണ്ട്.
നാളെയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. രാത്രിയോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദ്വീപുകളിലും മേഘങ്ങള്‍ വര്‍ധിച്ചേക്കാം. തെക്ക്പടിഞ്ഞാറ് ദിശയില്‍ നിന്നും വടക്ക്പടിഞ്ഞാറ് ദിശയിലേക്ക് വീശുന്ന കാറ്റ് ശക്തമാകാനും പൊടിപടലങ്ങള്‍ ഉയരാനും സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതിലോ മിതമായ തോതിലോ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. വടക്കന്‍ സമുദ്രഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകും.
ബുധനാഴ്ചയും മഴ തുടര്‍ന്നേക്കും. താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍. ശക്തമായ കാറ്റ് കാരണം കാഴ്ചാപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ബുധനാഴ്ച അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.
വ്യാഴാഴ്ചയോടെ കാലാവസ്ഥ ക്രമേണ സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തല്‍. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനില വീണ്ടും നേരിയ തോതില്‍ കുറഞ്ഞേക്കാം. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി കുറയുകയും കടല്‍ ശാന്തമാവുകയും ചെയ്യും.

Abhudhabi big ticket ;ഭാഗ്യനമ്പർ മാത്രം നോക്കി ടിക്കറ്റെടുത്തു; മലയാളി പ്രവാസിയെ തേടിയെത്തിയത് വമ്പൻ സമ്മാനം

Abhudhabi big ticket : അബുദാബി: പല മലയാളി പ്രവാസികളുടെയും തലവര മാറ്റിയ യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യനേട്ടത്തിൽ മലയാളികൾ. മാർച്ച് മൂന്നാം വാരത്തിൽ നടന്ന നറുക്കെടുപ്പിലാണ് മൂന്ന് മലയാളികൾക്ക് വൻ സമ്മാനമടിച്ചത്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർക്കും പാകിസ്ഥാനിൽ നിന്നുള്ള ഒരാൾക്കും 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റിന്റെ സ്വർണക്കട്ടിയാണ് സമ്മാനമായി ലഭിച്ചത്.

18 വർഷമായി ദുബായിയിൽ സെയിൽസ് പ്രൊഫഷണലായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് വൻ ഭാഗ്യം തേടിയെത്തിയവരിൽ ഒരാൾ. കഴിഞ്ഞ എട്ടുവർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുനീഷ് പറയുന്നു. ഇത്തവണ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യനമ്പറായ മൂന്നിൽ അവസാനിക്കുന്ന നമ്പറുള്ള ടിക്കറ്റുകൾ മാത്രമാണ് സുനീഷ് എടുക്കാറുള്ളത്. സമ്മാനത്തിന്റെ ഒരു വിഹിതം നാട്ടിലെ അനാഥാലയത്തിന് നൽകാനാണ് സുനീഷിന്റെ തീരുമാനം.

ദുബായിൽ 20 വർഷമായി ബിസിനസ് ചെയ്യുന്ന ശരത് ബാലനാണ് സ്വർണസമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ശരത് ടിക്കറ്റെടുത്തത്. സമ്മാനത്തിനർഹനായ വിവരമറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ മീറ്റിംഗിലായിരുന്നതിനാൽ ഫോണെടുക്കാൻ സാധിച്ചില്ല. പിന്നീട് ഓൺലൈനിലൂടെ ഫലം പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. നിലവിൽ സമ്മാനത്തുക എന്തിനാണുപയോഗിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ടിക്കറ്റ് വാങ്ങുന്നത് ഇനിയും തുടരുമെന്നും ശരത് പറഞ്ഞു.

കേരളത്തിലെ ഡോക്‌ടറായ മുഹമ്മദ് ഇബ്രാഹിമാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മൂന്നാമത്തെ വിജയി. 20 വർഷമായി ടിക്കറ്റെടുക്കുന്ന പിതാവിൽ നിന്നും യുഎഇയിലുള്ള സഹോദരനിൽ നിന്നുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഇബ്രാഹിം അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്നു. ഈ വർഷമവസാനം ഉപരിപഠനത്തിനായി കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇബ്രാഹിം

Related Posts

Leave a Reply

Your email address will not be published. Required fields are marked *