
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
uae essential safety rules;അബുദബി: യുഎഇയിൽ നിലവിലുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച്, അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി അബുദബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ (ADCMC). അപ്രതീക്ഷിതമായ അലേർട്ടുകൾ ലഭിക്കുമ്പോഴോ സ്ഫോടന ശബ്ദങ്ങൾ കേൾക്കുമ്പോഴോ പരിഭ്രാന്തരാകാതെ എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെക്കുറിച്ച് വിപുലമായ ബോധവൽക്കരണ കാമ്പെയ്നിന്റെ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ് അധികൃതർ.
പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും സാമൂഹിക സ്ഥിരത നിലനിർത്തുന്നതിനും താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു:
1. അലേർട്ടുകൾ ലഭിക്കുമ്പോൾ എന്തുചെയ്യണം?
ജോലിസ്ഥലത്തോ കെട്ടിടങ്ങളിലോ ആയിരിക്കുമ്പോൾ അടിയന്തര മുന്നറിയിപ്പ് കേട്ടാൽ ഉടൻ ജോലി നിർത്തി ശാന്തത പാലിക്കുക. ജനാലകൾ, ഗ്ലാസ് പ്രതലങ്ങൾ എന്നിവയിൽ നിന്ന് അകന്നുനിൽക്കണം. ലിഫ്റ്റുകൾക്ക് പകരം പടികൾ ഉപയോഗിച്ച് ബേസ്മെന്റ് പോലെയുള്ള സുരക്ഷിത ഇടങ്ങളിലേക്ക് നീങ്ങുക. അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നത് വരെ അഭയകേന്ദ്രം വിട്ടുപോകരുത്.
2. വാഹനമോടിക്കുമ്പോഴും പൊതുസ്ഥലങ്ങളിലും
വാഹനമോടിക്കുമ്പോൾ: വേഗത കുറച്ച് ജാഗ്രത പാലിക്കുക. സാധ്യമെങ്കിൽ അടുത്തുള്ള കെട്ടിടത്തിൽ അഭയം തേടുക. അതിന് സാധിച്ചില്ലെങ്കിൽ ജനാലകൾ അടച്ച് എൻജിൻ ഓഫാക്കി വാഹനത്തിനുള്ളിൽ തന്നെ തുടരുക.
ഷോപ്പിംഗ് മാളുകളിൽ: മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. പുറത്തെ തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ ബിൽബോർഡുകൾ, തൂണുകൾ എന്നിവയ്ക്ക് താഴെ നിൽക്കരുത്
3. വ്യാജവാർത്തകൾക്കെതിരെ ജാഗ്രത
ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെയും ലിങ്കുകളെയും കരുതിയിരിക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങൾ കൈമാറരുത്. വ്യക്തിഗത വിവരങ്ങൾ അജ്ഞാതരായവർക്ക് നൽകരുത്. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും അത് പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
4. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന
പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാൻ മാതാപിതാക്കൾ ശാന്തമായി സംസാരിക്കണം. പ്രായമായവർക്കും നിശ്ചയദാർഢ്യമുള്ളവർക്കുംആവശ്യമായ മരുന്നുകളും സഹായ ഉപകരണങ്ങളും ഉറപ്പാക്കണം. കുടുംബങ്ങൾക്ക് പിന്തുണയ്ക്കായി 80033322 എന്ന നമ്പറിൽ ഫാമിലി കൗൺസിലിംഗ് സെന്ററുമായി ബന്ധപ്പെടാം.
5. വളർത്തുമൃഗങ്ങളുടെ സംരക്ഷണം
വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുക. അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതണം. മൃഗങ്ങളെ പരിരക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ മുനിസിപ്പാലിറ്റിയുടെ 993 എന്ന നമ്പറിൽ സഹായം തേടാം.
അടിയന്തര സാഹചര്യങ്ങൾ അവസാനിച്ചാലും പരിസരം സൂക്ഷ്മമായി പരിശോധിക്കണം. സംശയാസ്പദമായ വസ്തുക്കളോ അസാധാരണമായ ഗന്ധമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. തയ്യാറെടുപ്പും ജാഗ്രതയുമാണ് ഇത്തരം ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും വലിയ ആയുധമെന്ന് ADCMC വ്യക്തമാക്കി.
Abhudhabi big ticket ;ഭാഗ്യനമ്പർ മാത്രം നോക്കി ടിക്കറ്റെടുത്തു; മലയാളി പ്രവാസിയെ തേടിയെത്തിയത് വമ്പൻ സമ്മാനം
Jobs March 30, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abhudhabi big ticket : അബുദാബി: പല മലയാളി പ്രവാസികളുടെയും തലവര മാറ്റിയ യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യനേട്ടത്തിൽ മലയാളികൾ. മാർച്ച് മൂന്നാം വാരത്തിൽ നടന്ന നറുക്കെടുപ്പിലാണ് മൂന്ന് മലയാളികൾക്ക് വൻ സമ്മാനമടിച്ചത്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർക്കും പാകിസ്ഥാനിൽ നിന്നുള്ള ഒരാൾക്കും 200 ഗ്രാം തൂക്കം വരുന്ന 24 കാരറ്റിന്റെ സ്വർണക്കട്ടിയാണ് സമ്മാനമായി ലഭിച്ചത്.
18 വർഷമായി ദുബായിയിൽ സെയിൽസ് പ്രൊഫഷണലായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സുനീഷ് കൃഷ്ണൻ ബാലകൃഷ്ണനാണ് വൻ ഭാഗ്യം തേടിയെത്തിയവരിൽ ഒരാൾ. കഴിഞ്ഞ എട്ടുവർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് സുനീഷ് പറയുന്നു. ഇത്തവണ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. തന്റെ ഭാഗ്യനമ്പറായ മൂന്നിൽ അവസാനിക്കുന്ന നമ്പറുള്ള ടിക്കറ്റുകൾ മാത്രമാണ് സുനീഷ് എടുക്കാറുള്ളത്. സമ്മാനത്തിന്റെ ഒരു വിഹിതം നാട്ടിലെ അനാഥാലയത്തിന് നൽകാനാണ് സുനീഷിന്റെ തീരുമാനം.
ദുബായിൽ 20 വർഷമായി ബിസിനസ് ചെയ്യുന്ന ശരത് ബാലനാണ് സ്വർണസമ്മാനം നേടിയ മറ്റൊരു ഭാഗ്യശാലി. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ശരത് ടിക്കറ്റെടുത്തത്. സമ്മാനത്തിനർഹനായ വിവരമറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചപ്പോൾ മീറ്റിംഗിലായിരുന്നതിനാൽ ഫോണെടുക്കാൻ സാധിച്ചില്ല. പിന്നീട് ഓൺലൈനിലൂടെ ഫലം പരിശോധിച്ചപ്പോഴാണ് വിവരമറിഞ്ഞത്. നിലവിൽ സമ്മാനത്തുക എന്തിനാണുപയോഗിക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ടിക്കറ്റ് വാങ്ങുന്നത് ഇനിയും തുടരുമെന്നും ശരത് പറഞ്ഞു.
കേരളത്തിലെ ഡോക്ടറായ മുഹമ്മദ് ഇബ്രാഹിമാണ് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ച മൂന്നാമത്തെ വിജയി. 20 വർഷമായി ടിക്കറ്റെടുക്കുന്ന പിതാവിൽ നിന്നും യുഎഇയിലുള്ള സഹോദരനിൽ നിന്നുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഇബ്രാഹിം അറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ആറ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്നു. ഈ വർഷമവസാനം ഉപരിപഠനത്തിനായി കാനഡയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ് ഇബ്രാഹിം
യുഎഇ ലോട്ടറി നറുക്കെടുപ്പ് ഫലം: ഇത്തവണയും ബംബർ അടിച്ചില്ല; 5 പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം!
യുഎഇ ലോട്ടറിയുടെ (UAE Lottery) ഏറ്റവും പുതിയ നറുക്കെടുപ്പിൽ (Draw No. 260328) 30 ദശലക്ഷം ദിർഹത്തിന്റെ ബംബർ സമ്മാനം ആർക്കും ലഭിച്ചില്ല. ഒന്നാം സമ്മാനത്തോടൊപ്പം 5 ദശലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും ഇത്തവണ ആരും നേടിയിട്ടില്ലാത്തതിനാൽ ഈ തുക അടുത്ത നറുക്കെടുപ്പിലേക്ക് (Rollover) മാറ്റിയിരിക്കുകയാണ്.
വിജയിച്ച നമ്പറുകൾ:
- ഡേയ്സ് സെക്ഷൻ (Days): 8, 31, 19, 24, 16, 26
- മന്ത് സെക്ഷൻ (Month): 11
ഭാഗ്യശാലികൾ: ബംബർ സമ്മാനം ആർക്കും ലഭിച്ചില്ലെങ്കിലും, അഞ്ച് പേർ 1,00,000 ദിർഹം വീതം സമ്മാനമായി നേടി. ഇതിൽ മൂന്ന് പേർ ഗ്യാരണ്ടീഡ് ‘ലക്കി ചാൻസ് ഐഡി’ (Lucky Chance ID) വഴിയാണ് സമ്മാനം കരസ്ഥമാക്കിയത്. വിജയിച്ച ഐഡികൾ താഴെ പറയുന്നവയാണ്:
- AX2273977
- BX4899826
- DI8569181
ഇതുകൂടാതെ ലക്കി ഡേ ഡ്രോയിലെ മൂന്നാം സമ്മാനത്തിന് അർഹരായ മറ്റ് രണ്ട് പേരും ഒരു ലക്ഷം ദിർഹം വീതം സ്വന്തമാക്കി.
അടുത്ത നറുക്കെടുപ്പ്: അടുത്ത ലോട്ടറി നറുക്കെടുപ്പ് ഏപ്രിൽ 4-ന് നടക്കും. 30 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നേടാൻ പുതിയ ടിക്കറ്റുകളുമായി ഏപ്രിൽ 4 വരെ കാത്തിരിക്കാം.