
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Emergency alert in uae: ദുബായ്∙ യാത്രയിലോ ഷോപ്പിങ്ങിലോ ആയിരിക്കുമ്പോൾ അധികൃതരിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ ഒട്ടും പരിഭ്രാന്തരാകാതെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ഔദ്യോഗിക സന്ദേശങ്ങൾ ലഭിക്കുന്നത് വരെ അവിടെത്തന്നെ തുടരുക. ജോലിസ്ഥലത്തോ കെട്ടിടങ്ങൾക്കുള്ളിലോ ആണെങ്കിൽ ഉടൻ ജോലി നിർത്തിവച്ച് ജനലുകളിൽ നിന്നും ഗ്ലാസ് പ്രതലങ്ങളിൽ നിന്നും മാറി നിൽക്കണം. ബേസ്‌മെന്റുകളോ ഉൾവശത്തെ മുറികളോ അഭയസ്ഥാനമായി തിരഞ്ഞെടുക്കാം. ലിഫ്റ്റുകൾ (എലവേറ്റർ)ക്ക് പകരം പടവുകൾ മാത്രം ഉപയോഗിക്കുക.
വ്യാജ വാർത്തകൾക്കെതിരെ ഡിജിറ്റൽ ജാഗ്രത
അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങളെയും ലിങ്കുകളെയും ജാഗ്രതയോടെ കാണണം. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും അവ മാത്രം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുകയും ചെയ്യുക. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരവും സമൂഹത്തിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നതുമാണെന്ന് അധികൃതർ ഓർമിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക കരുതൽ
പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെ മാനസികാവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. അവരോട് ശാന്തമായി സംസാരിക്കുകയും സുരക്ഷിതരാണെന്ന ഉറപ്പ് നൽകുകയും വേണം. ഭയപ്പെടുത്തുന്ന വാർത്തകൾ കാണുന്നത് നിയന്ത്രിക്കണം. പ്രായമായവർക്കും നിശ്ചയദാർഢ്യമില്ലാത്തവർക്കും പ്രത്യേക ശാരീരിക-മാനസിക പിന്തുണ ഉറപ്പാക്കണം. അവർക്ക് ആവശ്യമായ മരുന്നുകളും മറ്റ് ഉപകരണങ്ങളും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിക്കണം. സഹായത്തിനായി ഫാമിലി കൗൺസിലിങ് നമ്പറായ 80033322-ൽ ബന്ധപ്പെടാവുന്നതാണ്.
വാഹനമോടിക്കുമ്പോൾ പാലിക്കേണ്ടവ
റോഡിലായിരിക്കുമ്പോഴാണ് മുന്നറിയിപ്പ് ലഭിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗത കുറച്ച് അടുത്തുള്ള സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടുക. തുറസ്സായ സ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ വാഹനം നിർത്തരുത്. സുരക്ഷിതമായ കെട്ടിടങ്ങൾ ലഭ്യമല്ലെങ്കിൽ വണ്ടി ഒതുക്കി നിർത്തി എൻജിൻ ഓഫ് ചെയ്ത് ഗ്ലാസുകൾ ഉയർത്തി ഉള്ളിൽ തന്നെ ഇരിക്കുക. റോഡിലെ അപകടങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.
∙പൊതുസ്ഥലങ്ങളിലും മാളുകളിലും
മാളുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ആയിരിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. തിക്കും തിരക്കും ഉണ്ടാക്കാതെ കെട്ടിടത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീങ്ങുക. പരസ്യപ്പലകകൾ, പോസ്റ്റുകൾ, ഗ്ലാസ് ചുവരുകൾ എന്നിവയുടെ അടുത്തുനിന്ന് മാറിനിൽക്കണം. പുകയോ പൊടിയോ ഉള്ള സാഹചര്യമാണെങ്കിൽ മൂക്കും വായയും തുണി ഉപയോഗിച്ച് മറയ്ക്കുകയും തറയിൽ കിടന്ന് തല സംരക്ഷിക്കുകയും ചെയ്യുക.
∙വളർത്തുമൃഗങ്ങളുടെ സുരക്ഷ
മഴയോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപ്പോൾ വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ തന്നെ സുരക്ഷിതമായി നിർത്തണം. അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ കരുതുക. അവയെ പുറത്തേക്ക് വിടുകയോ അപകടസ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയോ ചെയ്യരുത്. മൃഗങ്ങളെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണെങ്കിൽ മുൻസിപ്പാലിറ്റി വകുപ്പിനെ 993 എന്ന നമ്പറിൽ ബന്ധപ്പെടാം
സമൂഹത്തിന്റെ ഉത്തരവാദിത്തം
അധികൃതർ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. ദുർബല വിഭാഗങ്ങളെ സഹായിക്കാനും സുരക്ഷാ സേനയുമായി സഹകരിക്കാനും എല്ലാവരും തയ്യാറാകണം. ഈ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സാധിക്കൂ എന്ന് അബുദാബി ഭരണകൂടം വ്യക്തമാക്കി.
expatriate salary deduction law;ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ നിർബന്ധമായും അറിയേണ്ട നിയമം – അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം!
Jobs March 28, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
expatriate salary deduction law;യുഎഇ: രാജ്യത്തെ ആഗോള സാമ്പത്തിക പ്രതിസന്ധികളും പ്രാദേശികമായ വിപണിയിലെ മാറ്റങ്ങളും യുഎഇയിലെ പല കമ്പനികളെയും സാരമായി ബാധിക്കുന്നു. ഇതിന്റെ പ്രതിഫലനമായി ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഇവന്റ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ യുഎഇയിലെ പ്രവാസികൾ തൊഴിൽ നിയമങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ ധാരണയില്ലാത്തതിനാൽ തൊഴിലുടമകൾ പറയുന്നത് അനുസരിക്കാൻ പ്രവാസികൾ നിർബന്ധിതരാകുന്നു. എന്നാൽ യുഎഇ തൊഴിൽ നിയമം ജീവനക്കാർക്ക് ശക്തമായ സുരക്ഷ ഉറപ്പാക്കുന്നു.
യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ അധികാരമില്ല. നിലവിലുള്ള ലേബർ കോൺട്രാക്റ്റിൽ മാറ്റം വരുത്താതെ ശമ്പളം കുറയ്ക്കുന്നത് നിയമവിരുദ്ധമായാണ് യുഎഇ കാണുന്നത്. ഒരു കമ്പനിക്ക് ശമ്പളത്തിൽ മാറ്റം വരുത്തണമെങ്കിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം.
ശമ്പളം കുറയ്ക്കുന്നതിനോ ശമ്പളമില്ലാത്ത അവധിയിൽ പോകുന്നതിനോ ജീവനക്കാരൻ രേഖാമൂലമുള്ള സമ്മതം നൽകിയിരിക്കണം. കൂടാതെ കരാറിലെ ഈ മാറ്റം മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. വെറുതെ ഒരു മീറ്റിംഗ് വിളിച്ചോ വാക്കാൽ പറഞ്ഞോ ശമ്പളത്തിൽ കുറവ് വരുത്താൻ യുഎഇയിൽ അനുവാദമില്ല.
കൂടാതെ ശമ്പളം കുറഞ്ഞ പുതിയ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ജോലി കളയുമെന്ന് കമ്പനി ഭീഷണിപ്പെടുത്തിയാലും പ്രവാസികൾ ഇനി ഭയപ്പെടേണ്ട സാഹചര്യമില്ല. കരാറിലെ നിബന്ധനകൾ നിങ്ങൾക്ക് ദോഷകരമാണെങ്കിൽ അത് നിരസിക്കാൻ നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. ഇത്തരത്തിൽ സമ്മതമില്ലാതെ പിരിച്ചുവിടുന്നത് ‘അനിയന്ത്രിതമായ പിരിച്ചുവിടലായാണ് കണക്കാക്കാക്കുക.
ഈ സാഹചര്യത്തിൽ ലേബർ കോടതിയെ സമീപിക്കാനും മൂന്ന് മാസത്തെ ശമ്പളം വരെ നഷ്ടപരിഹാരമായി നേടിയെടുക്കാനും പ്രവാസികൾക്ക് സാധിക്കും. അതേസമയം ഓരോ തൊഴിലാളിക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വേതന സംരക്ഷണ സംവിധാനം യുഎഇയിലുണ്ട്.
ഇത് വഴി ബാങ്ക് ട്രാൻസ്ഫറുകൾ വഴി കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഗവൺമെന്റ് നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
നിലവിലെ സംഘർഷങ്ങളോ സാമ്പത്തിക പ്രതിസന്ധിയോ കാരണം WPS വഴി ശമ്പളം നൽകുന്നതിൽ കമ്പനികൾക്ക് ഇളവുകൾ ഒന്നും തന്നെയില്ല പ്രത്യേക ഗവൺമെന്റ് സർക്കുലർ ഇല്ലാത്ത സാഹചര്യത്തിൽ കമ്പനികൾ കൃത്യസമയത്ത് തന്നെ തൊഴിലാളികൾക്ക് ശമ്പളം നൽകണം.
ശമ്പളം ലഭിച്ച മാസത്തിന് ശേഷമുള്ള മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ ശമ്പളം അക്കൗണ്ടിൽ എത്തിയിരിക്കണം. 30 ദിവസത്തിൽ കൂടുതൽ ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ പിഴയും പുതിയ വർക്ക് പെർമിറ്റുകൾ നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകും.
അതേസമയം ചില കമ്പനികൾ ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പോകാൻ നിർബന്ധിക്കാറുണ്ട്. ഇവിടെയും വളരെ വ്യക്തമായ നിയമമുണ്ട്. ജീവനക്കാരന്റെ പൂർണ്ണമായ സമ്മതമില്ലാതെ ഒരാളെയും നിർബന്ധിച്ച് അവധിയിൽ അയക്കാൻ പാടില്ല. ഇനി കമ്പനി കടുത്ത പ്രതിസന്ധിയിലാണെങ്കിൽ പോലും അവധിയുടെ കാലാവധി എത്രയാണെന്നും അത് കഴിഞ്ഞാൽ തിരികെ ജോലിയിൽ പ്രവേശിക്കാമെന്നും രേഖാമൂലമുള്ള ഉറപ്പ് നിങ്ങൾ നിർബന്ധമായും വാങ്ങിയിരിക്കണം