Apply for the latest job vacancies
ശക്തമായ ന്യൂനമർദ്ദത്തെത്തുടർന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മാർച്ച് 27 വെള്ളിയാഴ്ച കനത്ത മഴയും ഇടിമിന്നലോടു കൂടിയ കാറ്റും അനുഭവപ്പെട്ടു. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. റാസൽഖൈമയിലെ ഷൗക്കയിൽ 77.5 മില്ലീമീറ്ററും ഷാർജയിലെ കൽബയിൽ 65.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയത് ഈ സീസണിലെ തന്നെ ഉയർന്ന അളവുകളിൽ ഒന്നാണ്. കനത്ത മഴയെത്തുടർന്ന് എമിറേറ്റ്സ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം മന്ദഗതിയിലാവുകയും ചെയ്തു. പലയിടങ്ങളിലും അന്തർ നഗര ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷ മുൻനിർത്തി റാസൽഖൈമയിലെ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് അനുവദിച്ചിരുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും, വാദികളിൽ നിന്നും മലയോര മേഖലകളിൽ നിന്നും വിട്ടുനിൽക്കണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മഞ്ഞ, ഓറഞ്ച് അലേർട്ടുകളിലൂടെ നിർദ്ദേശിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം
Malayali youth stabbed to death Sharjah ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു രണ്ടുപേരും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
;യു.എ.ഇയിൽ പരക്കെ ശക്തമായ മഴ: ഇന്ന് ബസ് സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
Dubai RTA;ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ വീശിയടിച്ച ശക്തമായ മഴയെയും ഇടിമിന്നലിനെയും കാറ്റിനെയും തുടർന്ന് ചില ബസ് റൂട്ടുകൾ താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) മുന്നറിയിപ്പ് നൽകി. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് കനത്ത മഴയും ഇടിമിന്നലുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. പൊടിക്കാറ്റ് കാരണം പലയിടത്തും കാഴ്ചാപരിമിതിയും ഉണ്ടായി. ഇതേത്തുടർന്ന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയും രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്തു.
ബസ് സർവീസുകൾ സാധാരണ നിലയിലാകുമ്പോൾ കൂടുതൽ വിവരങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങളും ട്രാഫിക് അപ്‌ഡേറ്റുകളും സുരക്ഷാ നിർദേശങ്ങളും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
uae warns dh2000 fine;മഴയൊക്കെ പെയ്യും പക്ഷെ ഇക്കാര്യം മാത്രം ചെയ്താൽ ഒന്നും രണ്ടും അല്ല 20,000 ദിർഹം പിഴ;നിയമം ലംഘിച്ചാൽ പണി കിട്ടും
uae warns dh2000 fine;ദുബൈ: അസ്ഥിരമായ കാലാവസ്ഥയിലും മഴസമയത്തും സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ പ്രകാരം നിയമലംഘകർക്ക് കനത്ത പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും.
മഴവെള്ളപ്പാച്ചിലുള്ള സമയത്ത് അപകടസാധ്യത അവഗണിച്ച് വാദികളിലോ താഴ്‌വരകളിലോ പ്രവേശിക്കുന്നവർക്ക് 2,000 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവിംഗ് ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റുകൾ രേഖപ്പെടുത്തുകയും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. മഴ ആസ്വദിക്കാനായി താഴ്‌വരകൾ, അണക്കെട്ടുകൾ, വെള്ളപ്പൊക്ക ചാലുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടുന്നവർക്ക് 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.
രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയാൽ ശിക്ഷ
പ്രതികൂല കാലാവസ്ഥയിൽ പൊലിസ്, ആംബുലൻസ്, സിവിൽ ഡിഫൻസ് തുടങ്ങിയ അടിയന്തര വിഭാഗങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. രക്ഷാപ്രവർത്തന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്ക് 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് അധികൃതർ കണ്ടുകെട്ടും.
അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകർക്ക് സുഗമമായി പ്രവർത്തിക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.