
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
heavy rain halts bus services;ദുബൈ: യുഎഇയിൽ തുടരുന്ന കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടർന്ന് ദുബൈയിൽ നിന്ന് ഷാർജയിലേക്കും അജ്മാനിലേക്കുമുള്ള അന്തർ-എമിറേറ്റ് ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. മാർച്ച് 26 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് അടിയന്തര നടപടി. എത്രയും വേഗം സർവീസുകൾ പുനരാരംഭിക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് അധികൃതരുമായി ചേർന്ന് ആർടിഎ ടീമുകൾ പ്രവർത്തിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഈ തടസ്സത്തിൽ പൊതുജനങ്ങളുടെ സഹകരണം അതോറിറ്റി അഭ്യർത്ഥിച്ചു.
ബസ് സർവീസുകൾ എന്ന് പുനരാരംഭിക്കും എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആർടിഎയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിക്കുന്നതാണ്. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് നിലവിലെ സാഹചര്യം പരിശോധിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Weather alert in uae;യുഎഇയിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം
UAE March 26, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Weather alert in uae; യുഎഇ: രാജ്യത്ത് വീണ്ടും കാലാവസ്ഥാ അസ്ഥിരത തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയുണ്ടാകാൻ സാധ്യതയുള്ളതായും അറിയിച്ചു.നിലവിലെ അന്തരീക്ഷ സാഹചര്യം കണക്കിലെടുത്ത് പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ അനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരത്തോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൾ പുതിയ
തുടർന്ന് ഇത് ക്രമേണ ഉൾനാടുകളിലേക്കും കിഴക്കൻ മേഖലകളിലേക്കും വ്യാപിക്കും. അൽ ദഫ്ര ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലകളിൽ ആരംഭിക്കുന്ന മഴ വെള്ളിയാഴ്ച പുലർച്ചെയോടെ അബുദാബി നഗരത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും എത്തുമെന്നും അറിയിച്ചു. വെള്ളിയാഴ്ച പകൽ മഴയുടെ തീവ്രത വർധിക്കും.
ഇത് ദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലേക്കും അൽ ഐൻ, കിഴക്കൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിലുള്ള അന്തരീക്ഷ അസ്ഥിരതയുടെ തുടർച്ചയാണെന്നും എൻസിഎം വ്യക്തമാക്കി
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴയുള്ള സമയത്ത് ദൃശ്യപരത ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനം എടുത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
കൂടാതെ വാഹനമോടിക്കുമ്പോൾ മതിയായ അകലം പാലിക്കാനും ഹസാർഡ് ലൈറ്റുകൾ അനാവശ്യമായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും അറിയിച്ചു. ചിലയിടങ്ങളിൽ ആലിപ്പഴം ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ വാഹനങ്ങൾ സുരക്ഷിതമായ പാർക്കിംഗ് ഏരിയകളിലോ മേൽക്കൂരയുള്ള സ്ഥലങ്ങളിലോ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക.
മലവെള്ളപ്പാച്ചിലിനും വാദികളിൽ പെട്ടെന്ന് വെള്ളം ഉയരാനും സാധ്യതയുള്ളതിനാൽ അത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ കാറ്റിന്റെ വേഗത വർധിക്കുന്നതോടൊപ്പം മണൽക്കാറ്റും പൊടിയും അന്തരീക്ഷത്തിൽ ഉണ്ടാകാം. അതിനാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും അറിയിച്ചു
Dubai mass exodus fake news social media : ചുമ്മാ കള്ളം പറയരുത്, ദുബായിൽ നിന്ന് ആളുകളുടെ കൂട്ടപ്പലായനം’; സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി അധികൃതർ
UAE March 26, 2026

Dubai mass exodus fake news social media : ദുബായ്: ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും രാജ്യം സുരക്ഷിതമല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു. ബുധനാഴ്ച ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ഇത്തരം തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.
ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ മടങ്ങുന്നുവെന്നും വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബാങ്കുകൾ നിക്ഷേപകരുടെ പണം മരവിപ്പിച്ചുവെന്നും പ്രോപ്പർട്ടി മാർക്കറ്റ് തകർന്നു എന്നുമാണ് ഇതിലെ മറ്റ് അവകാശ വാദങ്ങൾ. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
എന്നാൽ ഈ വാർത്തകളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്നും ദുബായിലെ ജീവിതം സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകാതെ വസ്തുതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ദുബായ് സുരക്ഷിതമാണ്, പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. വാർത്തകൾക്കായി സർക്കാർ സംവിധാനങ്ങളെയും ഔദ്യോഗിക പ്ലാറ്റ്‍ഫോമുകളെയും മാത്രം ആശ്രയിക്കുക. വ്യാജവാർത്തകളോ പഴയ വീഡിയോകളോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.