UAE announces Eid Al Fitr prayers;യു.എ.ഇയിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം;ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല

266617

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE announces Eid Al Fitr prayers;ദുബൈ : യു.എ.ഇയിൽ ഈ വർഷത്തെ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. രാജ്യത്തുടനീളമുള്ള തുറസ്സായ സ്ഥലങ്ങളിലോ ഈദ്ഗാഹുകളിലോ ഇത്തവണ പെരുന്നാൾ നമസ്കാരം അനുവദിക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻ‌ഡോവ്‌മെന്റ്സ് അറിയിച്ചു. പക്ഷിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ എല്ലാ പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, സുഗമമായ നിർവ്വഹണത്തിനായി നേരത്തെ തന്നെ പള്ളികളിൽ എത്തിച്ചേരണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Uae school!ശ്രദ്ധിക്കുക!!യുഎഇയിലെ സ്കൂളുകൾക്ക് പുതിയ നിർദേശം

Uncategorized March 18, 2026

Stock teacher school 177fc865b49 original ratio

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae school; ദുബായ്: വസന്തകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നാൽ ആദ്യ രണ്ടാഴ്ച കൂടെ ഓൺലൈൻ പഠനം തുടരാൻ യുഎഇയിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. നിലവിലെ പ്രാദേശിക സാഹചര്യങ്ങളും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷയും കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ തീരുമാനം.കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ചേർന്നാണ് ഈ തീരുമാനമെടുത്തത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മാർച്ച് 9 മുതൽ മാർച്ച് 22 വരെയാണ് യുഎഇയിലെ സ്കൂളുകൾക്ക് വസന്തകാല അവധി നൽകിയിട്ടുള്ളത്. അവധി കഴിഞ്ഞ് മാർച്ച് 23 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും

എന്നാൽ സ്കൂളിൽ നേരിട്ടുള്ള പഠനത്തിന് പകരം ഓൺലൈൻ വഴിയായിരിക്കും. രാജ്യത്തെ എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ നിയമം ബാധകമാണെന്നും അറിയിച്ചു.

കൂടാതെ സംഘർഷസാഹചര്യങ്ങളെത്തുടർന്ന് മാർച്ച് 2 മുതൽ യുഎഇയിലെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നു. കൂടാതെ നിലവിലെ സാഹചര്യം ആഴ്ചതോറും നിരീക്ഷിക്കുമെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നേരിട്ടുള്ള പഠനത്തിലേക്ക് മടങ്ങുന്ന കാര്യം ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി

അതേസമയം കുട്ടികൾക്ക് ഓൺലൈൻ പഠനം ആയതിനാൽ അവരെ പരിചരിക്കുന്നതിനായി ഫെഡറൽ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ഫ്ലെക്സിബിൾ റിമോട്ട് വർക്ക് സൗകര്യം കൂടെ നൽകി. കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 8 വരെ പഠിക്കുന്ന കുട്ടികളുടെയും നഴ്സറികളിൽ പോകുന്ന കുട്ടികളുടെയും മാതാപിതാക്കൾക്കാണ് ഈ ആനുകൂല്യം.

ഓൺലൈൻ പഠനം തുടരാനാണ് നിർദ്ദേശമെങ്കിലും പരീക്ഷകളോ മറ്റ് അക്കാദമിക് ആവശ്യങ്ങളോ ഉണ്ടെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അപേക്ഷ നൽകാം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശനമായ വിലയിരുത്തലിന് ശേഷം ഇത്തരം അപേക്ഷകളിലെ തീരുമാനം അറിയിക്കുമെന്നും വ്യക്തമാക്കി

four-year-old miraculously survives:മൂന്ന് മിനിറ്റ് വെള്ളത്തിനടിയിൽ; യുഎഇയിൽ നീന്തൽക്കുളത്തിൽ വീണ് നാലുവയസ്സുകാരി;ഒ ടുവിൽ

UAE March 18, 2026

266585

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

four-year-old miraculously survives:അബുദബി: അബുദബിയിൽ നീന്തൽക്കുളത്തിൽ വീണ നാല് വയസ്സുകാരിക്ക് അത്ഭുതരക്ഷ. കൃത്യസമയത്ത് നൽകിയ പ്രഥമശുശ്രൂഷയും (CPR) ആശുപത്രി അധികൃതരുടെ മിന്നൽ വേഗത്തിലുള്ള ഇടപെടലുമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. പ്യുർ ഹെൽത്തിന്റെ അനുബന്ധ സ്ഥാപനമായ സെഹയാണ് (SEHA) ഈ വിവരം പുറത്തുവിട്ടത്.

നീന്തൽക്കുളത്തിൽ വീണ കുട്ടി ഏകദേശം മൂന്ന് മിനിറ്റോളം വെള്ളത്തിനടിയിൽ ശ്വാസം കിട്ടാതെ കിടക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഒരാൾ കുട്ടിയെ പുറത്തെടുക്കുകയും പ്രാഥമിക ശുശ്രൂഷയായ സിപിആർ (CPR) നൽകുകയും ചെയ്തു. അടിയന്തര മെഡിക്കൽ സർവീസസ് (EMS) എത്തുന്നതിന് മുമ്പ് തന്നെ കുട്ടിയുടെ പൾസ് തിരിച്ചുകിട്ടിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് (SKMC) മാറ്റി.

ആശുപത്രിയിലെത്തുമ്പോൾ കുട്ടി ബോധാവസ്ഥയിലായിരുന്നുവെങ്കിലും മിനിറ്റുകൾക്കുള്ളിൽ നില വഷളായി. ഓക്സിജന്റെ അളവ് വേഗത്തിൽ താഴുകയും നാഡീവ്യവസ്ഥയെ ബാധിക്കുന്ന ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസകോശത്തിലെ അണുബാധയും തടസ്സങ്ങളും ഡോക്ടർമാർ അൾട്രാസൗണ്ട് വഴി പെട്ടെന്ന് തിരിച്ചറിഞ്ഞു.

തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം ഉടൻ തന്നെ അടിയന്തര പ്രോട്ടോക്കോളുകൾ ആരംഭിക്കുകയും കുട്ടിയെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് (PICU) മാറ്റുകയുമായിരുന്നു.

ഓരോ സെക്കൻഡും വിലപ്പെട്ടത്’

ഇത്തരത്തിലുള്ള അപകടങ്ങളിൽ ഓരോ സെക്കൻഡും നിർണായകമാണെന്ന് എസ്‌കെഎംസിയിലെ പീഡിയാട്രിക് എമർജൻസി കൺസൾട്ടന്റ് ഡോ. ഫാത്തിമ അൽ ജാബിരി പറഞ്ഞു. മെഡിക്കൽ സംഘത്തിന്റെയും എമർജൻസി സർവീസിന്റെയും ഏകോപിതമായ പ്രവർത്തനമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സംഭവം ജലസുരക്ഷയുടെയും പ്രഥമശുശ്രൂഷാ അറിവുകളുടെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നുവെന്ന് സെഹ വ്യക്തമാക്കി. അപകടമുണ്ടായാൽ ഉടൻ നൽകുന്ന സിപിആർ ഒരാളുടെ ജീവൻ രക്ഷിക്കുന്നതിൽ എത്രത്തോളം വലിയ പങ്ക് വഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ കുട്ടിയുടെ അതിജീവനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *