Iran US Israel conflict March 2026 ടെഹ്റാൻ: ഇറാനിലെ പ്രധാന നഗരങ്ങളിൽ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗമെന്നും ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. റഡാർ സംവിധാനം ആക്രമിക്കപ്പെടുകയായിരുന്നു. ഡ്രോണുകൾ അയച്ചാണ് ആക്രമണം ഉണ്ടായത്. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഒരാൾക്ക് പരിക്കേറ്റു.
ജോർദാൻ സ്വദേശിക്കാണ് പരിക്കേറ്റത്. ഇവിടെയുണ്ടായ ഡ്രോൺ ആക്രമണം തടഞ്ഞു. അതേസമയം, ഇറാഖിൽ നിന്ന് ഉടൻ പുറത്തുകടക്കാൻ അമേരിക്കൻ പൗരർക്ക് നിർദ്ദേശം നൽകി. ഹോർമൂസ് കടലിടുക്ക് തുറക്കാൻ മറ്റ് രാജ്യങ്ങൾ കൂടി ഇടപെടണമെന്ന് വീണ്ടും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ഇറാനു മേലുള്ള യുദ്ധം നീളുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ സൈന്യം. ഏപ്രിൽ വരെ ആക്രമണ പദ്ധതി ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചു.
യുഎഇയിൽ വീണ്ടും ഇറാന്റെ ആക്രമണം; തകർത്തത് ഒൻപത് മിസൈലുകളും 33 ഡ്രോണുകളും
UAE Nazia Staff Editor — March 14, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
iran launches fresh attack;
അബുദബി: ഇന്ന് പുലർച്ചെ ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച ഒൻപത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തകർത്തതായി വ്യോമ പ്രതിരോധ സേന. പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തെത്തുടർന്ന് ശനിയാഴ്ച പുതിയ പരുക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മേഖലയിൽ ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ വൻതോതിലുള്ള വെല്ലുവിളികളെയാണ് യുഎഇ പ്രതിരോധ സേന നേരിട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ ഇറാനിൽ നിന്ന് വിക്ഷേപിച്ച 294 ബാലിസ്റ്റിക് മിസൈലുകളും, 15 ക്രൂയിസ് മിസൈലുകളും, 1600-ഓളം ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ കവചം തകർത്തത്.
രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാണെന്നും ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 13 വരെയുള്ള കണക്കുകൾ പ്രകാരം, മേഖലയിലെ സംഘർഷങ്ങളുടെ ഫലമായി യുഎഇയിൽ ആറ് മരണങ്ങളും 141 പേർക്ക് ചെറിയ പരുക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ തത്സമയം നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Expat dead ;ഷാർജയിൽ പ്രവാസി മലയാളിയുടെ ദുരൂഹ മരണം; 23 ദിവസത്തെ കാത്തിരിപ്പിന് ശേഷം അവസാന യാത്ര
UAE March 14, 2026

Expat dead:പാലക്കുന്ന് ∙ ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രന്റെ (50) മൃതദേഹം ഇന്നു നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ അനുബന്ധ തുടർ നടപടികൾ പൂർത്തിയാക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങളും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തിൽ മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്നതിനെക്കുറിച്ച് ആശങ്കയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
മൃതദേഹം വിട്ടുകിട്ടാനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകളുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായി മൃതദേഹം ഇന്നു പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്ന് ഇന്നലെ രാത്രി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം യഥാസമയം എത്തിച്ചാൽ തെക്കേക്കര വീട്ടിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ശേഷം 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കുമെന്നു തെക്കേക്കര പ്രാദേശികസമിതി പ്രവർത്തകർ അറിയിച്ചു
യുഎഇയിൽ 15 വർഷത്തിലേറെയായി പലചരക്ക് കടയിൽ ജോലിയിലായിരുന്നു. അവധി പൂർത്തിയാക്കി 8 മാസം മുൻപാണ് വിജയൻ ഷാർജയിലേക്ക് തിരിച്ചുപോയത്.
പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ.ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.