Expat dead ;ഷാർജയിൽ പ്രവാസി മലയാളിയുടെ ദുരൂഹ മരണം; 23 ദിവസത്തെ കാത്തിരിപ്പിന് ശേഷം അവസാന യാത്ര

260812

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Expat dead:പാലക്കുന്ന് ∙ ഷാർജയിൽ കഴിഞ്ഞ 18ന് മരിച്ച തെക്കേക്കര വണ്ണാത്തികടവ് അർജുൻ നിവാസിൽ വിജയചന്ദ്രന്റെ (50) മൃതദേഹം ഇന്നു നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ അനുബന്ധ തുടർ നടപടികൾ പൂർത്തിയാക്കാനുള്ള സാങ്കേതിക നടപടി ക്രമങ്ങളും ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തിൽ മൃതദേഹം എപ്പോൾ നാട്ടിലെത്തുമെന്നതിനെക്കുറിച്ച് ആശങ്കയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.

മൃതദേഹം വിട്ടുകിട്ടാനായി യുഎഇയിലെ പാലക്കുന്ന് പ്രവാസി കൂട്ടായ്മകളുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായി മൃതദേഹം ഇന്നു പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുമെന്ന് ഇന്നലെ രാത്രി വീട്ടുകാർക്ക് വിവരം ലഭിച്ചു. മൃതദേഹം യഥാസമയം എത്തിച്ചാൽ തെക്കേക്കര വീട്ടിലെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ശേഷം 2.30ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കുമെന്നു തെക്കേക്കര പ്രാദേശികസമിതി പ്രവർത്തകർ അറിയിച്ചു.

യുഎഇയിൽ 15 വർഷത്തിലേറെയായി പലചരക്ക് കടയിൽ ജോലിയിലായിരുന്നു. അവധി പൂർത്തിയാക്കി 8 മാസം മുൻപാണ് വിജയൻ ഷാർജയിലേക്ക് തിരിച്ചുപോയത്.

പരേതരായ പാലാട്ട് നാരായണന്റെയും കുണ്ടിൽ കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ (മുക്കുന്നോത്ത്). മക്കൾ: അർജുൻ വിജയ് (ബാര ഗവ.ഹൈസ്കൂളിൽ പത്താം തരം വിദ്യാർഥി), ആരുഷ് (ഉദുമ പടിഞ്ഞാർ അംബിക എഎൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: ചന്ദ്രൻ കുണ്ടിൽ, ചന്ദ്രിക, രോഹിണി.

Day Super Sale;സംഘര്‍ഷം ബാധിച്ചില്ല, മാളുകള്‍ ഷോപ്പിങ് തിരക്കിലേക്ക്; 90 % വരെ വിലക്കിഴിവില്‍ ദുബൈയില്‍ ത്രീ ഡേ സൂപ്പര്‍ സെയിലിന് തുടക്കം

260424

3 Day Super Sale: ദുബൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവുകളുമായി ‘ത്രീ ഡേ സൂപ്പര്‍ സെയില്‍ റമദാന്‍ എഡിഷന്‍’ ആരംഭിച്ചതോടെ ദുബൈയിലെ മാളുകള്‍ ഷോപ്പിംഗ് തിരക്കിലേക്ക്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഉഎഞഋ) സംഘടിപ്പിക്കുന്ന ഈ വമ്പന്‍ സെയില്‍ ഈ മാസം 15 വരെയാണ് നടക്കുന്നത്.
നൂറുകണക്കിന് ബ്രാന്‍ഡുകളില്‍ 90 ശതമാനം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി മികച്ച ഡീലുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, അത്യാധുനിക ടെക് ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധിയായ വിഭാഗങ്ങളില്‍ വന്‍ ഓഫറുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈദ് സമ്മാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ വില്‍പന മേള പ്രയോജനപ്പെടുത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *