ക്യാമറയില്‍ കുടുങ്ങിയ ക്രൂരത:ഭര്‍ത്താവിനെ നിലത്തിട്ട് നെഞ്ചില്‍ കയറി മര്‍ദ്ദിക്കുന്ന ഭാര്യ ;വീഡിയോ വൈറല്‍

260621
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്. മധ്യപ്രദേശിലെ സത്ന സ്വദേശിയായ യുവാവിനാണ് ഭാര്യയിൽ നിന്ന് ക്രൂരമായി മർദ്ദനമേറ്റത്. ഇയാൾ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്നും അതിനു വേണ്ടുന്ന തെളിവുകൾ ശേഖരിക്കാനാണ് മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ഉപദ്രവിക്കുന്നതിന്റെ വിഡിയോ പകർത്തിയതെന്നുമായിരുന്നു ഭർത്താവിന്റെ വിശദീകരണം. കിടക്കയിലേക്ക് തള്ളിയിട്ട് ഇരുകൈകളുമുപയോഗിച്ച് നെഞ്ചിലും മുഖത്ത് ക്രൂരമായി മർദ്ദിച്ചു.

സംഭവത്തിനിടെ മറ്റൊരു സ്ത്രീ മുറിയിലേക്ക് കടന്നു വന്ന് തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീഡിയോ കണ്ട പലരും ഭർത്താവിനോട് സഹതാപം പ്രകടിപ്പിക്കുകയും സ്ത്രീക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വളരെക്കാലമായി താൻ അനുഭവിച്ചുവരുന്ന ശാരീരികവും വൈകാരികവുമായ പീഡനങ്ങളിൽ മടുത്തപ്പോഴാണ് യുവാവ് വീഡിയോ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു.

ഭാര്യ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തുറന്നു പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്നും ഭർത്താവ് അറിയിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പലരും ആവശ്യപ്പെട്ടു. സ്ത്രീക്ക് പകരം പുരുഷൻ ആക്രമിച്ചിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ അയാൾ അറസ്റ്റിലാകുമായിരുന്നുവെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. വീഡിയോ👇

Uae Allows Special Entry Rule;വിസ കാലാവധി കഴിഞ്ഞോ? ഭയപ്പെടേണ്ട; യുഎഇ പ്രവാസികൾക്കായി നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ഐസിപി

UAE March 14, 2026

gulfnews import 2020 05 14 20200514 uae visa 17212f380a4 large

Uae Allows Special Entry Rule: പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പലപ്പോഴും ഭയപ്പെടുത്തുന്ന ഒരു സംഭവമാണ് വിസ കാലാവധി കഴിഞ്ഞാൽ കൃത്യ സമയത്ത് പുതുക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ. ഫെബ്രുവരി ഇരുപത്തിയെട്ടിന് ശേഷം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം മുറുകുകയും മേഖലയിലെ വ്യോമപാതകൾ അടച്ചുപൂട്ടുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയത്.നാട്ടിൽ നിൽക്കുന്ന പ്രവാസിയുടെ വിസ കാലാവധി കഴിഞ്ഞാൽ പിന്നെ മടക്കയാത്ര എന്നത് വലിയൊരു നൂലാമാലയാണ്. വിസ കാലാവധി കഴിഞ്ഞുപോയ യുഎഇ നിവാസികൾക്ക് ഇനി ആശങ്കയില്ലാതെ മടങ്ങിയെത്താം എന്ന വലിയൊരു പ്രഖ്യാപനമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (Icp) നടത്തിയിരിക്കുന്നത്.

ആർക്കൊക്കെ ഈ ആനുകൂല്യം ലഭിക്കുംസാധാരണഗതിയിൽ, വിസ കാലാവധി കഴിഞ്ഞാൽ പുതിയ എൻട്രി പെർമിറ്റോ അല്ലെങ്കിൽ പുതിയ വിസയോ ഇല്ലാതെ യുഎഇയിലേക്ക് മടങ്ങുക എന്നത് പ്രയാസമായ കാര്യമായിരുന്നു. ഇതിനായി വലിയ പിഴയും നിയമനടപടികളും നേരിടേണ്ടി വരുമായിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷവും കണക്കിലെടുത്ത് മാനുഷിക പരിഗണന മുൻനിർത്തിയാണ് യുഎഇ ഭരണകൂടം പുതിയ തീരുമാനം അവതരിപ്പിച്ചിരിക്കുന്നത് .

സാഹചര്യം കൊണ്ട് യുഎഇക്ക് പുറത്തായിരുന്നവരും, 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടവരും വ്യോമാതിർത്തി അടച്ചിടൽ കരണം അല്ലെങ്കിൽ വിമാന സർവീസുകൾ നിർത്തിവച്ചത് കാരണം മടങ്ങിവരാൻ കഴിയാത്തവരുമായ എല്ലാ താമസക്കാർക്കും ഈ ഇളവ് ബാധകമാണെന്ന് ഐസിപി പറഞ്ഞു.

യുഎഇയിൽ നിന്ന് ആറുമാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചാൽ വിസ റദ്ദാകുകയായിരുന്നു പതിവ്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം, മതിയായ കാരണങ്ങളാൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർക്ക് പുതിയ എൻട്രി പെർമിറ്റിനായി അപേക്ഷിക്കാതെ തന്നെ നിലവിലുള്ള പഴയ വിസ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നുണ്ട്.

എങ്ങനെ അപേക്ഷിക്കാം?ഐസിപി യുടെ വിവരമനുസരിച്ച്, പ്രവാസികൾക്ക് തങ്ങളുടെ സ്പോൺസർ വഴിയോ നേരിട്ടോ, ഐസിപി വെബ്സൈറ്റ് വഴിയോ ‘പെർമിറ്റ് ഫോർ സ്റ്റേയിംഗ് ഔട്ട്‌സൈഡ് യുഎഇ’ എന്ന അപേക്ഷ സമർപ്പിക്കാം. ഇതിനായി പ്രത്യേകമായി പുതിയ വിസ സ്റ്റാംപിംഗിന്റെ ആവശ്യമില്ല. എന്നാൽ യാത്രക്കാരൻ വിദേശത്ത് താമസിക്കാനിടയായ കാരണം വ്യക്തമാക്കുന്ന രേഖകൾ കൈവശം വെക്കേണ്ടത് അത്യാവശ്യമാണ് .

യുഎഇയിലെ വിമാനത്താവളങ്ങളിലും എയർലൈൻസുകൾക്കും ഈ വിവരം മന്ത്രാലയം കൈമാറിക്കഴിഞ്ഞു. കാലാവധി കഴിഞ്ഞ വിസയുള്ള യാത്രക്കാരെ ബോർഡിംഗിന് അനുവദിക്കാൻ പ്രത്യേക ഇളവുകളും നൽകിയിട്ടുണ്ട്. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപ് നിങ്ങളുടെ വിസ നില പരിശോധിക്കുകയും അതോറിറ്റിയുടെ അംഗീകാരം തേടുകയും ചെയ്യുന്നത് നന്നായിരിക്കും.

ഈ നിയമം വരുന്നതോടെ, വിസ പുതുക്കാൻ സാധിക്കാതെ കുടുങ്ങിയ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാണ് ലഭിക്കുന്നത്. യുദ്ധം മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ മൂലമോ വിമാനങ്ങൾ വൈകിയാൽ പ്രവാസികൾ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഇതോടെ ഒഴിവാകും. 2026 മാർച്ച് 31 വരെയാണ് ഈ ഇളവ് ലഭ്യമാകുക

3 Day Super Sale;സംഘര്‍ഷം ബാധിച്ചില്ല, മാളുകള്‍ ഷോപ്പിങ് തിരക്കിലേക്ക്; 90 % വരെ വിലക്കിഴിവില്‍ ദുബൈയില്‍ ത്രീ ഡേ സൂപ്പര്‍ സെയിലിന് തുടക്കം

260424

3 Day Super Sale: ദുബൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവുകളുമായി ‘ത്രീ ഡേ സൂപ്പര്‍ സെയില്‍ റമദാന്‍ എഡിഷന്‍’ ആരംഭിച്ചതോടെ ദുബൈയിലെ മാളുകള്‍ ഷോപ്പിംഗ് തിരക്കിലേക്ക്. ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഉഎഞഋ) സംഘടിപ്പിക്കുന്ന ഈ വമ്പന്‍ സെയില്‍ ഈ മാസം 15 വരെയാണ് നടക്കുന്നത്.
നൂറുകണക്കിന് ബ്രാന്‍ഡുകളില്‍ 90 ശതമാനം വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി മികച്ച ഡീലുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, അത്യാധുനിക ടെക് ഉല്‍പ്പന്നങ്ങള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധിയായ വിഭാഗങ്ങളില്‍ വന്‍ ഓഫറുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഈദ് സമ്മാനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ വില്‍പന മേള പ്രയോജനപ്പെടുത്താം.

ഓണ്‍ലൈനിലും ലഭ്യം

ദുബൈയിലെ മാളുകള്‍ക്കും പ്രധാന റീട്ടെയില്‍ കേന്ദ്രങ്ങള്‍ക്കും പുറമെ ഓണ്‍ലൈനിലൂടെയും ഈ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സക്കൂര്‍ ബ്രദേഴ്‌സ്, എയ്‌റോപോസ്റ്റല്‍, സ്റ്റീവ് മാഡന്‍, അര്‍മാനി, ആല്‍ഡോ തുടങ്ങി നിരവധി പ്രമുഖ രാജ്യാന്തര, തദ്ദേശീയ ബ്രാന്‍ഡുകള്‍ ഈ മൂന്ന് ദിവസത്തെ പ്രത്യേക വില്‍പന മേളയുടെ ഭാഗമാകുന്നുണ്ട്.
ദുബൈയിലെ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഉടനീളം നടക്കുന്ന ക്യാമ്പയിനിലേക്ക് വന്‍ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അവധിക്കാലത്തേക്കും ആഘോഷവേളകള്‍ക്കുമായി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഏറ്റവും മികച്ച ലാഭം ഉറപ്പുനല്‍കുന്നതാണ് ത്രീ ഡേ സൂപ്പര്‍ സെയിലിന്റെ ഈ റമദാന്‍ എഡിഷന്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *