
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Uae Emergency Alert Sound Change;ദുബായ്: ഇന്ന് രാവിലെ യുഎഇയിലെ എല്ലാ താമസക്കാരുടെയും ഫോണുകളിലേക്ക് എത്തിയ അടിയന്തര അലേർട്ട് കേട്ട് ആരും പേടിക്കേണ്ട. നേരത്തെയുള്ളത് പോലുള്ള ഉച്ചത്തിലുള്ള അലാറം ശബ്ദത്തിന് പകരം ഇനി സാധാരണ ‘ബീപ്പ്’ ശബ്ദത്തിലായിരിക്കും അലേർട്ട് വരിക. യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മാർച്ച് 9 മുതൽ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ ശബ്ദങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാതായി അറിയിച്ചിരുന്നു.അതിനാൽ ഇനി ആരും ഈ ശബ്ദം കേട്ട് പേടിക്കേണ്ടതില്ല. ഇനി വരും ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ അപകട മുന്നറിയിപ്പ് നൽകുമ്പോൾ പഴയതുപോലെ ഉയർന്ന ശബ്ദത്തിൽ ആയിരിക്കും അലേർട്ട് എന്നാൽ ആ അപകട സാഹചര്യം അവസാനിച്ചു എന്ന് അറിയിക്കുന്ന അലേർട്ടിന് സാധാരണ മെസേജ് ടോൺ മാത്രമേ ഇനി ഉണ്ടാകൂ.
ഇനി രാത്രി 10.30 മുതൽ രാവിലെ 9 മണി വരെ ഈ സമയത്തിനിടയിൽ അലേർട്ട് ലഭിക്കുകയാണെങ്കിൽ അപകടം അറിയിക്കാനും അത് അവസാനിച്ചു എന്ന് അറിയിക്കാനും സാധാരണ മെസേജ് ടോൺ മാത്രമായിരിക്കും ഉണ്ടാകുക. അതേസമയം ഈ സമയം മാറ്റിയതിൽ ആരും പേടിക്കേണ്ട ആവശ്യമില്ല പൊതുജനങ്ങൾക്ക് അനാവശ്യ പരിഭ്രാന്തി ഒഴിവാക്കാനും ഒപ്പം കൃത്യമായ വിവരങ്ങൾ കൈമാറാനുമാണ് ഈ സമയക്രമം തീരുമാനിച്ചത്.
ഫോണിൽ വരുന്ന മെസേജ് ടോണുകൾ അവഗണിക്കാതെ ശ്രദ്ധിക്കണം. അതുപോലെ ഇന്ന് രാവിലെ ഉണ്ടായ അടിയന്തര സാഹചര്യത്തിൽ അധികൃതർ നൽകിയ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതിന് യുഎഇയിലെ എല്ലാ താമസക്കാരോടും ആഭ്യന്തര മന്ത്രാലയം നന്ദിയും അറിയിച്ചു. ‘നിങ്ങളുടെ സഹകരണത്തിന് നന്ദി, നിലവിൽ സാഹചര്യം സുരക്ഷിതമാണ്’ എന്ന സന്ദേശം എല്ലാ ഫോണുകളിലും എത്തിയിട്ടുണ്ടാകും.
അതേസമയം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാമെങ്കിലും ജാഗ്രത കൈവിടരുതെന്നും ഔദ്യോഗിക ചാനലുകൾ വഴി വരുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. ഇനി അഥാവാ സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഒരു അടിയന്തര മുന്നറിയിപ്പ് ലഭിച്ചാൽ തന്നെ ആരും പേടിക്കേണ്ട. സംഘർഷം തുടർന്ന് പത്ത് ദിവസം പിന്നിട്ടപ്പോഴും ആരും പേടിച്ചില്ലല്ലോ അത് പോലെ തന്നെ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചാൽ മാത്രം മതിയാകും.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണ്. രാജ്യത്തെ സിവിലിയൻ സ്ഥാപനങ്ങളും സൈന്യവും ജനങ്ങളുടെ സംരക്ഷണത്തിനായി ഇപ്പോഴും സജ്ജമാണ്. യുഎഇയുടെ സാമ്പത്തിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞു. അതിനാ ജാഗ്രത പാലിക്കുക എല്ലാവരും, സുരക്ഷിതരായിരിക്കുക.
Weather alert in uae: ഒരു കുട കയ്യിലെടുത്തോളു!! യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത;കാലാവസ്ഥയിൽ ഇന്നത്തെ മാറ്റങ്ങൾ അറിയാം

Weather alert in uae: യുഎഇയുടെ ചില ഭാഗങ്ങളിൽ നാളെ ബുധനാഴ്ച മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാജ്യത്തുടനീളം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പകൽ സമയത്ത് ചില സമയങ്ങളിൽ മേഘാവൃതം വർദ്ധിക്കുമെന്നും NCM അറിയിച്ചു. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും, പ്രത്യേകിച്ച് ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ, ഈർപ്പമുള്ള കാലാവസ്ഥയും പ്രതീക്ഷിക്കുന്നു.
ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യദേവത കനിഞ്ഞു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 1.5 ലക്ഷം ദിർഹം സമ്മാനം!
ഒമാനിൽ ബിസിനസ്സ് നടത്തുന്ന ഗുജറാത്ത് സ്വദേശിയായ വല്ലഭ് ബോഗ പർമർ എന്ന 53-കാരനായ ഇന്ത്യൻ പ്രവാസിക്ക് തന്റെ ആദ്യ ബിഗ് ടിക്കറ്റ് ശ്രമത്തിൽ തന്നെ 1,50,000 ദിർഹം സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 35 വർഷമായി കുടുംബത്തോടൊപ്പം ജിസിസിയിൽ താമസിക്കുന്ന ഇദ്ദേഹം, സുഹൃത്തുക്കളുടെ നിരന്തരമായ പ്രോത്സാഹനത്തെത്തുടർന്നാണ് ആദ്യമായി ഓൺലൈനായി ഒരു ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. ബിഗ് ടിക്കറ്റ് ഹോസ്റ്റുകളിൽ നിന്ന് വിജയിയാണെന്ന ഫോൺ കോൾ വന്നപ്പോൾ ആദ്യം അതൊരു തമാശയാണെന്നാണ് താൻ കരുതിയതെന്നും, ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കാനായതിൽ അതിയായ സന്തോഷവും അനുഗ്രഹവും തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മാനത്തുക ഇന്ത്യയിൽ ഉപരിപഠനം നടത്തുന്ന തന്റെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് പർമർ ഉദ്ദേശിക്കുന്നത്. അതേസമയം, ബിഗ് ടിക്കറ്റിന്റെ പുതിയ ഓഫർ പ്രകാരം മാർച്ച് 1 മുതൽ 24 വരെ ഒരൊറ്റ ട്രാൻസാക്ഷനിൽ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഏപ്രിൽ 3-ന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ പങ്കെടുക്കാനും 50,000 മുതൽ 1,50,000 ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനുള്ള ‘ബിഗ് വിൻ’ മത്സരത്തിൽ പങ്കുചേരാനും അവസരമുണ്ട്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന നാല് പേരുടെ വിവരങ്ങൾ ഏപ്രിൽ 1-ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കും
massive explosion reported in sea:അബുദാബി സമുദ്രതീരത്ത് വൻ സ്ഫോടനം; കപ്പലിന് സമീപം അജ്ഞാത വസ്തു പതിച്ചതായി റിപ്പോർട്ട്

massive explosion reported in sea:അബുദബി: അബുദബി തീരത്തിന് വടക്ക് ഭാഗത്ത് ചരക്ക് കപ്പലിന് സമീപം വലിയ സ്ഫോടനം നടന്നതായി റിപ്പോർട്ട്. അബുദബിയിൽ നിന്ന് ഏകദേശം 36 നോട്ടിക്കൽ മൈൽ (67 കിലോമീറ്റർ) അകലെ ഉൾക്കടലിൽ ഒരു ബൾക്ക് കാരിയർ കപ്പലിന് സമീപമാണ് സംഭവം നടന്നതെന്ന് ഷിപ്പിംഗ് സുരക്ഷാ നിരീക്ഷകരായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് സമീപം എന്തോ ഒന്ന് അതിശക്തമായി വന്നു വീണതായും തുടർന്ന് വലിയ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതായും കപ്പൽ ഉടമ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണമാണോ നടന്നതെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കപ്പലിനും അതിലെ ജീവനക്കാർക്കും പരുക്കുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ.
മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും യുകെഎംടിഒ നിർദ്ദേശിച്ചിട്ടുണ്ട്. യുഎഇ അധികൃതരും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു