Air India Express additional flights Gulf പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും, 32 വിമാനങ്ങൾ കൂടി

AIR 1

Air India Express additional flights Gulf ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും പ്രവാസികൾക്കായി കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും. മാർച്ച് 10-ന് യുഎഇയിലേക്ക് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചു. സൗദി അറേബ്യയുടെയും ഒമാന്‍റെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും.

യുഎഇയിലേക്കുള്ള പ്രത്യേക സർവീസുകൾ

ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാര്‍ച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്. ദുബായിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ദില്ലിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് ദുബായിലേക്ക് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബുദാബി, ഷാർജ (മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബെംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേക്ക് ആകെ 18 സർവീസുകൾ നടത്തും.

ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ. എയർ ഇന്ത്യ എക്‌സ്‌പ്രസ് മസ്‌കറ്റിലേക്ക് 14 സർവീസുകൾ നടത്തും. ദില്ലി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്‌ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും.

യു.എ.ഇയിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം ;2 പേർ മരണപ്പെട്ടു

UAE Nazia Staff Editor — March 10, 2026 · 0 Comment

uae foreign ministry statement on recent attacks uae flag

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Two soldiers die:അബൂദബി: രാജ്യത്ത്​ ദേശീയ സേവനം നിർവഹിക്കുന്നതിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സായുധസേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. രാഷ്ട്ര സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനവും ദുഃഖവും അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല

Etihad will fly from Abu Dhabi;അബുദാബിയിൽനിന്ന് ഇത്തിഹാദ് പറക്കും, ഇന്നത്തെ പുതുക്കിയ ഷെഡ്യൂൾ പുറത്തിറക്കി;അറിയാം

UAE March 10, 2026

FLIGHT

അബുദാബി: അബുദാബിയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, 2026 മാർച്ച് 10-iന്നത്തെ പുതുക്കിയ വിമാന ഷെഡ്യൂൾ ഇത്തിഹാദ് എയർവേയ്‌സ് പുറത്തിറക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് തിരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്കാണ് ഇത്തിഹാദ് സർവീസ് നടത്തുക. ബുക്കിംഗ് കൺഫേം ആയ യാത്രക്കാരെയാണ് ഈ വിമാനങ്ങളിൽ ഉൾപ്പെടുത്തുക. പുതിയ ടിക്കറ്റുകൾ etihad.com വഴി ലഭ്യമാണ്. ഇത്തിഹാദിൽ നിന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചവരോ കൺഫേം ആയ ടിക്കറ്റ് ഉള്ളവരോ അല്ലാതെ മറ്റാരും വിമാനത്താവളത്തിലേക്ക് പോകരുതെന്ന് എയർലൈൻ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്

എല്ലാ സർവീസുകളും പ്രവർത്തനാനുമതിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും എത്തിഹാദിൻ്റെ അറിയിപ്പിൽ പറയുന്നുണ്ട്. വ്യോമപാതയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഷെഡ്യൂളുകളിൽ മാറ്റം വരും എന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എത്തിഹാദ് സർവീസുകൾ നടത്തുകയുള്ളൂ എന്നും എയർലൈൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. യാത്രക്കാരെ വിമാനത്തിന്റെ നിലവിലെ സ്ഥിതിയും മറ്റ് ഓപ്ഷനുകളും അറിയിക്കാൻ എത്തിഹാദ് നേരിട്ട് ബന്ധപ്പെടും.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • യാത്രയ്ക്ക് മുൻപായി etihad.com സന്ദർശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക.
  • ബുക്കിംഗിലെ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
  • 2026 ഫെബ്രുവരി 28-നോ അതിന് മുൻപോ ടിക്കറ്റ് എടുത്തവർക്കും മാർച്ച് 21 വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചവർക്കും 2026 മെയ് 15 വരെയുള്ള പുതിയ തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാൻ സാധിക്കും.
  • ഫണ്ട് ആവശ്യമുള്ളവർ എത്തിഹാദിൻ്റെ ഒഫീഷ്യൽ സൈറ്റ് വഴിയോ ട്രാവൽ ഏജന്റ് വഴിയോ അപേക്ഷിക്കണം.

കൂടുതൽ ആളുകൾ വിളിക്കുന്നതിനാൽ ഫോൺ ലൈനുകളിൽ കാലതാമസം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ ബുക്കിംഗിൽ മാറ്റം വരുത്തുന്നതിനും റീഫണ്ടിനും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ല മാർ​ഗം. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് ശ്രദ്ധിക്കണമെന്നും എയർലൈൻ പറയുന്നുണ്ട്.

Uae weather alert; യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം , ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കടൽ പ്രക്ഷുബ്ധമാകും;മുന്നറിയിപ്പുകൾ ഇങ്ങനെ

UAE March 10, 2026

253396

Uae weather alert; അബുദാബി: യുഎഇയിലുടനീളം കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനിടയിൽ, അബുദാബിയുടെയും ദുബായിയുടെയും ചില ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട നേരിയ മഴ ലഭിച്ചെന്ന് ​ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഈ ആഴ്ചയിലുടനീളം ആകാശം ഭാഗികമായി മേഘാവൃതമോ അല്ലെങ്കിൽ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ചിലയിടങ്ങളിൽ മഴയ്ക്കും കാറ്റിന്റെ ഗതിയിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച

ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പടിഞ്ഞാറൻ, വടക്കൻ മേഖലകളിൽ മഴയ്ക്കും താപനിലയിൽ പ്രകടമായ കുറവിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. അറേബ്യൻ ഗൾഫിൽ കടൽ ചില സമയങ്ങളിൽ കൂടുതൽ പ്രക്ഷുബ്ധമായേക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ചബുധനാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. രാവിലെ വടക്കൻ, കിഴക്കൻ മേഖലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്, എന്നാൽ പകൽ വൈകുന്തോറും താപനില വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെ വരെ അന്തരീക്ഷത്തിൽ ഈർപ്പം കൂടാൻ സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയോ മൂടൽമഞ്ഞോ ഉണ്ടായേക്കാം.

വ്യാഴാഴ്ച

വ്യാഴാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴപെയ്യാനുള്ള സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാനും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *