
Kuwait airport drone attack casualties ഡൽഹി : ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറാനെതിരായ ആക്രമണങ്ങൾ ഉണ്ടാവാത്ത പക്ഷം അങ്ങോട്ട് ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സന്ദേശം വെറുംവാക്കായി. രാത്രിയിലും ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തുടർന്നു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ വീണ് ദുബൈയിൽ ഒരാൾ മരിച്ചു. ബഹ്റൈനിലെ മനാമയിൽ വീടിനും കെട്ടിടങ്ങൾക്കും തീപിടിച്ചു. സൗദിയിൽ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായി.
യുഎഇയെ ദുർബല രാജ്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രതികരിച്ചു. ഞങ്ങൾ എളുപ്പം കീഴടക്കാവുന്ന ഇരകൾ അല്ല, യുഎഇ ഉൾക്കരുത്തുള്ള രാജ്യമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. വ്യോമാതിർത്തിയിലേക്ക് കടന്ന എട്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി അറിയിച്ചു. പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈറ്റും ഖത്തറും വ്യക്തമാക്കി. ഇറാനുമേൽ ഇസ്രായേൽ യുഎസ് സംയുക്ത ആക്രമണം കഴിഞ്ഞ രാത്രിയും ശക്തമായി തുടർന്നു. എസ്ഫഹാൻ പ്രവിശ്യയിലെ രണ്ട് വ്യോമതാവളങ്ങൾ തകർത്തു. ഇറാൻ സൈന്യം ഉപയോഗിക്കുന്ന നിരവധി ഇന്ധന സംഭരണികളും തകർത്തെന്നും ഇസ്രയേൽ പറയുന്നു.
ബഹറൈനിലെ പ്രധാന വാണിജ്യ കേന്ദ്രമായ സൽമാൻ പോർട്ടിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലകളിലും ചില താമസ സമുച്ചയങ്ങളിലും ആക്രമണം നടന്നു. ഖത്തർ ലക്ഷ്യമാക്കി എത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തെന്നാണ് അവകാശവാദം. സൗദിയിൽ എട്ട് ഡ്രോണുകളാണ് സൈന്യം വെടിവെച്ചിട്ടത്. റിയാദിലെ അതീവ സുരക്ഷാ മേഖലയായ ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ് ലക്ഷ്യം വെച്ചായിരുന്നു സൗദിയിലെ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുവൈത്തിലും ആക്രമണങ്ങളിൽ നിന്ന് മോചനമുണ്ടായില്ല. രാജ്യത്തെ പ്രധാന സർക്കാർ സ്ഥാപനങ്ങളിൽ ഒന്നായ സോഷ്യൽ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇവിടങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിവരങ്ങൾ.
ടെഹ്റാനിൽ എണ്ണശേഖരങ്ങൾക്ക് നേരെ ബോംബാക്രമണം; കീഴടങ്ങില്ലെന്ന് ഇറാൻ
ടെഹ്റാൻ/ദുബായ്: ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം എട്ടാം ദിവസവും ഭീതിജനകമായി തുടരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എണ്ണശുദ്ധീകരണ ശാലകൾക്കും എണ്ണശേഖരണ ടാങ്കുകൾക്കും നേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തി. ഇതേത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തീപിടുത്തമുണ്ടായി.
പ്രധാന സംഭവവികാസങ്ങൾ:
ട്രംപിന്റെ മുന്നറിയിപ്പ്: ഇറാൻ “നിരുപാധികമായി കീഴടങ്ങണം” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. ഇറാന്റെ സൈനികശേഷി പൂർണ്ണമായും തകരുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈറ്റിൽ മരണം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ, അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി കുവൈറ്റ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.
ബെയ്റൂട്ടിൽ ആക്രമണം: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ റമദ ഹോട്ടലിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഹോട്ടലിലുണ്ടായിരുന്ന ഉന്നത നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നാണ് സൂചന.
യുദ്ധക്കുറ്റം: ഫെബ്രുവരി 28-ന് ഇറാാനിലെ മിനാബിലുള്ള പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് ‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ അന്വേഷണം ആവശ്യപ്പെട്ടു. 160-ഓളം കുട്ടികൾ കൊല്ലപ്പെട്ട ഈ സംഭവം യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
ഇറാന്റെ പ്രത്യാക്രമണം: ഇസ്രായേലിന്റെ തെക്കൻ മേഖലകളിലേക്ക് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഇതേത്തുടർന്ന് ഇസ്രായേലിൽ ഉടനീളം അപായ സൂചന നൽകുന്ന സൈറണുകൾ മുഴങ്ങി.
ളർത്താൻ വയ്യ.. പെൺമക്കളെ കൊന്നു!!!അച്ഛന്റെ ക്രൂരത
UAE Nazia Staff Editor — March 8, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
രാജ്യത്തെ നടുക്കി തെലങ്കാനയിൽ ക്രൂരമായ കൊലപാതകം. സ്വന്തം മക്കളായ സിഫത് (8), ആയത് (7), മറിയം (5) എന്നിവരെ വളർത്താൻ കഴിയില്ലെന്ന കാരണത്താൽ പിതാവ് ഇസ്മായിൽ കുളത്തിൽ എറിഞ്ഞ് കൊന്നു. കുട്ടികളെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകി നാടകം കളിച്ചെങ്കിലും, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിതാവ് കുറ്റംകൂടുകയായിരുന്നെന്ന് കണ്ടെത്തി. വനിത ദിനത്തിലെ ഈ ദാരുണ വാർത്ത നാടിനെയാകെ കണ്ണീരിലാഴ്ത്തി.
Flight services partially resume;യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; വിമാനം കൃത്യസമയത്ത് പുറപ്പെടുമോ? ഫോണ്‍ കോളുകളുടെ പ്രവാഹം
Uncategorized March 8, 2026

Flight services partially resume;ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുന്നതിന്റെ സൂചനകള്‍ നല്കി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് അയല്‍രാജ്യങ്ങളോട് മാപ്പപേക്ഷിക്കുകയും ഇനി ആക്രമിക്കില്ലെന്നും പ്രഖ്യാപിച്ചതോടെ മേഖല സാധാരണനിലയിലേക്ക്. ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു.എ.ഇയില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ യാത്രാ സംബന്ധമായ അന്വേഷണങ്ങള്‍ക്കായി ട്രാവല്‍ ഏജന്‍സികളിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമാണ്.
ഇന്നലെ മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതായി ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. എന്നാല്‍, വിമാനക്കമ്പനികള്‍ നേരിട്ട് ബന്ധപ്പെട്ട് യാത്ര സ്ഥിരീകരിക്കാത്ത പക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂളുകളില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാലാണിത്.
ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ പ്രസ്താവന വന്നതോടെ വിമാനയാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിഞ്ഞതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വിമാനങ്ങള്‍ കൃത്യസമയത്ത് പുറപ്പെടുമോ എന്ന് ഉറപ്പാക്കാനാണ് ഏജന്‍സികളെ പ്രധാനമായും സമീപിക്കുന്നത്. ചൈനയില്‍ നിന്നുള്ള ബിസിനസ്, ‘മൈസ്’ യാത്രകള്‍ വരും ദിവസങ്ങളില്‍ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് വൈസ്ഫോക്സ് ട്രാവല്‍സ് സീനിയര്‍ മാനേജര്‍ സുബൈര്‍ തെക്കേപ്പുറത്ത് വളപ്പില്‍ പറഞ്ഞു. സ്കൂള്‍ അവധിയും കുടുംബങ്ങള്‍ മടങ്ങിപ്പോകുന്ന സമയവുമായതിനാല്‍ വരും ആഴ്ചകളില്‍ തിരക്ക് വര്‍ദ്ധിക്കും.
എങ്കിലും, പെരുന്നാള്‍ അവധിക്ക് വിനോദയാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ ഇപ്പോഴും ജാഗ്രത പാലിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോകുമോ എന്ന പേടിയാണ് പലരെയും തീരുമാനമെടുക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സായുധ സേനയും വിമാനത്താവള അധികൃതരും സജ്ജമാണ്. വിമാന ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം- അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ദുബൈ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളി. വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന് ഉണ്ടായ ചെറിയൊരു അവശിഷ്ടം പതിച്ചതല്ലാതെ മറ്റ് നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
Pakistani driver dies ;ദുബൈയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി മരിച്ചു; ആകെ മരണം നാല്
Pakistani driver dies :ദുബൈ: വ്യോമാക്രമണ പ്രതിരോധത്തിനിടെ തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ദുബൈയിൽ ഒരാൾക്കൂടി മരിച്ചു. അൽ ബർഷയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. മരിച്ചയാൾ പാകിസ്താൻ സ്വദേശിയായ ഡ്രൈവറാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് പാകിസ്താനികൾ, ഒരു നേപ്പാൾ സ്വദേശി, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
മറ്റൊരു സംഭവത്തിൽ, മിസൈൽ പ്രതിരോധിക്കുന്നതിനിടെ തകർന്ന അവശിഷ്ടങ്ങൾ വീണ് ദുബൈ മറീനയിലെ ഒരു ടവറിന്റെ മുൻഭാഗത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഇവിടെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ സന്ദർശിച്ച് പ്രസിഡന്റ്
അബൂദബിയിലെ ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന പരിക്കേറ്റവരെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. പ്രവാസികളുടെയും പൗരന്മാരുടെയും സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും യുഎഇ അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും ആശ്വാസം പകർന്ന് സംസാരിച്ച അദ്ദേഹം, രാജ്യം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും വ്യക്തമാക്കി.
വ്യോമപ്രതിരോധം ശക്തം
യുഎസ്-ഇസ്റാഈൽ-ഇറാൻ യുദ്ധത്തിന്റെ എട്ടാം ദിനമായ ശനിയാഴ്ച 16 ബാലിസ്റ്റിക് മിസൈലുകളും 121 ഡ്രോണുകളുമാണ് യുഎഇ വ്യോമപ്രതിരോധ വിഭാഗം കണ്ടെത്തിയത്. ഇതിൽ 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും വിജയകരമായി തകർത്തു. ഒരു മിസൈൽ കടലിൽ പതിച്ചു. രണ്ട് ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണതായും റിപ്പോർട്ടുണ്ട്.
അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാൻ വ്യക്തമാക്കിയിരുന്നു. അയൽരാജ്യങ്ങളിൽ നിന്ന് തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ മാത്രമേ തിരിച്ചടി ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
UAE weather alert heavy fog rain യുഎഇയിൽ കാലാവസ്ഥ മാറുന്നു; കനത്ത മൂടൽമഞ്ഞും മഴയും തണുപ്പും വരുന്നു, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Latest March 8, 2026
UAE weather alert heavy fog rain : ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിലെ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. കനത്ത മൂടൽമഞ്ഞ്, മഴ, ശക്തമായ കാറ്റ്, താപനിലയിലെ കുറവ് എന്നിവയ്ക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രധാന വിവരങ്ങൾ:
- മൂടൽമഞ്ഞ് ജാഗ്രത: രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ മുതൽ പലയിടങ്ങളിലും കാഴ്ചപരിധി കുറവായിരുന്നു. പുലർച്ചെ 1.20 മുതൽ രാവിലെ 9.30 വരെയാണ് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
- വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ: മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കണം.
- മഴയും കാറ്റും: ബുധനാഴ്ച മുതൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ട്.
- തണുപ്പ് കൂടും: മഴ പെയ്യുന്നതോടെ താപനില വൻതോതിൽ കുറയും. വരും ദിവസങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടേക്കാം.
- കടൽ പ്രക്ഷുബ്ധം: അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും കടലിൽ പോകുന്നവരും ശ്രദ്ധിക്കണം.
ആരോഗ്യ ജാഗ്രത:
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം വൈറൽ പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികളും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണം. തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറത്തിറക്കി. എയർലൈൻ നേരിട്ട് ബന്ധപെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുത്
UAE Nazia Staff Editor — March 7, 2026 · 0 Comment

Etihad Airways releases revised flight schedules;പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറത്തിറക്കി. എയർലൈൻ നേരിട്ട് ബന്ധപെട്ടിട്ടില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് എത്തിഹാദ് എയർവേയ്സ്
പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനാൽ വരും ദിവസങ്ങളിലേക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ എത്തിഹാദ് എയർവേയ്സ് പുറത്തിറക്കി. നിലവിലുള്ള ബുക്കിംഗുകളുള്ള യാത്രക്കാർക്ക് എത്രയും വേഗം ലഭ്യമായ വിമാനങ്ങളിൽ സൗകര്യമൊരുക്കുമെന്നും ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ലഭ്യമാകുമെന്നും എയർലൈൻ അറിയിച്ചു
എത്തിഹാദ് നേരിട്ട് ബന്ധപ്പെടുകയോ സ്ഥിരീകരിച്ച ബുക്കിംഗ് നടത്തുകയോ ചെയ്തിട്ടില്ലെങ്കിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നും നിർദ്ദേച്ചിട്ടുണ്ട്. എല്ലാ സുരക്ഷാ ആവശ്യകതകളും പൂർണ്ണമായും പാലിച്ചതിന് ശേഷം മാത്രമേ സർവീസുകൾ പ്രവർത്തിക്കൂ എന്നും എയർലൈൻ വ്യക്തമാക്കി.