Eid Al Fitr UAE;യുഎഇയിൽ ഈദിന്റെ തീയതി വ്യക്തമാക്കി ജ്യോതിശാസ്ത്രജ്ഞർ; ആഘോഷത്തിന് കൗണ്ട്ഡൗൺ

248276

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Eid Al Fitr UAE ഷാർജ: വാനനിരീക്ഷണ കണക്കുകൾ പ്രകാരം യുഎഇയിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) മാർച്ച് 20 വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഷാർജ അക്കാദമി ഫോർ അസ്‌ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അറിയിച്ചു. ഷാർജ അക്കാദമിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഹിജ്റ വർഷം 1447-ലെ റമദാൻ മാസം 30 ദിവസം പൂർത്തിയാകും. ഇതനുസരിച്ച് ശവ്വാൽ ഒന്നാം തീയതിയും പെരുന്നാൾ ദിനവും വെള്ളിയാഴ്ചയായിരിക്കും. റമദാൻ 29-ആം തീയതിയായ മാർച്ച് 18 ബുധനാഴ്ച സൂര്യാസ്തമയത്തിന് മുൻപ് തന്നെ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ അന്ന് മാസപ്പിറവി ദൃശ്യമാകില്ല. അതിനാൽ മാർച്ച് 19 വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാകും. ഷാർജ സമയം മാർച്ച് 19 വ്യാഴാഴ്ച പുലർച്ചെ 4:24-ന് ചന്ദ്രന്റെ ഉദയം സംഭവിക്കും. അന്ന് വൈകുന്നേരം സൂര്യാസ്തമയ സമയത്ത് ചന്ദ്രന് ഏകദേശം 14 മണിക്കൂർ പ്രായമുണ്ടാകും. വ്യാഴാഴ്ച സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 29 മിനിറ്റ് നേരം ആകാശത്ത് ചന്ദ്രന്റെ സാന്നിധ്യമുണ്ടാകുമെങ്കിലും യുഎഇയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് ഇത് കാണുക അസാധ്യമായിരിക്കും

അത്യാധുനിക ദൂരദർശിനികൾ ഉപയോഗിച്ചാൽ പോലും മാസപ്പിറവി കാണുന്നത് പ്രയാസകരമായിരിക്കും. യുഎഇയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ചില അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം ഇസ്‌ലാമിക രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെ പെരുന്നാൾ ആഘോഷിക്കും. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ടുള്ള കാഴ്ചയെ മാത്രം അടിസ്ഥാനമാക്കുന്ന രാജ്യങ്ങളിൽ ചിലപ്പോൾ ശനിയാഴ്ചയാകാനും സാധ്യതയുണ്ടെന്ന് അക്കാദമി വ്യക്തമാക്കി.

ദുബൈ വിമാനത്താവളം ഭാഗികമായി തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്‌സ്

UAE March 7, 2026

248112
Dubai Airports 2024

ദുബൈ: സുരക്ഷാ കാരണങ്ങളാൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം വിമാനത്താവളം (DWC) എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് തുടങ്ങി. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചതായി അറിയിച്ചു.

വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് സ്ഥിരീകരണം ലഭിച്ച യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് എത്തിയാൽ മതിയെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനത്താവളത്തിലെ അനാവശ്യ തിരക്ക് ഒഴിവാക്കാനാണ് ഈ കർശന നിർദ്ദേശം. ദുബൈയിൽ നിന്ന് പുറപ്പെടുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും നിലവിൽ തടസ്സങ്ങളില്ലാതെ യാത്ര തുടരാനാകും. എങ്കിലും യാത്രയ്ക്ക് മുൻപായി വിമാനങ്ങളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ഓൺലൈനായി പരിശോധിക്കണമെന്ന് എമിറേറ്റ്‌സ് അഭ്യർത്ഥിച്ചു.

ഇന്ന് രാവിലെ ദുബൈയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് രാവിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിൽ കനത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

യുഎഇയിൽ വീണ്ടും അല‍ർട്ട്;സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിർദ്ദേശം; ദുബായ് വിമാനത്താവളം പ്രവർത്തനം നിർത്തിവെച്ചു

UAE March 7, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അബുദാബി: യുഎഇയിൽ വീണ്ടും അല‍ർട്ട്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം നിലവില്‍ ഒരു മിസൈൽ ആക്രമണ ഭീഷണി പ്രതിരോധിക്കുകയാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജനങ്ങൾ സുരക്ഷിതമായ സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക ചാനലുകള്‍ വഴിയുള്ള മുന്നറിയിപ്പുകളും അപ്ഡേറ്റുകളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *