മുന്നറിയിപ്പ് സൈറണുകൾ കേട്ടാൽ പരിഭ്രാന്തരാകരുത്; ഡ്രൈവർമാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വാഹനമോടിക്കുമ്പോൾ അടിയന്തര മുന്നറിയിപ്പുകൾ (Warning Alerts) കേൾക്കുകയാണെങ്കിൽ ഡ്രൈവർമാർ പരിഭ്രാന്തരാകരുതെന്നും ശാന്തത പാലിക്കണമെന്നും ദുബായ് പോലീസ് നിർദ്ദേശിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തുന്നതോ, മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതോ ശ്രദ്ധ തിരിക്കാനും വലിയ അപകടങ്ങൾക്കും കാരണമാകുമെന്നതിനാൽ അത്തരം പ്രവൃത്തികൾ ഒഴിവാക്കണമെന്ന് പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സുരക്ഷിതമായി ഡ്രൈവിംഗ് തുടരുകയും ലക്ഷ്യസ്ഥാനത്തോ തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനത്തോ എത്തിയ ശേഷം ഔദ്യോഗികമായ ‘ഓൾ ക്ലിയർ’ അറിയിപ്പ് വരുന്നത് വരെ അവിടെ തുടരുകയുമാണ് വേണ്ടത്. പൊതുജനങ്ങളുടെയും മറ്റ് യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി അധികൃതർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പിന്തുടരണമെന്നും ദുബായ് പോലീസ് ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *