Uae weather alert:സംഘർഷത്തിന് പിന്നാലെ യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പും; വരും ദിവസങ്ങലെ മാറ്റങ്ങൾ ഇങ്ങനെ

uae weather alert unstable conditions

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Uae weather alert:ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കനത്ത മൂടൽമഞ്ഞ്, താപനിലയിലെ കുറവ്, കാറ്റ്, മഴ എന്നിവയ്ക്ക് സാധ്യതയുള്ളതായി വ്യക്തമാക്കി. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പലയിടങ്ങളിലും ഇന്ന് ദൃശ്യപരത പൂജ്യത്തിനടുത്തായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അതിനാൽ വാഹനമോടിക്കുന്നവർ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി

യുഎഇയിൽ രാവിലെ 1.20 മുതൽ 9.30 വരെയാണ് മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ മൂടൽമഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കൃത്യമായ അകലം പാലിച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് പോലീസ് അറിയിപ്പ് നൽകി.
ബുധനാഴ്ച മുതൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും. ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ താപനില കുറയുന്നതിനാൽ വരും ദിവസങ്ങളിൽ നല്ല തണുപ്പ് അനുഭവപ്പെട്ടേക്കാം. വ്യാഴാഴ്ചയും താപനില കുറയുന്നത് തുടരും. കൂടാതെ മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം അതിനാൽ വാഹനമോടിക്കുന്നവരും പുറത്തിറങ്ങുന്നവരും ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുന്നതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണം. ഒമാൻ കടലിൽ തിരമാലകൾ മിതമായ തോതിലായിരിക്കുമെങ്കിലും ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായും അറിയിച്ചു. കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

താപനില പെട്ടെന്ന് കുറയുന്നതും തണുപ്പിൽ നിന്ന് മഴയിലേക്ക് മാറുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വൈറൽ പനി തുടങ്ങിയവയ്ക്ക് കാരണമായേക്കാം അതിനാൽ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കണം. പരമാവധി ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അറിയിച്ചു.

Chartered Flights:യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസം: പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളും ബദല്‍ പാതകളും സജ്ജം; മടക്കം ഇന്ന് മുതല്‍

UAE March 4, 2026

240990

Chartered Flights:ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയില്‍ കുടുങ്ങിയ മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത നീക്കം. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഒമാന്‍ വഴിയുള്ള ബദല്‍ യാത്രകള്‍ക്കും പുറമെ, പ്രമുഖ എയര്‍ലൈനുകള്‍ നിയന്ത്രിതമായി സര്‍വീസുകള്‍ പുനരാരംഭിച്ചതും പ്രവാസികള്‍ക്ക് തുണയാകും. നാട്ടിലേക്ക് മടങ്ങാന്‍ അടിയന്തര സാഹചര്യമുള്ളവര്‍ക്കായി വിവിധ ട്രാവല്‍ ഏജന്‍സികള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ ഇപ്രകാരമാണ്:

* അക്ബര്‍ ട്രാവല്‍സ്: ഫുജൈറയില്‍ നിന്ന് ഇന്ന് (ബുധന്‍) രാത്രി കൊച്ചിയിലേക്ക് പ്രത്യേക വിമാനം സര്‍വീസ് നടത്തും. കൊച്ചി വിമാനത്തില്‍ സീറ്റ് ആവശ്യമുള്ളവര്‍ 050 372 6270 എന്ന നമ്പറില്‍ ബന്ധപ്പെടണം.
* സ്മാര്‍ട്ട് ട്രാവല്‍സ്: ഫുജൈറ, ദുബൈ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫുജൈറയില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0544474279.

മസ്‌കത്ത് വഴി നാട്ടിലെത്താം

ദുബൈ, അബുദാബി വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഒമാന്‍ എയര്‍ വഴി മസ്‌കത്തിലെത്തി അവിടെ നിന്ന് ഇന്ത്യയിലേക്ക് പോകാനുള്ള സൗകര്യവും പ്രഖ്യാപിച്ചു. ഷാര്‍ജ അല്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ഒമാന്‍ എയറിന്റെ പ്രത്യേക ബസുകളില്‍ മസ്‌കത്തിലേക്ക് പോകാം. മെയ് 5 വരെയാണ് ഈ സൗകര്യം. യാത്രക്കാര്‍ ഒമാന്‍ ഈവിസ (evisa.rop.gov.om) മുന്‍കൂട്ടി കരസ്ഥമാക്കണം.

ബസ് സമയം: രാവിലെ 7:00 നും ഉച്ചയ്ക്ക് 1:00 നും ഷാര്‍ജയില്‍ നിന്ന് ബസുകള്‍ പുറപ്പെടും.

EaseMyTrip പാക്കേജുകള്‍: ബസ് യാത്ര, ഹോട്ടല്‍ താമസം, മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക പാക്കേജുകളും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 800035704519.

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകള്‍ എമിറേറ്റ്‌സ്, ഫ്‌ലൈ ദുബൈ എന്നിവ ഭാഗികമായി പുനരാരംഭിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ് കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പ്രത്യേക റീപാട്രിയേഷന്‍ സര്‍വീസുകള്‍ നടത്തി. എന്നാല്‍, വിമാനക്കമ്പനികളില്‍ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിക്കാതെ യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് എത്തരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങിയവര്‍ക്കായിരിക്കും നിലവില്‍ മുന്‍ഗണന.

അടിയന്തര സേവനങ്ങള്‍ക്ക്:

  • Toll-free number: 800-46342
  • WhatsApp: +971 543 090571

Watch video: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം, പിന്നാലെ തീപിടിത്തം

UAE March 4, 2026

240936
Oplus_16908288

Watch video; ദുബായ്: ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം. ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *