
കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
Kuwait warning siren meaning; Kuwait ൽ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി മുന്നറിയിപ്പ് സൈറണുകളുടെ അർത്ഥം സംബന്ധിച്ച വിശദീകരണം അധികൃതർ പുറത്തുവിട്ടു. അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്കും പ്രവാസികൾക്കും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് നിർദ്ദേശങ്ങൾ വ്യക്തമാക്കിയത്.
സൈറണുകളുടെ അർത്ഥം ഇങ്ങനെ:
ഇന്റർമിറ്റന്റ് ടോൺ (Intermittent tone)
➡️ അടിയന്തര അപകടം സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ്.
വേവി ടോൺ (Wavy tone)
➡️ അപകടാവസ്ഥ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന സൂചന.
കൺറ്റിന്യുവസ് ടോൺ (Continuous tone)
➡️ അപകടഭീഷണി അവസാനിച്ചുവെന്ന് അറിയിപ്പ്.
അധികൃതർ പൗരന്മാരോട് സമാധാനത്തോടെ തുടരാനും, ഭയം പരത്താതിരിക്കാനും, ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രം വിവരങ്ങൾ പിന്തുടരാനുമാണ് അഭ്യർത്ഥിച്ചത്.
Ministry of Interior Kuwait അടിയന്തരാവസ്ഥയിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചു.
റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം
റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ തീപിടുത്തമുണ്ടായതായും സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രാഥമിക നിഗമനമനുസരിച്ച് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് എംബസി വളപ്പിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.”
അതേസമയം, ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഇറാൻ-ഇസ്രായേൽ സംഘർഷം; കുതിച്ചു കയറി എണ്ണവില
ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. 8 മുതൽ 10 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 72 ഡോളറിൽ നിന്ന് കുതിച്ചുയർന്ന് ഏകദേശം 79-80 ഡോളറിൽ എത്തി. WTI Crude-ന്റെ വിലയും ഏകദേശം 8% വർധിച്ച് ബാരലിന് 72 ഡോളറിന് മുകളിലെത്തി. സംഘർഷം തുടർന്നാൽ 100 ഡോളർ കടന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു