
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുദ്ധത്തെ തുടർന്നു ഗൾഫിൽ കുടുങ്ങിപ്പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് ആശ്വാസമായി. അവരെ നാട്ടിലേക്കെത്തിക്കാനായി അബുദാബിയിൽ നിന്ന് പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. മുംബൈ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് ഇത്തിഹാദ് എയർവേയ്സിന്റെ പ്രത്യേക വിമാനങ്ങൾ സർവീസുകൾ നടത്തുന്നു. ഇതോടെ വിമാനം താവളത്തിൽ കുടുങ്ങിയവർക്ക്, അവരെ നാട്ടിൽ എത്തിക്കുന്നവർക്കും ഏറെ ആശ്വാസമായി.
ഒമാൻ തീരത്ത് ഭീമന്‍ ചരക്കുകപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു
Latest March 2, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
BREAKING VIDEO;ഒമാന്‍ തീരത്ത് വീണ്ടും ഇറാന്റെ ആക്രമണം. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ആളില്ലാത്ത കപ്പലുകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.16 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു.
സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിശദീകരണം തേടുകയും ബാധിതരുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.