Donald Trump ;ഇറാന്റെ ചിറകരിഞ്ഞ് വൻ ആക്രമണം!പ്രതികാരം ചെയ്യും, അവസാനിക്കില്ലെന്ന് ട്രംപ്

237060

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Donald Trump: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാൻ തയ്യാറായി നിന്ന ഇറാൻ യുദ്ധവിമാനങ്ങൾ തകർത്ത് US സേന. ഇറാൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു യുഎസ്സിന്റെ ആക്രമണം. യുഎസ്സിന്റെ ആക്രമണത്തിൽ ഇറാന്റെ നിരവധി യുദ്ധവിമാനങ്ങൾ തകരുകയും സൈനികത്താവളങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്. ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം സ്ഥിരീകരിച്ചു.

ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീണ്ടേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ തകര്‍ക്കാന്‍ നാലാഴ്ച സമയം വേണ്ടിവരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റെ അവകാശപ്പെടുന്നത്.
 
‘ഇറാന്‍ വലിയ രാജ്യമാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചയോ അതില്‍ കുറവോ ദിവസം എടുക്കേണ്ടി വരും’ ട്രംപ് പറഞ്ഞു. 

അമേരിക്കന്‍ സൈനികരുടെ മരണത്തിന് ‘പ്രതികാരം’ ചെയ്യുമെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഇറാന്‍ ഭരണകൂടത്തിന് ഏറ്റവും വലിയ പ്രഹരം നല്‍കുമെന്നും ഭീഷണിപ്പെടുത്തി.  നമ്മുടെ സ്വന്തം സമയത്തിനും സ്ഥലത്തിനും സുരക്ഷ ഉറപ്പാക്കാന്‍ മാത്രമല്ല, നമ്മുടെ കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയുള്ള ഒരു വലിയ പ്രവര്‍ത്തനം യു.എസ് ഏറ്റെടുക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. 

അവര്‍ ചര്‍ച്ച് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആഴ്ചയല്ല കഴിഞ്ഞയാഴ്ചയാണ് നിങ്ങള്‍ ചര്‍ച്ച നടത്തേണ്ടിയിരുന്നത് എന്ന് ഞാനവരോട് പറഞ്ഞു. ട്രംപ് വ്യക്തമാക്കി. 

ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും അതിശക്തവുമായ സൈനിക ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇറാനിലേതെന്ന് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ട്രംപ് പറയുന്നു. ഒറ്റയടിക്ക് 58 നേതാക്കളെയാണ് വധിച്ചത്. ഇപ്പോള്‍ പോരാട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ ശക്തിയോടെ തുടരുകയാണ്. തെഹ്റാന്റെ ഹൃദയത്തില്‍ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അത് തുടരും. രും ദിവസങ്ങളില്‍ അതിന്റെ ശക്തി കൂടും. ഞങ്ങള്‍ക്ക് ശക്തമായ ലക്ഷ്യങ്ങളുണ്ട്’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) ആസ്ഥാനം തകര്‍ത്തെന്ന് അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. ‘പാമ്പിന്റെ വെട്ടി’ സൈന്യം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 47 വര്‍ഷത്തിനിടെ, ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐ.ആര്‍.ജി.സി ഉത്തരവാദികളാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. 

പ്രവാസികൾക്ക് ഇത് തിരിച്ചടി :നാട്ടിലെ വാട്സാപ്പ് ഇനി ഉപയോഗിക്കാൻ പറ്റില്ല;പുതിയ നിയമം പ്രാബല്യത്തിൽ

big update whatsapp sim binding;ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത ‘സിം ബൈൻഡിങ്’ സംവിധാനം പ്രാബല്യത്തിൽ . പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികൾക്കും ആപ്പുകൾക്കും നൽകിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

എന്താണ് സിം ബൈൻഡിങ്?

നിലവിൽ വാട്‌സാപ് പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മാത്രമേ സിം കാർഡിന്റെ (ഒടിപി വെരിഫിക്കേഷൻ) ആവശ്യമുള്ളൂ. ഒരിക്കൽ ലോഗിൻ ചെയ്താൽ പിന്നീട് സിം ഊരിമാറ്റിയാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ പുതിയ നിയമം വരുന്നതോടെ ഫോണിൽ ഏത് നമ്പറിലാണോ വാട്‌സാപ് ഉള്ളത്, ആ സിം കാർഡ് ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കണം. സിം കാർഡ് മാറ്റുകയോ ഫോണിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്താൽ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും.

സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. കുറ്റവാളികൾ പലപ്പോഴും സിം കാർഡ് നശിപ്പിച്ച ശേഷം വൈഫൈ വഴി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാകാറുണ്ട്. സിം ബൈൻഡിങ് വരുന്നതോടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.

പുതിയ ചട്ടം പാലിക്കുന്നതിനായി വാട്‌സാപ് നടപടികൾ ആരംഭിച്ചതായാണ് വിവരം. ഇതിനായുള്ള പ്രത്യേക അപ്ഡേറ്റുകൾ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ മാറ്റം ബാധകമാകും.

വാട്‌സാപ്പ് വെബ്ബിനും കടുക്കും

കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഓരോ 5 മണിക്കൂർ കൂടുമ്പോഴും വാട്‌സാപ്പ് വെബ് തനിയെ ലോഗ് ഔട്ട് ആകും. തുടർന്ന് ഉപയോഗിക്കണമെങ്കിൽ ഫോണിലെ ആപ്പ് വഴി വീണ്ടും ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്യണം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, റജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിലുണ്ടോ എന്ന് വാട്‌സാപ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. നിലവിൽ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കാത്തതിന് സമാനമായ സുരക്ഷാ ക്രമീകരണമാണ് വാട്‌സാപ്പിലും വരുന്നത്.

പ്രവാസികൾക്കും വിദേശസഞ്ചാരികൾക്കും വെല്ലുവിളി

ഈ പരിഷ്കാരം വിദേശയാത്ര നടത്തുന്നവർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ട്. വിദേശത്തെത്തുമ്പോൾ പലരും ഇന്ത്യൻ സിം മാറ്റി അവിടുത്തെ താൽക്കാലിക സിം കാർഡുകളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരക്കാർക്ക് ഫോണിൽ പഴയ സിം ഇല്ലാത്തതിനാൽ വാട്‌സാപ് ഉപയോഗിക്കാൻ കഴിയില്ല.

ഇന്ത്യൻ സിം ഫോണിൽ നിലനിർത്തുകയാണെങ്കിൽ വൈഫൈ (WiFi) വഴി ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ടെലികോം വകുപ്പ് സൂചിപ്പിക്കുന്നു. ഇതിനായി മിക്കവാറും ഫോണുകളിലെ ‘ഡ്യുവൽ സിം’ സൗകര്യം പ്രയോജനപ്പെടുത്തേണ്ടി വരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *