Bahrain Salman Industrial City missile fire 2026 സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശകപ്പലിൽ തീപിടുത്തം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന

Bahrain Salman Industrial City missile fire 2026 : മനാമ: ബഹ്റൈനിൽ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഏഷ്യാക്കാരൻ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വെടിവെച്ചിട്ടു

മുന്നറിയിപ്പുമായി ജിസിസി

കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.ലോക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജിസിസി കൗൺസിൽ ചർച്ചകളുടെ വഴിയേ പ്രശ്നം പരിഹരിക്കാൻ ആഹ്വാനം ചെയ്തു. ചർച്ചകളിലൂടെ പരിഹാരം സാധ്യമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഒമാൻ വിദേശകാര്യ മന്ത്രി. സമയം വൈകിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിയാൽ അത്രയും നല്ലതെന്ന് ബദർ അൽ ബുസൈദ് വ്യക്തമാക്കി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം. ‘പാമ്പിന്‍റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദികളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

ഐആർജിസി, ഇന്‍റലിജൻസ് ആസ്ഥാനം, ഐആർജിസി വ്യോമസേന കമാൻഡ് സെന്‍ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുൾപ്പെടെ ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സേന പറയുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാനിൽ തുടരുകയാണ്.

ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേൽ ടെഹ്റാനിലെ ആശുപത്രി ഉൾപ്പെടെ ലക്ഷ്യം വെച്ചതായി ആരോപണമുണ്ട്. ഇറാന്‍റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗമാണ് തങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. അതേസമയം ഇസ്രയേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *