
ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. “ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.
യുഎഇയിൽ മാർച്ച് മാസത്തെ കാലാവസ്ഥയിൽ മാറ്റങ്ങളുണ്ട്;മഴയ്ക്ക് സാധ്യത;ജാഗ്രതാ നിർദേശം
UAE Nazia Staff Editor — February 28, 2026 · 0 Comment

UAE weather alert അബുദാബി: ന്യൂനമർദ്ദത്തിന്റെ ഫലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടും. രാജ്യവ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വടക്കൻ, കിഴക്കൻ മേഖലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറും. ഇത് പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും കാരണമായേക്കാം. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും. അറബിക്കടലിൽ ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. ഒമാൻ കടലിൽ തിരമാലകൾ മിതമായിരിക്കുമെങ്കിലും ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം. മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. താപനില കൂടുന്നതിന് മുന്നോടിയായി യുഎഇയിലെ മിക്കയിടങ്ങളിലും പുലർച്ചെ കനത്ത മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽ കനത്ത മഞ്ഞിനെത്തുടർന്ന് കാഴ്ചപരിധി പൂജ്യത്തിനടുത്തെത്തിയിരുന്നു. ട്രാഫിക് കുരുക്ക്: മഞ്ഞ് കാരണം വാഹനങ്ങൾ വളരെ സാവധാനത്തിൽ നീങ്ങിയത് ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും പോകുന്നവരെ ബാധിച്ചു. അന്തരീക്ഷത്തിലെ ഉയർന്ന മർദ്ദവും ശാന്തമായ കാറ്റുമാണ് കനത്ത മഞ്ഞിന് കാരണമാകുന്നതെന്ന് കാലാവസ്ഥാ വിദഗ്ധൻ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ അനുഭവപ്പെട്ടതിന് സമാനമായ മഴയായിരിക്കും ഇത്തവണയും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
Discount on Traffic Fines;നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ’ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്
UAE February 28, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Discount on Traffic Fines: ദുബൈ: ‘നേരത്തെ പണമടയ്ക്കൂ.., തീര്‍ച്ചയായും നേടൂ’ (Pay Early.., Gain Surely) എന്ന കാംപയിനിന് കീഴില്‍ അബൂദബി പൊലിസ് ട്രാഫിക് പിഴ കിഴിവ് സംരംഭം ആരംഭിച്ചു. ഡ്രൈവര്‍മാര്‍ക്ക് വലിയ ആശ്വാസത്തോടെ തങ്ങളുടെ മേലുള്ള നിയമ ലംഘനങ്ങള്‍ ഉടനടി പരിഹരിക്കാന്‍ വഴിയൊരുക്കുന്നതാണിത്. കുടിശ്ശികയുള്ള പിഴകള്‍ കുറയ്ക്കുന്നതിനും, എമിറേറ്റിലുടനീളം ഉത്തരവാദിത്ത ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കാംപയിന് ലക്ഷ്യമിടുന്നു.
കാംപയിന് പ്രകാരം നിയമ ലംഘന തീയതിയുടെ ആദ്യ 60 ദിവസത്തിനുള്ളില്‍ ട്രാഫിക് പിഴ അടയ്ക്കുന്ന വാഹന ഉടമകള്‍ക്ക് മൊത്തം പിഴത്തുകയില്‍ 35% കിഴിവ് ലഭിക്കുന്നതാണ്. സ്കീമിന് കീഴില്‍ ലഭ്യമായ പരമാവധി ആനുകൂല്യമാണിത്. ട്രാഫിക് ഫൈന്‍ ലഭിച്ച ശേഷം വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. അതേസമയം, ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഈ കിഴിവ് ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആദ്യ 60 ദിവസത്തെ വിന്‍ഡോ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊരു കിഴിവ് സൗകര്യം (സെക്കന്റ് ഡിസ്കൗണ്ട് ടിയര്‍) ഇപ്പോഴും ലഭ്യമാണ്. 60 ദിവസത്തിന് ശേഷവും പിഴ ഇഷ്യൂ ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിഴ തീര്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിലവിലുള്ള 25% കിഴിവ് പ്രയോജനപ്പെടുത്താം.
നിരവധി പങ്കാളിത്ത ബാങ്കുകള്‍ വഴി എളുപ്പവും, പലിശ രഹിതവുമായ തവണ അടയ്ക്കല്‍ സൗകര്യം വാഗ്ദാനം ചെയ്ത് അബൂദബി പൊലിസ് പേയ്മെന്റ് പ്രക്രിയ കഴിയുന്നത്ര സൗകര്യപ്രദമാക്കിയിട്ടുണ്ട്. ഇതില്‍ സാമ്പത്തിക ബാധ്യതയുള്ളവര്‍ക്ക് അവരുടെ കുടിശ്ശിക തീര്‍ക്കാന്‍ അല്‍ മഷ്റെഖ് ബാങ്ക്, അബൂദബി ഇസ്!ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), അബൂദബി കൊമേര്‍ഷ്യല്‍ ബാങ്ക് (എ.ഡി.സി.ബി), ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്.എ.ബി) എന്നിവ ഉള്‍പ്പെടുന്ന വഴക്കമുള്ള വഴികള്‍ നല്കുന്നു.
താമസക്കാര്‍ക്ക് അവരുടെ പിഴകള്‍ അടയ്ക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും അബൂദബി പൊലിസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, തമ്മ് (TAMM) സ്മാര്‍ട്ട് സര്‍വിസസ് പ്ലാറ്റ്ഫോം വഴിയോ സാധിക്കുന്നതാണ്.
Expat dead in uae:അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു
UAE February 28, 2026

Expat dead in uae: ദുബൈ/തലശ്ശേരി: ലീവിന് നാട്ടിലേക്ക് പോയ യുവാവ് അവധി കഴിഞ്ഞു വെള്ളിയാഴ്ച ദുബൈയിലേക്ക് മടങ്ങാനിരിക്കെ കുഴഞ്ഞു വന്നു മരിച്ചു. തലശ്ശേരി കതിരൂർ വേറ്റുമ്മലിലെ സൻഫീർ (32) ആണ് മരിച്ചത്. ദേര നാസർ സ്ക്വയറിൽ ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് വ്യാഴാഴ്ച നാല് മണിക്ക് ആറാം മൈൽ മൈതാനി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മൂസ-നസീറ ദമ്പതികളുടെ മകനാണ് സൻഫീർ. സഫ്രീന, ഖദീജ, പരേതനായ ഷർഹാൻ എന്നിവർ സഹോദരങ്ങളാണ്
റിച്ചാർഡിന്റെ കോൾ വന്ന നിമിഷം ഞാൻ ഏതാണ്ട് ഊഹിച്ചു ; എന്നാൽ ഇത് അതുക്കും മെലെ, ബിഗ് ടിക്കറ്റ് – മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹം സമ്മാനം
Two Indians Win AED 50,000 Each in Big Ticket ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി. ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” – സന്ധ്യ പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല
ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” – 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു. ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.