large-scale recruitment ;യുഎഇയിൽ വരുന്നത് 3000 തൊഴില്‍ അവസരങ്ങള്‍; ഈ മേഖലയിൽ വൻ സാധ്യതകൾ

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e67a0df large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

large-scale recruitment :ദുബായ് ∙ യുഎഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയ‍‍ർവേസ് സേവനം വിപുലപ്പെടുത്താന്‍ ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുളളില്‍ കൂടുതല്‍ സർവീസുകൾ തുടങ്ങുക, അതുവഴി ആഗോള സേവനം വിപുലപ്പെടുത്തുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വർഷം തോറും 20 വിമാനങ്ങള്‍ വാങ്ങും. ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങളുമുണ്ടാകും

കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടാണ് വിപുലീകരണ പദ്ധതി നടപ്പാക്കുന്നത്.2025 ല്‍ കമ്പനി, 3200 പുതിയ ജീവനക്കാരെ നിയമിച്ചുവെന്ന് സിഇഒ അന്‍റോനോവാല്‍ഡോ നെവ്സ് പറഞ്ഞു. കൂടാതെ 2200 ലധികം ജീവനക്കാർക്ക് ജോലിക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും നല്‍കി. 2026 ലും സമാന രീതിയില്‍ നിയമനവും പ്രോത്സാഹനവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

ഓരോ വർഷവും 2500 നും 3000 നും ഇടയില്‍ പുതിയ ജീവനക്കാരെ നിയമിക്കും. യാത്രാ സേവനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി വര്‍ഷത്തില്‍ 20 പുതിയ വിമാനങ്ങള്‍ വീതം വാങ്ങും. അഞ്ചുവര്‍ഷത്തേക്കുള്ള സമഗ്ര വികസന പദ്ധതിയിലൂടെ പുതിയ വിമാനങ്ങള്‍, റൂട്ടുകള്‍ സേവനനിലവാരം എന്നിവയെല്ലാം മെച്ചപ്പെടുത്താനാണ് തീരുമാനം.

2025 ല്‍ മുന്‍നിര പ്രവർത്തന മേഖലകളിലേക്കാണ് കൂടുതലായും നിയമനം നടത്തിയത്. 600 പേര്‍ കാബിന്‍ ക്രൂ ആയി ചേരുകയും 400 പുതിയ പൈലറ്റുമാരെ നിയമിക്കുകയും ചെയ്തു. അതോടൊപ്പം 1500 കാബിന്‍ ക്രൂ ജീവനക്കാര്‍ക്കും 150 പൈലറ്റുമാര്‍ക്കും ജോലിക്കയറ്റം നല്‍കി.ആഭ്യന്തരമായി നടപ്പിലാക്കുന്ന ഇത്തരം പ്രോത്സാഹന പദ്ധതികള്‍ ജീവനക്കാരുടെ പ്രവര്‍ത്തന സ്ഥിരതയും നേതൃത്വ ശേഷിയും വര്‍ധിപ്പിക്കാന്‍ സഹായകരമായെന്നാണ് വിലയിരുത്തല്‍

നിലവില്‍ 152 രാജ്യങ്ങളില്‍ നിന്നുളളവർ ഇത്തിഹാദ് എയർവേസിന്‍റെ ഭാഗമാണ്. യുഎഇ പൗരന്മാരെ വ്യോമയാന മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കാഡറ്റ് പൈലറ്റ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ പ്രത്യേക പദ്ധതികളും നടപ്പിലാക്കുന്നു. യുഎഇയുടെ സ്വദേശീകരണ നയത്തെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കങ്ങള്‍.

2025ല്‍ 29 പുതിയ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത്തിഹാദിന്റെ മൊത്തം വിമാനങ്ങളുടെ എണ്ണം 127 ആയി ഉയര്‍ന്നു. മെയ്, നവംബര്‍ മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത്, കമ്പനിയുടെ അടുത്ത ഘട്ട വളര്‍ച്ചയ്ക്കും ആഗോള വിപണിയില്‍ മത്സരാധിഷ്ഠിത നിലപാട് ശക്തിപ്പെടുത്തുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

വ്യോമയാന മേഖലയിലെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സേവന നിലവാരം ഉയര്‍ത്തിയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും മുന്നേറുകയാണ് ഇത്തിഹാദ് എയര്‍വേയ്‌സ്. പുതിയ വിമാനങ്ങള്‍ വാങ്ങുകയും അതോടൊപ്പം തന്നെ ജീവനക്കാരുടെ ശേഷി ഉയർത്തുകയും ചെയ്യുന്നത് സ്ഥാപനത്തിന്‍റെ വികസനത്തിനുളള ശക്തമായ അടിത്തറയായിരിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

Weather update in uae: യുഎഇയിൽ റോഡുകളിൽ ദൃശ്യപരത കുറയും, കാലാവസ്ഥയിൽ അടിമുടി മാറ്റം ; ഡ്രൈവർമാർക്ക് ജാഗ്രതാനിർദ്ദേശം

UAE February 24, 2026

224543

Weather update in uae

അബുദബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഇതിന്റെ ഭാഗമായി രാജ്യത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

അബുദബി മുതൽ ദുബൈ, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളെയും ചില ഉൾനാടൻ മേഖലകളെയുമാണ് മൂടൽമഞ്ഞ് പ്രധാനമായും ബാധിക്കുക. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടൽമഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ ചിലയിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചേക്കാം.

ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട സുരക്ഷാ നിയമങ്ങൾ

റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബുദബി പൊലിസ് ഡ്രൈവർമാർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

  • വേഗത നിയന്ത്രിക്കുക: ദൃശ്യപരത കുറയുമ്പോൾ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി പരിമിതപ്പെടുത്തണം.
  • അകലം പാലിക്കുക: മുൻപിലെ വാഹനവുമായി മതിയായ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ലൈറ്റുകളുടെ ഉപയോഗം: മൂടൽമഞ്ഞിൽ തെളിച്ചമുള്ള ഹൈ ബീം ലൈറ്റുകൾ ഒഴിവാക്കി, ഫോഗ് ലൈറ്റുകൾ അല്ലെങ്കിൽ ലോ ബീം ലൈറ്റുകൾ ഉപയോഗിക്കുക. ഹൈ ബീം ലൈറ്റുകൾ മഞ്ഞിൽ പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
  • ശ്രദ്ധ തിരിക്കരുത്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • മാറിക്കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങൾ: റോഡരികിലെ ഇലക്ട്രോണിക് ബോർഡുകളിൽ നൽകുന്ന വേഗത പരിധിയും സുരക്ഷാ സന്ദേശങ്ങളും കൃത്യമായി പാലിക്കുക.

പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി അധികൃതർ പുറപ്പെടുവിക്കുന്ന ഇത്തരം നിർദ്ദേശങ്ങൾ പാലിക്കേണ്ടത് ഓരോ ഡ്രൈവറുടെയും ഉത്തരവാദിത്തമാണെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.

Indian Rupee Value;ഡോളറിനെതിരെ രൂപയ്ക്ക് ഇടിവ്; വിപണി നിരീക്ഷിച്ച് പ്രവാസികള്‍ കരുതലോടെ റിസര്‍വ് ബാങ്ക്

UAE February 25, 2026

226868

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Indian Rupee Value:റിയാദ്/ദുബൈ: ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറക്കുമതിക്കാരുടെ വര്‍ധിച്ച ഡോളര്‍ ഡിമാന്‍ഡും മൂലം ഇന്ത്യന്‍ രൂപയുടെ (Indian Rupee) മൂല്യത്തില്‍ ഇടിവ്. ഇന്ന് (ഫെബ്രുവരി 24) വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 4 പൈസ കുറഞ്ഞ് 90.92 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ 90.88 എന്ന നിലയിലായിരുന്നു രൂപ.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫ് പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് വളര്‍ന്നുവരുന്ന വിപണികളിലുണ്ടായ അനിശ്ചിതത്വമാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇതേത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പ്രതിനിധി സംഘങ്ങളെ അമേരിക്കയിലേക്ക് അയക്കുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്

91 കടക്കാതിരിക്കാന്‍ ആര്‍.ബി.ഐ ഇടപെടല്‍

രൂപയുടെ മൂല്യം 91 കടന്ന് താഴേക്ക് പോകാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വിപണിയില്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, പ്രാദേശിക ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നത് രൂപയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്. ഹ്രസ്വകാലയളവില്‍ രൂപ 90നും 91.25നും ഇടയിലുള്ള പരിധിയില്‍ തുടരാനാണ് സാധ്യതയെന്ന് സിറ്റി ഗ്രൂപ്പ് ഇന്ത്യ മാര്‍ക്കറ്റ് മേധാവി ആദിത്യ ബാഗ്രി അഭിപ്രായപ്പെട്ടു.

കരുതല്‍ ധനം വര്‍ധിപ്പിക്കാന്‍ നീക്കം

രൂപയുടെ മൂല്യം 8889 നിലവാരത്തിലേക്ക് തിരിച്ചെത്തിയാല്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 725.7 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലാണെങ്കിലും, വരാനിരിക്കുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനായി ബാങ്കുകള്‍ക്ക് ഡോളര്‍ നല്‍കേണ്ടതുണ്ട്. ഇത് കരുതല്‍ ശേഖരത്തില്‍ കുറവുണ്ടാക്കിയേക്കാം.
കഴിഞ്ഞ വര്‍ഷം (2025) രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് പോയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഏകദേശം 49.5 ബില്യണ്‍ ഡോളറാണ് ആര്‍.ബി.ഐ വിപണിയില്‍ വിറ്റഴിച്ചത്. സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധനവും ഡോളറിന്റെ ആഗോള തകര്‍ച്ചയുമാണ് അന്ന് ഇന്ത്യന്‍ കരുതല്‍ ശേഖരത്തെ തുണച്ചത്.

ആഗോള സാഹചര്യം

ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് കുറഞ്ഞതും രൂപയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. പ്രധാന ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളറിന്റെ മൂല്യം അളക്കുന്ന ‘ഡോളര്‍ ഇന്‍ഡക്‌സ്’ 0.1 ശതമാനം ഉയര്‍ന്ന് 97.81ല്‍ എത്തി. ഇന്ത്യയുടെ മേലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവകള്‍ അമേരിക്ക കുറച്ചതിനെത്തുടര്‍ന്ന് രൂപ കൈവരിച്ച നേട്ടങ്ങള്‍ പുതിയ സാഹചര്യത്തില്‍ ഇല്ലാതാകുന്ന കാഴ്ചയാണ് വിപണിയിലുള്ളത്. രൂപയുടെ മൂല്യത്തിലെ വ്യത്യാസം ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വിപണി സൂക്ഷ്മമായി വീക്ഷിക്കുകയാണ് പ്രവാസികള്‍.

ഇന്ത്യന്‍ രൂപയും ഗള്‍ഫിലേതുള്‍പ്പെടെയുള്ള മറ്റ് പ്രധാന കറന്‍സികളും തമ്മിലുള്ള ഇന്നത്തെ (ഫെബ്രുവരി 24) വ്യത്യാസം താഴെ കൊടുക്കുന്നു.

വിദേശ കറൻസിഇന്ത്യൻ രൂപയിൽ (INR)
യുഎസ് ഡോളർ ($)90.96
ബ്രിട്ടീഷ് പൗണ്ട് (£)122.71
യൂറോ (€)107.17
സഊദി റിയാൽ (SAR)24.25
യുഎഇ ദിർഹം (AED)24.76
കുവൈറ്റി ദിനാർ (KWD)296.65
ഒമാനി റിയാൽ (OMR)236.35
ബഹ്‌റൈനി ദിനാർ (BHD)241.92
ഖത്തറി റിയാൽ (QAR)24.98
സ്വിസ് ഫ്രാങ്ക് (CHF)117.32
സിംഗപ്പൂർ ഡോളർ (SGD)71.80
കനേഡിയൻ ഡോളർ (CAD)66.41
ഓസ്‌ട്രേലിയൻ ഡോളർ (AUD)64.28
ജാപ്പനീസ് യെൻ (JPY)0.58

Passenger അറസ്റ്റ്;ദുബായ് വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം: യാത്രക്കാരൻ പിടിയിൽ.

Passenger arrested;ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ലഗേജിനുള്ളിൽ 18 കിലോ ക ഞ്ചാ വ് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് ഇൻസ്പെക്ടർമാർ പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെ പരിശോധനാ സംവിധാനങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്യൂട്ട്‌കേസിൽ അസാധാരണമായ സാന്ദ്രത എക്സ്-റേ സ്‌ക്രീനിംഗ് ഓപ്പറേറ്റർമാർ കണ്ടെത്തിയതിനെ തുടർന്നാണ് ഏഷ്യക്കാരനായ യാത്രക്കാരനെ പിടികൂടിയതെന്ന് ദുബായ് കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *