
Healthy diet during Ramadan : വിശുദ്ധ റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തോടൊപ്പം ശാരീരിക ആരോഗ്യവും ഊർജവും നിലനിർത്താൻ ചിട്ടയുള്ള ഭക്ഷണക്രമവും ക്രമബദ്ധമായ ജീവിതശൈലിയും അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പലരും ഉറക്കം മുടങ്ങാതിരിക്കാനായി അത്താഴം ഒഴിവാക്കാറുണ്ട്. എന്നാൽ ഇത് പകൽ സമയത്ത് കടുത്ത ക്ഷീണം, തലവേദന, ശ്രദ്ധക്കുറവ്, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കാം. അതിനാൽ തവിട് കളയാത്ത അരി, ഗോതമ്പ്, ഓട്‌സ് തുടങ്ങിയ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തിയ അത്താഴം കഴിക്കണം. ഇവ ദീർഘനേരം ഊർജം നൽകുകയും രക്തത്തിലെ പഞ്ചസാര നില സ്ഥിരമായി നിലനിർത്തുകയും ചെയ്യും. മുട്ട, തൈര്, പയർവർഗങ്ങൾ, മീൻ, ചിക്കൻ എന്നിവ പോലുള്ള പ്രോട്ടീൻ വിഭവങ്ങൾ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തെ ശക്തിപ്പെടുത്താനും സഹായകരമാണ്.
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, അച്ചാറുകൾ, എണ്ണയിൽ വറുത്ത വിഭവങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ ദാഹം വർധിപ്പിക്കുന്നതിനാൽ പരമാവധി ഒഴിവാക്കണം. പകരം ആവിയിൽ വേവിച്ചതോ ഗ്രിൽ ചെയ്തതോ ആയ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുന്നതും നിർബന്ധമാണ്.
ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കുന്നതിൽ ക്രമം പാലിക്കണം.
- ഇഫ്താറിൽ രണ്ട് ഗ്ലാസ് വെള്ളം
- ഇഫ്താറിനും അത്താഴത്തിനും ഇടയിൽ നാല് ഗ്ലാസ് വെള്ളം ഇടവിട്ട്
- അത്താഴത്തിൽ രണ്ട് ഗ്ലാസ് വെള്ളം
എന്നിങ്ങനെ ക്രമീകരിക്കുന്നത് ഉചിതമാണ്. തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച് പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഈന്തപ്പഴവും വെള്ളവും ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ഉടൻ ഊർജം ലഭിക്കാനും സഹായിക്കും. നോമ്പുതുറച്ചുടൻ എണ്ണയിൽ പൊരിച്ച വിഭവങ്ങൾ കഴിക്കുന്നതിന് പകരം സൂപ്പോ സാലഡോ കഴിച്ച് വയറിനെ തയ്യാറാക്കുന്നത് നല്ലതാണ്. തുടർന്ന് പ്രധാന ഭക്ഷണം കഴിക്കാം.
ചായ, കാപ്പി, കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നത് നിർജലീകരണത്തിനും ഉറക്കക്കുറവിനും കാരണമാകുന്നതിനാൽ നിയന്ത്രണം വേണം. പകരം മോർ, തേങ്ങാവെള്ളം (അളവിൽ), ഹർബൽ പാനീയങ്ങൾ എന്നിവ ഉപയോഗിക്കാം.
റമദാൻ വ്രതം ശരീരത്തെ വിഷമുക്തമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായകരമാണ്. ചിട്ടയായ ഭക്ഷണവും ജീവിതശൈലിയും പാലിച്ചാൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം എന്നിവ നിയന്ത്രിക്കാൻ റമദാൻ കാലം ഗുണകരമാകും.
ഉറക്കത്തിനും വിശ്രമത്തിനും പ്രാധാന്യം നൽകണം. പ്രാർത്ഥനകളും അത്താഴവും തമ്മിലുള്ള സമയം ഗുണമേൻമയുള്ള ഉറക്കത്തിന് ഉപയോഗിക്കണം. പകൽ സമയത്ത് 20–30 മിനിറ്റ് ലഘു വിശ്രമം എടുക്കുന്നതും ഉന്മേഷം നൽകും. അതേസമയം കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കി, ഇഫ്താറിന് ശേഷം ലഘു നടക്കൽ പോലുള്ള പ്രവർത്തനങ്ങൾ മതിയാകും.
ആകെപ്പറയുമ്പോൾ, റമദാനിൽ സമതുലിതമായ ഭക്ഷണക്രമം, മതിയായ ജലപാനം, ക്രമബദ്ധമായ ഉറക്കം, ലഘുവായ ശാരീരിക പ്രവർത്തനം എന്നിവ പാലിച്ചാൽ വ്രതാനുഷ്ഠാനം ആരോഗ്യത്തിനും ആത്മീയ ശാന്തിക്കും ഒരുപോലെ ഗുണകരമാകും.
;ചെറിയ പെരുന്നാളിന് നാട്ടിൽ വരുന്നുണ്ടോ? വിമാനയാത്രാ നിരക്ക് വർധനവ് കീശ കാലിയാക്കും; പ്രവാസികൾ പെരുന്നാൾ അവധി ചെലവഴിക്കുന്നത് ഇങ്ങനെ
UAE Nazia Staff Editor — February 20, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE Residents Face Surging;ദുബൈ: ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) അവധിക്കാലത്ത് യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്കിലെ വർധന വലിയ തിരിച്ചടിയാകുന്നു. ഫെബ്രുവരിയിലെ നിരക്കിനേക്കാൾ ഇരട്ടിയോളമാണ് നിലവിൽ പലയിടങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷത്തെ ഈദ് സമയത്തെ അപേക്ഷിച്ച് 15 മുതൽ 20 ശതമാനം വരെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 19 മുതൽ 30 വരെയുള്ള യാത്രകൾക്കാണ് ഡിമാൻഡ് കൂടുതൽ. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നാട്ടിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്.
സാധാരണ സമയങ്ങളിൽ ലണ്ടനിലേക്ക് 1,837 ദിർഹത്തിന് ലഭിച്ചിരുന്ന ടിക്കറ്റിനാണ് ഇപ്പോൾ 4,000-ത്തിന് മുകളിൽ നൽകേണ്ടി വരുന്നത്.
ജപ്പാനും യൂറോപ്പിനും വൻ ഡിമാൻഡ്
മാർച്ച് അവസാന വാരത്തിൽ ജപ്പാനിലെ ചെറി ബ്ലോസം (Cherry Blossom) സീസൺ ആയതിനാൽ അങ്ങോട്ടേക്ക് യാത്രക്കാരുടെ തിരക്ക് കൂടുതലാണ്. എന്നാൽ വിസ ലഭിക്കാനുള്ള കാലതാമസം യാത്രക്കാരെ കുഴക്കുന്നുണ്ട്. ജപ്പാൻ പാക്കേജുകൾക്ക് 11,000 മുതൽ 12,000 ദിർഹം വരെയാണ് നിരക്ക് ഈടാക്കുന്നത്. സ്വിറ്റ്സർലൻഡ്, പാരിസ്, നെതർലൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആവശ്യക്കാർ ഏറെയാണെന്ന് മുസാഫിർ ഡോട്ട് കോം സി.ഒ.ഒ റഹീഷ് ബാബു പറഞ്ഞു.
വിസ ഓൺ അറൈവൽ കേന്ദ്രങ്ങൾ
വിസ നടപടികൾ ലളിതമായ ജോർജിയ, ബാക്കു, അൽമാട്ടി തുടങ്ങിയ ഇടങ്ങളിലേക്ക് ഇപ്പോഴും മികച്ച ബുക്കിംഗ് നടക്കുന്നുണ്ട്. തായ്‌ലൻഡിലെ ഫുക്കറ്റ്, ക്രാബി എന്നിവിടങ്ങളിലേക്കും പ്രവാസികൾ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
പുതിയ ട്രെൻഡായി ക്രൂയിസ് യാത്രകൾ
ഇത്തവണത്തെ അവധിക്കാലത്ത് ക്രൂയിസ് യാത്രകളോട് ആളുകൾക്ക് താല്പര്യം കൂടിയിട്ടുണ്ടെന്ന് സ്മാർട്ട് ട്രാവൽസ് ചെയർമാൻ അഫി അഹമ്മദ് ചൂണ്ടിക്കാട്ടി. ‘അരോയ’ (Aroya) പോലെയുള്ള ഹലാൽ ക്രൂയിസുകൾക്ക് മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്. ബിസിനസ് മേഖലയിലുള്ളവർ അഞ്ച് ദിവസത്തെ അവധി പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാനും പ്ലാൻ ചെയ്യുന്നുണ്ട്.
നാട്ടിലേക്കുള്ള യാത്രയും വെല്ലുവിളിയും
ഇന്ത്യയിലെ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ച് മാർച്ചിലെ അവസാന ആഴ്ച മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള നിരക്കും ഉയർന്ന നിലയിലാണ്. പല കുടുംബങ്ങളും ഹ്രസ്വ വിനോദയാത്രകൾക്ക് പകരം 20 ദിവസത്തോളം നാട്ടിൽ ചെലവഴിക്കാനാണ് താല്പര്യപ്പെടുന്നത്.
അവസാന നിമിഷം ബുക്ക് ചെയ്യുന്നവർക്ക് നിരക്ക് ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുന്നതാണ് ഉചിതമെന്ന് ട്രാവൽ ഏജൻസികൾ നിർദ്ദേശിക്കുന്നു.
യുഎഇയിലും സ്വർണവില കുതിച്ചോടുന്നു, ചരിത്രത്തിലെ റെക്കോർഡ് വർധനവ്, പ്രവാസികൾക്ക് വലിയ തിരിച്ചടി

Gold Prices Surge in the UAE, : ദുബായ്: യുഎഇയിൽ സ്വർണ വില ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്നുള്ള ഈ വിലക്കയറ്റം സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെയും നിക്ഷേപകരെയും ഏറെ ആശങ്കയിലെത്തിച്ചു. ഇന്ന് വിപണി തുറന്നപ്പോൾ തന്നെ സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി.
കൂടാതെ ചരിത്രത്തിലാദ്യമായാണ് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 600 ദിർഹത്തിന് മുകളിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ പുറത്ത് വന്ന അതെ വില തന്നെയാണ് ഇന്ന് രാവിലെ വിപണി തുറന്നപ്പോഴും ഉണ്ടായിരുന്നത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 600.75 ദിർഹമാണ്
സ്വർണവില ഗ്രാമിന് 600 ദിർഹം കടന്നത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. വില കുറഞ്ഞപ്പോൾ തന്നെ മിക്ക ആളുകളും ചെറിയ തോതിൽ സ്വർണം വാങ്ങിയിരുന്നു എന്നാൽ ഇനിയും വില കുറഞ്ഞ് വാങ്ങിക്കാം എന്ന് കരുതിയവർക്ക് ഈ വിലക്കയറ്റം
ഒരു തിരിച്ചടിയായി മാറുകയാണ് ചെയ്തത്.
അതേസമയം നാട്ടിൽ വിവാഹങ്ങൾ നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങളും വലിയ ആശങ്കയിലാണ്. നേരത്തെ കരുതിവെച്ച പണത്തിന് പകുതി സ്വർണം പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ പലരും നേരിടുന്നത്. യുഎഇയിൽ നിലവിൽ നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. ഒരു ആഭരണം വാങ്ങിക്കുന്നതിന് പകരം കുറച്ച് കുറച്ചായി വാങ്ങിക്കാനാണ് പലരും കൂടുതൽ താത്‌പര്യം നൽകുന്നത്.
ഈ വിലയിൽ നിന്ന് സ്വർണ വില ഇനിയും താഴുമോ എന്ന് പറയാൻ സാധിക്കില്ല. അതിനാൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വിപണിയിലെ മാറ്റങ്ങൾ ഓരോ ദിവസവും കൃത്യമായി നിരീക്ഷിച്ച് കൊണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. കൂടതെ വില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ അടിയന്തര ആവശ്യങ്ങൾ ഉള്ളവർ ചെറിയ അളവിൽ വാങ്ങി തുടങ്ങുന്നതാണ് നല്ലതെന്നും ആലോചിക്കണം
മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: വീണ്ടും ഒന്നാമൻ ഇദ്ദേഹം തന്നെ
UAE Nazia Staff Editor — February 19, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Middle East Entrepreneur;ദുബായ്: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബായ് ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ് നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.
മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ അഭിപ്രായപ്പെട്ടു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബായ് ആസ്ഥാനമായ ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.
ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ
Watsapp new update: വാട്ട്‌സ്ആപ്പ് വെബിലും ഇനി വീഡിയോ കോൾ ചെയ്യാം; യുഎഇയിലും ഈ ഫീച്ചർ പ്രവർത്തിക്കുമോ?
UAE February 19, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Watsapp new update: ദുബൈ: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന വോയ്‌സ്, വീഡിയോ കോളിംഗ് സൗകര്യം ഇനി വാട്ട്‌സ്ആപ്പ് വെബിലും ലഭ്യമാകും. ബ്രൗസർ വഴി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇനി നേരിട്ട് വിളിക്കാനാകും. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ആഗോളതലത്തിൽ പുറത്തിറക്കുന്നത്.
എന്താണ് പുതിയ മാറ്റം?
2015-ൽ പ്രവർത്തനം തുടങ്ങിയ വാട്ട്‌സ്ആപ്പ് വെബ് ഇതുവരെ സന്ദേശങ്ങൾ അയക്കാനും മീഡിയ ഫയലുകൾ പങ്കുവെക്കാനും മാത്രമേ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറിൽ നിന്ന് നേരിട്ട് വൺ-ടു-വൺ വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം. ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലേത് പോലെ സുരക്ഷിതമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഈ കോളുകളും ചെയ്യാം. വീഡിയോ കോളുകളിൽ സ്ക്രീൻ ഷെയറിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ പേർസണൽ കോളുകൾക്ക് മാത്രമാണ് അനുമതിയെങ്കിലും, ഗ്രൂപ്പ് കോളിംഗ് സൗകര്യം ഉടൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
യുഎഇയിൽ ഈ സേവനം ലഭിക്കുമോ?
പുതിയ ഫീച്ചർ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും യുഎഇയിലെ ഉപയോക്താക്കൾക്കിടയിൽ ഇത് സംശയമുണ്ടാക്കുന്നുണ്ട്. യുഎഇയിലെ നിലവിലെ നിയമങ്ങൾ അനുസരിച്ച് വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കോളിംഗ് സേവനങ്ങൾക്ക് നിയന്ത്രണമുണ്ട്.
യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) യുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഈ ഫീച്ചർ യുഎഇയിൽ പ്രവർത്തിക്കുകയുള്ളൂ. നിലവിൽ മൊബൈൽ ആപ്പിലും ഡെസ്‌ക്‌ടോപ്പ് വേർഷനിലും ഇത്തരം കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ, വെബ് പതിപ്പിലും ഈ സേവനം ലഭ്യമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഒഫീഷ്യൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കാത്ത ലിനക്സ് (Linux) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം വലിയ ആശ്വാസമാകും.