റമദാൻ: അബുദാബിയിൽ ടോൾ, പാർക്കിംഗ് സമയങ്ങളിൽ മാറ്റം; യു.എ.ഇയിൽ ജോലി സമയം കുറച്ചു

അബുദാബി: റമദാൻ മാസത്തിന് മുന്നോടിയായി അബുദാബിയിലെ ദാർബ് (Darb) ടോൾ ഗേറ്റ്, മവാഖിഫ് (Mawaqif) പബ്ലിക് പാർക്കിംഗ് സമയക്രമങ്ങൾ Q മൊബിലിറ്റി (Q Mobility) പ്രഖ്യാപിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പുതുക്കിയ സമയക്രമം താഴെ പറയുന്നവയാണ്:

ദാർബ് ടോൾ ഗേറ്റ് (Darb Toll Gate): തിങ്കൾ മുതൽ ശനി വരെ രണ്ട് സമയങ്ങളിലാണ് ടോൾ നിരക്ക് (4 ദിർഹം) ഈടാക്കുക:

  • രാവിലെ: 8:00 മുതൽ 10:00 വരെ.
  • ഉച്ചയ്ക്ക് ശേഷം: 2:00 മുതൽ 6:00 വരെ.

മവാഖിഫ് പാർക്കിംഗ് (Mawaqif Parking): തിങ്കൾ മുതൽ ശനി വരെ താഴെ പറയുന്ന സമയങ്ങളിൽ പാർക്കിംഗ് ഫീസ് ബാധകമായിരിക്കും:

  • രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 വരെ.
  • രാത്രി 9:00 മുതൽ പുലർച്ചെ 2:00 വരെ. ഞായറാഴ്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും. സ്റ്റാൻഡേർഡ് പാർക്കിംഗിന് മണിക്കൂറിന് 2 ദിർഹവും, പ്രീമിയം പാർക്കിംഗിന് 3 ദിർഹവുമാണ് നിരക്ക്.

ജോലി സമയത്തിൽ ഇളവ്: റമദാനിൽ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ 2 മണിക്കൂർ ഇളവ് ലഭിക്കും. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ച രാവിലെ 9 മുതൽ 12 വരെയുമാണ് ജോലി സമയം. സ്കൂളുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *