Expat dead;ഉപ്പയെ കാണാൻ സന്ദർശകവിസയിൽ എത്തിയ പൊന്നുമോന് വിധി കാത്തുവെച്ചത് മറ്റൊന്ന്!! ഷാർജയിൽ വാഹനാപകടത്തിൽ മലയാളി ബാലൻ മരണപ്പെട്ടു

204375

Expat malayali dead;ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.

തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 -നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ തട്ടിയാണ് മരണം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

Gold rate in uae:ഐഡിയ!!!!!ദുബായിൽ പോയി സ്വർണം കൊണ്ടു വന്നാലോ?

Gold rate in uae:സ്വർണ വിപണിക്ക് പേരുകേട്ട ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പുതിയ ബഗേജ് നിയമം ഗുണകരമാകും. ഒരു വർഷത്തിലധികം താമസിച്ചവർക്ക് സ്ത്രീകൾക്ക് 40 ഗ്രാം, പുരുഷന്മാർക്ക് 20 ഗ്രാം സ്വർണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുവരാം. നാണയത്തിനും ബാറിനും നികുതി ബാധകം. ഡ്യൂട്ടി ഫ്രീ പരിധി കഴിഞ്ഞാൽ 3 മുതൽ 10 ശതമാനം വരെ നികുതി നൽകണം. 5-7 ശതമാനം വരെ ഇന്ത്യൻ വിലയുമായി ദുബായിൽ സ്വർണത്തിന് വ്യത്യാസമുണ്ട്.

Weather forcast;എങ്കിൽ ഇനി പറ.. ചൂടിനൊക്കെ ബൈ ബൈ!! ആരും ആഗ്രഹിക്കാത്ത കാലാവസ്ഥയാണ് യുഎഇയിൽ ഇനി വരാൻ പോകുന്നത്; പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കൂ

UAE February 13, 2026

Dubai Marina in a summer day United Arab Emirates 18506dd5221 original ratio 1
Qatar Weather

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Weather forcast;ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത. ശൈത്യകാലം അവസാനിക്കുന്നതോടെ ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ പ്രവചിച്ചിരുന്നു. വരും ദിവസങ്ങളിൽ താപനില ഉയരുമെന്നും ഇതിന് മുന്നോടിയായി ശക്തമായ കാറ്റും തണുപ്പും അനുഭവപ്പെടുമെന്നും വ്യക്തമാക്കി.ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ മുകൾ തട്ടിലുമുള്ള ഉയർന്ന മർദ്ദ സംവിധാനത്തിന്റെ ഫലമായാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത് എന്നാണ് അറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സുഖകരമായ കാലാവസ്ഥയായിരുന്നുവെങ്കിൽ ഇന്നലെ താപനിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു.

വരും ദിവസങ്ങളിൽ പകൽ സമയത്ത് കഠിനമായ വെയിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും താപനില 33°C മുതൽ 34°C വരെ ഉയരാം എന്നാൽ പർവ്വത പ്രദേശങ്ങളിൽ താപനില 23°Cൽ താഴെയായി തുടരുകയും ചെയ്യും.

പകൽ സമയങ്ങളിൽ താപനില ഉയരുമെങ്കിലും ആദ്യത്തെ ആഴ്ചകളിൽ രാത്രിയിൽ തണുപ്പ് അനുഭവപ്പെട്ടേക്കാം. കൂടാതെ വെള്ളിയാഴ്ച പുലർച്ചെ മുതൽ തീരദേശ മേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ പുലർച്ചെ വാഹനമോടിക്കുന്ന പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി.

കൂടാതെ ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ഹൈവേകളിൽ യാത്ര ചെയ്യുന്നവർ വേഗത കുറയ്ക്കാനും അധികൃതർ നൽകുന്ന ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യത്ത് കാറ്റിന്റെ വേഗത വർധിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതോടെ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. കടലിൽ പോകുന്നവരും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ച രാത്രിയോടെ കടൽക്ഷോഭം അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും മത്സ്യത്തൊഴിലാളികളും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

free in dubai parking rules;ദുബൈയിൽ ആർക്കൊക്കെ സൗജന്യമായി പാർക്ക് ചെയ്യാം? പുതിയ നിയമങ്ങളും പെർമിറ്റുകളും അറിയാം

UAE February 13, 2026

204232

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

free in dubai parking rules;ദുബൈ: വാഹന ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ദുബൈയിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ സൗജന്യമായും ഇളവുകളോടെയും പാർക്ക് ചെയ്യാവുന്ന വിവിധ വിഭാഗങ്ങളെക്കുറിച്ച് ‘പാർക്കിൻ’ (Parkin) വിശദീകരണം നൽകി. ഡിജിറ്റൽ സംവിധാനത്തിലൂടെ നൽകുന്ന ഈ പെർമിറ്റുകൾ വഴി ഫീസ് നൽകാതെ തന്നെ നിശ്ചിത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ സാധിക്കും.

സൗജന്യ പാർക്കിംഗിന് അർഹതയുള്ളവർ ആരെല്ലാം?

1. ഇന്റർനാഷണൽ സിറ്റി നിവാസികൾ 

ഫെബ്രുവരി 1 മുതൽ ഇന്റർനാഷണൽ സിറ്റിയിൽ പെയ്ഡ് പാർക്കിംഗ് (Code 621Q) നിലവിൽ വന്ന സാഹചര്യത്തിൽ, സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ താമസക്കാർക്ക് ഒരു വർഷത്തെ സൗജന്യ പെർമിറ്റിന് അപേക്ഷിക്കാം. ഒരു റെസിഡൻഷ്യൽ യൂണിറ്റിന് ഒരു പെർമിറ്റ് എന്ന നിലയിലാണ് ഇത് അനുവദിക്കുന്നത്.

2. നിശ്ചയദാർഢ്യമുള്ളവർ (People of Determination)

സ്ഥിര പെർമിറ്റ്: മൂന്ന് വർഷത്തേക്ക് സാധുതയുള്ള ഈ പെർമിറ്റ് വഴി അഞ്ച് വാഹനങ്ങൾ വരെ ലിങ്ക് ചെയ്യാം. ദുബൈയിലുടനീളം സൗജന്യ പാർക്കിംഗ് ലഭിക്കും.

3. മുതിർന്ന ഇമാറാത്തി പൗരന്മാർ

60 വയസ്സിന് മുകളിലുള്ള ഇമാറാത്തി പൗരന്മാർക്ക് ദുബൈയിലുടനീളമുള്ള എ, ബി, സി, ഡി സോണുകളിൽ മൂന്ന് വർഷത്തേക്ക് സൗജന്യ പാർക്കിംഗ് അനുവദിക്കും.

4. പ്രത്യേക മെഡിക്കൽ കേസുകൾ

സ്ഥിരമായ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ടുകൾ സമർപ്പിച്ച് ചികിത്സാ കാലയളവിലേക്ക് ആശുപത്രികൾക്ക് സമീപം സൗജന്യ പാർക്കിംഗ് പെർമിറ്റ് നേടാം.

5. ജിസിസി പൗരന്മാർ

ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ താമസസ്ഥലത്തിന് 500 മീറ്റർ ചുറ്റളവിൽ രണ്ട് വാഹനങ്ങൾ വരെ സൗജന്യമായി പാർക്ക് ചെയ്യാം.

അപേക്ഷിക്കേണ്ട വിധം

പാർക്കിംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ parkin.ae വഴിയോ അവരുടെ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം.

വെബ്‌സൈറ്റ് സന്ദർശിച്ച് ‘Personal Services’ തിരഞ്ഞെടുക്കുക.

യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ആവശ്യമായ രേഖകൾ (എമിറേറ്റ്‌സ് ഐഡി, മെഡിക്കൽ റിപ്പോർട്ട്, എജാരി തുടങ്ങിയവ) അപ്‌ലോഡ് ചെയ്യുക.

അപേക്ഷ സമർപ്പിച്ച് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ സ്ഥിരീകരണം ലഭിക്കും.

ഈ ഡിജിറ്റൽ പെർമിറ്റുകൾ വാഹനത്തിന്റെ നമ്പറുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തിൽ പ്രത്യേകം കാർഡുകളോ സ്റ്റിക്കറുകളോ പതിപ്പിക്കേണ്ടതില്ല.

Viral Video:കല്യാണത്തിന് ചായയും പലഹാരവുമല്ല, വിതരണം ചെയ്തത് ‘സ്വർണ്ണ ബിസ്ക്കറ്റ്’! വൈറൽ വീഡിയോ കാണാം

Gulf February 12, 2026

സൗദി അറേബ്യയിൽ നിന്നുള്ള ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്. സാധാരണ വിവാഹങ്ങളിൽ അതിഥികൾക്ക് മധുരപലഹാരങ്ങൾ നൽകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ വധുവിന്റെ സഹോദരൻ ഒരു താലത്തിൽ കൊണ്ടുവന്നത് 24 കാരറ്റ് സ്വർണ്ണ ബിസ്ക്കറ്റുകൾ ആണെന്നാണ് പറയപ്പെടുന്നത്!

വീഡിയോയിൽ കാണുന്നത് ഇതാണ്: അതിഥികൾ ഇരിക്കുന്നു, സഹോദരൻ ചിരിച്ചുകൊണ്ട് ഒരു ട്രേ നീട്ടുന്നു. അതിൽ അടുക്കിവെച്ചിരിക്കുന്നത് സ്വർണ്ണക്കട്ടികൾ! ചിലർ ഒരെണ്ണം എടുക്കുന്നു, ചിലർ അത് വേണ്ടെന്ന് സ്നേഹത്തോടെ നിരസിക്കുന്നു, മറ്റു ചിലർ രണ്ടെണ്ണം വരെ എടുക്കുന്നുണ്ട്.

എന്തായാലും സംഗതി കളറായിട്ടുണ്ട്!

https://www.instagram.com/reel/DUpMgZ3DauN/?igsh=bWw3Y2NpOTE5ZW1t

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.

202512

Ramadan working hours in uae;യുഎഇയിൽ റമദാൻ മാസത്തിൽ പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും പൊതുമേഖലാ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം.

എങ്കിലും റമദാനിലെ പ്രവൃത്തി ദിവസങ്ങളിൽ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അംഗീകൃത വഴക്കമുള്ള തൊഴിൽ ചട്ടങ്ങൾ പാലിക്കാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പറഞ്ഞു, അല്ലെങ്കിൽ വെള്ളിയാഴ്ചകളിൽ ഓൺലൈൻ ആയി ജോലി ചെയ്യാൻ ജീവനക്കാർക്ക് തിരഞ്ഞെടുക്കാം. അംഗീകൃത നിയന്ത്രണങ്ങൾക്കനുസൃതമായി, സ്ഥാപനത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ പരമാവധി 70 ശതമാനമായിരിക്കണം.

Gold rate in uae; കാത്തിരുന്ന വാർത്ത എത്തി!!സ്വർണം ഇപ്പോൾ വാങ്ങണോ? യുഎഇയിൽ വില കുറഞ്ഞു; വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?

Gold rate in uae;കഴിഞ്ഞ തിങ്കളാഴ്ച സ്വർണവില കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് അടുത്തിരുന്നു. എന്നാൽ ആഗോളതലത്തിൽ സ്വർണവില ഔൺസിന് 0.5 ശതമാനം ഇടിഞ്ഞത് 5,028.68 ഡോളറിലെത്തിയതാണ് യുഎഇ വിപണിയിലും മാറ്റങ്ങൾക്ക് കാരണമായത്. അമേരിക്കയിലെ പുതിയ തൊഴിൽ കണക്കുകളും പണപ്പെരുപ്പ ഡാറ്റയും പുറത്തുവരാനിരിക്കുന്നതിനാൽ

നിക്ഷേപകർ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാതെ വിപണിയെ നിരീക്ഷിക്കുകയാണ് എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ യുഎസ് ഫെഡറൽ റിസർവ് പലിശയിൽ വരുത്തുന്ന മാറ്റങ്ങളെയും ഇത് സ്വാധീനിക്കും. അതേസമയം സ്വർണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികളെ സംബന്ധിച്ച് ഇത്തരം ചെറിയ വിലയിടിവുകൾ മികച്ച അവസരമാണ്.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വർണത്തിന്റെ മൂല്യം വർധിക്കുന്നത് പോലെ തന്നെ സ്വർണ വിലയും ഉയരാൻ സാധ്യതയുണ്ട്. കൂടാതെ യുഎഇയിൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിൽ ശ്രദ്ധിച്ചാൽ നല്ലൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും. കല്യാണ സീസണുകൾ ആയതിനാൽ തന്നെ ഇത്തരം ഇടിവുകൾ ഉണ്ടാകുമ്പോൾ സ്വർണം ബുക്ക് ചെയ്യുന്നതോ ചെറിയ രീതിയിൽ സ്വർണം വാങ്ങുന്നതും നല്ലതാണ്.

ഇനി നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ നിയമപരമായ അളവുകൾ പാലിച്ച് വാങ്ങുന്നതും എപ്പോഴും ഗുണകരമായിരിക്കും. വരും ദിവസങ്ങളിലും സ്വർണ വില ഇതേ രീതിയിൽ തുടരാൻ സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്. വലിയൊരു വിലയിടിവ് പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ നല്ലത് ഗ്രാമിന് ഒന്നോ രണ്ടോ ദിർഹം കുറയുമ്പോൾ വാങ്ങുന്നതായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

digital banking UAE : യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഇ ആൻഡ് മണി ആപ്പ് ; എളുപ്പത്തിൽ വായ്പ എടുക്കാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി ഇ ആൻഡ് മണി ആപ്പ് . യുഎഇയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഈ ആപ്ലികേഷൻ വഴി വായ്പകൾ വളരെ വേഗത്തിൽ സ്വന്തമാക്കാം. യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് ഫിനാൻസ് കമ്പനി ലൈസൻസ് ലഭിച്ചതോടെയാണ് ഈ നീക്കം.

ഇതോടെ ഇനി രാജ്യത്തെ ഇരുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇ ആൻഡ് മണി വഴി വായ്പകൾക്കും മറ്റ് ക്രെഡിറ്റ് സേവനങ്ങൾക്കും അപേക്ഷിക്കാനും സാധിക്കും. പണം കൈമാറുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്ന ഈ ഡിജിറ്റൽ വാലറ്റ് ഇനി ഒരു സമ്പൂർണ്ണ ധനകാര്യ സ്ഥാപനമായിട്ടായിരിക്കും പ്രവർത്തിക്കുക എന്നാണ് അധികൃതർ വ്യക്തമാകുന്നത്.

കൂടാതെ ചെറിയ തുകകൾ ആവശ്യമുള്ളവർക്ക് അതും വായ്പയായി അക്കൗണ്ടിലെത്തും. യുഎഇയിൽ പുതിയതായി എത്തിയവർക്കും, കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികൾക്കും, ബാങ്കുകളിൽ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും വായ്പ ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണ്. അതിനാൽ ഈ സാഹചര്യത്തിൽ ഇ ആൻഡ് മണി ആപ്പ് പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറുകയാണ്.

മറ്റ് ബാങ്കുകൾ പലപ്പോഴും ഉയർന്ന ശമ്പള പരിധിയും കർശനമായ രേഖകളും ആവശ്യപ്പെടാറുള്ള സ്ഥാനത്ത് ഇത്തരം നൂലാമാലകൾ ഒന്നും തന്നെയില്ലാതെ ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ഈ ആപ്പ് പുറത്തിറക്കിയത്. കൂടാതെ ആപ്പിലെ ഇടപാട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്രെഡിറ്റ് യോഗ്യത നോക്കി വായ്പ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

അതേസമയം യുഎഇ സെൻട്രൽ ബാങ്കിന്റെ കർശനമായ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിലായിരിക്കും ഈ വായ്പാ സേവനങ്ങൾ പ്രവർത്തിക്കുക. അതിനാൽ ഉപയോക്താക്കളുടെ പണവും വിവരങ്ങളും പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ ഉറപ്പു നൽകുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *