India customs baggage rules : വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കായി പുതുക്കിയ ബാഗേജ് നിയമങ്ങൾ അറിഞ്ഞിരിക്കണേ… ലാപ്ടോപ്പും ഫോണുമൊക്കെ കൊണ്ട് വരാൻ കഴിയുമോ ?

Hand luggage check in bag luggage 19194c1378e medium

India customs baggage rules വിദേശത്തു നിന്ന് ഇന്ത്യയിലേക്കു എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പരിഷ്‌കരിച്ചാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.

പുതുക്കിയ ചട്ടങ്ങൾ പ്രകാരം, വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്ക് അനുവദിച്ചിരുന്ന 50,000 രൂപയുടെ ഫ്രീ അലവൻസ് 75,000 രൂപയായി വർധിപ്പിച്ചു.


ആരെല്ലാം പുതിയ ചട്ടങ്ങളുടെ പരിധിയിൽ?

പുതുക്കിയ ബാഗേജ് നിയമങ്ങൾ വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്കു എത്തുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ്. ഇതിൽ ഉൾപ്പെടുന്നത്:

  • ഇന്ത്യയിൽ താമസിക്കുന്നവർ
  • വിനോദസഞ്ചാരികൾ (ഇന്ത്യൻ വംശജരും വിദേശ വംശജരും)
  • സാധുവായ വീസയുള്ള വിദേശികൾ
  • ശിശുക്കൾ

താമസക്കാരനും വിനോദസഞ്ചാരിയും ആരാണ്?

സാധാരണയായി ഇന്ത്യയിൽ സ്ഥിരതാമസമില്ലാതെ, 12 മാസത്തിനുള്ളിൽ ആറുമാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കാത്തവരും നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്നവരുമാണ് വിനോദസഞ്ചാരികൾ.

ഇന്ത്യയിൽ സാധാരണയായി താമസിക്കുകയും പാസ്‌പോർട്ട് ആക്ട് 1967 പ്രകാരം സാധുവായ പാസ്‌പോർട്ട് കൈവശംവയ്ക്കുകയും ചെയ്യുന്നവരാണ് താമസക്കാരൻ എന്ന വിഭാഗത്തിൽപ്പെടുന്നത്.


വ്യക്തിഗത വസ്തുക്കൾക്ക് തീരുവ ഉണ്ടോ?

യാത്രക്കിടയിൽ വ്യക്തിഗത ഉപയോഗത്തിനായി ആവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കൾക്ക് കസ്റ്റംസ് തീരുവ ഇല്ല.
ഇതിൽ ഉൾപ്പെടുന്നത്:

  • ദൈനംദിന ഉപയോഗ വസ്ത്രങ്ങൾ
  • ടോയ്‌ലറ്ററികൾ
  • ചെറിയ സുവനീറുകൾ

ശിശുക്കൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഇവ തീരുവ രഹിതമായി കൊണ്ടുവരാം.


ഫ്രീ അലവൻസ് വിശദാംശങ്ങൾ

  • വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും (ടൂറിസ്റ്റ് വീസ ഒഴികെ)
  • സാധുവായ വീസയുള്ള വിദേശികൾക്കും

👉 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ കസ്റ്റംസ് തീരുവ കൂടാതെ കൊണ്ടുവരാം.

അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് ഫ്രീ അലവൻസ് 25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഒരാളുടെ ഫ്രീ അലവൻസ് കുടുംബാംഗങ്ങളുമായി ചേർത്ത് ഉപയോഗിക്കാൻ അനുവാദമില്ല.


ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ സംബന്ധിച്ച്

പുതുക്കിയ ചട്ടങ്ങൾ പ്രകാരം:

  • 18 വയസിന് മുകളിലുള്ള യാത്രക്കാർക്ക് (ക്രൂ അംഗങ്ങൾ ഒഴികെ)
  • ഒരു ലാപ്‌ടോപ്പ് അല്ലെങ്കിൽ നോട്ട്പാഡ് തീരുവ രഹിതമായി കൊണ്ടുവരാം

ഉപയോഗിക്കുന്ന ഫോണിന് പുറമേ മറ്റൊരു മൊബൈൽ ഫോൺ കൂടി കൊണ്ടുവരുമ്പോൾ, മൊത്തം മൂല്യം 75,000 രൂപയ്ക്ക് മീതെയാണെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം.
പുതിയ ഹൈഎൻഡ് മൊബൈൽ ഫോണുകൾക്ക് സാധാരണയായി തീരുവ ബാധകമായിരിക്കും.


ആഭരണങ്ങൾക്ക് പ്രത്യേക ഇളവ്

ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യൻ വംശജനായ താമസക്കാരനും വിനോദസഞ്ചാരിക്കും താഴെ പറയുന്ന അളവിൽ ആഭരണങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം:

  • വനിതാ യാത്രക്കാർക്ക്: 40 ഗ്രാം വരെ
  • പുരുഷ യാത്രക്കാർക്ക്: 20 ഗ്രാം വരെ

👉 ഈ ഇളവ് പൊതുവായ ഫ്രീ അലവൻസിന് പുറമേയുള്ളതാണ്.


തീരുവ രഹിത ആനുകൂല്യത്തിൽ ഉൾപ്പെടാത്ത വസ്തുക്കൾ

താഴെ പറയുന്ന വസ്തുക്കൾക്ക് ഫ്രീ അലവൻസ് ബാധകമല്ല:

  • തോക്കുകൾ
  • 50ലധികം വെടിയുണ്ടകൾ
  • 100ലധികം സിഗരറ്റുകൾ / 25ലധികം സിഗാറുകൾ / 125 ഗ്രാമിൽ കൂടുതൽ പുകയില
  • രണ്ട് ലിറ്ററിൽ കൂടുതൽ മദ്യപാനീയങ്ങൾ അല്ലെങ്കിൽ വൈൻ
  • ആഭരണങ്ങൾ ഒഴികെയുള്ള സ്വർണം, വെള്ളി
  • ടെലിവിഷൻ

ഇവ കൊണ്ടുവരുമ്പോൾ നിയമപ്രകാരം കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുകയോ മറ്റ് നടപടിക്രമങ്ങൾ പാലിക്കുകയോ വേണം.


കൂടുതൽ വിവരങ്ങൾക്ക് എവിടെ സമീപിക്കാം?

നിരോധിതവും നിയന്ത്രിതവുമായ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾക്കും പരാതികൾക്കും യാത്രക്കാർക്ക് എയർപോർട്ട് അറൈവൽ ഹാളിലുള്ള കസ്റ്റംസ് ഹെൽപ് ഡെസ്കിനെ സമീപിക്കാം.

സഹായത്തിനായി അധികൃതർ നൽകിയിരിക്കുന്ന ഹെൽപ് ലൈൻ നമ്പർ:
📞 9947777800

സന്ദർശക വിസ റെസിഡൻസി വിസയാക്കി മാറ്റാൻ വൈകിയോ? ഓവർസ്റ്റേ പിഴ ആര് അടയ്ക്കണം? നിയമം പറയുന്നത് ഇങ്ങനെ

UAE Nazia Staff Editor — February 9, 2026 · 0 Comment

196697

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

visit visa to residency visa: ദുബൈ: സന്ദർശക വിസയിൽ ജോലി തേടി യുഎഇയിൽ എത്തുന്നവർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് വിസ മാറുന്നതിലെ കാലതാമസം. കമ്പനിയിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചിട്ടും റെസിഡൻസി വിസ പ്രോസസ്സ് ചെയ്യാൻ വൈകുന്നത് വഴി വലിയ പിഴകൾ പലരിലും അടിച്ചേൽപ്പിക്കപ്പെടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പിഴയിൽ നിന്ന് ഒഴിവാകാൻ എന്തുചെയ്യണം? നിയമം പറയുന്നത് നോക്കാം.

വിസ വൈകിയാൽ പിഴ ആർക്ക്?

യുഎഇ നിയമപ്രകാരം (2021-ലെ ഡിക്രി നമ്പർ 29), ഒരാളുടെ സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ ഒന്നുകിൽ രാജ്യം വിടണം അല്ലെങ്കിൽ വിസ നിയമപരമായി പുതുക്കണം. വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും 100 ദിർഹം വീതം പിഴ ഈടാക്കാൻ അതോറിറ്റിക്ക് (ICP) അധികാരമുണ്ട്.

കമ്പനിയുടെ പിഴവാണെങ്കിൽ എന്തുചെയ്യണം?

നിങ്ങൾ ജോലിയിൽ പ്രവേശിക്കുകയും എന്നാൽ കമ്പനി വിസ പ്രോസസ്സ് ചെയ്യാൻ വൈകുകയും ചെയ്തതുകൊണ്ടാണ് പിഴ വന്നതെങ്കിൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കാം.

അധികൃതരെ സമീപിക്കുക: ജിഡിആർഎഫ്എ (GDRFA) അല്ലെങ്കിൽ ഐസിപി (ICP) ഓഫീസുകളെ നേരിട്ട് സമീപിക്കുക.

രേഖകൾ സമർപ്പിക്കുക: കമ്പനി നൽകിയ ഓഫർ ലെറ്റർ, ജോലിയിൽ പ്രവേശിച്ചതിന്റെ രേഖകൾ, വിസയ്ക്കായി നിങ്ങൾ കമ്പനിയുമായി നടത്തിയ സംഭാഷണങ്ങൾ (ഇമെയിൽ അല്ലെങ്കിൽ മെസ്സേജുകൾ) എന്നിവ തെളിവായി ഹാജരാക്കുക.

ഇളവിനായി അപേക്ഷിക്കുക: നിങ്ങൾ മനഃപൂർവ്വമല്ല നിയമം ലംഘിച്ചതെന്നും തൊഴിലുടമയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ബോധ്യപ്പെട്ടാൽ പിഴ കുറയ്ക്കാനോ ഒഴിവാക്കാനോ അധികാരികൾക്ക് സാധിക്കും.

വിസ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിടുകയോ അല്ലെങ്കിൽ സ്റ്റാറ്റസ് മാറ്റുകയോ ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും പ്രാഥമിക ഉത്തരവാദിത്തമാണ്. കമ്പനികൾ വിസ നൽകാതെ ഒളിച്ചോട്ടമായി രേഖപ്പെടുത്തിയാൽ അത് ഗൗരവകരമായ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ ലേബർ ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കേണ്ടതാണ്.

Dubai road traffic alert: വികസന പ്രവർത്തനങ്ങൾ : ദുബായിലെ പ്രധാന റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Dubai road traffic alert;ദുബായ്: വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ദുബായിലെ എമിറേറ്റ്‌സ് റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടുമെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു

ദുബായിലേക്കുള്ള (എമിറേറ്റ്സ് റോഡ്) അൽ ജാമി റോഡിനും അൽ ബദാ ഇന്റർസെക്ഷനിടയിലും റോഡ് താൽക്കാലികമായി അടച്ചിടുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു. മലീഹ റോഡിലെ അൽ ഹൗഷി പാലം വഴി പടിഞ്ഞാറോട്ട് ഗതാഗതം തിരിച്ചുവിടും. ഇന്ന് ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് റോഡ് അടച്ചിടുക.

വാഹനമോടിക്കുന്നവർ വഴിതിരിച്ചുവിടൽ അടയാളങ്ങൾ പാലിക്കുകയും ശ്രദ്ധാപൂർവ്വം വാഹനമോടിക്കുകയും ചെയ്യണമെന്നും അസൗകര്യമുണ്ടായതിൽ മന്ത്രാലയം ഖേദിക്കുന്നുവെന്നും, പൊതുജനങ്ങളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി പറയുന്നുവെന്നും മന്ത്രാലയം പറഞ്ഞുഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്

ഒരു പെട്ടി നിറയെ ഐഫോൺ, ഒറ്റ പൈസ കൊടുക്കാതെ ഫ്രീയായി എടുക്കാം, ഇത് വെറെ ലെവൽ ചലഞ്ച്

ദുബൈ: വെറുതെ നടന്നു പോകുമ്പോൾ ഒരു ഐഫോൺ കിട്ടിയാലോ? കളഞ്ഞുകിട്ടുന്ന കാര്യമല്ല കേട്ടോ? വന്നവർക്കെല്ലാം പുതുപുത്തൻ ഐഫോൺ സമ്മാനമായി നല്‍കിയിരിക്കുകയാണ് ജർമ്മൻ ഇൻഫ്ലുവന്‍സറായ യൂനസ് സാറൂ. ദുബൈയിലെ പൊതുസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഐഫോൺ വിതരണം നടത്തിയത്. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ദുബൈ ദെയ്റയിലെ ഗോൾഡ് സൂഖിലാണ് ഈ സംഭവം. അവിടെക്കൂടിയവർക്കെല്ലാം യൂനസ് സാറൂ ഐഫോൺ നൽകി. ഐഫോൺ…ഐഫോൺ എന്ന് പറഞ്ഞു കൊണ്ടാണ് യൂനസ് ഫോൺ വിതരണം ചെയ്യുന്നത്. നിരവധി പേര്‍ ഫോൺ വാങ്ങുന്നതും കാണാം. ആദ്യം ഓരോരുത്തരായി ക്ഷമയോടെ നിന്ന് ഐഫോൺ വാങ്ങുന്നുണ്ടെങ്കിലും അവസാനം തീർന്നു പോകുമെന്ന നിലയിലെത്തിയപ്പോള്‍ വൻ ആള്‍ക്കൂട്ടം യൂനസിന് ചുറ്റും കൂടുന്നതായും വീഡിയോയില്‍ കാണാം. ബോക്സിലുള്ള അവസാന ഐഫോണും സ്വന്തമാക്കിയാണ് ആള്‍ക്കൂട്ടം പിരിഞ്ഞത്. ഇന്‍സ്റ്റാഗ്രാമില്‍ 2.54 കോടിയിലേറെ ഫോളോവേഴ്സുള്ളയാളാണ് യൂനസ് സാറൂ. തന്‍റെ ഫോളോവേഴ്സിന് ഇതിന് മുമ്പും യൂനസ് ഐഫോണുകള്‍ വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഫോളോവേഴ്സിനല്ല അവിടെക്കൂടിയ എല്ലാവര്‍ക്കും അദ്ദേഹം ഐഫോണുകള്‍ നൽകി. സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് ഈ വീഡിയോ.ഇനി ജീവിക്കാൻ താല്പര്യമില്ല,,താൻ പോയാൽ മക്കൾ തനിച്ചാകും!!!ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി മരണപ്പെട്ടു

ഇനി ജീവിക്കാൻ താല്പര്യമില്ല,,താൻ പോയാൽ മക്കൾ തനിച്ചാകും!!!ടെക്കി യുവതിയും രണ്ട് മക്കളും ട്രെയിനിന് മുന്നിൽച്ചാടി മരണപ്പെട്ടു

hyderabad train suicide തെലങ്കാനയിലെ മേഡ്ച്ചൽ-മൽകാജ്ഗിരി സ്വദേശിനിയായ വിജയശാന്തി റെഡ്ഡി (38), മകൾ ചേതന റെഡ്ഡി (18), മകൻ വിശാൽ റെഡ്ഡി (17) എന്നിവരാണ് ശനിയാഴ്ച ഹൈദരാബാദിന് സമീപം ജീവനൊടുക്കിയത്. ചെർലപ്പള്ളി-ഗട്‌കേസർ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജയശാന്തി വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽനിന്നിറങ്ങി ഹോസ്റ്റലുകളിൽ പോയി വിദ്യാർഥികളായ മക്കളെ വിളിച്ചുകൊണ്ടുപോയി. കാറിൽ റെയിൽവേ ട്രാക്കിന് സമീപമെത്തിയ മൂവരും ഗുഡ്‌സ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ലോക്കോ പൈലറ്റ് നിരന്തരം ഹോൺ മുഴക്കിയെങ്കിലും ഇവർ ട്രാക്കിൽനിന്നും മാറാൻ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. 

യുവതിയുടെ കാറിൽനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇനി ജീവിക്കാൻ താൽപര്യമില്ലെന്നും താൻ പോയാൽ മക്കൾ തനിച്ചാകുമെന്ന ഭയത്താലാണ് അവരെയും കൂടെക്കൂട്ടുന്നതെന്നും കുറിപ്പിൽ പറയുന്നു. ബന്ധുക്കളോട് കുറിപ്പിൽ ക്ഷമ ചോദിച്ചിട്ടുണ്ട്. വിജയശാന്തിയുടെ ഭർത്താവ് ദുബായിലാണ് ജോലി ചെയ്യുന്നത്. സംഭവമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. കുടുംബത്തിൽ സാമ്പത്തിക പ്രയാസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്. മരണകാരണം കണ്ടെത്താൻ യുവതിയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.

ramadan 2026; യുഎഇയിൽ റമളാൻ ഇത്തവണ എത്ര ദിവസത്തെ അവധി ലഭിക്കും?? അറിയാം

ramadan 2026; ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം

ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ്‌ ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹിജ്‌രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.

ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്‌ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.

ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്‌രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.ഇക്കുറി റമദാൻ എത്ര ദിനം?

റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എന്നായിരിക്കും ഈദ് അൽ ഫിത്ർ?

റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്‌ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്‌ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.യുഎഇയിൽ അവധി എപ്പോൾ?

Dewa bills;മച്ചാൻ പൊളിയാണ്!!ഇനി ബില്ലടയ്ക്കാനും പരാതികൾക്കും ചാറ്റ് ജിപിടി; പുത്തൻ വിപ്ലവവുമായി ദുബായ് ‘ദിവ’

Dewa bills ദുബായ്: എമിറേറ്റിലെ വൈദ്യുതി-ജല വിതരണക്കാരായ ‘ദിവ’ (DEWA) തങ്ങളുടെ സേവനങ്ങൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി (ChatGPT) വഴി ലഭ്യമാക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗവൺമെന്റ് സ്ഥാപനവും ആദ്യത്തെ യൂട്ടിലിറ്റി ദാതാവുമാണ് ദിവ. ബില്ലുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനും സാധിക്കും. ഇവി ഗ്രീൻ ചാർജർ അതായത്, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്ന അടുത്തുള്ള കേന്ദ്രങ്ങൾ കണ്ടെത്താനും അവിടേക്കുള്ള വഴി മനസ്സിലാക്കാനും സഹായിക്കും. കസ്റ്റമർ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷൻ, പ്രവൃത്തി സമയം, ബന്ധപ്പെടാനുള്ള വഴികൾ എന്നിവ അറിയാം. അക്കൗണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ചാറ്റ് ജിപിടിയെ ഉപയോഗിക്കാം.

ലോകത്തിലെ ആദ്യത്തെ ‘എഐ-നേറ്റീവ്’ യൂട്ടിലിറ്റി സ്ഥാപനമായി മാറാനാണ് ദിവ ലക്ഷ്യമിടുന്നതെന്ന് എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പരമ്പരാഗത ഡിജിറ്റൽ രീതികളിൽ നിന്ന് മാറി ആഗോള എഐ പ്ലാറ്റ്‌ഫോമുകളുമായി സംയോജിപ്പിച്ചുകൊണ്ട് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ സേവന സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സുരക്ഷയും സ്വകാര്യതയും മുൻനിർത്തി കൂടുതൽ സേവനങ്ങൾ ഘട്ടംഘട്ടമായി ഇതിൽ ഉൾപ്പെടുത്തും. യുഎഇയിൽ എഐ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം മാത്രം രാജ്യത്തെ ചാറ്റ് ജിപിടി ഉപയോക്താക്കളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചതായി ഓപ്പൺ എഐ (OpenAI) റിപ്പോർട്ട് ചെയ്തിരുന്നു. 18-24 വയസ്സിനിടയിലുള്ള 60 ശതമാനം യുവാക്കളും 25-34 വയസ്സിനിടയിലുള്ള പകുതിയോളം പേരും ആഴ്ചതോറും ചാറ്റ് ജിപിടി ഉപയോഗിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *