
Sharjah temporarily closes : ഷാർജ: കടലിൽ ടാങ്കറിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെ തുടർന്ന് കടൽ മലിനീകരണം തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഷാർജ നഗരത്തിലെ ബീച്ചുകൾ താൽക്കാലികമായി അടച്ചു. ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.
എണ്ണച്ചോർച്ച തീരപ്രദേശങ്ങളിലേക്ക് എത്തുന്നത് തടയാനും കടൽത്തീരങ്ങൾ സംരക്ഷിക്കാനും ബന്ധപ്പെട്ട അധികൃതരും വിദഗ്ധ സംഘങ്ങളും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്.
കടൽ മലിനീകരണ സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനുമാണ് ബീച്ചുകൾ അടച്ചത്.
ബീച്ചുകളിലെത്തുന്നവരും പൊതുജനങ്ങളും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഔദ്യോഗിക ചാനലുകളിലൂടെ പുറത്തുവിടുന്ന അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.