Closed Amid Oil Spill Threat യുഎഇയിൽ കനത്ത മഴ; ഷാർജയിലെ ഷീസിലും വാദി അൽ ഹെലോയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്

Closed Amid Oil Spill Threat ഷാർജ: യുഎഇയിലെ ഷാർജയിലെ ഷീസ്, വാദി അൽ ഹെലോ മേഖലകളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ കേന്ദ്രമായ എൻസിഎം (NCM) ആണ് ബുധനാഴ്ച, ഒക്ടോബർ 28ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മഴ ശക്തമായതോടെ താഴ്‌വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച വൈകിട്ട് 3 മണി മുതൽ രാത്രി 8 മണി വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടായിരുന്നത്. പർവതപ്രദേശങ്ങളിൽ താമസിക്കുന്നവരും ഇതുവഴി യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഷാർജയിലെ ഷീസിലും വാദി അൽ ഹെലോയിലും കനത്ത മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫുജൈറയുടെ ചില ഭാഗങ്ങളിലും മഴ ശക്തമായതായി റിപ്പോർട്ടുകളുണ്ട്.

യുഎഇയുടെ വടക്കൻ, കിഴക്കൻ മേഖലകളിൽ ബുധനാഴ്ച കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. മഴമേഘങ്ങൾ രൂപപ്പെടുന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച ഫുജൈറയുടെയും റാസൽഖൈമയുടെയും ചില ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴവർഷവും ഉണ്ടായി. ഷാവ്കയിൽ 21.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി എൻസിഎം അറിയിച്ചു.

വ്യാഴാഴ്ച കിഴക്കൻ, തെക്കൻ മേഖലകളിലും വെള്ളി, ശനി ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക: മഴയുള്ള റോഡുകളിൽ വേഗം കുറയ്ക്കണം. താഴ്‌വരകൾ, വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പർവത മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

യുഎഇയിലെ പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ*

Related Posts

Leave a Reply

Your email address will not be published. Required fields are marked *