Kuwait Emir insult case : സോഷ്യൽ മീഡിയയിൽ കുവൈത്ത് അമീറിനെ അപമാനിച്ച കേസ്; പ്രതിക്ക് അഞ്ച് വർഷം തടവ്

Kuwait Emir insult case : കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലൂടെ കുവൈത്ത് അമീറിനെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ച കേസിൽ ഒരാൾക്ക് അഞ്ച് വർഷം തടവുശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.

സോഷ്യൽ മീഡിയയിലൂടെ അമീറിനെ അപമാനിച്ചതിനും ആശയവിനിമയ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതിനുമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസിലെ വാദങ്ങളും തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

കുവൈത്തിൽ അമീറിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ഇത്തരം പരാമർശങ്ങൾക്കും രാജ്യത്തെ നിയമങ്ങൾ ബാധകമാണ്.

സമാനമായ കേസുകളിൽ മുൻപും കുവൈത്തിൽ തടവുശിക്ഷകൾ വിധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *