Dubai metro travelling law; ഇനിമുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ പോക്കറ്റ് കീറും; ദുബൈ മെട്രോയിലെ ശിക്ഷകളും പിഴത്തുകയും അറിയാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

179465

Dubai metro travelling lawദുബൈ: ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിലൊന്നായ ദുബൈ മെട്രോയിൽ യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. ചെറിയ പിഴവുകൾക്ക് പോലും 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് ഓടിക്കയറുന്നതിനും ആൾക്കൂട്ടത്തിലൂടെ തള്ളിക്കയറുന്നതിനും മുൻപ് നിയമങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

100 ദിർഹം പിഴ 

യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന പെരുമാറ്റങ്ങൾക്കും സാധാരണ ലംഘനങ്ങൾക്കുമാണ് 100 ദിർഹം പിഴ ചുമത്തുക.

  • മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക.
  • സ്ത്രീകൾക്കും കുട്ടികൾക്കുമായി നീക്കിവച്ചിട്ടുള്ള പ്രത്യേക ക്യാബിനുകളിൽ പ്രവേശിക്കുക.
  • ട്രെയിനിനുള്ളിലോ സ്റ്റേഷനിലോ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുക.
  • സീറ്റുകളിൽ കാലുകൾ കയറ്റി വയ്ക്കുക അല്ലെങ്കിൽ സീറ്റുകൾ വൃത്തികേടക്കുക.
  • ലിഫ്റ്റുകളും എസ്കലേറ്ററുകളും അനുചിതമായ രീതിയിൽ ഉപയോഗിക്കുക.

200 ദിർഹം പിഴ  

യാത്രാക്കൂലി ലംഘനങ്ങളും ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഈ വിഭാഗത്തിൽ വരുന്നത്.

  • ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ നിരക്ക് മേഖലകളിൽ പ്രവേശിക്കുകയോ ചെയ്യുക.
  • മറ്റൊരാളുടെ നോൾ (Nol) കാർഡ് ഉപയോഗിക്കുക.
  • തുപ്പൽ, മാലിന്യം തള്ളൽ എന്നിവയിലൂടെ മെട്രോയുടെ ശുചിത്വം നശിപ്പിക്കുക.
  • മെട്രോ പരിസരങ്ങളിൽ പുകവലിക്കുക.
  • ആർടിഎയുടെ മുൻകൂർ അനുമതിയില്ലാതെ സാധനങ്ങൾ വിൽക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുക.
  • ഇൻസ്പെക്ടർമാരുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ അവഗണിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക.

മെട്രോ സംവിധാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്കാണ് ഏറ്റവും ഉയർന്ന പിഴ ശിക്ഷകൾ നൽകുന്നത്. പാസഞ്ചർ ഷെൽട്ടറുകളിലോ നിരോധിത മേഖലകളിലോ ഉറങ്ങുന്ന യാത്രക്കാർക്ക് 300 ദിർഹം പിഴ ചുമത്തും. ലഹരിപാനീയങ്ങൾ കൈവശം വയ്ക്കുന്നതിനും വ്യാജ കാർഡുകൾ ഉപയോഗിക്കുന്നതിനും 500 ദിർഹമാണ് പിഴ. 

dubai sky mystery green lights spark;രാത്രിയിൽ പ്രത്യക്ഷപ്പെട്ട നിഗൂഢമായ പച്ചവെളിച്ചം; ദുബൈയിലെ ആകാശത്ത് അന്യഗ്രഹജീവികളോ? പരിഭ്രാന്തിയിലായി ജനങ്ങൾ, ഒടുവിൽ സത്യം പുറത്ത്

dubai sky mystery green lights spark;ദുബൈ: ദുബൈ നിവാസികളെ മുൾമുനയിൽ നിർത്തിയ നിഗൂഢ വെളിച്ചത്തിന്റെ രഹസ്യം പുറത്ത്. ആകാശത്ത് പ്രത്യക്ഷപ്പെട്ട പച്ച വെളിച്ചത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്യഗ്രഹജീവികളുടെ വരവാണെന്ന് കരുതി ചിലരെങ്കിലും വലിയ രീതിയിൽ ഭയപ്പെട്ടിരുന്നു.

എന്നാൽ ഇത് വെറുമൊരു ലേസർ ഷോ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആകാശത്ത് ഇത്തരത്തിലുള്ള പച്ചവെളിച്ചം കണ്ടിരുന്നു. ഡൗണ്ടൗൺ ദുബൈയിലും കറാമയിലുമുള്ള താമസക്കാരാണ് ഈ ദൃശ്യം കണ്ടത്. നിമിഷങ്ങൾക്കകം തന്നെ ഈ വിചിത്രമായ ദൃശ്യങ്ങൾ വലിയതോതിൽ വൈറലായി.

സ്‌ട്രേഞ്ചർ തിങ്‌സ് സിനിമയെ ഓർമ്മിപ്പിക്കുന്ന കാഴ്ചയെന്ന് ഇതുകണ്ട പലരും കുറിച്ചിരുന്നു. ആകാശത്തെ വിചിത്ര പ്രതിഭാസം കണ്ടവർ ഓരോരുത്തരും ഓരോ നിഗമനങ്ങളിലെത്തിരുന്നു. ഇതൊരു പറക്കുംതളികയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ തമാശരൂപേണ പറഞ്ഞു. മറ്റു ചിലർ ഇതൊരു ഡ്രോൺ ഷോ ആണെന്ന് കരുതി.

സ്കൈഡൈവർമാരുടെ പ്രകടനമാണോ ഇതെന്നും പലരും ഈദിവസങ്ങളിൽ സംശയം പ്രകടിപ്പിച്ചു. ബുർജ് ഖലീഫയിൽ നിന്നുള്ള ലേസർ രശ്മികളാണെന്നും പലരും കരുതി. ഇതിനുപുറമേ ദുബൈ ഫ്രെയിമിൽ നിന്നുള്ള വെളിച്ചമാണിതെന്ന തരത്തിലും വ്യാപകമായ അഭ്യൂഹങ്ങൾ പരന്നു. ആശങ്കകൾ വർദ്ധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തിന് വെളിപ്പെട്ടത്.

ഇത് ഡി.ഐ.എഫ്.സി മേഖലയിൽ നടന്ന പ്രൊമോഷണൽ ലേസർ ഷോയായിരുന്നു. ഒരു പുതിയ റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ടായിരുന്നു ഈ പരിപാടി. ആകാശത്ത് താഴ്ന്ന നിലയിലുണ്ടായിരുന്ന മേഘങ്ങളിൽ ലേസർ രശ്മികൾ തട്ടുകയായിരുന്നു. പ്രകാശം പ്രതിഫലിച്ചപ്പോൾ ആളുകൾക്ക് അത് നിഗൂഢമായ പച്ചവെളിച്ചമായി തോന്നുകയായിരുന്നു.

ഇത് അന്യഗ്രഹജീവികളല്ലെന്ന് പ്രമുഖ മാധ്യമമായ ഗൾഫ് ന്യൂസും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ ഐക്കോണിക് ലാൻഡ്‌മാർക്കുകളിൽ നിന്നല്ല ലേസർ രശ്മികൾ ഉയർന്നത്. ഡി.ഐ.എഫ്.സിയിലെ ഒരു സ്വകാര്യ ചടങ്ങിൽ നിന്നാണ് ഇവ പ്രസരിച്ചതെന്ന് വ്യക്തമായി. ലേസർ ഷോയുടെ പിന്നിലെ രഹസ്യം പുറത്തുവന്നതോടെ ജനങ്ങളുടെ ആശങ്ക ഒഴിവായിരിക്കുകയാണ്

Dubai rent: പ്രവാസികളെ അറിഞ്ഞോ???ദുബായിലെ വാടക നിയമം:നിങ്ങളുടെ അപ്പാർട്ട്‌മെന്റിൽ ആർക്കൊക്കെ താമസിക്കാം? നിയമങ്ങൾ പറയുന്നത് ഇങ്ങനെ

Dubai rent: ദുബായ്: വിദേശ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വന്തം താമസസ്ഥലത്ത് താമസിപ്പിക്കുന്നത് പ്രവാസികൾക്കിടയിൽ സാധാരണമാണ്. എന്നാൽ ദുബായിലെ വാടക നിയമങ്ങൾ പ്രകാരം ഇതിന് ചില നിബന്ധനകളുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് നിയമവിദഗ്ധർ.2007 ലെ ദുബായ് നിയമം നമ്പർ (26) പ്രകാരം വാടക കരാറിൽ പറഞ്ഞിട്ടുള്ള ആവശ്യത്തിന് മാത്രമേ ഒരു വസ്തു ഉപയോഗിക്കാൻ പാടുള്ളൂ. അതിനാൽ കരാറിൽ സൂചിപ്പിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനോ, വസ്തുവിന്റെ ഉപയോഗ രീതിയിൽ മാറ്റം വരുത്താനോ വീട്ടുടമസ്ഥന്റെ അനുവാദമില്ലാതെ കഴിയില്ല

അതിനാൽ ഈ വാടക നിയമം ഒരു വാടകക്കാരന് തന്റെ വീട്ടിൽ ബന്ധുവിനെ താമസിപ്പിക്കാൻ അനുവാദമുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ്. കൂടാതെ വാടകക്കാരന്റെ കസിനോ സുഹൃത്തോ ആണ് താമസമെങ്കിലും ഇത് ‘സബ്‌ലീസ്’ ആയി കണക്കാക്കപ്പെടുന്നതും അത് നിയമവിരുദ്ധമാണ്.

എന്നാൽ സന്ദർശക വിസയിലോ മറ്റോ എത്തുന്ന ബന്ധുക്കൾ കുറഞ്ഞ ദിവസത്തേക്ക് താമസിക്കുന്നതിന് സാധാരണയായി ഔദ്യോഗിക അനുമതിയുടെ ആവശ്യമില്ല. എന്നാൽ ഇത് ദീർഘകാലത്തേക്കുള്ള താമസമാണെങ്കിൽ വാടക കരാറിലെ നിബന്ധനകൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും പ്രത്യേകം ഓർമിപ്പിച്ചു.

ജോലി കണ്ടെത്തുന്നതുവരെയോ മറ്റോ ഉള്ള ഹ്രസ്വകാല താമസമാണെങ്കിൽ സാധാരണയായി പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കൂടാതെ പറഞ്ഞിരിക്കുന്നതിൽ നിന്ന് ആളുകളുടെ എണ്ണം കൂടിയാൽ ഇത് മുൻസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനമായാണ് കണക്കാക്കുക. അതിനാൽ ആദ്യം ഒരാളെ താമസിപ്പിക്കണമെങ്കിൽ നിങ്ങളുടെ വാടക കരാറിൽ ‘അധിക നിബന്ധനകൾ’ ഉണ്ടോ എന്ന് പരിശോധിക്കണം.

ശേഷം ചില കരാറുകളിൽ കുടുംബാംഗങ്ങൾ അല്ലാത്തവർ താമസിക്കുന്നത് വിലക്കാറുണ്ട്. അതിനാൽ നിങ്ങളോടൊപ്പം താമസിക്കാൻ വരുന്നുണ്ടെങ്കിൽ വീട്ടുടമസ്ഥനെയോ റിയൽ എസ്റ്റേറ്റ് കമ്പനിയെയോ ഒരു ഇമെയിൽ വഴി അറിയിക്കുന്നത് എപ്പോഴും നല്ലതാണ്. കൂടാതെ യുഎഇയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് ഭാവിയിൽ പുറത്താക്കൽ പോലുള്ള നടപടികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും

പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ 2026: യുഎഇയിൽ ജോലി സമയം കുറയും; സ്കൂളുകൾക്കും സാലിക്കിനും പുതിയ സമയക്രമം

Ramadan 2026 In Uae Working Hours;ദുബായ്: 2026 ഫെബ്രുവരി 18 ന് റമദാൻ ആരംഭിക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ. ഈ പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ കൃത്യസമയത്ത് വീട്ടിലെത്താനും പ്രാർത്ഥനകൾക്കും സൗകര്യമൊരുക്കുന്നതിനായി യുഎഇയിലുടനീളം പ്രവൃത്തി സമയത്തിലും സ്കൂൾ സമയത്തിലും വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായി സൂചന.കൂടാതെ ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്, പൊതു പാർക്കിംഗ് എന്നിവയുടെ സമയക്രമത്തിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും റമദാൻ മാസത്തിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാൻ ദുബായിലെ സാലിക് സംവിധാനം പ്രത്യേക സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക

പീക്ക് സമയങ്ങളിൽ 6 ദിർഹവും മറ്റ് സമയങ്ങളിൽ 4 ദിർഹവുമാണ് ടോൾ നിരക്ക് ഈടാക്കുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പീക്ക് സമയമായി കണക്കാക്കുന്നത്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 4 ദിർഹം മാത്രമായിരിക്കും നിരക്ക്.

രാത്രി വൈകി യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുലർച്ചെ 2 മുതൽ രാവിലെ 7 വരെ സാലിക് ടോൾ സൗജന്യമായിരിക്കും. അതേസമയം ദുബായിലെ പൊതു പാർക്കിങ് സമയത്തിലും ചില മാറ്റങ്ങൾ കൊണ്ടുവരും. സാധാരണയായി രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പണമടച്ചുള്ള പാർക്കിങ് സമയം

എന്നാൽ റമദാനിൽ ഇത് രണ്ട് ഘട്ടങ്ങളായി തിരിക്കുകയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും പിന്നീട് നോമ്പ് തുറയ്ക്ക് ശേഷം രാത്രി 8 മുതൽ രാത്രി 10 വരെയുമായിരിക്കും പണമടച്ചുള്ള പാർക്കിങ് അനുവദിക്കുക. അതേസമയം ചില സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ പ്രത്യേക നിയമങ്ങളായതിനാൽ വാഹനമോടിക്കുന്നവർ സൈൻബോർഡുകൾ ശ്രദ്ധിക്കുന്നത് പിഴ ഒഴിവാക്കാൻ സഹായിക്കും.

റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ് നൽകാൻ മാനവ വിഭവശേഷി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ മേഖലയിൽ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സമയം

കൂടാതെ യുഎഇയിലെ വിദ്യാർഥികൾക്ക് റമദാൻ മാസത്തിൽ സ്കൂളിൽ ഒരു ദിവസം പരമാവധി അഞ്ച് മണിക്കൂർ മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം 12.45 ന് നടക്കുന്നതിനാൽ സ്കൂളുകൾ രാവിലെ 11.30 ന് തന്നെ അടയ്ക്കും.

വയറുവേദനയാണ് വരിക. ശേഷം പനി, വയറിളക്കം, നിർത്താതെയുള്ള ഛർദ്ദി, അമിതമായ തളർച്ച എന്നിവ കാണുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. എത്രയും പെട്ടന്ന് തന്നെ ചികിത്സ തേടണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *