Ministry of Interior warning:ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ മൊബൈലിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ (Fake Messages) പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (Ministry of Interior) മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിൽ നിന്നെന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്.
കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തുക നൽകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനാണ് സംഘങ്ങൾ ശ്രമിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ തികച്ചും വ്യാജമാണെന്നും അവയോട് പ്രതികരിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

ശ്രദ്ധിക്കുക:
അപരിചിതമായ ലിങ്കുകളിൽ (Links) ക്ലിക്ക് ചെയ്യാതിരിക്കുക.
വ്യക്തിപരമായ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ ആരുമായും പങ്കുവെക്കരുത്.
ട്രാഫിക് പിഴകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക.