Dubai health insurance:യുഎഇയിൽ ഇൻഷുറൻസ് പ്രീമിയം കൂടും; എത്ര തുക അധികം നൽകേണ്ടി വരും?

Dubai health insuranceദുബായ്: പുതുവർഷത്തിൽ യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുമെന്ന റിപ്പോർട്ടുകൾക്കിടയിൽ വ്യക്തതയുമായി ഇൻഷുറൻസ് രംഗത്തെ വിദഗ്ധർ. നിരക്കുകളിൽ 25 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന പ്രചാരണം ശരിയല്ലെന്നും, ശരാശരി 8 മുതൽ 10 ശതമാനം വരെ മാത്രമേ വർദ്ധനവ് പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇ-സനദ് ഇൻഷുറൻസ് ബ്രോക്കേഴ്സ് ജനറൽ മാനേജർ അനസ് മിസ്താരിഹിയുടെ അഭിപ്രായത്തിൽ, പ്രായം, തിരഞ്ഞെടുക്കുന്ന പ്ലാൻ, മുൻവർഷത്തെ ക്ലെയിം ഹിസ്റ്ററി എന്നിവയനുസരിച്ചാകും ഓരോരുത്തരുടെയും പ്രീമിയം തുക നിശ്ചയിക്കുക.

പ്രതീക്ഷിക്കുന്ന അധിക ചിലവുകൾ ഇങ്ങനെ:

  • വ്യക്തികൾക്ക്: വർഷത്തിൽ 250 മുതൽ 600 ദിർഹം വരെ അധികമായി നൽകേണ്ടി വരും.
  • കുടുംബങ്ങൾക്ക് (4 അംഗങ്ങൾ): 1,200 മുതൽ 2,500 ദിർഹം വരെ അധിക ചിലവ് പ്രതീക്ഷിക്കാം.
  • മുതിർന്ന പൗരന്മാർക്ക്: 1,600 മുതൽ 4,000 ദിർഹമോ അതിൽ കൂടുതലോ വർദ്ധനവുണ്ടാകാം.

ശതമാനക്കണക്കിൽ വർദ്ധനവ് കുറവാണെന്ന് തോന്നാമെങ്കിലും, കുടുംബങ്ങളെയും മുതിർന്ന പൗരന്മാരെയും സംബന്ധിച്ചിടത്തോളം ഈ തുക വലിയൊരു സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *