police warns residents ;അബൂദബി: ജനവാസ കേന്ദ്രങ്ങളിലും മണൽ പ്രദേശങ്ങളിലും വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അബൂദബി പൊലിസ്. നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ശിക്ഷയായി ലഭിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
താമസമേഖലകളിലും കുടുംബങ്ങൾ ക്യാമ്പ് ചെയ്യുന്ന മണൽ പ്രദേശങ്ങളിലും മോഡിഫൈ ചെയ്ത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും ഉപയോഗിച്ച് യുവാക്കൾ നടത്തുന്ന സ്റ്റണ്ട് ഡ്രൈവിംഗ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇത് പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കും ഒരുപോലെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന് പൊലിസ് ചൂണ്ടിക്കാട്ടി.
“വാഹനങ്ങളിൽ നിന്നുള്ള അമിത ശബ്ദം ജനങ്ങളിൽ പരിഭ്രാന്തിയും പിരിമുറുക്കവും സൃഷ്ടിക്കുന്നു. ഇത്തരം മോശം പെരുമാറ്റങ്ങൾ ഒരു തരത്തിലും അനുവദിക്കില്ല,” അബൂദബി പൊലിസ് എക്‌സിലൂടെ വ്യക്തമാക്കി.
ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതോടെ നിയമലംഘകർ വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷയായി ലഭിക്കും. കൂടാതെ, എഞ്ചിനിലോ മറ്റോ അനധികൃതമായ മാറ്റങ്ങൾ വരുത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും അധികമായി ചുമത്തുന്നതാണ്. ഇത്തരത്തിൽ നിയമവിരുദ്ധമായി മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങൾ 30 ദിവസത്തേക്ക് പൊലിസ് കണ്ടുകെട്ടുകയും, അവ വിട്ടുകിട്ടുന്നതിന് ഉടമ 10,000 ദിർഹം ഫീസ് അടയ്ക്കേണ്ടി വരികയും ചെയ്യും.
മൂന്ന് മാസത്തിനുള്ളിൽ ഫീസടച്ച് ഏറ്റെടുക്കാത്ത വാഹനങ്ങൾ ലേലത്തിൽ വിൽക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുജനങ്ങൾക്ക് പരാതിപ്പെടാം
തങ്ങളുടെ പരിസരത്ത് വാഹനങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ട് വിവരം അറിയിക്കാവുന്നതാണ്. റോഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാനും അനധികൃതമായി എഞ്ചിൻ പരിഷ്കരിക്കുന്നത് ഒഴിവാക്കാനും എല്ലാ ഡ്രൈവർമാരോടും പോലീസ് അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
UAE road accident യുഎഇയിൽ വാഹനാപകടം; സഹോദരങ്ങളായ മൂന്ന് കുട്ടികൾ അടക്കം നാലു മലയാളികൾ മരിച്ചു
UAE road accident യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. അബുദാബി-ദുബൈ റോഡിലാണ് സംഭവം. മലപ്പുറം തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
ഇന്നലെ രാവിലെ അബുദാബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം. അബ്ദുൽ ലത്തീഫും റുക്സാനയും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണത്തിലാണ്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവൽ കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുഎഎയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
അബുദാബി: യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യത.
വടക്കൻ മേഖലയിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. ആകാശം ഭാഗികമായി മേഘാവൃതം ആയിരിക്കും. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെടും. അബുദാബിയിലും ദുബായിലും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ചില ഉൾപ്രദേശങ്ങളിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം ഉയരാൻ സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറ് മുതൽ വടക്ക് കിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ജനുവരി 8 വരെ രാജ്യ വ്യാപകമായി അസ്ഥിര കാലാവസ്ഥ ഉണ്ടാകാൻ ഇടയുണ്ടെന്നും ഇത് വിവിധ പ്രദേശങ്ങളെ ബാധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി
Public holidays in uae: 2026 എത്തിക്കഴിഞ്ഞു അടുത്ത നീണ്ട വാരാന്ത്യങ്ങൾ എപ്പോഴാണ്?അവധിക്കാലം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം
Public holidays in uae: ദുബായ്: പുതുവർഷാഘോഷങ്ങൾക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച യുഎഇ നിവാസികൾ ഇപ്പോൾ ഗൂഗിളിൽ തെരയുന്ന പ്രധാന ചോദ്യം ഇതാണ്: “ഇനി എന്നാണ് അടുത്ത അവധി?”. 2026ൽ നിരവധി പൊതുഅവധി ദിനങ്ങളാണ് താമസക്കാരെ കാത്തിരിക്കുന്നത്. സ്മാർട്ടായി പ്ലാൻ ചെയ്താൽ വെറും ഒന്‍പത് ദിവസത്തെ വാർഷിക അവധി ഉപയോഗപ്പെടുത്തി 38 ദിവസം വരെ ഓഫ് നേടാൻ സാധിക്കും. ജനുവരി 1: പുതുവർഷം, ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ): ഷവ്വാൽ 1 മുതൽ 3 വരെ (മാർച്ച് 20 – മാർച്ച് 22 വരെ പ്രതീക്ഷിക്കുന്നു). അറഫാ ദിനം: ദുൽ ഹജ്ജ് 9 (മെയ് 26 ചൊവ്വാഴ്ച പ്രതീക്ഷിക്കുന്നു). ഈദുൽ അദ്‌ഹ (ബലിപെരുന്നാൾ): ദുൽ ഹജ്ജ് 10 മുതൽ 12 വരെ (മെയ് 27 – മെയ് 29 വരെ പ്രതീക്ഷിക്കുന്നു). ഹിജ്രി പുതുവർഷം (മുഹറം 1): ജൂൺ പകുതിയോടെ പ്രതീക്ഷിക്കുന്നു. നബിദിനം (റബീഉൽ അവ്വൽ 12): ഓഗസ്റ്റ് അവസാന വാരം. ഈദുൽ ഇതിഹാദ് (ദേശീയ ദിനം): ഡിസംബർ 2, 3 (ബുധൻ, വ്യാഴം). ഈദുൽ ഫിത്തർ: മാർച്ച് 20 (വെള്ളി) മുതൽ മാർച്ച് 22 (ഞായർ) വരെ – 3 ദിവസത്തെ വാരാന്ത്യ അവധി. ഈദുൽ അദ്‌ഹ: മെയ് 26 (ചൊവ്വ) മുതൽ മെയ് 29 (വെള്ളി) വരെ.
വാരാന്ത്യ അവധി കൂടി ചേർത്താൽ ഏകദേശം 6 ദിവസം വരെ അവധി ലഭിച്ചേക്കാം. ദേശീയ ദിനം: ഡിസംബർ 2, 3 ദിവസങ്ങൾക്കൊപ്പം വെള്ളി, ശനി, ഞായർ കൂടി ചേരുമ്പോൾ ദീർഘമായ ഒരു വാരാന്ത്യം ലഭിക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക തീയതികൾ ചന്ദ്രികാ ദർശനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയങ്ങൾ പിന്നീട് സ്ഥിരീകരിക്കും. മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഈ പട്ടിക സഹായകമാകും. ഒരു നീണ്ട വാരാന്ത്യമായാലും, ഒരു അന്താരാഷ്ട്ര യാത്രയായാലും, അല്ലെങ്കിൽ ഗുണനിലവാരമുള്ള കുടുംബ സമയം ആയാലും, നിങ്ങളുടെ യുഎഇ പൊതു അവധി ദിനങ്ങൾ അറിയുന്നത് നിങ്ങളെ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു – കൂടാതെ ഓരോ ഇടവേളയും ഉപയോഗപ്രദമാക്കുകയും ചെയ്യുന്നു.
താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശം;പിന്നാലെ ദുബായിലെ ഹോട്ടലില്‍ രക്തത്തില്‍ കുളിച്ച് പ്രവാസി യുവതി
russian flight attendant killed ദുബായ്: താൻ കൊല്ലപ്പെട്ടേക്കുമെന്ന് ആഴ്ചകൾക്ക് മുൻപ് ഭീതിയോടെ വിഡിയോ സന്ദേശമയച്ച റഷ്യൻ യുവതിയെ ദുബായിലെ ആഡംബര ഹോട്ടലിൽ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്റായ അനസ്തേഷ്യ നികുലിന (25) ആണ് പ്രണയപ്പകയുടെ ഇരയായത്. സംഭവത്തിൽ അനസ്തേഷ്യയെ നിരന്തരമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന മുൻ കാമുകൻ ആൽബർട്ട് റോബർട്ടോവിച്ച് മോർഗനെ (41) റഷ്യൻ അധികൃതർ പിടികൂടി. ജുമൈറ ലേക്ക് ടവേഴ്‌സിലെ വോക്കോ ബോണിങ്ടൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് കൊലപാതകം നടന്നത്. ജോലി സംബന്ധമായ അഭിമുഖത്തിനായി ദുബായിലെത്തിയതായിരുന്നു അനസ്തേഷ്യ. ക്ലീനിങ് ജീവനക്കാരെ കബളിപ്പിച്ച് മുറിയിൽ പ്രവേശിച്ച പ്രതി, അനസ്തേഷ്യയുടെ കഴുത്തിലും ശരീരത്തിലുമായി 15-ഓളം തവണ കുത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ആന്റിസെപ്റ്റിക് ചായം ഒഴിക്കുകയും ചെയ്തു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് തന്നെ വേട്ടയാടിയിരുന്ന ആൽബർട്ടിൽ നിന്ന് രക്ഷപ്പെടാനാണ് അനസ്തേഷ്യ ദുബായിലേക്ക് മാറിയത്. എന്നാൽ തന്റെ സഹായിക്കൊപ്പം ദുബായിലെത്തിയ പ്രതി കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ റഷ്യയിലേക്ക് കടന്ന ആൽബർട്ടിനെ ദുബായ് പൊലീസിന്റെ ഏകോപനത്തോടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് പിടികൂടി. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ യുക്രെയ്ൻ യുദ്ധത്തിൽ പോരാടാൻ അയക്കണമെന്ന് ഇയാൾ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. താൻ കൊല്ലപ്പെട്ടേക്കുമെന്ന് കൃത്യം മൂന്നാഴ്ച മുൻപ് അനസ്തേഷ്യ റെക്കോർഡ് ചെയ്ത വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രതി തന്നെയും അമ്മയെയും മർദ്ദിച്ചിരുന്നതായും നൂറിലധികം തവണ പരാതി നൽകിയിട്ടും റഷ്യൻ പൊലീസ് നടപടിയെടുത്തില്ലെന്നും അനസ്തേഷ്യ കരഞ്ഞുപറയുന്നുണ്ട്. ശല്യം ഒഴിവാക്കാൻ 11 ലക്ഷത്തോളം രൂപ വരെ പ്രതിക്ക് നൽകിയിരുന്നതായും പറയപ്പെടുന്നു
UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായത്തിൽ മാറ്റം; പുതിയ നിയമം പ്രഖ്യാപിച്ചു
UAE Lowers Age of Legal Majority : യുഎഇയിൽ പ്രായപൂർത്തിയാകൽ പ്രായവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചു. യുഎഇ മീഡിയ ഓഫീസ് ജനുവരി ഒന്നിന് പുറത്തുവിട്ട അറിയിപ്പിലാണ് ഇത് വ്യക്തമാക്കിയത്.പുതിയ നിയമപ്രകാരം, രാജ്യത്തെ പ്രായപൂർത്തിയാകൽ പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷമായി കുറച്ചു. ഇതോടെ 18 വയസ് പൂർത്തിയാകുന്നവർ നിയമപരമായി പ്രായപൂർത്തിയാകുന്നവരായി കണക്കാക്കപ്പെടും.
അതേസമയം, പ്രായപൂർത്തിയാകാത്തവർക്ക് സ്വന്തം സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതി തേടാവുന്ന പ്രായത്തിലും മാറ്റം വരുത്തി. ഇത് 18 ഹിജ്‌റി വർഷത്തിൽ നിന്ന് 15 ഗ്രിഗോറിയൻ വർഷമായി കുറച്ചിട്ടുണ്ട്.ഈ ഭേദഗതികൾ വ്യക്തിഗത അവകാശങ്ങളും നിയമ നടപടികളും കൂടുതൽ വ്യക്തതയോടെയും ലളിതമായ രീതിയിലും നടപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.