Kerala voter list 2025 തിരുവനന്തപുരം : എസ്.ഐ.ആർ (Special Intensive Revision) കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും എതിർപ്പുകളും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെ പരാതികളും ആക്ഷേപങ്ങളും നൽകാം. ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും. പരാതികൾ വിശദമായി പരിഗണിച്ച് തെറ്റുകൾ തിരുത്തിയ ശേഷം ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കരട് പട്ടികയിൽ നിന്ന് പേര് ഒഴിവായവർ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇതിനായി ഫോം 6 സമർപ്പിക്കണം. ഇതിലൂടെ പുതിയ വോട്ടർ നമ്പർ (EPIC) ലഭിക്കും. മുമ്പ് വോട്ട് ചെയ്തിട്ടുള്ളവരായാലും പുതുക്കിയ പട്ടികയിൽ പുതിയ നമ്പറായിരിക്കും ലഭിക്കുക.
സംസ്ഥാനത്ത് ആകെ 2.78 കോടി വോട്ടർമാരിൽ 24,08,503 പേർ കരട് പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. കരട് പട്ടികയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ പേര് ഇല്ലാത്തവർ അനുബന്ധ രേഖകളോടൊപ്പം അപേക്ഷ നൽകി പേര് ചേർക്കാം. എസ്.ഐ.ആറിന്റെ സമയപരിധി നീട്ടില്ല എന്ന് കമ്മീഷൻ വ്യക്തമാക്കി.
ഇലക്ടറൽ റോൾ ഒബ്സർവർമാർ
14 ജില്ലകളിലായി നാല് ഇലക്ടറൽ റോൾ ഒബ്സർവർമാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ചുമതല വഹിക്കുന്നത്.
- കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് – എം.ജി. രാജമാണിക്യം
- തൃശൂർ, പാലക്കാട്, മലപ്പുറം – കെ. ബിജു
- കോട്ടയം, ഇടുക്കി, എറണാകുളം – ടിങ്കു ബിസ്വാൾ
- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ – ഡോ. കെ. വാസുകി
ഒബ്സർവർമാർ മൂന്ന് ഘട്ടങ്ങളിലായി ജില്ലകൾ സന്ദർശിക്കും.
- അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന നോട്ടിസ് ഘട്ടം
- പരാതികൾ പരിഹരിക്കുന്ന ഘട്ടം
- ബി.എൽ.ഒമാരുടെ പ്രവർത്തനം പരിശോധിച്ച് സപ്ലിമെന്റുകൾ അച്ചടിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്ന ഘട്ടം
ആദ്യ സന്ദർശനത്തിൽ എം.പി, എം.എൽ.എമാർ, അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി യോഗം ചേരും.
വോട്ടർ പട്ടികയിൽ പേര് ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
1) പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത്
👉 https://voters.eci.gov.in/download-eroll?stateCode=S11
ജില്ല, അസംബ്ലി മണ്ഡലം, പോളിങ് ബൂത്ത് എന്നിവ തിരഞ്ഞെടുക്കി കാപ്ച നൽകി പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം.
2) ഓൺലൈൻ സെർച്ച്
👉 https://electoralsearch.eci.gov.in/
👉 https://electoralsearch.eci.gov.in/uesfmempmlkypo
EPIC നമ്പർ (വോട്ടർ ഐഡി നമ്പർ) ഉപയോഗിച്ചോ, പേര്, വയസ്, ബന്ധുവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, പോളിങ് ബൂത്ത്, ക്രമനമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി പരിശോധിക്കാം. മൊബൈൽ നമ്പർ ഉപയോഗിച്ചും തിരയാം.
3) കേരള സി.ഇ.ഒ വെബ്സൈറ്റ് & ആപ്പ്
👉 https://www.ceo.kerala.gov.in/voters-corner
👉 ECINET മൊബൈൽ ആപ്പ്
നീക്കം ചെയ്ത പട്ടിക പരിശോധിക്കാം
കരട് പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കാൻ:
👉 https://order.ceo.kerala.gov.in/sir/search/index
ബി.എൽ.ഒമാർ നൽകിയ നീക്കത്തിന്റെ കാരണം (മീറ്റിങ് മിനുട്ട്സ്), EPIC നമ്പർ എന്നിവ ഉപയോഗിച്ച് പരിശോധിക്കാം.
പേര് ഇല്ലെങ്കിൽ എന്ത് ചെയ്യണം?
കരട് പട്ടികയിൽ പേര് ഇല്ലെങ്കിൽ ആശങ്കപ്പെടേണ്ട. ഡിസംബർ 23 മുതൽ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാം. പേരുകൾ നീക്കം ചെയ്തതിനെതിരെയും പരാതി നൽകാം. ഫെബ്രുവരി 21ന് അന്തിമ പട്ടിക വരും.
എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത “കണ്ടെത്താനാകാത്തവർ” പട്ടികയിലുള്ളവർ ഡിക്ലറേഷൻ + ഫോം 6 നൽകണം. അപൂർണ്ണ വിവരങ്ങൾ നൽകിയവർക്ക് ഇ.ആർ.ഒ നോട്ടീസ് നൽകും. മൂന്ന് തലത്തിലുള്ള ഹിയറിങ് പൂർത്തിയാക്കിയ ശേഷമേ ഒരാളെ പട്ടികയിൽ നിന്ന് ഒഴിവാക്കൂ.
ഉപയോഗിക്കേണ്ട ഫോമുകൾ
- ഫോം 6 – പേര് ചേർക്കാൻ
- ഫോം 6A – പ്രവാസി വോട്ടർമാർക്ക്
- ഫോം 7 – പേര് ഒഴിവാക്കാൻ
- ഫോം 8 – സ്ഥലംമാറ്റം/തിരുത്തൽ
എല്ലാ ഫോമുകളും ഓൺലൈനിലും ബി.എൽ.ഒമാരുടെ കൈവശവും ലഭ്യമാണ്. അപേക്ഷയോടൊപ്പം ഡിക്ലറേഷൻ ഫോമും നൽകണം.
ഇ.ആർ.ഒയുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനുള്ളിൽ ജില്ലാ കളക്ടറുടെ മുമ്പാകെ അപ്പീൽ നൽകാം. ജില്ലാ കളക്ടറുടെ തീരുമാനത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും അപ്പീൽ നൽകാം.
ക്രിസ്മസ് – ന്യൂ ഇയർ തിരക്ക്; യാത്രക്കാർക്ക് നിർണ്ണായക നിർദ്ദേശങ്ങളുമായി ഷാർജ എയർപോർട്ട്
UAE admin — December 25, 2025 · 0 Comment
Apply for the latest job vacancies
Sharjah Airport:ഷാർജ: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ എയർപോർട്ട്. യാത്ര തടസ്സമില്ലാതെ സുഗമമാക്കാൻ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്നും മുന്നൊരുക്കങ്ങൾ നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
തിരക്കേറിയ ഈ സീസണിൽ യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ 11 ഇന ചെക്ക്ലിസ്റ്റും എയർപോർട്ട് അധികൃതർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
നേരത്തെ എത്തുക, ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കുക തിരക്ക് ഒഴിവാക്കാൻ വിമാനം പുറപ്പെടുന്നതിന് മൂന്ന് മുതൽ നാല് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ എയർപോർട്ടിൽ എത്തിച്ചേരണം. സമയം ലാഭിക്കാൻ ഓൺലൈൻ ചെക്ക്-ഇൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താനും എയർലൈൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അധികൃതർ ഓർമ്മിപ്പിച്ചു.
രേഖകളും ലഗേജും ശ്രദ്ധിക്കുക യാത്രാ രേഖകൾ (പാസ്പോർട്ട്, വിസ, ഐഡി), ഇലക്ട്രോണിക് ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ എളുപ്പത്തിൽ എടുക്കാൻ പാകത്തിന് ഹാൻഡ് ലഗേജിൽ സൂക്ഷിക്കണം. സെക്യൂരിറ്റി പരിശോധനകൾക്കായി ബോർഡിംഗ് പാസും തിരിച്ചറിയൽ രേഖകളും കൈയ്യിൽ കരുതുക.
ലഗേജ് നിയമങ്ങൾ ഹാൻഡ് ലഗേജിൽ കൊണ്ടുപോകുന്ന ദ്രാവകങ്ങൾ (Liquids) 100 മില്ലിയിൽ കൂടാൻ പാടില്ല. ഇവ സുതാര്യമായ (Clear) കവറുകളിൽ സൂക്ഷിക്കണം. ചെക്ക്-ഇൻ ബാഗേജിലെ ഭാരപരിധിയും നിരോധിത വസ്തുക്കളും വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുക.
ഷാർജ എയർപോർട്ടിന്റെ 11 ഇന യാത്രാ ചെക്ക്ലിസ്റ്റ്:
- നേരത്തെ എത്തുക: വിമാനം പുറപ്പെടുന്നതിന് 3-4 മണിക്കൂർ മുൻപ് എയർപോർട്ടിലെത്തുക.
- രേഖകൾ പരിശോധിക്കുക: പാസ്പോർട്ട്, വിസ, ഐഡി എന്നിവയുടെ കാലാവധി ഉറപ്പാക്കുക.
- ഓൺലൈൻ ചെക്ക്-ഇൻ: സമയം ലാഭിക്കാൻ മുൻകൂട്ടി ചെക്ക്-ഇൻ ചെയ്യുക.
- ബാഗേജ് നിയമങ്ങൾ: ബാഗേജിന്റെ തൂക്കവും വലിപ്പവും എയർലൈൻ നിയമങ്ങൾക്കനുസരിച്ചാണെന്ന് ഉറപ്പാക്കുക.
- ഹാൻഡ് ബാഗേജ്: രേഖകൾ, ഗാഡ്ജെറ്റുകൾ, മരുന്നുകൾ എന്നിവ കൈയ്യിൽ കരുതുക.
- ദ്രാവകങ്ങൾ: 100 മില്ലിയിൽ താഴെയുള്ള ദ്രാവകങ്ങൾ സുതാര്യമായ ബാഗിൽ മാത്രം കരുതുക.
- അപ്ഡേറ്റുകൾ ശ്രദ്ധിക്കുക: ഗേറ്റ് മാറ്റങ്ങൾ അറിയാൻ സ്ക്രീനുകൾ ശ്രദ്ധിക്കുക.
- ബോർഡിംഗ് പാസ്: പരിശോധനകൾക്കായി ബോർഡിംഗ് പാസ് എപ്പോഴും കൈയ്യിൽ കരുതുക.
- വസ്ത്രധാരണം: യാത്രയ്ക്ക് അനുയോജ്യമായ സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കുക.
- യാത്ര പ്ലാൻ ചെയ്യുക: എയർപോർട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ടാക്സിയോ പാർക്കിംഗോ മുൻകൂട്ടി പ്ലാൻ ചെയ്യുക.
- ക്ഷമയോടെയിരിക്കുക: തിരക്കുള്ള സമയമായതിനാൽ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും സഹകരിക്കുകയും ചെയ്യുക.