Al Bidda Park അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ലാന്റേൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു വൃക്ഷം നൂറുകണക്കിന് ചെറു ബൾബുകളും ലാന്റേണുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. 55,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഇത് കുട്ടികൾക്കും കുടുംബങ്ങൾക്കും വലിയ സന്തോഷവും ആവേശവും നൽകുന്നു.
വ്യത്യസ്ത ആകൃതിയിലും വലിപ്പത്തിലുമുള്ള 400-ലധികം വിളക്കുകളും വിവിധ അലങ്കാരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. ലാന്റേൺ ഫെസ്റ്റിവൽ 2026 മാർച്ച് 28 വരെ തുടരും.
വൻ കുതിപ്പ് നടത്തി ഖത്തർ ടൂറിസം: 44 ലക്ഷംത്തിലധികം സന്ദർശകർ
Uncategorized Greeshma Staff Editor — December 21, 2025 · 0 Comment

Qatar tourism growth ദോഹ: ഖത്തറിലെ ടൂറിസം മേഖലയിൽ വലിയ വളർച്ചയുണ്ടായതായി ഖത്തർ ടൂറിസം അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം, മൊത്തം 4.4 ദശലക്ഷത്തിലധികം സന്ദർശകരാണ് രാജ്യത്തെത്തിയത്. ഇതിൽ 27.31 ലക്ഷം പേർ വിമാനമാർഗ്ഗവും, 14.04 ലക്ഷം പേർ കരമാർഗ്ഗവും, 2.82 ലക്ഷം പേർ കടൽമാർഗ്ഗവുമാണ് ഖത്തറിലെത്തിയത്.
പ്രതിമാസ കണക്കുകൾ പ്രകാരം, ജനുവരിയിൽ 6.37 ലക്ഷം പേരും, ഫെബ്രുവരിയിൽ 5.29 ലക്ഷം പേരും, മാർച്ചിൽ 3.52 ലക്ഷം പേരും, ഏപ്രിലിൽ 4.24 ലക്ഷം പേരും, മെയ് മാസത്തിൽ 3.56 ലക്ഷം പേരും, ജൂണിൽ 3.37 ലക്ഷം പേരും സന്ദർശിച്ചു. ജൂലൈയിൽ 3.18 ലക്ഷം, ഓഗസ്റ്റിൽ 3.23 ലക്ഷം, സെപ്റ്റംബറിൽ 2.73 ലക്ഷം, ഒക്ടോബറിൽ 3.74 ലക്ഷം, നവംബറിൽ 4.94 ലക്ഷം സന്ദർശകരാണ് ഖത്തറിലെത്തിയത്.
അൽ-വതാൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ഖത്തറിലേക്കുള്ള ഏറ്റവും വലിയ ടൂറിസ്റ്റ് വിപണി ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളാണ്. മൊത്തം സന്ദർശകരിൽ 35.3 ശതമാനം, ഏകദേശം 15.5 ലക്ഷം പേർ ജിസിസി രാജ്യങ്ങളിൽ നിന്നാണ്. യൂറോപ്പ് രണ്ടാം സ്ഥാനത്താണ്; 25.1 ശതമാനം വിഹിതത്തോടെ 11 ലക്ഷം സന്ദർശകർ. ഏഷ്യയും ഓഷ്യാനിയയും ചേർന്ന് 22.2 ശതമാനം വിഹിതത്തോടെ മൂന്നാം സ്ഥാനത്തുണ്ട്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ളവർ 7.5 ശതമാനവും, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവർ 7.1 ശതമാനവും, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ 2.8 ശതമാനവുമാണ്.
അതേസമയം, 2025/2026 ക്രൂയിസ് സീസണിന്റെ തുടക്കത്തോടെയാണ് സന്ദർശക വർധനവ് ഉണ്ടായത്. അടുത്ത വർഷം മെയ് വരെ നീണ്ടുനിൽക്കുന്ന സീസണിൽ 72 ക്രൂയിസ് കപ്പലുകൾ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷ. ഇതിൽ 40 ഭാഗിക യാത്രകളും 15 റൗണ്ട് ട്രിപ്പുകളും മൂന്ന് കന്നി യാത്രകളും ഉൾപ്പെടും.
ഡിസംബർ മാസത്തിൽ നിരവധി അന്താരാഷ്ട്ര പരിപാടികൾ നടക്കുന്നതിനാൽ ഖത്തറിലെത്തുന്ന സന്ദർശകരുടെ എണ്ണം കൂടുതൽ ഉയരുമെന്നാണ് വിലയിരുത്തൽ. 2025 ഡിസംബർ കലണ്ടറിൽ ദേശീയ ദിനാഘോഷങ്ങൾ, കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, സംഗീത കച്ചേരികൾ, കുടുംബങ്ങൾക്ക് അനുയോജ്യമായ വിവിധ വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ മാസത്തിലെ പ്രധാന പരിപാടികളിൽ ദോഹ ഫോറം 2025, കത്താറ ട്രഡീഷണൽ ധോ ഫെസ്റ്റിവൽ, ദോഹ ഇന്റർനാഷണൽ മ്യൂസിക് ആൻഡ് പെഡസ്ട്രിയൻ ഫെസ്റ്റിവൽ, ദർബ് അൽ സായി, ഖത്തർ ബലൂൺ ഫെസ്റ്റിവൽ എന്നിവ ഉൾപ്പെടുന്നു. ഇതിന് പുറമെ, ഡിസംബർ 1 മുതൽ 18 വരെ നടന്ന അറബ് കപ്പ് ഖത്തർ 2025യും വലിയ ജനപങ്കാളിത്തം നേടി.
വർഷാവസാനം, ഡിസംബർ 31 ന് ലുസൈൽ ട്രെയിലിൽ സംഘടിപ്പിക്കുന്ന വമ്പൻ വെടിക്കെട്ട് പ്രദർശനത്തോടെ 2025നെ ഖത്തർ ആഘോഷപൂർവ്വം സമാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ശരത്ക്കാലത്തിന് വിട; ഖത്തറിൽ നാളെ മുതൽ ശൈത്യക്കാലം , പകലിന് ദൈർഘ്യം കുറയും
Latest Greeshma Staff Editor — December 20, 2025 · 0 Comment

Qatar winter solstice ദോഹ, ഖത്തർ: ശൈത്യകാലത്തിന്റെ ആരംഭം സൂചിപ്പിക്കുന്ന ശീതകാല അറുതി നാളെ, 2025 ഡിസംബർ 21 ഞായറാഴ്ച നടക്കും. ഖത്തറിലും ഈ ജ്യോതിശാസ്ത്ര പ്രതിഭാസം അനുഭവപ്പെടും.ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുമ്പോൾ, ഭൂമിയുടെ ഭ്രമണ അച്ചുതണ്ടിലെ 23.5 ഡിഗ്രി ചരിവാണ് ഇതിന് കാരണം. ഇതോടെ സൂര്യൻ മകരം ട്രോപ്പിക്കിന് നേരെ നിലകൊള്ളുന്നു.
ഈ ദിവസമാണ് വടക്കൻ അർദ്ധഗോളത്തിൽ വർഷത്തിലെ ഏറ്റവും ചെറിയ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും ഉണ്ടാകുന്നത്. ആർട്ടിക് സർക്കിളിൽ സൂര്യോദയവും സൂര്യാസ്തമയവും ഉണ്ടാകില്ല.ശൈത്യകാല അറുതിദിനത്തിൽ സൂര്യൻ നേരത്തെ അസ്തമിക്കും. ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ചിൽ ഈ ദിവസം സൂര്യാസ്തമയം പ്രത്യേക കാഴ്ചയായി കാണപ്പെടുമെന്നും റിപ്പോർട്ടുണ്ട്.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
നേപ്പാളിന്റെ സ്നോഹസമ്മാമായി ഖത്തറിന് രണ്ട് ഏഷ്യൻ ആനകൾ , അൽ ഖോർ പാർക്കിലെത്തിച്ചു

Qatar Greeshma Staff Editor — December 20, 2025 · 0 Comment
Asian elephants in Qatar സൗഹൃദ രാജ്യമായ നേപ്പാളിന്റെ സർക്കാർയും ജനങ്ങളും നൽകിയ സമ്മാനമാണ് ഈ ആനകൾ. ഖത്തറും നേപ്പാളും തമ്മിലുള്ള ദ്വിപക്ഷ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ സമ്മാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു ആൺ ആനയും ഒരു പെൺ ആനയുമാണ് അൽ ഖോർ പാർക്കിലെത്തിയത്. ഇരുവരും നേപ്പാളിലെ ചിറ്റ്വാൻ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന എലിഫന്റ് ബ്രീഡിങ് ആൻഡ് ട്രെയിനിങ് സെന്ററിലാണ് ജനിച്ചത്. പെൺ ആനയായ ‘രുദ്ര കാളി’ക്ക് ഏഴ് വയസുണ്ട്. ഭാരം ഏകദേശം 1,200 കിലോഗ്രാമാണ്. ആൺ ആനയായ ‘ഖഗേന്ദ്ര പ്രസാദ്’ക്ക് ആറു വയസുണ്ട്. ഇതിന്റെ ഭാരം 1,190 കിലോഗ്രാമാണ്.
അൽ ഖോർ പാർക്കിൽ എത്തുന്ന സന്ദർശകർക്ക് ഈ ഏഷ്യൻ ആനകളെ കാണാൻ അവസരം ഉണ്ടാകും. ടിക്കറ്റുകൾ ‘ഔൺ’ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു
തീരത്ത് രാത്രിയിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; കാറ്റും ഉയർന്ന തിരമാല മുന്നറിയിപ്പും
Latest Greeshma Staff Editor — December 19, 2025 · 0 Comment
weather warning : കാലാവസ്ഥാ വകുപ്പ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം 6 മണിവരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില പ്രദേശങ്ങളിൽ തുടക്കത്തിൽ ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ട്. പകൽ സമയം താരതമ്യേന തണുപ്പായിരിക്കും. രാത്രിയിൽ കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്നും പ്രവചനം.
തീരപ്രദേശങ്ങളിൽ ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാം. കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 18 മുതൽ 25 നോട്ടിക്കൽ മൈൽ വേഗതയിൽ വീശും. ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗം 33 നോട്ടിക്കൽ മൈൽ വരെ എത്താം. രാത്രിയിൽ കാറ്റിന്റെ വേഗം 5 മുതൽ 15 നോട്ടിക്കൽ മൈൽ വരെയായിരിക്കും.
തുറന്ന കടലിൽ കാറ്റ് 18 മുതൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ വീശും. ചില സമയങ്ങളിൽ ഇത് 38 നോട്ടിക്കൽ മൈൽ വരെ ഉയരാൻ സാധ്യതയുണ്ട്. ദൃശ്യപരത തീരപ്രദേശങ്ങളിൽ 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും. തുറന്ന കടലിൽ ഇത് 5 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും. ഇടിമിന്നലോടുകൂടിയ മഴയുണ്ടായാൽ ദൃശ്യപരത 3 കിലോമീറ്ററിൽ താഴെയാകാം.
തീരപ്രദേശങ്ങളിൽ തിരമാലകളുടെ ഉയരം 3 മുതൽ 5 അടി വരെ ആയിരിക്കും. തുറന്ന കടലിൽ തിരമാലകൾ 5 മുതൽ 9 അടി വരെ ഉയരാനും, ചിലപ്പോൾ 12 അടി വരെ എത്താനും സാധ്യതയുണ്ട്.
ദോഹയിൽ ഇന്ന് പ്രതീക്ഷിക്കുന്ന പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസാണ്.
വേലിയേറ്റ സമയങ്ങൾ:
- ദോഹ: ഉച്ചയ്ക്ക് 2.45 ന് ഉയർന്ന വേലിയേറ്റം, 1.03 ന് കുറഞ്ഞ വേലിയേറ്റം
- മെസൈദ്: രാവിലെ 6.48 ന് ഉയർന്ന വേലിയേറ്റം
- അൽ വക്ര: രാവിലെ 5.05 ന് ഉയർന്ന വേലിയേറ്റം
- അൽ ഖോർ: ഉച്ചയ്ക്ക് 1.47 ന് ഉയർന്ന വേലിയേറ്റം
- അൽ റുവൈസ്: വൈകുന്നേരം 5.01 ന് ഉയർന്ന വേലിയേറ്റം, രാവിലെ 11.33 ന് കുറഞ്ഞ വേലിയേറ്റം
- ദോഹ: രാവിലെ 9.36 ന് ഉയർന്ന വേലിയേറ്റം, വൈകുന്നേരം 4.07 ന് കുറഞ്ഞ വേലിയേറ്റം
- അബു സംറ: രാവിലെ 9.03 ന് ഉയർന്ന വേലിയേറ്റം, വൈകുന്നേരം 4.14 ന് കുറഞ്ഞ വേലിയേറ്റം
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
ഫോർബ്സ് ഇന്ത്യ 2025: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഖത്തർ ആദ്യ പത്തിലുണ്ട്
Latest Greeshma Staff Editor — December 19, 2025 · 0 Comment
Qatar Ranks 6th Among World’s Richest Countries ദോഹ: വാങ്ങൽ ശേഷി തുല്യത (പി.പി.പി) കണക്കിലെടുത്ത് തയ്യാറാക്കിയ പ്രതിശീർഷ ജിഡിപി റാങ്കിംഗിൽ ഖത്തർ വീണ്ടും മുൻനിരയിൽ. ഫോർബ്സ് ഇന്ത്യ 2025 പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഖത്തർ ആറാം സ്ഥാനമാണ് നേടിയത്.അന്താരാഷ്ട്ര നാണയ നിധി (IMF) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്. പി.പി.പി പ്രകാരമുള്ള ഖത്തറിന്റെ പ്രതിശീർഷ ജിഡിപി ഏകദേശം 1.22 ലക്ഷം ഡോളറാണ്.
ലിച്ചൻസ്റ്റൈൻ, സിംഗപ്പൂർ, ലക്സംബർഗ്, അയർലൻഡ്, മക്കാവോ എന്നിവയ്ക്കൊപ്പം ഖത്തർ മുൻനിര സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. ജീവിതച്ചെലവും വില വ്യത്യാസങ്ങളും കണക്കിലെടുക്കുന്ന മാനദണ്ഡമാണ് പി.പി.പി പ്രതിശീർഷ ജിഡിപി.ഊർജ സമ്പന്നമായ സമ്പദ്‌വ്യവസ്ഥയും കുറഞ്ഞ ജനസംഖ്യയുമാണ് ഖത്തറിന്റെ ഉയർന്ന റാങ്കിന് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖലയായ നോർത്ത് ഫീൽഡാണ് ഖത്തറിന്റെ ശക്തി. എൽഎൻജി ഉൽപാദനത്തിലും കയറ്റുമതിയിലും രാജ്യം ആഗോള തലത്തിൽ മുന്നിലാണ്.
എണ്ണയും പ്രകൃതിവാതകവും ഖത്തറിന്റെ ജിഡിപിയുടെ പ്രധാന ആധാരമാണ്. അതേസമയം, ഊർജ മേഖലക്ക് പുറമെ ധനകാര്യം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ മേഖലകളിലും സർക്കാർ നിക്ഷേപം വർധിപ്പിച്ചു വരികയാണ്.
2022 ഫിഫ ലോകകപ്പ് പോലുള്ള ആഗോള പരിപാടികൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേഗം നൽകി. ഗതാഗതം, ടൂറിസം, ആതിഥ്യ മേഖലകളിലെ നിക്ഷേപങ്ങൾ ഖത്തറിന്റെ അന്താരാഷ്ട്ര പ്രാധാന്യം കൂടി ശക്തിപ്പെടുത്തി.
ചെറിയ ജനസംഖ്യയുള്ളെങ്കിലും ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഖത്തർ തുടരുന്നതാണ് പുതിയ റാങ്കിംഗ് വ്യക്തമാക്കുന്നത്
സോഫ്റ്റ്‌വെയർ തകരാർ കണ്ടെത്തി, ഈ ബിഎംഡബ്ല്യു വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു
Latest Greeshma Staff Editor — December 19, 2025 · 0 Comment

BMW recall Qatar ദോഹ: ബിഎംഡബ്ല്യു വാഹനങ്ങളുടെ അംഗീകൃത ഡീലറായ ദോഹ അൽഫർദാൻ ഓട്ടോമൊബൈൽസുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ചില ബിഎംഡബ്ല്യു കാറുകൾ തിരിച്ചുവിളിക്കുമെന്ന് അറിയിച്ചു.
2025-നും 2026-നും ഇടയിൽ നിർമ്മിച്ച BMW X20 xDrive , BMW X3 M50 മോഡലുകളിലാണ് തിരിച്ചുവിളിക്കൽ. സോഫ്റ്റ്‌വെയർ പിശകിനെ തുടർന്ന് സ്റ്റിയറിംഗ് സെൻസറിൽ തകരാർ കണ്ടെത്തിയതാണ് നടപടി. ഇതിന്റെ ഫലമായി വാഹനത്തിന്റെ കൺട്രോൾ പാനലിൽ മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.
വാഹനങ്ങളിൽ കണ്ടെത്തിയ തകരാറുകൾ സൗജന്യമായി പരിഹരിക്കുന്നതിന് കമ്പനി അധികൃതരുമായി ഏകോപനം നടത്തുമെന്നും ബാധിത ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഡീലർമാർ ഉത്തരവാദിത്തങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്നും അധികൃതർ അറിയിച്ചു.
ഖത്തറിൽ കനത്ത മഴയും തണുപ്പും: കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്, താപനില കുറയും
Uncategorized Greeshma Staff Editor — December 19, 2025 · 0 Comment
Qatar Weather Update ദോഹ: ഖത്തറിൽ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചെയും വരെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം കടന്നുപോയതിന് ശേഷം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും അടുത്ത മൂന്ന് ദിവസങ്ങളിൽ താപനിലയിൽ വ്യക്തമായ കുറവ് ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ മന്നൈ അറിയിച്ചു.
ഖത്തർ ന്യൂസ് ഏജൻസിയോട് (QNA) സംസാരിക്കുമ്പോൾ, തണുത്ത ധ്രുവീയ വായുവിന്റെ സ്വാധീനത്തോടുകൂടിയ ന്യൂനമർദ്ദമാണ് രാജ്യത്തെ ബാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ സീസണിൽ ഖത്തറിനെ ബാധിക്കുന്ന ആദ്യത്തെ ശക്തമായ ന്യൂനമർദ്ദമാണിതെന്നും ശീതകാല സ്വഭാവമുള്ള കാലാവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയതും ശക്തവുമായ മഴ ലഭിച്ചു. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തു. ഈ കാലാവസ്ഥ മാറ്റങ്ങൾ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്നും, ന്യൂനമർദ്ദത്തിന്റെ ശക്തി, മുകളിലെ അന്തരീക്ഷത്തിലെ തണുത്ത വായു, മധ്യനിലയിൽ വരണ്ട വായു എന്നിവയാണ് ശക്തമായ ഇടിമേഘങ്ങളും ആലിപ്പഴവും രൂപപ്പെടാൻ കാരണമായതെന്നും അൽ മന്നൈ പറഞ്ഞു. തണുത്ത കാലാവസ്ഥ തുടരുമെന്ന സാഹചര്യത്തിൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് , ഡിസംബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
Latest Greeshma Staff Editor — December 18, 2025 · 0 Comment

Qatar Airways National Day offer ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾക്ക് 25 ശതമാനം വരെ കിഴിവാണ് കമ്പനി നൽകുന്നത്.
ഈ ഓഫറിൽ 2026 മെയ് 31 വരെ നടത്തുന്ന യാത്രകൾക്കായി ഡിസംബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടാതെ, പ്രിവിലേജ് ക്ലബ് അംഗങ്ങളാകുന്ന യാത്രക്കാർക്ക് PCQA25 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് ബുക്കിംഗ് നടത്തുമ്പോൾ 4,000 വരെ ബോണസ് ഏവിയോസ് പോയിന്റുകൾ നേടാനും അവസരമുണ്ട്.
ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ്, നിലവിൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകമെമ്പാടുമുള്ള 170-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ നടത്തിവരുന്നു.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു