Uae weather alert;ഫുജൈറ: ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ തുടരുന്നു. യുഎഇയുടെ മറ്റ് ഭാഗങ്ങളിലും മഴയുണ്ട്. ഈ ആഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഡിസംബർ 19 വരെ മഴ തുടർന്നേക്കും. ദുബൈയിൽ എങ്ങും മേഘാവൃതമാണ്.
റോഡുകൾ നനഞ്ഞ് വഴുക്കലുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. വാഹനമോടിക്കുന്നവരോട് വേഗത കുറയ്ക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിക്കാനും ജാഗ്രതയോടെ വാഹനമോടിക്കാനും അധികൃതർ നിർദ്ദേശിച്ചു.
മഴയ്ക്കു പുറമേ ശക്തമായ കാറ്റുമുണ്ട്. കടൽ പ്രക്ഷുബ്ധതമായേക്കാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിൽ കാറ്റ് ശക്തമാണ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് നിലവിൽ കാറ്റ് വീശുന്നത്. തിരമാലകൾ 7 അടി വരെ ഉയരും. ചൊവ്വാഴ്ച വൈകുന്നേരം വരെ ഈ സ്ഥിതി തുടരും.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് NCM വ്യക്തമാക്കി. രാജ്യത്തുടനീളം താപനില കുറഞ്ഞിട്ടുണ്ട്. തണുപ്പുള്ള കാലാവസ്ഥയാണ് ഇപ്പോൾ വിവിധ എമിറേറ്റുകളിൽ അനുഭവപ്പെടുന്നത്. സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ഇടവിട്ട് മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെയാണ് ഫുജൈറയിൽ കനത്ത മഴ തുടങ്ങിയത്. മഴ കാരണം കാഴ്ചാപരിധി വലിയതോതിൽ കുറഞ്ഞിരുന്നു.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ https://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
Dubai airport travel: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:ദുബായ് എയർപോർട്ടിൽ ഈ ദിവസങ്ങളിൽ തിരക്ക് കൂടും, മുന്നറിയിപ്പുമായി അധികൃതർ
Dubai airport travel:യുഎഇ: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷത്തെ ഏറ്റവും വലിയ തിരക്കിന് ഒരുങ്ങുകയാണ്. ഡിസംബർ 20 ശനിയാഴ്ച 3,03,000 യാത്രക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ 31 വരെ നീളുന്ന ഈ യാത്രാ തിരക്കിൽ മൊത്തം 10 ദശലക്ഷത്തിലധികം യാത്രക്കാർ എത്താൻ സാധ്യതയുണ്ട് എന്നാണ് അധികൃതർ നൽകുന്ന വിവരം
യുകെ, ഇന്ത്യ, ഈജിപ്ത്, യൂറോപ്പ്, ജിസിസി രാജ്യങ്ങൾ തുടങ്ങിയ റൂട്ടുകളിലാണ് നിലവിൽ കൂടുതൽ ഡിമാൻഡ്. ഈ തിരക്കുള്ള സമയത്ത് പണം ലാഭിക്കാനും അതുപോലെ യാത്ര എളുപ്പമാക്കാനും യാത്രക്കാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തിരക്ക് ആയതിനാൽ ചെറിയ തെറ്റുകൾ പോലും വലിയ പ്രശ്നത്തിലേക്ക് നയിച്ചേക്കാം
ആദ്യം ശ്രദ്ധിക്കേണ്ടത് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന കാര്യത്തിലാണ്. കാരണം അവധി കൂടിയായതിനാൽ നിരവധി ആളുകൾ യുഎഇയിലേക്ക് വരാനും നാട്ടിലേക്ക് പോകാനുമുള്ള തിരക്കിലായിരിക്കും. അതിനാൽ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ല വഴി.
കാരണം തിരക്ക് കൂടുമ്പോൾ ടിക്കറ്റ് വില ഉയരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ യാത്രയുടെ തീയതിയിലും സമയത്തിലും മാറ്റങ്ങൾ വരുത്താൻ കഴിയുന്നവർക്ക് ഏറ്റവും തിരക്കേറിയ ദിവസങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം മുൻപോ ശേഷമോ യാത്ര ചെയ്യുകയോ, രാത്രിയിലോ അതിരാവിലെയോ ഉള്ള ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കുകയോ ചെയുന്നത് വഴി കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് ലഭിക്കും.
നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് പകരം മറ്റു ഹബ്ബുകൾ വഴി പോകാൻ ശ്രമിക്കുകയോ അടുത്തുള്ള മറ്റ് വിമാനത്താവളങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതും യാത്ര ചെലവ് ഗണ്യമായി കുറയ്ക്കുന്നു. അതേസമയം വിദേശികൾ ആണെങ്കിൽ താമസ സൗകര്യങ്ങളുടെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ആഘോഷ ദിവസങ്ങൾ ആയതിനാൽ അവസാന നിമിഷം ഹോട്ടലുകൾ കിഴിവുകൾ നൽകാൻ സാധ്യതയുണ്ട്. അതുപോലെ ഡിമാൻഡ് ഉയരുന്നതിന് അനുസരിച്ച് തുക ഉയരാനുള്ള സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് കൊണ്ട് യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ ബുക്കിങ് റദ്ദാക്കാൻ കഴിയുന്ന ഹോട്ടൽ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
കൂടാതെ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് വില കുറയുന്നുണ്ടോ എന്ന് നോക്കി അത് കൺഫേം ആക്കുകയും ചെയ്യാം. ടൂറുകൾ, തീം പാർക്ക് ടിക്കറ്റുകൾ എന്നിവയ്ക്ക് വിമാന ടിക്കറ്റിന്റെ അത്രയും ബുക്കിങ് തീരാൻ സാധ്യതയില്ല. എങ്കിലും വളരെ പരിമിതമായ സൗകര്യങ്ങളുള്ള ടൂറുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
വിമാനത്താവളത്തിലെ സൗകര്യങ്ങൾ എന്നിവ നേരത്തെ ബുക്ക് ചെയ്താൽ തിരക്കുള്ള ദിവസം സമയവും അതുപോലെ സമ്മർദ്ദവും കുറയ്ക്കാൻ ഒരു പരിധി വരെ സഹായകമാകും. കൂടാതെ കുട്ടികളുള്ളവർ, പ്രായമായവർ, കൂടുതൽ ലഗേജുള്ളവർ എന്നിവർക്ക് ഈ സൗകര്യങ്ങൾ അത്യാവശ്യമാണെങ്കിൽ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ബുക്ക് ചെയ്യുന്നതാകും നല്ലത്.
Uae lottery lucky draw: പ്രവാസികളെ അറിഞ്ഞോ??ഇനി ആഴ്ചതോറും കോടികളുടെ ഭാഗ്യം: ‘ലക്കി ഡേ’യിൽ മൂന്ന് ഭാഗ്യവാന്മാർ; മാറിമറിഞ്ഞ് യുഎഇ ലോട്ടറി
Uae lottery lucky draw; ദുബായ് ∙ യുഎഇ ലോട്ടറിയുടെ ‘ലക്കി ഡേ’ നറുക്കെടുപ്പിലെ 28-ാമത് ഫലങ്ങൾ പ്രഖ്യാപിച്ചു. പുതിയ പ്രതിവാര ശനിയാഴ്ച ഫോർമാറ്റിൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. മൂന്ന് പേർക്ക് ‘ലക്കി ചാൻസ്’ വിഭാഗത്തിൽ ഒരു ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു.
ഈ ആഴ്ചത്തെ നറുക്കെടുപ്പിൽ ‘ലക്കി മന്ത്’ വിഭാഗത്തിൽ 5 എന്ന അക്കമാണ് വിജയികളെ നിർണയിച്ചത്. ഒരു ലക്ഷം ദിർഹം വീതം സമ്മാനം നേടിയ ലക്കി ചാൻസ് ഐഡികൾ ഇവയാണ്: ഡിഇ8150622, സിസി5326319, ബിബി2657706. ഇതുവരെയായി ലക്കി ചാൻസ് ഐഡി വഴി 180 വിജയികൾ സമ്മാനങ്ങൾ കൈപ്പറ്റിയതായി ലോട്ടറി അധികൃതർ വ്യക്തമാക്കി.
പുതിയ ഫോർമാറ്റ് പ്രാബല്യത്തിൽ
യുഎഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പരിഷ്കരിച്ച ഫോർമാറ്റ് അനുസരിച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇനിമുതൽ ‘ലക്കി ഡേ’ നറുക്കെടുപ്പ് എല്ലാ ശനിയാഴ്ചയും നടത്തപ്പെടും. പുതിയ ഫോർമാറ്റ് അനുസരിച്ച് ഗ്രാൻഡ് പ്രൈസായി 30 ദശലക്ഷം ദിർഹമും സെക്കൻഡ് പ്രൈസായി 50 ലക്ഷം ദിർഹമും നൽകും. കൂടാതെ, ‘ലക്കി ചാൻസ്’ വിഭാഗത്തിൽ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനവും ലഭിക്കും
നവംബർ 29-ന് നടന്ന നറുക്കെടുപ്പോടെ 100 ദശലക്ഷം ദിർഹത്തിന്റെ പഴയ ‘ലക്കി ഡേ’ ജാക്ക്‌പോട്ട് ഫോർമാറ്റ് അവസാനിച്ചിരുന്നു. 26 നറുക്കെടുപ്പുകളും 147 ലക്ഷം ദിർഹത്തിന്റെ സമ്മാന വിതരണവും ഒരു ലക്ഷത്തിലധികം വിജയികളെയും അഞ്ച് 10 ലക്ഷം ദിർഹം വിജയികളെയും സമ്മാനിച്ച ശേഷമാണ് ലോട്ടറിയുടെ ആദ്യ ഘട്ടം അവസാനിച്ചത്.
NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?
ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു
പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു