WOQOD free electronic fuel tag 2026 മുതൽ പ്രാബല്യത്തിൽ; WOQOD ഇലക്ട്രോണിക് ഫ്യൂവൽ ടാഗ് ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും

WOQOD free electronic fuel tag ദോഹ: ഖത്തർ ഫ്യൂവൽ കമ്പനി (WOQOD) 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ പ്രമോഷണൽ ഓഫർ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ ഭാഗമായി WOQOD ഇലക്ട്രോണിക് ഫ്യൂവൽ ടാഗ് ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും.

വ്യക്തിഗത ഉപഭോക്താക്കൾക്കും കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ഖത്തറിലുടനീളമുള്ള WOQOD ഇന്ധന സ്റ്റേഷനുകളിൽ നിന്ന് ടാഗും അതിന്റെ ഇൻസ്റ്റലേഷനും സൗജന്യമായി ലഭിക്കും.

എന്നാൽ തെറ്റായ ഉപയോഗം മൂലം ടാഗ് കേടായാൽ നിശ്ചിത നിരക്കുകൾ പ്രകാരം റീപ്ലേസ്മെൻ്റ് ഫീസ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു. കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് ഓരോ ടാഗിനും മാസത്തിൽ 9 ഖത്തർ റിയാൽ സബ്സ്ക്രിപ്ഷൻ ഫീസ് നൽകേണ്ടിവരും.

ആറ് മാസത്തിലധികമായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾക്ക് ഈ ഓഫർ ബാധകമല്ല. ടാഗ് ഇൻസ്റ്റലേഷൻ ‘ആദ്യം എത്തുന്നവർക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിലായിരിക്കും. നിലവിലുള്ള മറ്റ് ഇന്ധന വിതരണ നിബന്ധനകളും വ്യവസ്ഥകളും തുടരും.

ഈ അവസരം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾ അടുത്തുള്ള WOQOD സ്റ്റേഷനുകൾ സന്ദർശിക്കണമെന്ന് കമ്പനി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വിശദമായ നിബന്ധനകൾക്കും WOQODയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാനും നിർദേശിച്ചു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Metrolink bus service ഖത്തർ റെയിൽ മെട്രോലിങ്ക് സർവീസിൽ മാറ്റങ്ങൾ; മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു

Latest Greeshma Staff Editor — December 15, 2025 · 0 Comment

Metrolink bus service ദോഹ: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോലിങ്ക് ബസ് സർവീസിൽ മാറ്റങ്ങൾ വരുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു. പുതിയ ക്രമീകരണം 2025 ഡിസംബർ 14 മുതൽ നിലവിൽ വരും.

പുതിയ ക്രമീകരണപ്രകാരം M314 മെട്രോലിങ്ക് റൂട്ട് രണ്ട് വ്യത്യസ്ത ബസ് റൂട്ടുകളായി വിഭജിക്കും. ഇരു സർവീസുകളും ജോആൻ മെട്രോ സ്റ്റേഷനിലെ എക്സിറ്റ് 2-ൽ നിന്നായിരിക്കും പ്രവർത്തിക്കുക.

ഫെരീജ് അൽ നസർ മേഖലയിലേക്കുള്ള നിലവിലെ M314 ബസ് സർവീസ് തുടരും. നിലവിലുള്ളസ്റ്റോപ്പുകളിൽ മാറ്റമില്ലെന്നും സർവീസ് തടസ്സമില്ലാതെ തുടരുമെന്നും ഖത്തർ റെയിൽ വ്യക്തമാക്കി.

അൽ മിർഖാബ് അൽ ജദീദ് മേഖലയിലേക്കുള്ള യാത്രക്കാർക്കായി പുതിയ M301 മെട്രോലിങ്ക് ബസ് റൂട്ട് ആരംഭിക്കും.

ഇതോടൊപ്പം, റെഡ് ലൈൻ നെറ്റ്‌വർക്കിലെ മെട്രോലിങ്ക് സർവീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതൽ M149 ബസുകൾ ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഷനിലെ എക്സിറ്റ് 1-ന് പകരം എക്സിറ്റ് 2-ൽ നിന്നായിരിക്കും സർവീസ് നടത്തുക.

യാത്ര പ്ലാൻ ചെയ്യുന്നതിനായി കര്വ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുകയോ, കൂടുതൽ വിവരങ്ങൾക്ക് മൊവാസലാത് കസ്റ്റമർ സർവീസ് സെന്ററുമായി 4458 8888 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഖത്തർ റെയിൽ യാത്രക്കാരോട് അഭ്യർത്ഥിച്ചു.

ഖത്തറിൽ ഡിസംബർ 19 വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

Uncategorized Greeshma Staff Editor — December 14, 2025 · 0 Comment

Qatar Meteorology Department forecasts ദോഹ, ഖത്തർ: താഴ്ന്ന മർദ്ദത്തിന്റെ മുകളിലെ ട്രഫിന്റെ സ്വാധീനത്തെ തുടർന്ന് ഖത്തറിലുടനീളം ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ വരെ ആകാശം മേഘാവൃതമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചില ഇടങ്ങളിൽ ഇടവിട്ട് മഴയ്ക്ക് സാധ്യതയുണ്ടെന്നും, മഴ ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയതായിരിക്കാമെന്നും വകുപ്പ് വ്യക്തമാക്കി. ശക്തമായ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ കാഴ്ച ദൂരം കുറയാനും സാധ്യതയുണ്ട്.

അതേസമയം, കടലിൽ ശക്തമായ കാറ്റും ഉയർന്ന തിരമാലയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കടൽ മുന്നറിയിപ്പ് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് നിലനിൽക്കുന്ന സമയത്ത് എല്ലാ തരത്തിലുള്ള കടൽ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് നിർദേശിച്ചു.

കാലാവസ്ഥാ സംബന്ധമായ പുതിയ അറിയിപ്പുകൾക്കായി ഔദ്യോഗിക ചാനലുകൾ പിന്തുടരണമെന്നും വകുപ്പ് അഭ്യർത്ഥിച്ചു.

സാക്ഷരതയിൽ ഖത്തർ മുൻനിരയിൽ; ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യങ്ങളിൽ ഒന്നെന്ന് റിപ്പോർട്ട്

Qatar Greeshma Staff Editor — December 14, 2025 · 0 Comment

Qatar Literacy Rate : ദോഹ, ഖത്തർ: വേൾഡ് അറ്റ്ലസ് (WorldAtlas) പുറത്തിറക്കിയ “Countries By Literacy Rate” പട്ടികയിൽ ഖത്തർ ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യങ്ങളിൽ ഒന്നായി ഇടംപിടിച്ചു. യുനെസ്കോയും വേൾഡ് ബാങ്കും നൽകിയ ഏറ്റവും പുതിയ കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.റിപ്പോർട്ട് പ്രകാരം, ഖത്തറിലെ മുതിർന്നവരുടെ സാക്ഷരതാ നിരക്ക് 98 ശതമാനമാണ്. ഇത് രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലേക്കുള്ള ദീർഘകാല നിക്ഷേപങ്ങളുടെയും മനുഷ്യവിഭവ വികസനത്തിന്റെയും ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.

15 വയസും അതിനുമുകളുമായ ജനസംഖ്യയിൽ വായിക്കാനും എഴുതാനും കഴിയുന്നവരുടെ ശതമാനമാണ് വേൾഡ് അറ്റ്ലസ് സാക്ഷരതാ നിരക്ക് കണക്കാക്കാൻ ഉപയോഗിക്കുന്നത്. ലോകത്ത് 100 ശതമാനത്തിന് സമീപം സാക്ഷരതാ നിരക്ക് കൈവരിച്ച സമ്പന്ന രാജ്യങ്ങളും, അതേസമയം പകുതിയിൽ താഴെ സാക്ഷരതയുള്ള രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.ഈ പട്ടികയിൽ ഖത്തർ സൗദി അറേബ്യ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങളോടൊപ്പം 98 ശതമാനം സാക്ഷരതാ നിരക്കോടെ മുൻനിരയിലാണ്. കൃത്യമായ റാങ്കിങ് നൽകിയിട്ടില്ലെങ്കിലും, ലോകതലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അറബ് ലോകത്തും ഖത്തറിന്റെ സാക്ഷരതാ നില ശ്രദ്ധേയമാണ്. മേഖലയിൽ ഉള്ള പല രാജ്യങ്ങളെക്കാൾ ഉയർന്ന സാക്ഷരതാ നിരക്കാണ് ഖത്തർ നിലനിർത്തുന്നത്. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവയോടൊപ്പം ഖത്തറും വിദ്യാഭ്യാസ രംഗത്ത് മുന്നിലാണ്.

വിദ്യാഭ്യാസത്തിലും നിർബന്ധിത സ്കൂളിംഗിലും നടത്തുന്ന ശക്തമായ നിക്ഷേപങ്ങളാണ് ഈ ഉയർന്ന സാക്ഷരതാ നിലയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകളുടെ വിലയിരുത്തൽ. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സാക്ഷരത നിർണായകമാണെന്നും ഖത്തറിന്റെ ഈ നേട്ടം രാജ്യത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

പിഎസ്ജി ലോകം ദോഹയിൽ; ‘ഐസി സെസ്റ്റ് പാരീസ് പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

Latest Greeshma Staff Editor — December 14, 2025 · 0 Comment

Qatar Airways launches Paris Park ദോഹ, ഖത്തർ: ഖത്തർ എയർവേയ്സിന്റെ ‘ഐസി സെസ്റ്റ് പാരീസ് പാർക്ക്’ ദോഹയിൽ പൊതുജനങ്ങൾക്കായി തുറക്കുന്നു. ഡിസംബർ 14-ന് വൈകുന്നേരം 5 മുതൽ രാത്രി 10 വരെയും, ഡിസംബർ 15, 16, 17 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും സന്ദർശകർക്ക് പ്രവേശനം ലഭിക്കും.

കുടുംബ സൗഹൃദപരവും എല്ലാവർക്കും അനുയോജ്യവുമായ രീതിയിലാണ് ഈ അനുഭവ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പാരീസ് സെന്റ്-ജെർമെയ്ൻ (PSG) ക്ലബ്ബിന്റെ ലോകം അടുത്തറിയാൻ താമസക്കാരെയും സന്ദർശകരെയും ഫുട്ബോൾ ആരാധകരെയും പരിപാടി ക്ഷണിക്കുന്നു.

സന്ദർശകർക്ക് 360 ഡിഗ്രി ഇമ്മേഴ്‌സീവ് റൂം, സാംസ്കാരിക–സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള വർക്ക്‌ഷോപ്പുകൾ, പിഎസ്ജി അക്കാദമി പരിശീലകർ നയിക്കുന്ന മിനി ഫുട്ബോൾ പിച്ച്, ഷെഫ് നൂറുമായി ചേർന്ന് ഒരുക്കിയ കഫേ ഏരിയ തുടങ്ങിയവ ആസ്വദിക്കാം.

ക്ലബ്ബിന്റെ പങ്കാളികൾ ഒരുക്കുന്ന പ്രത്യേക ഇൻസ്റ്റാളേഷനുകളും, പിഎസ്ജിയുടെ ഐക്കണിക് ഉൽപ്പന്നങ്ങൾ ലഭിക്കുന്ന റീട്ടെയിൽ ഏരിയയും ഇവിടെ ഉണ്ടാകും. പാരീസ് സെന്റ്-ജെർമെയ്ൻ സ്വന്തമാക്കിയ ചില പ്രധാന ട്രോഫികൾ കാണാനുള്ള അവസരവും ആരാധകർക്ക് ലഭിക്കും.

കായികം, സംസ്കാരം, സംഗീതം, സൃഷ്ടിപരത എന്നിവയെ ഒന്നിപ്പിച്ചുള്ള, എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരു സജീവ ഇടം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ വേനൽക്കാലത്ത് ലോസ് ഏഞ്ചൽസിൽ ആരംഭിച്ച പി‌എസ്‌ജി ഹൗസ് എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദോഹയിലെ ഈ പദ്ധതി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ആ പരിപാടിയുടെ വിജയമാണ് ഇപ്പോൾ മിഡിൽ ഈസ്റ്റിന്റെ ഹൃദയഭാഗത്തേക്ക് എത്തിച്ചിരിക്കുന്നത്.

ആധുനികവും സൃഷ്ടിപരവുമായ ഒരു ബ്രാൻഡെന്ന നിലയിൽ പിഎസ്ജിയുടെ പ്രത്യേകതകൾ പ്രകടമാക്കുന്ന ഈ ‘ഐസി സെസ്റ്റ് പാരീസ് പാർക്ക്’ കുടുംബങ്ങൾക്കും യുവ ആരാധകർക്കും സ്രഷ്ടാക്കൾക്കും പ്രാദേശിക സമൂഹങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ഖത്തറിൽ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത നിർദേശം

Qatar Greeshma Staff Editor — December 14, 2025 · 0 Comment

Thunderstorms and Rain Hit Doha ദോഹ, ഖത്തർ: ഇന്ന് പുലർച്ചെ മുതൽ ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തലസ്ഥാനമായ ദോഹയിലും പരിസര പ്രദേശങ്ങളിലുമാണ് മഴയും മിന്നലും അനുഭവപ്പെട്ടത്.

രാവിലെ 8 മണിയോടെ പുറത്തിറക്കിയ അറിയിപ്പിൽ, ദോഹ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നേരിയ മഴ തുടർച്ചയായി രേഖപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാറ്റ് സാധാരണയായി വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറ് ദിശയിലായിരുന്നുവെങ്കിലും, മഴയോടൊപ്പം കാറ്റിന്റെ ശക്തി വർധിച്ചതായി അറിയിച്ചു.

അതേസമയം, മെസൈയീദ്, അൽ-ഷഹാനിയ, അൽ-ഷഹൈമിയ മേഖലകളിൽ ഇന്ന് പുലർച്ചെ ഏറ്റവും കുറഞ്ഞ താപനിലയായ 15 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ദോഹയിൽ 18 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.

മുൻപ് പുറത്തിറക്കിയ പ്രവചനത്തിൽ, ഈ ആഴ്ച വിവിധ സമയങ്ങളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ പെട്ടെന്നുള്ള ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

മാറുന്ന കാലാവസ്ഥ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾക്കും സമയബന്ധിത വിവരങ്ങൾക്കും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ഖത്തറിൽ ‘ആസ്ത്മ–സൗഹൃദ സ്കൂളുകൾ’ പദ്ധതി; കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് മുൻ​ഗണന

Qatar Greeshma Staff Editor — December 14, 2025 · 0 Comment

qatar heaith

Asthma-Friendly Schools Qatar : ദോഹ: കുട്ടികളിൽ ആസ്ത്മ പോലുള്ള സാംക്രമികേതര രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സ്കൂളുകളിലെ പ്രാഥമിക സന്നദ്ധത വർധിപ്പിക്കുന്നതിനുമായി ഖത്തറിൽ “ആസ്ത്മ–സൗഹൃദ സ്കൂളുകൾ” പദ്ധതി ശക്തിപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു.

സാംക്രമികേതര രോഗ വിഭാഗം ഡയറക്ടർ ഷെയ്ഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ താനി, രോഗപ്രതിരോധത്തിനും അവബോധ പ്രവർത്തനങ്ങൾക്കും ചികിത്സ നൽകുന്നതിലുപരി വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി. സമൂഹതലത്തിൽ ബോധവത്കരണം വർധിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആസ്ത്മ ബാധിതരായ കുട്ടികളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സ്കൂളുകൾക്കും അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ഈ പദ്ധതി സഹായകമാകും. അടിയന്തര സാഹചര്യങ്ങളിൽ ശരിയായ ഇടപെടൽ നടത്താൻ ആവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്.

ഹമദ് മെഡിക്കൽ കോർപ്പറേഷൻ ഉൾപ്പെടെ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായ ഈ പദ്ധതിയിൽ 2024 മുതൽ 2030 വരെയുള്ള കാലയളവിൽ സർക്കാർ പിന്തുണയോടെ 90-ലധികം ആരോഗ്യ സേവനദാതാക്കൾ പങ്കാളികളാകുമെന്ന് അധികൃതർ അറിയിച്ചു.

“ആസ്ത്മ–സൗഹൃദ സ്കൂളുകൾ” പദ്ധതിയുടെ അനുഭവങ്ങൾ പങ്കുവെക്കുകയും കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തതായി പദ്ധതിയുടെ കോർഡിനേറ്റർ മായ അൽ-ഷൈബ പറഞ്ഞു.

സ്കൂളുകൾ, കുടുംബങ്ങൾ, ആരോഗ്യ മേഖല എന്നിവയെ ഒരുമിപ്പിച്ചാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഇതിലൂടെ കുട്ടികളിലെ ആസ്ത്മ പ്രശ്നങ്ങൾ കുറയ്ക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ പഠനാന്തരീക്ഷം ഒരുക്കാനും സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ഖത്തറിൽ റെക്കോർഡ് ജനസംഖ്യ ; ഒരോ വർഷവും ശരാശരി വളർച്ച 2.77 ശതമാനം

Qatar Greeshma Staff Editor — December 14, 2025 · 0 Comment

qatar newwwww

Qatar population ദോഹ: 2025 നവംബർ അവസാനത്തോടെ ഖത്തർ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യ രേഖപ്പെടുത്തിയതായി ദേശീയ ആസൂത്രണ കൗൺസിൽ അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നവംബർ അവസാനം ഖത്തറിലെ ആകെ ജനസംഖ്യ 33,40,858 ആയി.

ദേശീയ ആസൂത്രണ കൗൺസിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, രാജ്യത്തിന്റെ ജനസംഖ്യ പ്രതിമാസം ശരാശരി 2.77 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് 2025 നവംബർ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 3.34 ദശലക്ഷം എന്ന ചരിത്രപരമായ നിലയിലെത്തിയത്.

ജനസംഖ്യയിലെ ഈ വർധനവ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ അവസരങ്ങളുടെ വർധനവിന്റെയും പ്രതിഫലനമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

നവംബറിൽ ഖത്തറിന്റെ വ്യോമയാന മേഖലയ്ക്ക് മികച്ച വളർച്ച; യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കൂടി

Latest Greeshma Staff Editor — December 13, 2025 · 0 Comment

qatar air 1

Qatar aviation growth ഈ വർഷം നവംബറിൽ ഖത്തറിന്റെ വ്യോമയാന മേഖലയിൽ മികച്ച വളർച്ച തുടരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിമാന സർവീസുകൾ, യാത്രക്കാരുടെ എണ്ണം, ചരക്കുനീക്കം എന്നിവയിൽ ശ്രദ്ധേയമായ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിലൂടെ ഖത്തർ ഒരു ആഗോള ട്രാൻസിറ്റ്, ടൂറിസം ഹബ്ബായി കൂടുതൽ ശക്തമാകുന്നുവെന്നാണ് വിലയിരുത്തൽ.

കണക്കുകൾ പ്രകാരം, നവംബറിൽ വിമാന സർവീസുകളുടെ എണ്ണം 24,020 ആയി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 6.2 ശതമാനം കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തിൽ 8.1 ശതമാനം വർധന ഉണ്ടായി. 2025 നവംബറിൽ 45.75 ലക്ഷം പേർ ഖത്തറിലൂടെ യാത്ര ചെയ്തു, മുൻവർഷം ഇത് 42.31 ലക്ഷം ആയിരുന്നു. എയർ കാർഗോയും മെയിൽ ഗതാഗതവും 3.9 ശതമാനം ഉയർന്ന് 2,35,355 ടണ്ണിലെത്തി.

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടർ ഖമീസ് അബ്ദുല്ല അൽഖലീഫിയുടെ അഭിപ്രായത്തിൽ, ഈ വളർച്ച ആഗോള വ്യോമയാന പ്രവണതകളുമായി ഒത്തുചേരുന്നതാണ്. ലോകമെമ്പാടും യാത്രക്കാരുടെ ആവശ്യകത ഉയരുന്നുണ്ടെങ്കിലും, വിമാനങ്ങളുടെ ശേഷി വർധന നിയന്ത്രിതമായ നിലയിലാണ്.

എയർലൈൻസുകൾ കൂടുതൽ സീറ്റുകൾ നിറയ്ക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. 83.4 ശതമാനം ലോഡ് ഫാക്ടർ കാര്യക്ഷമമായ പ്രവർത്തനത്തിന്റെയും മികച്ച വരുമാനത്തിന്റെയും സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത കാലയളവുകളുമായി താരതമ്യം ചെയ്യുമ്പോൾ, നവംബർ മാസമാണ് ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തർ എയർവേസിന്റെ റൂട്ടുകൾ വിപുലീകരിച്ചതും, ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടുന്ന കോഡ്‌ഷെയർ പങ്കാളിത്തങ്ങളും ദോഹയുടെ അന്താരാഷ്ട്ര ബന്ധം കൂടുതൽ ശക്തമാക്കി. ഇതോടെ ദോഹയുടെ സൂപ്പർ-ഹബ് സ്ഥാനം ഉറപ്പിക്കപ്പെടുന്നതായും വിലയിരുത്തുന്നു.

വ്യോമയാനം ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ പിന്തുണയാണ് നൽകുന്നത്. എയർലൈൻ വരുമാനം, വിമാനത്താവള സേവനങ്ങൾ, ചരക്കുനീക്കം എന്നിവയ്ക്കൊപ്പം ടൂറിസം, ഹോട്ടൽ, റസ്റ്റോറന്റ്, വ്യാപാര മേഖലകൾക്കും യാത്രക്കാരുടെ വർധന ഗുണകരമാണ്. തൊഴിൽ സൃഷ്ടിയും ഇതിലൂടെ ശക്തമാകുന്നു.

കിഴക്കും പടിഞ്ഞാറും ബന്ധിപ്പിക്കുന്ന ആഗോള കേന്ദ്രമായി ഖത്തർ മുന്നേറുകയാണെന്നും, ഈ വളർച്ച ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി പൂർണമായും ഒത്തുചേരുന്നതാണെന്നും അൽഖലീഫി പറഞ്ഞു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *