Uae new year holiday;യുഎഇയിൽ പൊതുമേഖല ജീവനക്കാർക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

Uae new year holiday;യുഎഇ ഫെഡറൽ അതോറിറ്റി പൊതുമേഖലാ ജീവനക്കാർക്ക് 2026 ലെ ഔദ്യോഗിക പുതുവത്സര അവധി പ്രഖ്യാപിച്ചു. സർക്കുലർ പ്രകാരം, 2026 ജനുവരി 1 വ്യാഴാഴ്ച, ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കും.പുതുവത്സര ദിനാഘോഷങ്ങൾക്ക് ശേഷം, 2026 ജനുവരി 2 വെള്ളിയാഴ്ച, ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് റിമോട്ട് വർക്ക് ദിനമായിരിക്കും.

എന്നിരുന്നാലും, ഓൺ-സൈറ്റ് ജോലി ആവശ്യമുള്ള ജോലികൾ ചെയ്യുന്ന ജീവനക്കാർ പതിവുപോലെ ജോലിക്ക് റിപ്പോർട്ട് ചെയ്യണം.

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?

ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു

∙ പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ  കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു

വെറും വേഷവിധാനത്തിനനുസരിച്ച് അണിഞ്ഞ ആഭരണങ്ങൾക്ക് പോലും 45 മിനിറ്റ് ചോദ്യം ചെയ്യലിന് വിധേയയായ ഒരു പ്രവാസിയുടെ അനുഭവവും   എടുത്തുപറയുന്നു. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ, കുടുംബ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പ്രവാസികളിൽ പലരും സ്വർണം കൊണ്ടുപോകാൻ മടിക്കുകയാണ്.

സാംസ്കാരികപരമായ പ്രാധാന്യമുള്ള ആഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ ആശങ്ക, നാട്ടിലേക്കുള്ള യാത്രയുടെ സന്തോഷം ഇല്ലാതാക്കുകയാണെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായാൽ വിമാനത്താവളങ്ങളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ ആശ്വാസമാകും. സ്വർണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ പ്രവാസികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

യു എയിൽ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം നിർബന്ധമായും പാലിക്കണം, അല്ലെങ്കിൽ പോക്കറ്റ് കാലിയാകും , അറിഞ്ഞിരിക്കണേ ഈ പുതിയ നിയമം

UAE e-invoicing fines : ദുബൈ: ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം പാലിക്കാത്തതിൻ്റെ ഫലമായുണ്ടാകുന്ന ലംഘനങ്ങൾക്കും അഡ്‌മിനിസ്ട്രേറ്റിവ് പിഴകൾക്കും പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെ പിഴ ചുമത്തും. ഈ വർഷത്തെ ക്യാബിനറ്റ് തീരുമാനം നമ്പർ 106 അനുസരിച്ച് യു.എ.ഇ നീതിന്യായ മാത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനത്തിന് കീഴിൽ വാറ്റ്, നികുതിയാനുബന്ധ മറ്റ് പ്രക്രിയകളിലുള്ള കൃത്യത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ പരമ്പരാഗത കടലാസ്, അല്ലെങ്കിൽ പിഡിഎഫ് ഇൻവോയ്‌സുകൾക്ക് പകരമായി എക്സ്എംഎൽ പോലുള്ള ഘടനാപരമായ മെഷിൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്‌സുകൾ സൃഷ്‌ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്‌സ് അതോറിറ്റി(എഫ്.ടി.എ)ക്ക് ഇലക്ട്രോണിക് ആയി റിപ്പോർട്ടിങ് നടത്തുകയും വേണം.
ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്.

ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്‌സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്. മന്ത്രിസഭാ തീരുമാനമനുസരിച്ച് 2025ലെ അനുച്ഛേദം 106ൽ നിർദേശിച്ചിരിക്കുന്ന പിഴകൾ ഇപ്രകാരമാണ്: അംഗീകൃത സേവന ദാതാവിനെ നിയമിക്കാതിരിക്കുന്നതടക്കം ഇ ഇൻവോയ്‌സിംഗ് സംവിധാന നടപ്പാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ കാലതാമസത്തിന് ഓരോ മാസമോ, അല്ലെങ്കിൽ അതിന്റെ ഭാഗികമോ ആയി 5,000 ദിർഹം പിഴ നൽകേണ്ടതാണ്.
സമയ പരിധിക്കുള്ളിൽ ഇഷ്യൂവർ ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം വഴി സ്വീകർത്താവിന് ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകുകയും കൈമാറുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ കലണ്ടർ മാസത്തിലും ഓരോ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ടിനും 100 ദിർഹം (പരമാവധി 5,000 ദിർഹം വരെ) പിഴ അടയ്ക്കണം.

പരിധിക്കുള്ളിൽ സിസ്റ്റം പരാജയം അധികാരിയെ അറിയിക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ ഓരോ ദിവസത്തിനുമായോ അല്ലെങ്കിൽ അതിൻ്റെ ഭാഗികമായോ 1,000 ദിർഹം പിഴ ഒടുക്കേണ്ടതാണ്

flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ‍ 30 ശതമാനം വരെ വ‍ർധന;പുതിയ നിരക്കുകൾ ഇങ്ങനെ

flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.  

∙ നാലംഗ കുടുംബത്തിന് വേണം 2,44 ലക്ഷം രൂപ
ദുബായിൽനിന്ന് നാളെ കൊച്ചിയിലേക്കുപോയി സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ജനുവരി നാലിന് തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹം (61,229 രൂപ) നൽകണം. നാലംഗ കുടുംബത്തിന് ഇതേ സെക്ടറിൽ പോയി വരാൻ 10,000 ദിർഹം (2,44 ലക്ഷം രൂപ) ആണ് ശരാശരി നിരക്ക്. ഓരോ എയർലൈനും സെക്ടറും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.

യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *