driving test time with smart testing റാസൽഖൈമ: ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള സമയം ഗണ്യമായി കുറച്ച് റാസൽഖൈമ പൊലിസ്. സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജ് എന്ന സംവിധാനം ഉപയോഗിച്ചാണ് റാസൽഖൈമ പൊലിസിന്റെ ഈ നടപടി.
പുതിയ സാങ്കേതികവിദ്യ വഴി ഓട്ടോമാറ്റിക് വാഹനങ്ങൾക്കുള്ള ടെസ്റ്റ് സമയം 80 ശതമാനം വരെയും, മാനുവൽ കാറുകൾക്കുള്ള സമയം 70 ശതമാനം വരെയും കുറച്ചതായി അധികൃതർ അറിയിച്ചു.
അഞ്ച് മിനിറ്റിനുള്ളിൽ ലൈസൻസ് പ്രക്രിയ
കൂടാതെ, അപേക്ഷകർക്ക് ഡ്രൈവിംഗ് ലൈസൻസ് നടപടിക്രമങ്ങൾ കേവലം അഞ്ച് മിനിറ്റിനകം പൂർത്തിയാക്കാൻ കഴിയുന്ന ഒരു വിഐപി (VIP) സേവനവും കേന്ദ്രം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും, നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സ്മാർട്ട് പരിഹാരങ്ങൾ സ്വീകരിക്കുകയെന്ന റാസൽഖൈമ പൊലിസിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് റാസൽഖൈമ പൊലിസ് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് അൽ സാം അൽ നഖ്ബി വ്യക്തമാക്കി.
പൂർണ്ണമായും എഐ നിയന്ത്രിതം
സ്മാർട്ട് ടെസ്റ്റിംഗ് വില്ലേജ് അത്യാധുനിക സ്മാർട്ട് സംവിധാനങ്ങളും ആവശ്യമായ എല്ലാ ടെസ്റ്റിംഗ് ഉപകരണങ്ങളും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. ഇത് അപേക്ഷകർക്ക് കൃത്യതമായതും മനുഷ്യ ഇടപെടൽ ഇല്ലാത്തതുമായ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ സഹായിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യ ഘടിപ്പിച്ച വാഹനങ്ങളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഇവയുടെ നിരീക്ഷണവും വിലയിരുത്തലും ഒരു കൺട്രോൾ റൂമിൽ നിന്ന് വിദൂരമായി നടത്തുന്നു.
തത്സമയ ഫലങ്ങൾ
ടെസ്റ്റ് കഴിഞ്ഞ ഉടൻ തന്നെ എസ്എംഎസ് (SMS) സന്ദേശം വഴി അപേക്ഷകരെ ഫലം അറിയിക്കും. ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ളതും, വേഗതയേറിയതുമായ സേവനങ്ങൾ നൽകിക്കൊണ്ട് പൊതു സംതൃപ്തി ഉറപ്പാക്കാനുള്ള റാസൽഖൈമ പൊലിസിന്റെ ശ്രമമാണ് ഈ സംരംഭമെന്ന് ബ്രിഗേഡിയർ അൽ നഖ്ബി
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
NRI gold customs rules in India;പ്രവാസികളെ വേണ്ട ഇനി ഒരു ആശയക്കുഴപ്പവും വേണ്ട!! നിയമം മാറി പുതിയ നിയമം അറിയുക;നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം?
ഇന്ത്യയിൽ സ്വർണവില ഗ്രാമിന് 13,000 രൂപയ്ക്ക് അടുത്തും ദുബായിൽ ഏകദേശം 508 ദിർഹവും ആയിരിക്കുമ്പോൾ, 2016-ൽ നിശ്ചയിച്ച പരിധി അപ്രസക്തമായി. നിലവിൽ, പുരുഷന്മാർക്ക് 20 ഗ്രാം (50,000 രൂപ), സ്ത്രീകൾക്ക് 40 ഗ്രാം (1 ലക്ഷം രൂപ) എന്നിങ്ങനെയാണ് നികുതി രഹിതമായി കൊണ്ടുവരാൻ അനുവദിച്ചിട്ടുള്ളത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് ഈ മൂല്യം വളരെ കുറഞ്ഞ തൂക്കത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോൾ, ഈ പരിധിയിൽ കൊണ്ടുവരാൻ കഴിയുന്ന സ്വർണത്തിന്റെ യഥാർഥ അളവ് ഏകദേശം 70% വരെ കുറയുന്നു. ഇത് സാധാരണ ആഭരണങ്ങൾ പോലും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കാൻ കാരണമാകുന്നു. വിനോദസഞ്ചാരത്തെയും ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങു’കളെയും പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് നിലവിലെ നിയമങ്ങൾ വിഘാതമാണെന്നും പ്രവാസികൾ പറയുന്നു
∙ പരിശോധനകൾ ആശങ്കയാകുമ്പോൾ
അനാവശ്യ ചോദ്യം ചെയ്യലുകളും വിമാനത്താവളങ്ങളിലെ പരിശോധന മൂലമുള്ള മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടി വ്യക്തവും പ്രായോഗികവുമായ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി യുഎഇയിലെ പ്രവാസി സംഘടനകൾ ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.
മുംബൈ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവം ദുബായിലെ താമസക്കാർ പങ്കുവയ്ക്കാറുണ്ട്. എപ്പോൾ ഇന്ത്യൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴും തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാറുണ്ടെന്നാണ് ഒരു പ്രവാസിയുടെ പരാതി. അടുത്തിടെ മുംബൈയിൽ കൈയിലുണ്ടായിരുന്ന ബ്രേസ്ലെറ്റും ഡയമണ്ട് വളകളും ശ്രദ്ധയിൽപ്പെട്ട വനിതാ ഉദ്യോഗസ്ഥ തന്നെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും അത് ൻ്റേതാണെന്ന് തെളിയിക്കാൻ പഴയ ഫോട്ടോകൾ വരെ ആവശ്യപ്പെടുകയും ചെയ്തതായി പ്രവാസി വനിത പരാതിപ്പെട്ടു.
വെറും വേഷവിധാനത്തിനനുസരിച്ച് അണിഞ്ഞ ആഭരണങ്ങൾക്ക് പോലും 45 മിനിറ്റ് ചോദ്യം ചെയ്യലിന് വിധേയയായ ഒരു പ്രവാസിയുടെ അനുഭവവും എടുത്തുപറയുന്നു. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ, കുടുംബ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്ന യുഎഇ പ്രവാസികളിൽ പലരും സ്വർണം കൊണ്ടുപോകാൻ മടിക്കുകയാണ്.
സാംസ്കാരികപരമായ പ്രാധാന്യമുള്ള ആഭരണങ്ങളുമായി യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ ആശങ്ക, നാട്ടിലേക്കുള്ള യാത്രയുടെ സന്തോഷം ഇല്ലാതാക്കുകയാണെന്ന് പ്രവാസികൾ അഭിപ്രായപ്പെട്ടു. ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലായാൽ വിമാനത്താവളങ്ങളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ ആശ്വാസമാകും. സ്വർണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ പ്രവാസികൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
യു എയിൽ ഇലക്ട്രോണിക് ഇൻവോയ്സിംഗ് സംവിധാനം നിർബന്ധമായും പാലിക്കണം, അല്ലെങ്കിൽ പോക്കറ്റ് കാലിയാകും , അറിഞ്ഞിരിക്കണേ ഈ പുതിയ നിയമം
UAE e-invoicing fines : ദുബൈ: ഇലക്ട്രോണിക് ഇൻവോയ്സിംഗ് സംവിധാനം പാലിക്കാത്തതിൻ്റെ ഫലമായുണ്ടാകുന്ന ലംഘനങ്ങൾക്കും അഡ്മിനിസ്ട്രേറ്റിവ് പിഴകൾക്കും പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെ പിഴ ചുമത്തും. ഈ വർഷത്തെ ക്യാബിനറ്റ് തീരുമാനം നമ്പർ 106 അനുസരിച്ച് യു.എ.ഇ നീതിന്യായ മാത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തെ ഇലക്ട്രോണിക് ഇൻവോയ്സിംഗ് സംവിധാനത്തിന് കീഴിൽ വാറ്റ്, നികുതിയാനുബന്ധ മറ്റ് പ്രക്രിയകളിലുള്ള കൃത്യത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്താൻ പരമ്പരാഗത കടലാസ്, അല്ലെങ്കിൽ പിഡിഎഫ് ഇൻവോയ്സുകൾക്ക് പകരമായി എക്സ്എംഎൽ പോലുള്ള ഘടനാപരമായ മെഷിൻ റീഡബിൾ ഫോർമാറ്റിൽ ഇൻവോയ്സുകൾ സൃഷ്ടിക്കുകയും കൈമാറ്റം ചെയ്യുകയും ഫെഡറൽ ടാക്സ് അതോറിറ്റി(എഫ്.ടി.എ)ക്ക് ഇലക്ട്രോണിക് ആയി റിപ്പോർട്ടിങ് നടത്തുകയും വേണം.
ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്.
ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ ഇ ഇൻവോയ്സിംഗ് നിയന്ത്രണങ്ങൾ അവതരിപ്പിച്ചത്. 2026 ജൂലൈയിൽ രാജ്യത്ത് ഇ ഇൻവോയ്സിംഗിന്റെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരുന്നതാണ്. മന്ത്രിസഭാ തീരുമാനമനുസരിച്ച് 2025ലെ അനുച്ഛേദം 106ൽ നിർദേശിച്ചിരിക്കുന്ന പിഴകൾ ഇപ്രകാരമാണ്: അംഗീകൃത സേവന ദാതാവിനെ നിയമിക്കാതിരിക്കുന്നതടക്കം ഇ ഇൻവോയ്സിംഗ് സംവിധാന നടപ്പാക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ കാലതാമസത്തിന് ഓരോ മാസമോ, അല്ലെങ്കിൽ അതിന്റെ ഭാഗികമോ ആയി 5,000 ദിർഹം പിഴ നൽകേണ്ടതാണ്.
സമയ പരിധിക്കുള്ളിൽ ഇഷ്യൂവർ ഇലക്ട്രോണിക് ഇൻവോയ്സിംഗ് സംവിധാനം വഴി സ്വീകർത്താവിന് ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ട് നൽകുകയും കൈമാറുകയും ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഓരോ കലണ്ടർ മാസത്തിലും ഓരോ ഇലക്ട്രോണിക് ക്രെഡിറ്റ് നോട്ടിനും 100 ദിർഹം (പരമാവധി 5,000 ദിർഹം വരെ) പിഴ അടയ്ക്കണം.
പരിധിക്കുള്ളിൽ സിസ്റ്റം പരാജയം അധികാരിയെ അറിയിക്കുന്നതിൽ ഇഷ്യൂവർ പരാജയപ്പെട്ടാൽ ഓരോ ദിവസത്തിനുമായോ അല്ലെങ്കിൽ അതിൻ്റെ ഭാഗികമായോ 1,000 ദിർഹം പിഴ ഒടുക്കേണ്ടതാണ്
UAE Weather Update: യുഎഇയിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; ഈ മേഖലയിൽ മഴസാധ്യത
UAE Weather Update: അബൂദബി: യുഎഇയിൽ ഇന്ന് ആകാശം പൊതുവേ തെളിഞ്ഞതും ഇടയ്ക്കിടെ മേഘാവൃതവുമായിരിക്കും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദ്വീപുകളിലും പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനാണ് സാധ്യത. പകൽ സമയത്ത് താപനിലയിൽ നേരിയ വർധനവുണ്ടാകും. രാത്രിയോടെ ഈർപ്പം കൂടും. പ്രത്യേകിച്ച് പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഈർപ്പം കൂടുതൽ അനുഭവപ്പെടുക. കാറ്റ് തെക്ക്-കിഴക്കു മുതൽ വടക്ക്-കിഴക്കു വരെ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വേഗതയിൽ വീശും. ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താം. അറബിക്കടലിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കും.
ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കും. തീരപ്രദേശങ്ങളിലും അകപ്രദേശങ്ങളിലും നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. പകൽ ആകാശം പൊതുവേ തെളിഞ്ഞതും ചില ഭാഗങ്ങളിൽ മേഘാവൃതവുമായിരിക്കും. താപനില സാധാരണയെക്കാൾ ഉയർന്ന നിലയിൽ തുടരും.
ബുധനാഴ്ചയും കാലാവസ്ഥയിൽ വലിയ മാറ്റമില്ല. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘങ്ങൾ വർധിക്കാനിടയുണ്ട്. രാത്രിയോടെ ഈർപ്പം വീണ്ടും കൂടും. വ്യാഴാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച ഭാഗികമായി മേഘാവൃതവും ചില ഇടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
flight ticket prices from the UAE to India;നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ വേണം വേണം ലക്ഷങ്ങൾ ;ടിക്കറ്റ് നിരക്കിൽ 30 ശതമാനം വരെ വർധന;പുതിയ നിരക്കുകൾ ഇങ്ങനെ
flight ticket prices from the UAE to India;അബുദാബി/ദുബായ് ∙ ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ശൈത്യകാല അവധിക്ക് യുഎഇയിലെ സ്കൂളുകൾ അടച്ചതും മൂലം ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരക്കിൽ 25-30 % വരെയാണ് വർധന. തിരക്കേറിയ നഗരങ്ങളിലേക്ക് 30 ശതമാനവും മറ്റു സെക്ടറുകളിലേക്ക് 15 മുതൽ 25% വരെയുമാണ് നിരക്ക് വർധിച്ചത്.
∙ നാലംഗ കുടുംബത്തിന് വേണം 2,44 ലക്ഷം രൂപ
ദുബായിൽനിന്ന് നാളെ കൊച്ചിയിലേക്കുപോയി സ്കൂൾ തുറക്കുന്നതിന്റെ തലേദിവസം ജനുവരി നാലിന് തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹം (61,229 രൂപ) നൽകണം. നാലംഗ കുടുംബത്തിന് ഇതേ സെക്ടറിൽ പോയി വരാൻ 10,000 ദിർഹം (2,44 ലക്ഷം രൂപ) ആണ് ശരാശരി നിരക്ക്. ഓരോ എയർലൈനും സെക്ടറും അനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുണ്ടാകും.
യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള (60%) ഇൻഡിഗോയുടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതാണ് സീറ്റുകളുടെ ലഭ്യത കുറയാനും നിരക്കു കൂടാനും കാരണമായത്. ഇതിനു പുറമെ ശൈത്യകാല അവധിക്ക് പ്രവാസി കുടുംബങ്ങളും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന പ്രവണത വർധിച്ചതും ടിക്കറ്റ് നിരക്ക് കൂടാനിടയാക്കി. കേരള, ഡൽഹി സെക്ടറുകളിലേക്കാണ് ടിക്കറ്റ് നിരക്ക് ഉയർന്നത്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ സെക്ടറുകളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കുള്ള നിരക്കിൽ 30 ശതമാനം വർധനയുണ്ടായി. ദുബായ്-ബെംഗളൂരു, ദുബായ്-ഹൈദരാബാദ്, ദുബായ്-മുംബൈ റൂട്ടുകളിൽ യഥാക്രമം 28, 26, 22 % വർധന രേഖപ്പെടുത്തി.