Kuwait business license cancellation : കുവൈത്തിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രതിസന്ധിയിൽ, ഈ വർഷം ലൈസൻസ് റദ്ദാക്കാൻ അപേക്ഷിച്ചത് മൂവായിരത്തിലേറെ കമ്പനികൾ

Kuwait business license cancellation : കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ പ്രവർത്തിക്കുന്ന വിവിധ ബിസിനസ് മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിലനിൽപ്പിന് ഭീഷണിയാകുന്ന നിരവധി പ്രതിസന്ധികൾ നേരിടുന്നതായി റിപ്പോർട്ട്. വർധിച്ചു വരുന്ന വിപണി മത്സരം, മാറുന്ന ഉപഭോഗ രീതികൾ, വാങ്ങൽ ശേഷി കുറഞ്ഞത്, ചെലവഴിക്കൽ കുറഞ്ഞത്, പ്രോത്സാഹനങ്ങളുടെ അഭാവം എന്നിവയാണ് ഈ പ്രതിസന്ധികൾക്ക് പ്രധാന കാരണം.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി ചെറുകിട കമ്പനികൾ വിപണിയിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ ഈ സ്ഥാപനങ്ങളുടെ തുടർച്ചയായ പ്രവർത്തനത്തിന് അനുയോജ്യമല്ലാത്തതാണ് കാരണം. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ, കൂടുതൽ വലിയൊരു കൂട്ടം കമ്പനികൾ ഉടൻ തന്നെ വിപണിയിൽ നിന്ന് പിന്മാറാൻ ഒരുങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ആരംഭിച്ചത് മുതൽ 3,000-ൽ അധികം കമ്പനികൾ തങ്ങളുടെ ലൈസൻസുകൾ റദ്ദാക്കാനും സ്ഥാപനം പിരിച്ചുവിടാനും അല്ലെങ്കിൽ ലിക്വിഡേറ്റ് ചെയ്യാനും അനുമതി തേടി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ കമ്പനി സെക്ടർ, 600-ൽ അധികം കമ്പനികളുടെ പിരിച്ചുവിടലിനും ലിക്വിഡേഷനും അംഗീകാരം നൽകി.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

ലഹരി ചികിത്സാ വിവരങ്ങൾ ചോർന്നാൽ കർശന നടപടി; രണ്ട് വർഷം തടവും വൻപിഴയും: ആഭ്യന്തര മന്ത്രാലയം

Kuwait Greeshma Staff Editor — December 10, 2025 · 0 Comment

Kuwait Interior Ministry കുവൈത്ത് സിറ്റി: ലഹരി വിമുക്ത ചികിത്സയിലോ പുനരധിവാസ ഘട്ടത്തിലോ കഴിയുന്ന വ്യക്തികളുടെ വിവരങ്ങൾ ചോർന്നാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലഹരി ആശ്രിതരുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവിടപ്പെടുന്നതായി പരാതികൾ വർധിച്ചതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ കർശന പ്രതികരണം.

മന്ത്രാലയം വ്യക്തമാക്കി:
ചികിത്സാ റിപ്പോർട്ടുകൾ, പുനരധിവാസ കേന്ദ്രങ്ങളിലെ രേഖകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഇതിന് രണ്ട് വർഷം വരെ തടവോ10,000 കുവൈത്തി ദിനാർ വരെ പിഴയോഅല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കാം.

ഇത്തരം വിവരങ്ങൾ സംരക്ഷിക്കുന്നത് നൈതിക ഉത്തരവാദിത്വമാത്രമല്ല, നിയമപ്രകാരം നിർബന്ധമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. വിവര ചോർച്ച രോഗികളുടെയും കുടുംബങ്ങളുടെയും വിശ്വാസത്തെ തകർക്കുകയും സമൂഹത്തിന് തന്നെ ദോഷം വരുത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ലഹരി വിമുക്ത സേവനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാനായി രഹസ്യാത്മകത ലംഘിക്കുന്നവർക്ക് വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കുവൈറ്റിലെ വാർത്തകൾ വിരൽത്തുമ്പിൽ എത്താൻ ചാനൽ ഫോളോചെയ്യൂ

കുവൈത്ത് ശക്തമായ മഴ മുന്നറിയിപ്പ് – വെള്ളക്കെട്ടുകൾ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം, അഗ്നിശമന സേന പൂർണ്ണ സജ്ജം

Latest Greeshma Staff Editor — December 10, 2025 · 0 Comment

kuwait savedd

Kuwait storm alert കുവൈറ്റ് സിറ്റി: രാജ്യത്ത് പ്രതീക്ഷിക്കുന്ന ശക്തമായ മഴയെ നേരിടാൻ കുവൈറ്റ് ഫയർ ഫോഴ്‌സ് (KFF) പൂർണ്ണമായും തയ്യാറാണെന്ന് പബ്ലിക് റിലേഷൻസ് & മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് വ്യക്തമാക്കി. എല്ലാ ഗവർണറേറ്റുകളിലുമുള്ള ഫയർ സ്റ്റേഷനുകൾ ഉയർന്ന ജാഗ്രതയിൽ പ്രവേശിച്ചതായി അദ്ദേഹം അറിയിച്ചു.

ഫീൽഡ് ടീമുകൾ ആധുനിക വാഹനങ്ങളും ആവശ്യമായ ഉപകരണങ്ങളും സഹിതം വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള തയ്യാറെടുപ്പിലാണ്. ഏതെങ്കിലും അടിയന്തര വിവരം ലഭിച്ചാൽ വേഗത്തിൽ പ്രതികരിക്കാൻ പ്രത്യേക ടീമുകൾ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴയുള്ള സമയത്ത് പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും, വെള്ളം കെട്ടിക്കിടക്കുന്ന റോഡുകൾ ഒഴിവാക്കണമെന്നും, ഫയർ ഫോഴ്‌സ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അടിയന്തര സഹായങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 112 എന്ന നമ്പറിൽ വിളിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം, ആഭ്യന്തര മന്ത്രാലയം മഴക്കാലത്ത് വാഹനമോടിക്കുന്നവർ ട്രാഫിക് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ചു. പെട്ടെന്ന് ബ്രേക്ക് അടിക്കുന്നത് ഒഴിവാക്കണം, വാഹനങ്ങൾക്ക് ഇടയിൽ സുരക്ഷിത അകലം പാലിക്കണം, കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം, ടയർ പരിശോധന നടത്തണം, വൈപ്പറുകൾ ഉപയോഗിക്കണം, നിശ്ചിത വേഗപരിധിക്കു താഴെ മാത്രമേ ഓടിക്കാവൂ എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. വെള്ളക്കെട്ടുകളിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണമെന്നും, യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അറിയിച്ചു. സഹായത്തിനായി അടിയന്തര നമ്പർ 112 ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മഴ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയും വ്യത്യസ്ത തീവ്രതയിലും വ്യാഴാഴ്ച, ഡിസംബർ 11 വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുൻ‍കൂട്ടി പ്രവചിച്ചിരുന്നു. ചില പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ വരെ മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

കുവൈത്തിലെ സ്വകാര്യ പാർപ്പിടങ്ങളിലെ വിദ്യാലയങ്ങൾ മാറ്റി സ്ഥാപിക്കാൻ നഗരസഭയുടെ നിർണ്ണായക തീരുമാനം, ഏതൊക്കെ സ്ക്കൂളുകളെ ബാധിക്കും

Kuwait Greeshma Staff Editor — December 9, 2025 · 0 Comment

Kuwait private schools relocation കുവൈറ്റ് നഗരസഭ കൗൺസിൽ, സ്വകാര്യ പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി. ഇതോടെ, ഈ സ്കൂളുകൾക്ക് നിലവിൽ നൽകിയിരിക്കുന്ന എല്ലാ അനുമതികളും ലൈസൻസുകളും 2027–2028 അധ്യയന വർഷാവസാനത്തോടെ റദ്ദാക്കാൻ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്.

മുൻപ് സ്കൂളുകൾക്ക് ബദൽ സ്ഥലം നൽകാൻ കൗൺസിൽ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പാക്കുന്നതിൽ ഉണ്ടായ താമസം ചൂണ്ടിക്കാട്ടി, ഈ പ്രാവശ്യം കൂടുതൽ കർശനമായ വ്യവസ്ഥകളും ചേർത്താണ് പുതിയ തീരുമാനം.

കുവൈത്തിൽ കൂടുതൽ മലയാളികൾ താമസിക്കുന്ന ജിലീബ് ശുയൂഖ് ഉൾപ്പെടെ നിരവധി സ്വകാര്യ സ്കൂളുകളാണ് ഈ മേഖലകളിൽ പ്രവർത്തിക്കുന്നത്. തീരുമാനം പ്രാബല്യത്തിൽ വന്നാൽ, 2028-ഓടെ എല്ലാ സ്കൂളുകളും നിലവിലെ സ്ഥലങ്ങളിൽ നിന്ന് മാറേണ്ടി വരും, ഇത് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ട് ബാധിക്കുന്ന നടപടിയായിരിക്കും.

ആ വഴി പോകരുത് , കുവൈറ്റിലെ ഈ റോഡ് താൽക്കാലികമായി അടച്ചു

Uncategorized Greeshma Staff Editor — December 9, 2025 · 0 Comment

KUWAIT RODE

Kuwait road closure : കുവൈറ്റ് സിറ്റിയിൽ നിന്ന് അൽ-ഫഹാഹീലിലേക്ക് പോകുന്നവർക്ക് പ്രധാന ഗതാഗത മുന്നറിയിപ്പ്. കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് റോഡിൽ (അൽ-ഫഹാഹീൽ റോഡ്) താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

അഗൈല–ഫിന്റാസ് ഇന്റർസെക്ഷൻ അടച്ചിടുന്നതോടൊപ്പം റോഡിലെ വലതുവശവും മദ്ധ്യപാതയും അടച്ചിടും. 2025 ഡിസംബർ 8 (തിങ്കൾ) മുതൽ 2025 ഡിസംബർ 23 (ചൊവ്വ) വരെ ഈ നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ഗതാഗത അടയാളങ്ങൾ പാലിക്കണമെന്നും, ബദൽ വഴികൾ ഉപയോഗിക്കണമെന്നും, ഗതാഗത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Asian National Arrested in Kuwait : കുവൈറ്റിൽ ഏഴ് കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

Uncategorized Greeshma Staff Editor — December 9, 2025 · 0 Comment

DRUG

Asian National Arrested in Kuwait : കുവൈറ്റ് സിറ്റി : ഡിസംബർ 8: രാജ്യത്തിനുള്ളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ വലിയ അളവിലെ മയക്കുമരുന്നുമായി ഒരു ഏഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതിയുടെ വീടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. നിയമപരമായ വാറണ്ട് ലഭിച്ചതിന് ശേഷം നടത്തിയ പരിശോധനയിൽ ഏഴ് കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഇതിൽ അഞ്ച് കിലോഗ്രാം ഹെറോയിൻ, രണ്ട് കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവയും, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് കൃത്യതയുള്ള സ്കെയിലും ഉള്‍പ്പെടുന്നു.പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.

സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ആരെയും വിട്ടുവീഴ്ചയില്ലാതെ കണ്ടെത്തി നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ കണ്ടെത്താനുള്ള നിരീക്ഷണം 24 മണിക്കൂറും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *