Kuwait road closure : അമിരി ആശുപത്രിയിലേക്ക് പോകുന്നുണ്ടോ ? അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്ന് ഈ സമയം മുതൽ പൂർണ്ണമായും അടക്കും കേട്ടോ..

hospital

Kuwait road closure : കുവൈറ്റ് സിറ്റി, ഡിസംബർ 4: കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് സമീപമുള്ള കവലയിൽ നിന്ന് അമിരി ആശുപത്രിയിലേക്കുള്ള കവല വരെ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണ്ണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 4 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതലാണ് റോഡ് അടച്ചിടൽ ആരംഭിക്കുന്നത്. ഇത് ഡിസംബർ 7 ഞായറാഴ്ച രാവിലെ 6 മണി വരെ തുടരും.

റോഡ് അടച്ചിടുന്നതോടെ നിയുക്ത തൊഴിൽ മേഖലയിലുള്‍പ്പെടെ സമീപത്തെ നിരവധി കടൽത്തീര പ്രദേശങ്ങളിലെ ഗതാഗതവും ബാധിക്കും. പ്രദേശത്ത് നടക്കുന്ന വികസന, നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ കാലയളവിൽ എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് ഗതാഗത വകുപ്പ് അഭ്യർത്ഥിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്ര സുഗമമാക്കാനും ട്രാഫിക് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഗതാഗത നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അനധികൃത പണമിടപാട് തടയാൻ കുവൈറ്റ് കടുത്ത നിയമ നടപടികൾ, ജയിൽശിക്ഷയും പിഴയും ലഭിക്കും

Latest Greeshma Staff Editor — December 4, 2025 · 0 Comment

Kuwait Hawala ban : കുവൈറ്റ് സിറ്റി : ഹവാല എന്നറിയപ്പെടുന്ന അനധികൃത പണമിടപാട് സംവിധാനങ്ങൾ (ആൾട്ടർനേറ്റീവ് റെമിറ്റൻസ് സിസ്റ്റം – ARS) ഇനി കുവൈറ്റിൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 2013ലെ വാണിജ്യ ലൈസൻസിംഗ് നിയമത്തിൽ പുതിയ ആർട്ടിക്കിൾ (12 ബിസ്) ഉൾപ്പെടുത്തിയാണ് ഈ നീക്കം.

ബാങ്കുകളിലൂടെയോ ലൈസൻസുള്ള എക്സ്ചേഞ്ച് സ്ഥാപനങ്ങളിലൂടെയോ പോകാതെ, അനധികൃത ശൃംഖലകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതാണ് ഹവാല സംവിധാനം. ഇതുവഴി കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം തുടങ്ങിയ അപകടസാധ്യതകൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ നിയമപ്രകാരം, ലൈസൻസ് ഇല്ലാതെ കറൻസി വാങ്ങൽ, വിൽപ്പന, കൈമാറ്റം തുടങ്ങിയ എല്ലാ ഇടപാടുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാൽ ആറ് മാസം വരെ ജയിൽശിക്ഷയോ 3,000 കുവൈറ്റ് ദിനാർ വരെ പിഴയോ ലഭിക്കും.

വാണിജ്യ സ്ഥാപനങ്ങൾ ആവർത്തിച്ച് നിയമം ലംഘിച്ചാൽ,

  • സ്ഥാപനം അടച്ചുപൂട്ടൽ
  • ഉപയോഗിച്ച പണവും ഉപകരണങ്ങളും കണ്ടുകെട്ടൽ
  • കോടതി വിധി ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കൽ
    എന്നിവയും നടപ്പാക്കും.

ഇത്തരം കേസുകൾ അന്വേഷിക്കാനും കോടതിയിൽ കുറ്റപത്രം നൽകാനും പബ്ലിക് പ്രോസിക്യൂഷന് പൂർണ്ണ അധികാരം നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും അനധികൃത പണമൊഴുക്ക് തടയാനുമുള്ള ശക്തമായ നടപടിയായാണ് ഈ നിയമഭേദഗതിയെ സർക്കാർ കാണുന്നത്.

കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

കുവൈറ്റിൽ അന്തരീക്ഷ ആർദ്രത ഉയരും, വാരാന്ത്യത്തിൽ ചില ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

Latest Greeshma Staff Editor — December 3, 2025 · 0 Comment

RAIN

Kuwait weather forecast : കുവൈറ്റ് സിറ്റി: വാരാന്ത്യത്തിൽ കുവൈറ്റിൽ വായുവിലെ ഈർപ്പം (ആർദ്രത) ഗണ്യമായി വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്ല റമദാൻ അറിയിച്ചു. ഈ അവസ്ഥ അടുത്ത ആഴ്ചയുടെ ആദ്യ പകുതി വരെ തുടരുമെന്നാണ് പ്രവചനം. തെക്കുകിഴക്കൻ ഭാഗത്ത് നിന്ന് വീശുന്ന ഈർപ്പമുള്ള കാറ്റ് ദൃശ്യപരത കുറയാൻ കാരണമാകും.

രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാകും അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ ചിതറിയ മഴയ്ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഈ മാസം 11, 12 തീയതികളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസത്തിന്റെ മധ്യത്തോടെ കുവൈറ്റിൽ താപനില ക്രമാനുഗതമായി കുറയാൻ തുടങ്ങുമെന്നും ഇത് ശീതകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നതാണെന്നും റമദാൻ വ്യക്തമാക്കി. രാജ്യം മഴക്കാലത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് നിലവിലെ കാലാവസ്ഥ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കുവൈറ്റിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

PACI ആസ്ഥാനത്തെ പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം; പുതിയ പദ്ധതി പ്രഖ്യാപിച്ചു, പ്രവാസികൾക്ക് ഏറെ ആശ്വസം

Latest Greeshma Staff Editor — December 3, 2025 · 0 Comment

kuwait park

Kuwait PACI to Introduce New Parking : കുവൈറ്റ് സിറ്റി: സിവിൽ ഐ.ഡി സംബന്ധിച്ച സേവനങ്ങൾക്കായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആസ്ഥാനത്ത് എത്തുന്ന സന്ദർശകർക്ക് ആശ്വാസമായി പുതിയ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ സൗത്ത് സൂറയിലെ PACI ആസ്ഥാനത്ത് കടുത്ത പാർക്കിംഗ് പ്രശ്നമാണ് അനുഭവപ്പെടുന്നത്. കുവൈറ്റുകാരും പ്രവാസികളും ഏറെകാലമായി പരാതിപ്പെട്ടിരുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് പുതിയ പദ്ധതി.

ദിവസവും ആയിരക്കണക്കിന് ആളുകൾ സിവിൽ ഐ.ഡി. വിതരണം, പുതുക്കൽ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി PACI ഓഫീസിൽ എത്താറുണ്ട്. പാർക്കിംഗ് ലഭിക്കാനില്ലാത്തതിനാൽ ആളുകൾക്ക് ഏറെ സമയം നഷ്ടപ്പെടുകയും ദൂരം നടക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയായിരുന്നു.

ഇത് പരിഹരിക്കാൻ സ്ഥാപനത്തിൽ പൂർണ്ണമായും പുതിയതും വികസിതവുമായ പാർക്കിംഗ് സംവിധാനം നിർമ്മിക്കും. പുതിയ സൗകര്യം ലഭിച്ചതോടെ സന്ദർശകർക്ക് പാർക്കിംഗ് എളുപ്പത്തിൽ കണ്ടെത്താനും സേവനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും സഹായകരമാകും.പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ PACI-യെ ആശ്രയിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും – പ്രത്യേകിച്ച് പ്രവാസികൾക്കും – മെച്ചപ്പെട്ട അനുഭവം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റിൽ മുട്ടതൊട്ടാൽ പൊള്ളും, തീ വില ; എങ്ങും കിട്ടാനില്ല, അടിയന്തര കർമ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

Uncategorized Greeshma Staff Editor — December 3, 2025 · 0 Comment

EGG

Kuwait egg shortage : കുവൈത്ത് സിറ്റി: കുവൈത്തിലെ രൂക്ഷമായ മുട്ടക്ഷാമവും പൊള്ളുന്ന മുട്ടവില പ്രശ്നവും പരിഹരിക്കാനായി അടിയന്തര കർമ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ഡയറക്ടർ ഫൈസൽ അൽ അൻസാരി, സാമൂഹ്യകാര്യ മന്ത്രാലയത്തിൽ നിന്നുള്ള യൂണിയൻ ഫിനാൻഷ്യൽ കൺട്രോളർ ദലാൽ അൽ അൻസി, വാണിജ്യ വ്യവസായ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കുവൈത്ത് യുണൈറ്റഡ് പൗൾട്രി കമ്പനിയിലെ ജനറൽ സൂപ്പർവൈസർ ദുവൈജ് അൽ ഹുസൈൻ എന്നിവർ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

സഹകരണ സംഘങ്ങളിലെ മുട്ട ക്ഷാമ പ്രതിസന്ധി പരിഹരിക്കുന്നതിനും അതിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നതിനും ഉപഭോക്താക്കൾക്ക് സ്ഥിരമായ ഉൽപ്പന്ന ലഭ്യത ഉറപ്പാക്കുന്നതിനും യോഗത്തിൽ തരുമാനമായി. അടിയന്തിര പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് മേധാവി മറിയം അൽഅവാദ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. ഇതുപ്രകാരം ഈ മാസം 10 മുതൽ ഉത്പാദനം ക്രമേണ പുനരാരംഭിക്കുമെന്ന് പൗൾട്രി മേഖല പ്രതിനിധികൾ അറിയിച്ചു. വിതരണ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഈ തീയതിക്ക് ശേഷം വിതരണ കമ്പനികൾക്ക് ഗ്രേസ് പിരീഡ് അനുവദിക്കും.

ആവശ്യമായ അളവുകളുടെ ഒഴുക്ക് ഉറപ്പാക്കുന്നതിനും പുതിയ ക്ഷാമം തടയുന്നതിനും ഇടയ്ക്കിടെ നിരീക്ഷണം നടത്തുമെന്നും മറിയം അൽഅവാദ് അറിയിച്ചു. മുട്ടയുടെ വില സ്ഥിരമായി നിലനിർത്തുന്നതിനുള്ള ഫെഡറേഷൻ ഓഫ് അസോസിയേഷനുകളുടെയും വാണിജ്യ മന്ത്രാലയത്തിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇൻവെൻ്ററി, ഡിമാൻഡ് ഡാറ്റ എന്നിവയ്ക്കുള്ള സെപ്റ്റംബർ 25 ലെ അഭ്യർത്ഥനയോട് 39 അസോസിയേഷനുകൾ മാത്രമാണ് പ്രതികരിച്ചതെന്ന് മറിയം അൽഅവാദ് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *