Putin India visit : റഷ്യൻ എണ്ണ, ട്രംപിന്‍റെ താരിഫ് ഭീഷണി, സുഖോയ് 57, എസ് 40; ലോകം ഉറ്റുനോക്കുന്ന സന്ദർശനം, പുടിൻ ഇന്ന് ഇന്ത്യയിലെത്തും

Putin India visit : റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് റഷ്യൻ പ്രസിഡന്‍റ് ഇന്ത്യ സന്ദർശിക്കുന്നത്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് പുടിന്‍റെ സന്ദർശനത്തിലെ പ്രധാന അജണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്‍റെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനിൽ വിരുന്ന് നൽകുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായി പുടിൻ ചർച്ച നടത്തും. പുടിന്‍റെ സന്ദർശന വേളയിൽ ആയുധ കരാറുകൾ ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാൽ സുഖോയ് 57, എസ് 400 എന്നിവയുടെ കാര്യത്തിൽ പുടിൻ – മോദി കൂടിക്കാഴ്ചയിൽ ചർച്ച നടക്കാനാണ് സാധ്യത. എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന.

ലോകം ഉറ്റുനോക്കുന്ന സന്ദർശനം
പ്രാദേശിക – ആഗോള വിഷയങ്ങളിലടക്കം ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ – യുക്രെയിൻ സംഘർഷത്തിനു ശേഷമുള്ള പുടിന്‍റെ ആദ്യ ഇന്ത്യ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരീഫ് ഭീഷണികളടക്കം പുടിന്‍റെ ഇന്ത്യ സന്ദർശനത്തിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിലുള്ള ഉപരോധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തും.

റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനം അകലയോ?
അതേസമയം യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുൻകൈ എടുത്ത് നടക്കുന്ന സമാധാന ചർച്ചയിലും റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കുമോയെന്ന ആശങ്കയും സജീവമാകുകയാണ്. അമേരിക്കൻ ഉന്നത തല സംഘം മോസ്കോയിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ചർച്ച കാര്യമായ തീരുമാനങ്ങളൊന്നും ഇല്ലാതെ പിരിഞ്ഞതോടെയാണ് ആശങ്ക വർധിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈൻ ഭൂമി വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ റഷ്യ വിട്ടുവീഴ്ചക്ക് തയ്യാറല്ല. സമാധാന കരാറിലെ ചില ഭാഗങ്ങളിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമെന്ന് ചർച്ചകൾക്ക് ശേഷം റഷ്യൻ പ്രതിനിധി പ്രതികരിച്ചു. ചില കാര്യങ്ങൾ സ്വീകാര്യമാണ്, ചിലതിൽ അഭിപ്രായവ്യത്യാസമുണ്ട്. അമേരിക്കൻ നിർദ്ദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞെന്ന് പറയുന്നത് തെറ്റാണെന്നും ക്രെംലിൻ വക്താൻ ദിമിത്രി പെസ്കോവ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളാണ് ട്രംപ് മുന്നോട്ടുവച്ച സമാധാനത്തിന് തടസം നിൽക്കുകയാണെന്നും റഷ്യക്ക് സ്വീകാര്യമല്ലാത്ത നിർദ്ദേശങ്ങൾ സമാധാന കരാറിലേക്ക് കുത്തിക്കയറ്റുകയാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയരിരുന്നു.

ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരന് പിടിവീണു

Latest Greeshma Staff Editor — December 3, 2025 · 0 Comment

Hamad International Airport smuggling : ദോഹ: ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു.

ഒരു യാത്രക്കാരന്റെ ബാഗേജ് പരിശോധിക്കുമ്പോഴാണ് കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പല ഷാംപൂ കുപ്പികളിലായി ഒളിപ്പിച്ച 4.7 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന “കഫെ” കള്ളക്കടത്ത് വിരുദ്ധ കാമ്പെയ്‌നിന് പിന്തുണ നൽകണമെന്ന് കസ്റ്റംസ് അതോറിറ്റി അഭ്യർത്ഥിച്ചു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ 16500 എന്ന ഹോട്ട്‌ലൈനിലോ kafih@customs.gov.qa എന്ന ഇമെയിൽ വഴിയോ നൽകാം.

ഈ വർഷത്തെ അവസാന സൂപ്പർമൂൺ നാളെ ഖത്തറിൽ ദൃശ്യമാകും, എപ്പോൾ മുതൽ കാണാം എന്ന് അറിയണ്ടേ ?

Uncategorized Greeshma Staff Editor — December 3, 2025 · 0 Comment

qatar saved 2

Last Supermoon Qatar : ദോഹ, ഖത്തർ: ഈ വർഷത്തെ അവസാന സൂപ്പർമൂൺ നാളെ (ഡിസംബർ 4, വ്യാഴാഴ്ച) ഖത്തറിന്റെ ആകാശത്ത് ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

വ്യക്തീകരണത്തിൽ, ഈ പൂർണമുയൻ സാധാരണ പൂർണമുയനേക്കാൾ 14% വലുതായും 30% കൂടുതൽ പ്രകാശവുമായി ദൃശ്യമാകുമെന്നു അറിയിച്ചു. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തിടപഴകുന്ന സമയത്താണ് ഈ പ്രകടനം ഉണ്ടാകുന്നത്.

ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് പറഞ്ഞു, നാളെ വൈകുന്നേരം 4:01 മുതൽ വെള്ളിയാഴ്ച പുലർച്ചെ 6:05 വരെ ഖത്തറിൽ നിന്നുള്ളവർക്ക് സൂപ്പർമൂൺ കണ്ണുകൊണ്ട് നേരിട്ട് ആസ്വദിക്കാനാവുമെന്ന്.

ഖത്തറിൽ കഴിഞ്ഞ നവംബറിലും സൂപ്പർമൂൺ ദൃശ്യമാക്കിയിരുന്നു.

സൂപ്പർമൂൺ സംഭവിക്കാൻ രണ്ട് പ്രധാന വ്യവസ്ഥകളുണ്ട്:

  1. ചന്ദ്രൻ പൗർണമി ഘട്ടത്തിൽ ആയിരിക്കണം.
  2. അതേ സമയത്ത് ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥാനമായ പെരിജിയിലും എത്തണം.

ചന്ദ്രൻ ഭൂമിയെ ഒരു ഉൾക്കൊത്ത ഭ്രമണപഥത്തിലൂടെ ചുറ്റുന്നു. ഇതിൽ രണ്ടുവിധ സ്ഥാനങ്ങളുണ്ട്:

  • അപോജി: ഭൂമിയിൽ നിന്ന് ഏകദേശം 4,06,000 കിലോമീറ്റർ ദൂരമുള്ള ഏറ്റവും ദൂരസ്ഥാനം
  • പെരിജി: ഭൂമിയിൽ നിന്ന് ഏകദേശം 3,56,000 കിലോമീറ്റർ ദൂരമുള്ള ഏറ്റവും അടുത്ത സ്ഥാനം

കുവൈറ്റിൽ അന്തരീക്ഷ ആർദ്രത ഉയരും, വാരാന്ത്യത്തിൽ ചില ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

Latest Greeshma Staff Editor — December 3, 2025 · 0 Comment

RAIN

Kuwait weather forecast : കുവൈറ്റ് സിറ്റി: വാരാന്ത്യത്തിൽ കുവൈറ്റിൽ വായുവിലെ ഈർപ്പം (ആർദ്രത) ഗണ്യമായി വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്ല റമദാൻ അറിയിച്ചു. ഈ അവസ്ഥ അടുത്ത ആഴ്ചയുടെ ആദ്യ പകുതി വരെ തുടരുമെന്നാണ് പ്രവചനം. തെക്കുകിഴക്കൻ ഭാഗത്ത് നിന്ന് വീശുന്ന ഈർപ്പമുള്ള കാറ്റ് ദൃശ്യപരത കുറയാൻ കാരണമാകും.

രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാകും അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ ചിതറിയ മഴയ്ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് ഈ മാസം 11, 12 തീയതികളായ വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസത്തിന്റെ മധ്യത്തോടെ കുവൈറ്റിൽ താപനില ക്രമാനുഗതമായി കുറയാൻ തുടങ്ങുമെന്നും ഇത് ശീതകാലത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നതാണെന്നും റമദാൻ വ്യക്തമാക്കി. രാജ്യം മഴക്കാലത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് നിലവിലെ കാലാവസ്ഥ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

PACI ആസ്ഥാനത്തെ പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം; പുതിയ പദ്ധതി പ്രഖ്യാപിച്ചു, പ്രവാസികൾക്ക് ഏറെ ആശ്വസം

Latest Greeshma Staff Editor — December 3, 2025 · 0 Comment

kuwait park

Kuwait PACI to Introduce New Parking : കുവൈറ്റ് സിറ്റി: സിവിൽ ഐ.ഡി സംബന്ധിച്ച സേവനങ്ങൾക്കായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആസ്ഥാനത്ത് എത്തുന്ന സന്ദർശകർക്ക് ആശ്വാസമായി പുതിയ പാർക്കിംഗ് സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ സൗത്ത് സൂറയിലെ PACI ആസ്ഥാനത്ത് കടുത്ത പാർക്കിംഗ് പ്രശ്നമാണ് അനുഭവപ്പെടുന്നത്. കുവൈറ്റുകാരും പ്രവാസികളും ഏറെകാലമായി പരാതിപ്പെട്ടിരുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് പുതിയ പദ്ധതി.

ദിവസവും ആയിരക്കണക്കിന് ആളുകൾ സിവിൽ ഐ.ഡി. വിതരണം, പുതുക്കൽ, മറ്റ് സേവനങ്ങൾ എന്നിവയ്ക്കായി PACI ഓഫീസിൽ എത്താറുണ്ട്. പാർക്കിംഗ് ലഭിക്കാനില്ലാത്തതിനാൽ ആളുകൾക്ക് ഏറെ സമയം നഷ്ടപ്പെടുകയും ദൂരം നടക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയായിരുന്നു.

ഇത് പരിഹരിക്കാൻ സ്ഥാപനത്തിൽ പൂർണ്ണമായും പുതിയതും വികസിതവുമായ പാർക്കിംഗ് സംവിധാനം നിർമ്മിക്കും. പുതിയ സൗകര്യം ലഭിച്ചതോടെ സന്ദർശകർക്ക് പാർക്കിംഗ് എളുപ്പത്തിൽ കണ്ടെത്താനും സേവനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും സഹായകരമാകും.പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ PACI-യെ ആശ്രയിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും – പ്രത്യേകിച്ച് പ്രവാസികൾക്കും – മെച്ചപ്പെട്ട അനുഭവം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *