Haya Qatar Tourism : ഹയ ടൂറിസം പ്ലാറ്റ്‌ഫോം: ഇനി എളുപ്പമാകും, ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസ സൗകര്യങ്ങൾ ലഭ്യമാക്കി ഖത്തർ

hayath

Haya Qatar Tourism ഹയ ഖത്തർ ടൂറിസം പ്ലാറ്റ്‌ഫോത്തിന്റെ ഡയറക്ടർ സയീദ് അലി അൽ-കുവാരി ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഹയ കാർഡ് ലഭ്യമാക്കുന്നതിനുള്ള പുതിയ സംവിധാനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
പ്ലാറ്റ്‌ഫോം വിവിധ തരം സന്ദർശക വിസകൾ ഉൾക്കൊള്ളുന്നവിധം വിപുലീകരിച്ചിരിക്കുകയാണെന്നും കൂടുതൽ വിഭാഗങ്ങൾക്കായി സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എ1 വിസ — എല്ലാ ദേശീയതകൾക്കും തുറന്ന വിസ

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്നവർ അല്ലാത്തവർ, കൂടാതെ ഇ-വിസാ സംവിധാനത്തിലുള്ള ജിസിസി റെസിഡൻസി (GCC Residency) അല്ലെങ്കിൽ പങ്കാളി രാജ്യങ്ങളിൽ വിസ ഇല്ലാത്തവർക്ക് എ1 വിസയ്ക്ക് അപേക്ഷിക്കാമെന്ന് അൽ-കുവാരി പറഞ്ഞു.
ഈ വിസ എല്ലാ ദേശീയതകൾക്കും തുറന്നതാണ്, കൂടാതെ:

  • ഖത്തറിലേക്ക് വിനോദസഞ്ചാരത്തിനായി പ്രവേശനം
  • ഇവന്റുകളിലും ഫെസ്റ്റിവലുകളിലും പങ്കെടുക്കാനുള്ള അനുമതി

എന്നിവ നൽകുന്നതാണ് ഈ വിസയുടെ ലക്ഷ്യം.

എ2 വിസ — ജിസിസി റെസിഡൻസിക്കാർക്കായി കൂടുതൽ ശക്തിപ്പെടുത്തൽ

ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കായി നിയുക്തമായ എ2 വിസയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മിക്ക പ്രവാസികളും:

  • കൂടുതൽ എളുപ്പത്തിൽ വിസ നേടാനാണ് ആഗ്രഹിക്കുന്നത്
  • ഒരേസമയം കുടുംബങ്ങളെ കൂടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു
  • ഖത്തറിലെ പ്രധാന പരിപാടികളിലും ഇവന്റുകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നു

ഇതെല്ലാം കണക്കിലെടുത്ത്, അവരുടെ യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കാൻ എ2 വിസയെ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ദേശീയ ദിനം ; സൗം ആപ്പിലൂടെ പുതിയ പ്രത്യേക വാഹന നമ്പറുകൾ പുറത്തിറക്കും, ഓൺലൈൻ ലേലത്തിലൂടെ വാങ്ങാം

Latest Greeshma Staff Editor — November 30, 2025 · 0 Comment

SOOUM

Qatar special numbers Soum app ഖത്തർ : രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗം (Soum) ആപ്പ് വഴി പുതിയ പ്രത്യേക വാഹന നമ്പറുകൾ ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.

ഈ നമ്പറുകൾ ഓൺലൈൻ ലേലത്തിലൂടെയാണ് ലഭ്യമാക്കുക. ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രത്യേക നമ്പറുകൾ കാണാൻ സൗം പ്ലാറ്റ്‌ഫോം നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഈ പുതിയ സംരംഭം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറിന്റെ ഭാഗമാണ്.

 അറബ് കപ്പ്: ടിക്കറ്റ് വിൽപ്പന 7 ലക്ഷം കടന്നു, ഉദ്ഘാടന ദിവസം നിരവധി സമ്മനങ്ങളും സർപ്രൈസുകളും

Latest Greeshma Staff Editor — November 30, 2025 · 0 Comment

ARAB CUO

Arab Cup 2025 ticket sales: 2025 അറബ് കപ്പിന്റെ ടിക്കറ്റ് വിൽപ്പന 7 ലക്ഷം കവിഞ്ഞതായി ടൂർണമെന്റ് സിഇഒ ജാസിം അബ്ദുൾ അസീസ് അൽ ജാസിം അറിയിച്ചു. ഇതിൽ 2.1 ലക്ഷം ടിക്കറ്റുകൾ ഖത്തറിന് പുറത്തുനിന്നുള്ളവയാണ്. ഇത് വലിയ അന്താരാഷ്ട്ര ശ്രദ്ധയെയും പങ്കാളിത്തത്തെയും സൂചിപ്പിക്കുന്നു.

ടിക്കറ്റ് വിൽപ്പനയിൽ ഖത്തർ ആദ്യസ്ഥാനത്ത്. ജോർദാൻ രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ മൂന്നാം സ്ഥാനത്താണെന്ന് അൽ ജാസിം വ്യക്തമാക്കി. മൊത്തത്തിൽ 1.6 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷ.

ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞു:
“ദോഹ സമയം വൈകുന്നേരം 5:30 ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിരവധി സർപ്രൈസുകൾ ഉണ്ടായിരിക്കും”.

കൂടാതെ, 2009, 2033 വർഷങ്ങളിൽ ഖത്തറിൽ നടക്കുന്ന അടുത്ത പതിപ്പുകൾക്ക് മുമ്പ് മറ്റ് അന്താരാഷ്ട്ര ടൂർണമെൻറുകളുമായി തട്ടുപൊട്ടുകളൊന്നും ഉണ്ടാകാതിരിക്കാൻ ഷെഡ്യൂളുകൾ ഏകോപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ പതിപ്പിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസുമായി ഉണ്ടായിരുന്ന തീയതി ഒവർലാപ്പിനെ പരിഗണിച്ച്, ഭാവിയിൽ ടീമുകളുടെ എണ്ണം 16-ൽ കൂടുതൽ ആക്കുന്നതിനുള്ള സാധ്യതകളും തുറന്നുവെച്ചു.

ഇൻഡസ്ട്രിയൽ ഏരിയയിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യാപക സുരക്ഷ പരിശോധന

Latest Greeshma Staff Editor — November 30, 2025 · 0 Comment

QATAR NEWWWWW 1

Public Health Ministry safety inspection : ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന റസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, കമ്പനി മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന കാമ്പെയ്‌ൻ നടത്തി പൊതുജനാരോഗ്യ മന്ത്രാലയം (MoPH). ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുക, ഭക്ഷണം കൈകാര്യം ചെയ്യലിൽ ശുചിത്വം ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവ കാമ്പയിൻ ലക്ഷ്യമിടുന്നു. 2025 ജൂൺ മുതൽ ഒക്ടോബർ വരെ കാമ്പെയ്‌ൻ നടന്നു. 479 റെസ്റ്റോറന്റുകളും കഫറ്റീരിയകളും പരിശോധിച്ചു. ഏകദേശം 95,000 തൊഴിലാളികൾക്ക് സേവനം നൽകുന്ന 191 കമ്പനി ഭക്ഷണ കേന്ദ്രങ്ങളും പരിശോധിച്ചു.

ആവശ്യമുള്ളിടത്ത് മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ സ്ഥലത്തും കുറഞ്ഞത് മൂന്ന് സന്ദർശനങ്ങളെങ്കിലും നടത്തി.
പരിശോധനയ്ക്കായി 1,813 ഭക്ഷണ സാമ്പിളുകൾ MoPH ശേഖരിച്ചു. എല്ലാ സാമ്പിളുകളും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു.
ഇൻസ്പെക്ടർമാർ 1,650 ൽ അധികം സന്ദർശനങ്ങൾ നടത്തി. ആദ്യ പരിശോധനയ്ക്ക് ശേഷം 82% ത്തിലധികം ഭക്ഷണ കേന്ദ്രങ്ങളും അവയുടെ റേറ്റിംഗ് മെച്ചപ്പെടുത്തി.

“WATHEQ” ഭക്ഷ്യ സുരക്ഷാ സംവിധാനത്തിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്:

– കമ്പനികളുടെ ഭക്ഷണ സൈറ്റുകളിൽ 44% “മികച്ച” റേറ്റിംഗ് നേടി.

– 85% സൈറ്റുകൾക്കും “ഇടത്തരം” അല്ലെങ്കിൽ ഉയർന്ന റേറ്റിങ് ലഭിച്ചു. ഇത് വ്യക്തമായ പുരോഗതി കാണിക്കുന്നു.

ശുചിത്വത്തെയും ഭക്ഷ്യ സുരക്ഷാ ആവശ്യകതകളെയും കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി പരിശോധനകൾ തുടരുമെന്നും, ശേഷിക്കുന്ന സ്ഥലങ്ങളിൽ പൂർണ്ണ പരിശോധനകൾ നടത്തുമെന്നും, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കായി പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജിസിസി റസിഡന്റ്സ് വിസയിൽ വമ്പൻ മാറ്റങ്ങൾ ; ഹയ പ്ലാറ്റ്‌ഫോം നൽകുന്ന പുതിയ സൗകര്യങ്ങൾ

Latest Greeshma Staff Editor — November 30, 2025 · 0 Comment

GCC Residents Visa : ഖത്തർ ടൂറിസത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹയ പ്ലാറ്റ്‌ഫോം ജിസിസി റസിഡന്റ്സ് വിസിറ്റ് വിസ (A2) വിഭാഗത്തിൽ പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. നവംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾ ഖത്തറിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കുകയും ടൂറിസം മേഖല ശക്തിപ്പെടുത്തുകയും ചെയ്യും.

ഖത്തറിൽ നടക്കുന്ന കായിക ഇവന്റുകളും വലിയ പരിപാടികളും മുന്നിൽ കണ്ട് സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയവും സന്ദർശകരുടെ പ്രവേശന മാനേജ്‌മെന്റ് സമിതിയും സഹകരിച്ചാണ് നടപടികൾ എടുത്തത്.

പുതിയ മാറ്റങ്ങൾ:

  • വിസയുടെ കാലാവധി ഒരു മാസത്തിൽ നിന്ന് രണ്ട് മാസമായി വർദ്ധിപ്പിച്ചു.
  • വിസയെ സിംഗിൾ എൻട്രിയിൽ നിന്ന് മൾട്ടിപ്പിൾ എൻട്രി വിസയായി മാറ്റാൻ സൗകര്യം.

പുതുക്കപ്പെട്ട ഈ A2 വിസ സംവിധാനത്തിലൂടെ ജിസിസി താമസക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യുന്നത് ഇനി കൂടുതൽ സുഗമമാകും.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

ഖത്തർ എയർവേയ്‌സ് അറബ് കപ്പ് 2025 ; കിടിലൻ ഓഫർ ഒരുക്കി ഖത്തർ എയർവേയ്‌സ്, ടിക്കറ്റ് നിരക്കിൽ ഇത്ര ശതമാനം വരെ ഇളവ് ലഭിക്കും

Uncategorized Greeshma Staff Editor — November 29, 2025 · 0 Comment

qatar air 1

Qatar Airways offers : ദോഹ: ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് 2025 ടൂർണമെന്റിനോടനുബന്ധിച്ച് ആരാധകർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കി ഖത്തർ എയർവേയ്‌സ് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. ടിക്കറ്റ് നിരക്കുകളിലും യാത്രാ സേവനങ്ങളിലും വിവിധ ആനുകൂല്യങ്ങളാണ് എയർവേയ്‌സ് നൽകുന്നത്.

ഇക്കണോമി ക്ലാസ് മുതൽ ഫസ്റ്റ് ക്ലാസ് വരെ എല്ലാ ക്ലാസുകളിലും 10% വരെ കിഴിവ് ലഭിക്കും. ഇതിലൂടെ പ്രദേശത്തെ എല്ലാ ആരാധകരും ദോഹയിലേക്ക് സൌകര്യപ്രദമായി യാത്ര ചെയ്ത് ടൂർണമെന്റിന്റെ ആവേശം പങ്കിടാൻ സാധിക്കും.

FAC2025 എന്ന പ്രമോഷണൽ കോഡ് ഉപയോഗിക്കുന്ന യാത്രക്കാർക്ക്, അധിക ഫീസില്ലാതെ ഫ്ലൈറ്റ് തീയതികൾ രണ്ടുതവണ മാറ്റാനും കഴിയും. ബുക്കിംഗിനായി കൂടുതൽ വഴക്കമുള്ള ഈ സംവിധാനം യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും സൗകര്യവും നൽകുന്നു.

കൂടാതെ, തിരഞ്ഞെടുത്ത വിമാനങ്ങളിൽ സൗജന്യ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനവും ലഭ്യമാകും. ലോകത്തിലെ ഏറ്റവും വേഗതയേറിയ എയർ നെറ്റ്‌വർക്കുകളിൽ ഒന്നായ ഖത്തർ എയർവേയ്‌സ് വഴിയുള്ള കണക്ഷൻ യാത്രക്കാർക്ക് കൂടുതൽ വേഗതയാർന്ന യാത്രാനുഭവം നൽകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഓഫർ വിശദാംശങ്ങൾ:

ബുക്കിംഗ് കാലയളവ്: 2025 ഡിസംബർ 18 വരെ

യാത്രാ സാധുത: 2025 നവംബർ 17 മുതൽ ഡിസംബർ 18 വരെ

തിരഞ്ഞെടുത്ത വിമാനങ്ങളിൽ മാത്രം സ്റ്റാർലിങ്ക് സേവനം ലഭ്യമാകും

അറബ് കപ്പ് 2025-നെ വരവേൽക്കാൻ ഖത്തർ വിവിധ തയ്യാറെടുപ്പുകൾ ആരംഭിച്ച‍, യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഖത്തർ എയർവേയ്‌സിന്റെ ഈ ഓഫറുകൾ ശ്രദ്ധേയമാകുന്നു.

ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു

Related Posts

Leave a Reply

Your email address will not be published. Required fields are marked *