Indian Tejas fighter jet ഇന്ത്യയുടെ അഭിമാനം തേജസ് യുദ്ധവിമാനം ദുബായ് എയർഷോക്കിടെ തർന്നു വീണു ; എയർ ഷോ നിർത്തി വച്ചു

AIR
app

Indian Tejas fighter jet ദുബൈ: ദുബായ് എയർഷോയിൽ ഉച്ചകഴിഞ്ഞുള്ള അവസാന പ്രകടനത്തിനിടെ ഇന്ത്യയുടെ അഭിമാനം തേജസ് യുദ്ധവിമാനം അപ്രതീക്ഷിതമായി തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു അപകടം നടന്നയുടൻ രക്ഷാപ്രവർത്തകർ ഇടപെട്ടു. സ്ഥലത്ത് സുരക്ഷാ സേനയും ഫയർഫോഴ്‌സും മെഡിക്കൽ ടീമുകളും ചേർന്നുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ യുദ്ധവിമാനമാണ് തേജസ് യുദ്ധവിമാനം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. 

അപകടത്തെത്തുടർന്ന് എയർഷോയുടെ ഉച്ചകഴിഞ്ഞ് നിർത്തി വച്ചു. ഏറെ പ്രേക്ഷകർ ഷോ കാണാൻ എത്തിയിരുന്നു. സംഘാടകർ സന്ദർശകരോട് സുരക്ഷാ കാരണങ്ങൾ കൊണ്ടു പ്രധാന പ്രദർശന മേഖലയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പടർന്നിരിക്കുന്ന പ്രദേശം പൂർണമായും അടച്ചു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അധികൃതർ അറിയിച്ചു. ദുബായ് എയർഷോ സംഘാടകരും ഇന്ത്യൻ പ്രതിനിധികളും സംഭവത്തെക്കുറിച്ച് വിലയിരുത്തുകയാണ്. ഇന്ത്യയുടെ അഭിമാന യുദ്ധവിമാനമാണ് തേജസ്.ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് വിമാനം യുഎഇയിലേക്ക് പോയത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.

ട്രാഫിക് പിഴകൾ അടച്ചില്ലെങ്കിൽ യുഎഇയിൽ നിന്ന് മടങ്ങാനാകില്ലേ?, നിയമം പറയുന്നതിങ്ങനെ

UAE Nazia Staff Editor — November 21, 2025 · 0 Comment

uae clarifies unpaid traffic fines;യുഎഇയിൽ താമസിക്കുന്നവരെയും സന്ദർശകരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് യാത്രാ നിരോധനങ്ങൾ. അടയ്ക്കാത്ത കടങ്ങൾ, ബൗൺസ് ആയ ചെക്കുകൾ, ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത്. നിയമപരമായ അവബോധമില്ലായ്മയും സിവിൽ, ക്രിമിനൽ കേസുകൾ തമ്മിലുള്ള ആശയക്കുഴപ്പവുമാണ് പലപ്പോഴും വ്യക്തികളെ ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നത്.

പ്രശ്നം പരിഹരിക്കുന്നതുവരെ താമസക്കാർ രാജ്യം വിടുന്നത് തടയാൻ ഈ നിരോധനങ്ങൾക്ക് കഴിയും. യുഎഇയിലെ നിയമ വിദഗ്ധർ യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്ന രീതികളും, സിവിൽ-ക്രിമിനൽ കേസുകളിലെ വ്യത്യാസങ്ങളും, നിരോധനം പിൻവലിക്കാൻ സ്വീകരിക്കേണ്ട നടപടികളും വിശദീകരിക്കുന്നു.

യാത്രാ വിലക്ക്

യുഎഇയിൽ യാത്രാ വിലക്ക് ഒരു സിവിൽ കേസിന്റെയോ ക്രിമിനൽ കേസിന്റെയോ ഭാഗമായി ഉണ്ടാകാം.

സിവിൽ കേസുകൾ: തിരിച്ചടയ്ക്കാത്ത കടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇത് കൂടുതലും വരുന്നത്. സിവിൽ കേസിൽ വിധി ലഭിച്ച ശേഷം, കടം നൽകാനുള്ളയാൾക്ക് (കടക്കാരൻ) യാത്രാ വിലക്ക് അഭ്യർത്ഥിക്കാം. വിധി നടപ്പാക്കാനുള്ള നോട്ടീസ് ലഭിച്ചിട്ടും കടക്കാരൻ പ്രതികരിക്കാതിരുന്നാൽ, കടക്കാരൻ രാജ്യത്തിന് പുറത്തേക്ക് പോകാതിരിക്കാൻ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടാം.

ബൗൺസ് ആയ ചെക്കുകൾ: ബൗൺസ് ആയ ചെക്ക് ഒരു എക്സിക്യൂട്ടീവ് ഡീഡ് (നടപ്പാക്കാവുന്ന പ്രമാണം) ആയി കണക്കാക്കപ്പെടും. കടം നൽകാനുള്ളയാൾക്ക് നേരിട്ട് എക്സിക്യൂഷൻ കേസ് തുറക്കാം. കോടതി നിർദ്ദേശിക്കുന്ന തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ യാത്രാ നിരോധനം ഏർപ്പെടുത്താം.

അവകാട്ടിഫ് ഷോഖി അഡ്വക്കേറ്റ്സ് & ലീഗൽ കൺസൾട്ടൻസിയിലെ ഡോ. ഹസ്സൻ എൽഹൈസ് പറയുന്നതനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളിൽ, ബാധ്യതയ്ക്ക് വ്യക്തമായ തെളിവുണ്ടെങ്കിൽ, സിവിൽ കേസ് ഫയൽ ചെയ്യുന്നതിന് മുൻപ് പോലും നിരോധനം അഭ്യർത്ഥിക്കാവുന്നതാണ്.

ക്രിമിനൽ കേസുകൾ: പൊലിസ് അല്ലെങ്കിൽ പബ്ലിക് പ്രോസിക്യൂഷൻ പോലുള്ള അധികാരികളാണ് ക്രിമിനൽ കേസുകളിൽ യാത്രാ വിലക്കുകൾ ഏർപ്പെടുത്തുന്നത്. അന്വേഷണ പ്രക്രിയയിൽ ലഭ്യമായിരിക്കണമെന്ന് അതോറിറ്റി കരുതുന്ന ഏത് വ്യക്തിക്കും ഇത് ബാധകമാവാം.

ട്രാഫിക് പിഴകൾ യാത്ര തടയുമോ?

എംഐഒ ലോ ഫേമിന്റെ മാനേജിംഗ് പാർട്ണർ അഹമ്മദ് ഒഡെയുടെ അഭിപ്രായത്തിൽ, സിവിൽ കടങ്ങളുമായി ബന്ധപ്പെട്ട യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്താൻ 2022 ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ (42) അനുമതി നൽകുന്നുണ്ടെങ്കിലും ചില വ്യവസ്ഥകൾ നിർബന്ധമാണ്:

  1. കടം 10,000 ദിർഹമോ അതിലധികമോ ആയിരിക്കണം. (ഭാര്യക്ക് നൽകേണ്ട ജീവനാംശം, വേതനം, പെരുമാറ്റ ബാധ്യതകൾ എന്നിവ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).
  2.  കടക്കാരൻ യുഎഇയിൽ നിന്ന് പലായനം ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് വിശ്വസിക്കാൻ ഗുരുതരമായ കാരണങ്ങളുണ്ടാകണം.
  3. കടം വ്യക്തമായി സ്ഥാപിക്കപ്പെട്ടതും കുടിശ്ശികയുള്ളതുമായിരിക്കണം.
  4. വാദിയുടെ അവകാശവാദം രേഖാമൂലമുള്ള തെളിവുകൾ ഉപയോഗിച്ച് സ്ഥിരീകരിക്കണം, കൂടാതെ പിന്നീട് ക്ലെയിം നിരസിക്കപ്പെട്ടാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള കോടതി അംഗീകരിച്ച ഗ്യാരണ്ടി നൽകുകയും ചെയ്യണം.

ചെറിയ തുകയുടെ ട്രാഫിക് പിഴകൾ നേരിട്ട് യാത്രാ നിരോധനത്തിലേക്ക് നയിക്കാൻ സാധ്യതയില്ലെങ്കിലും, ആവർത്തിച്ചുള്ള നിയമലംഘനങ്ങളോ വലിയ തുകയുടെ പിഴകളോ മറ്റ് നിയമനടപടികളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

എങ്ങനെ വിലക്ക് പിൻവലിക്കാം?

സിവിൽ കേസുകൾ: കോടതി എക്സിക്യൂഷൻ ഫയലിൽ വ്യക്തമാക്കിയ തുക അടച്ചുകഴിഞ്ഞാൽ, യാത്രാ നിരോധനം ഉൾപ്പെടെയുള്ള നടപടികൾ പിൻവലിക്കാൻ കടക്കാരന് അപേക്ഷിക്കാം. ഈ നടപടിക്രമങ്ങൾ സാധാരണയായി വേഗത്തിൽ പൂർത്തിയാക്കാനാകും.
 
ക്രിമിനൽ കേസുകൾ: ക്രിമിനൽ നടപടികളുടെ കാലയളവിലേക്ക് യാത്രാ വിലക്ക് തുടരും. അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ തീരുമാനമെടുക്കുന്നതുവരെയോ വിചാരണ അവസാനിച്ചതിന് ശേഷം കോടതി തീരുമാനമെടുക്കുന്നതുവരെയോ വിലക്ക് നീണ്ടുനിൽക്കാം.

UAE Rental Law;പ്രവാസികളെ അറിയണം നിങ്ങൾ ഇത്!!ഒരേ കെട്ടിടത്തിൽ രണ്ട് വാടക ശരിയോ?: യുഎഇയിൽ ഇത് നിയമപരമാണോ?അറിയാം..

UAE Rental Law;യുഎഇ: ഒരേ കെട്ടിടത്തിൽ വ്യത്യസ്ത വാടക എന്നത് യുഎഇയിൽ കണ്ടു വരുന്ന ഒരു പ്രവണതയാണിത്. എന്നാൽ എന്താണ് ഇതിന് പിന്നിൽ? നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ പിന്നെ എന്തിനാണ് ഈ വ്യത്യസ്ത വാടക ഈടാക്കുന്നത് എന്ന ആശങ്കയാണ് പല പ്രവാസികൾക്കും പങ്കുവയ്ക്കാനുള്ളത്.ദുബായിലെ പ്രവാസി സുഹൃത്തുക്കൾക്കിടയിൽ വരുന്ന ഒരു സംസാര വിഷയമാണ് വീട്ട് വാടക. കാരണം പലരും പല ഏരിയകളിലായിരിക്കും താമസം അതിനാൽ വാടക വർധനവ്, ഒഴിവ് തുടങ്ങിയ വിഷയങ്ങൾ സാധാരണമാണ്. ഇത്തരമൊരു സംസാരത്തിനിടെ ഒരു പ്രവാസിക്ക് തോന്നിയ സംശയമാണ്. ഇന്ന് ഈ വിഷയത്തിലേക്ക് എത്തിച്ചത്.

ഒരേ കെട്ടിടത്തിൽ ഒരേ രീതിയിലുള്ള അപ്പാർട്ട്‌മെന്റുകൾക്ക് വീട്ടുടമസ്ഥന് വ്യത്യസ്ത വാടക ഈടാക്കാൻ കഴിയുമോ? ഈ ചോദ്യത്തിന് പല ഉത്തരങ്ങൾ ഉണ്ടാകാം. എന്നാൽ വാടക തവണകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അയൽക്കാരേക്കാൾ ഉയർന്ന വാടക നൽകേണ്ടിവരുമ്പോൾ ഈ സംശയം ശക്തമാകും.

ഇതേ ചോദ്യമാണ് ദുബായിൽ രണ്ട് കിടപ്പുമുറികളുള്ള അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഒരു പ്രവാസിക്ക് ഉയർന്ന വാടക നൽകേണ്ടിവന്നപ്പോൾ ഉയർന്നത്. ആദ്യം ഒരു സംശയം തോന്നി പിന്നീട് നിരീക്ഷിച്ചപ്പോൾ ആണ് ഒറ്റ ചെക്ക് നൽകുന്ന തന്റെ അയൽക്കാരൻ തന്നേക്കാൾ 5,000 ദിർഹം കുറവ് നൽകുന്നു എന്ന് അദ്ദേഹം കണ്ടെത്തിയത്.

ദുബായിലെ വാടക നിയമത്തിലെ ആർട്ടിക്കിൾ 9 അനുസരിച്ച് വാടക തുകയും പേയ്‌മെന്റ് നിബന്ധനകളും ഉടമസ്ഥനും വാടകക്കാരനും തമ്മിലുള്ള കരാറിന് വിധേയമാണ്. അതായത് ചെക്ക് പേയ്‌മെന്റുകളുടെ എണ്ണം പരിഗണിക്കാതെ തന്നെ ഉടമ ഒരേ വാടക തുക ഈടാക്കണമെന്ന് വ്യക്തമായി പറയുന്ന വ്യവസ്ഥകളൊന്നും നിലവിലില്ല.

വാടക വർദ്ധനവിനെക്കുറിച്ചുള്ള 2013 ലെ ദുബായ് നമ്പർ 43 പ്രകാരം സമ്മതിച്ച വാടക ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് വാടക സൂചിക നിശ്ചയിച്ചിട്ടുള്ള പരമാവധി പരിധി കവിയുന്നില്ലെങ്കിൽ, വീട്ടുടമസ്ഥന് തവണകളുടെ എണ്ണം അനുസരിച്ച് വ്യത്യസ്ത വാടക വാഗ്ദാനം ചെയ്യാവുന്നതാണ് പക്ഷെ അതിന് ഒരു പരിധിയുണ്ട്.

കൂടാതെ ഒരു വാടകക്കാരൻ കുറഞ്ഞ തവണകളായി പണമടയ്ക്കുമ്പോൾ ഉടമയ്ക്ക് സ്വന്തം താത്പര്യത്തിന് വാടകയിൽ കിഴിവ് നൽകാനോ അതുപോലെ കുറഞ്ഞ വാടക വാഗ്ദാനം ചെയ്യാനോ സാധിക്കും. അതിനാൽ ഇത്തരം കാര്യങ്ങൾ ഉടമയ്ക്ക് ഒറ്റയടിക്ക് പണം ലഭിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക സഹായം നൽകുന്നു.

ഈ പ്രവണത നിരവധി സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട് എന്നാൽ ഒരേ കെട്ടിടത്തിൽ ഒരേ സൗകര്യത്തിൽ ഒരാൾ ചെറിയ തുകയിലും മറ്റൊരാൾ വലിയ തുകയും നൽകി താമസിക്കേണ്ടത് വരുന്നത് അംഗീകരിക്കാൻ ആകില്ല എന്നാണ് പലരുടെയും അഭിപ്രായം.

എന്നാൽ ഇനി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തന്നെ നിങ്ങളുടെ അയൽക്കാരന് കുറഞ്ഞ ചെക്കുകൾക്ക് കുറഞ്ഞ വാടക നൽകാൻ ഉടമ സമ്മതിച്ചാൽ നിങ്ങളുടെ വാടക DLD സൂചികയുടെ പരിധിക്കുള്ളിലാണെങ്കിൽ അത് നിയമവിരുദ്ധമായും കണക്കാക്കാൻ സാധിക്കില്ല. പക്ഷെ നിയമം എല്ലാവർക്കും ഒരുപോലെ ആയതിനാൽ സൗകര്യങ്ങൾ അനുസരിച്ച് നിശ്ചിത വാടക നിരക്ക് വേണമെന്ന അഭിപ്രായമാണ് ഉയരുന്നത്

Gulf Indian High School, Dubai Interviews 2025

IMG 20251118 072859
Oplus_16908288

Gulf Indian High School (GIHS), located in Al Garhoud, Dubai, has announced a major recruitment drive with walk-in interviews for teaching positions in May 2025. The school is inviting qualified and passionate educators to join its academic team, a key step as it prepares for the upcoming school year.

Interview Details

DateTime
Friday, 21 November12:30 PM to 5:00 PM
Saturday, 22 November9:00 AM to 5:00 PM

Interview Location: The Indian High School, Oud Metha campus

Register The Indian High School Dubai Interview

Open Positions:

  • KG, Primary, Middle & Senior School Teachers –
  • English, Math, Science, Social Studies
  • Computer Science, Hindi, French, Sanskrit, Arabic, Islamic
  • Physical Education, Art, Music, Dance, Commerce, Econc Psychology
  • Inclusion, Counseling, Special Education, Speech Therapy

Eligibility Requirements:

  • Mandatory Qualification: B.Ed degree for all roles.
  • Visa: Candidates must have a Spouse Visa, Own Visa, or Employment Visa.
  • Experience: At least 1 year of relevant teaching experience.
  • Availability: Immediate joining preferred.

Why This Matters:

  • GIHS is a CBSE-affiliated school and holds a permit from Dubai’s education authority, making it a reputable institution.
  • For educators seeking to work in Dubai, this walk-in interview is a timely opportunity: immediate hiring, established school, and well-defined requirements.

How to Prepare:
Candidates are advised to:

  1. Carry updated academic certificates (especially B.Ed) and evidence of teaching experience.
  2. Bring proof of visa status (spouse / employment / own).
  3. Be ready to speak about past teaching roles and how they contributed.
  4. Dress professionally and arrive early to secure their interview slot

Related Posts

Leave a Reply

Your email address will not be published. Required fields are marked *