Kloo app;ദൂരയാത്രയ്ക്കിടയില്‍ ആശങ്ക വേണ്ട; ശുചിമുറി കണ്ടെത്താന്‍ ഇതാ ഒരു ‘ക്ലൂ’

Untitled 2 1 1 6 300x128 1 2 1 1

Kloo app; ദൂരയാത്രയ്ക്കിടെ പലരും നേരിടുന്ന ബുദ്ധിമുട്ടാണ് ശൂചിമുറി സൗകര്യം. ദൂരങ്ങളോളം ബുദ്ധിമുട്ട് സഹിച്ചാണ് യാത്ര ചെയ്യാറുള്ളത്. ശുചിമുറി എവിടെയാണെന്ന് കണ്ടെത്താന്‍ പാട് പെടാറുണ്ടാവും. എന്നാലിനി ടെന്‍ഷനടിക്കേണ്ട. 

യാത്ര ചെയ്യുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഏറെ സഹായമാവുന്ന ആപ്പുമായി തദ്ദേശസ്വയംഭരണ വകുപ്പ്. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കേരളത്തില്‍ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താന്‍ സഹായിക്കുന്ന ക്ലൂ എന്ന ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ മന്ത്രി എം ബി രാജേഷാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രമല്ല, സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറികളെക്കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ലൂ എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നല്‍കിയിരിക്കുന്നത്.

റിയല്‍ ടൈം അപ്‌ഡേറ്റുകള്‍, മാപ്പില്‍ ലഭ്യമാക്കുന്ന കൃത്യതയാര്‍ന്ന സ്ഥലവിവരങ്ങള്‍, ശുചിമുറികള്‍ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കള്‍ക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷനൊപ്പം ചേര്‍ന്ന് ശുചിത്വമിഷനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വൈകാതെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭ്യമാവും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വാർത്ത അറിയിക്കട്ടെ. നിങ്ങൾക്ക് ആശ്വാസമേകാൻ ക്ലൂ വരുന്നു.

ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട.യാത്രക്കാർക്കും പൊതുജനങ്ങൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ഒരു മാർഗം വരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ടേക്ക് എ ബ്രേക്കും പൊതുശുചിമുറികളും മാത്രം ഈ ആവശ്യത്തിന് പര്യാപ്തമാകില്ല. അതിനാൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശുചിമുറികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെയെല്ലാം ബന്ധിപ്പിച്ച്, ഏതൊൾക്കും കേരളത്തിൽ എവിടെയും തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ വേണ്ടിയാണ് ക്ലൂ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള ലൂ ( Kerala Loo) എന്നതിന്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായുള്ള ഈ പദ്ധതി, കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇത്തരത്തിൽ പദ്ധതിയുടെ ഭാഗമാവുന്ന സ്വകാര്യസ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിഗ്നേച്ചർ ഡിഷ്, മറ്റ് ഭക്ഷണവിഭവങ്ങൾ, സൌകര്യങ്ങൾ എന്നിവയും ആപ്പിൽ നൽകും. ഇത് അതാത് സ്ഥാപനത്തിനും സഹായകരമാവും. ഫ്രൂഗൽ സൈന്റിഫിക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈകാതെ ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാവും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിമുറികൾ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഈ മാസം നാളെ മുതൽ ആരംഭിക്കും.

dubai ride 2025;അറിഞ്ഞോ?? ആർടിഎയുടെ കിടിലൻ ഓഫർ; അഞ്ച് മണിക്കൂർ കരീം ബൈക്കുകൾ സൗജന്യമായി ഓടിക്കാം: എങ്ങനെയെന്നല്ലേ; അറിയാം..

dubai ride 2025;ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായുള്ള വാർഷിക പരിപാടിയായ ദുബൈ റൈഡ് 2025-ൽ പങ്കെടുക്കുന്നവർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഈ വർഷം റൈഡിൽ പങ്കെടുക്കുന്ന എല്ലാവർക്കും കരീം (Careem) ബൈക്കുകൾ സൗജന്യമായി വാടകയ്ക്ക് നൽകുമെന്ന് ആർടിഎ അറിയിച്ചു.

നവംബർ 2-ന് നടക്കുന്ന പരിപാടിയിൽ കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പാക്കാനും ദുബൈയെ സൈക്കിൾ സൗഹൃദ നഗരമായി ശക്തിപ്പെടുത്താനുമാണ് അധികൃതരുടെ നീക്കം.

സൗജന്യ ബൈക്ക് എങ്ങനെ ലഭിക്കും?

റൈഡിന്റെ ദിവസം, രാവിലെ 3 മണി മുതൽ 8 മണി വരെയാണ് സൗജന്യ ബൈക്ക് വാടകയ്ക്ക് ലഭിക്കുക. ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന രീതിയിലായിരിക്കും ബൈക്കുകൾ നൽകുക. 45 മിനിറ്റിൽ കൂടുതലുള്ള യാത്രകൾക്ക് സാധാരണ ഈടാക്കുന്ന അധിക സമയ ഫീസ് ഈ കാലയളവിൽ ഒഴിവാക്കിയിട്ടുണ്ട്.

സൗജന്യ പാസ് നേടാനുള്ള രീതി:

സമയം: നവംബർ 2-ന് രാവിലെ 3 മണിക്കും 8 മണിക്കും ഇടയിൽ മാത്രമാണ് കോഡ് ഉപയോഗിക്കാൻ കഴിയുക.

കരീം ആപ്പ്: കരീം ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുക.

പാസ് തിരഞ്ഞെടുക്കുക: ആപ്പിൽ ‘Bike’ ടാപ്പ് ചെയ്ത് ‘സിംഗിൾ ട്രിപ്പ് പാസ്’ തിരഞ്ഞെടുക്കുക.

പ്രൊമോ കോഡ്: ചെക്ക്ഔട്ട് സമയത്ത് DR25 എന്ന പ്രൊമോ കോഡ് ഉപയോഗിക്കുക.

  • സമയം: നവംബർ 2-ന് രാവിലെ 3 മണിക്കും 8 മണിക്കും ഇടയിൽ മാത്രമാണ് കോഡ് ഉപയോഗിക്കാൻ കഴിയുക.

ബൈക്ക് എടുക്കേണ്ട സ്ഥലങ്ങൾ

പോപ്പ്-അപ്പ് സ്റ്റേഷനുകൾ: റൈഡ് പ്രവേശന കവാടങ്ങളായ എൻട്രൻസ് എ (മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ട്രേഡ് സെന്റർ സ്ട്രീറ്റ്), എൻട്രൻസ് ഇ (ലോവർ എഫ്‌സിഎസ്, ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്) എന്നിവിടങ്ങളിലെ കരീം ബൈക്ക് പോപ്പ്-അപ്പ് സ്റ്റേഷനുകളിൽ നിന്ന് ബൈക്കുകൾ എടുക്കാം.

മറ്റ് സ്റ്റേഷനുകൾ: ദുബൈയിലുടനീളമുള്ള 200-ൽ അധികം കരീം ബൈക്ക് സ്റ്റേഷനുകളിൽ നിന്നും ബൈക്കുകൾ ലഭ്യമാകും.

അധികൃതരുടെ പ്രതികരണം

ദുബൈയെ സുസ്ഥിര ​ഗതാ​ഗതത്തിന്റെ കേന്ദ്രമാക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. 

ദുബൈ റൈഡ് നഗരത്തിലെ എല്ലാവർക്കും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതാക്കുന്നതിനായി നാലാം വർഷവും ആർടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” കരീമിന്റെ ചീഫ് ബിസിനസ് ഓഫീസർ ബാസൽ അൽ നഹ്‌ലൗയി കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കുക:

  • പങ്കെടുക്കുന്നവർ ദുബൈ റൈഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
  • സുരക്ഷാ കാരണങ്ങളാൽ കാർഡ് വിവരങ്ങൾ ആവശ്യമാണെങ്കിലും, ഇവന്റ് സമയപരിധിക്കുള്ളിൽ വാടക നിരക്കുകൾ ഈടാക്കുന്നതല്ല.
  • പങ്കെടുക്കുന്നവർ സ്വന്തം ഹെൽമെറ്റുകൾ കൊണ്ടുവരണം.
  • ദുബൈ റൈഡ് റൂട്ടുകൾ രാവിലെ 6.15 ന് തുടങ്ങി രാവിലെ 8 മണിക്ക് അവസാനിക്കുന്നതാണ്.

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

അബൂദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ചിപ്പ് ഉൾച്ചേർത്ത ഇ-പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള പുതിയ ഓൺലൈൻ പോർട്ടൽ പ്രഖ്യാപിച്ച് ഇന്ത്യൻ എംബസിയും ദുബൈ കോൺസുലേറ്റും. ഒക്ടോബർ 28 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ പോർട്ടൽ വഴിയായിരിക്കും ഇനിമുതൽ പാസ്‌പോർട്ടുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുക.

അബൂദബിയിലെ ഇന്ത്യൻ എംബസിയാണ് പുതിയ ഓൺലൈൻ പോർട്ടൽ വഴി ഇ-പാസ്‌പോർട്ടുകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം പ്രഖ്യാപിച്ചത്. ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും അപേക്ഷകർക്കായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും ഇതേ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്‌ഗ്രേഡ് ചെയ്ത പാസ്‌പോർട്ട് സേവാ പ്രോഗ്രാമിന്റെ (GPSP 2.0) ഭാഗമായാണ് ഈ മാറ്റങ്ങൾ. ഇതിലൂടെ ഡിജിറ്റൈസ് ചെയ്ത വിവരങ്ങൾ അടങ്ങിയ എംബഡഡ് ചിപ്പ് ഉൾപ്പെടുന്ന ഇ-പാസ്‌പോർട്ടുകൾ ലഭ്യമാകും. ലോകമെമ്പാടുമുള്ള എമിഗ്രേഷൻ ക്ലിയറൻസുകൾ കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും.

പുതിയ വെബ്സൈറ്റ് URLhttps://mportal.passportindia.gov.in/gpsp/AuthNavigation/Login

പുതിയ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ ലളിതമാണ്. രജിസ്ട്രേഷൻ പോർട്ടലിൽ ‘രജിസ്റ്റർ‘ ലിങ്കിൽ ക്ലിക്കുചെയ്ത് ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കാൻ ലോഗിൻ ചെയ്ത ശേഷം, അപേക്ഷകർക്ക് ഹോം പേജിൽ നിന്ന് പുതിയ അപേക്ഷകൾ സൃഷ്ടിക്കുകയും അത് ഓൺലൈനായി സമർപ്പിക്കുകയും ഫോം പ്രിന്റ് എടുക്കുകയും ചെയ്യാം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം, ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷകൾക്കായുള്ള ഔട്ട്‌സോഴ്‌സ് സേവന ദാതാവായ BLS ഇന്റർനാഷണലിന്റെ ഏതെങ്കിലും കേന്ദ്രങ്ങൾ സന്ദർശിക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.

അപ്പോയിന്റ്മെന്റ് ലിങ്ക്: https://indiavisa.blsinternational.com/uae/appointment/bls_appmnt/login

അപ്പോയിന്റ്മെന്റ് ലഭിച്ചാൽ, ആവശ്യമായ രേഖകളുമായി BLS ഇന്റർനാഷണൽ സെന്ററിൽ എത്തുക.

കാത്തിരിപ്പ് സമയം കുറയും, തിരുത്തലുകൾ നടത്താൻ എളുപ്പം

BLS കേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി, അപേക്ഷകർക്ക് ICAO (ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഫോട്ടോ, ഒപ്പ്, മറ്റ് രേഖകൾ എന്നിവ PSP പോർട്ടലിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ അവസരമുണ്ട്.

കൂടാതെ, അപേക്ഷകർ നേരിടുന്ന ഒരു പൊതുപ്രശ്നത്തിനും പുതിയ സംവിധാനം പരിഹാരം കാണുന്നുണ്ട്. പാസ്‌പോർട്ട് അപേക്ഷകളിൽ ചെറിയ തിരുത്തലുകൾ വരുത്തേണ്ടി വന്നാൽ, BLS കേന്ദ്രങ്ങളിൽ വെച്ച് അധിക ചാർജുകളില്ലാതെ തന്നെ സേവന ദാതാവിന് അപേക്ഷകൾ തിരുത്തി നൽകാൻ കഴിയും. ഇതിനായി അപേക്ഷ മുഴുവനായും വീണ്ടും ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇനിയില്ല.

ICAO മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോഗ്രാഫുകൾ സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അടുത്തിടെ BLS ഇന്റർനാഷണൽ കടും നിറത്തിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോ എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടി: സൗജന്യമൊക്കെ പണ്ട്!!നാട്ടിലേക്ക് പണം അയക്കാൻ ഇനി കൂടുതൽ പണം മുടക്കണം

Taptap Send App Stopped Temporarily: യുഎഇ: ദുബായിൽ നിന്ന് വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള സൗജന്യ മൊബൈൽ റെമിറ്റൻസ് ആപ്ലിക്കേഷനായ ടാപ്‌ടാപ് സെൻഡ് സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. ഇത് പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് ശമ്പളം ലഭിക്കാനൊരുങ്ങുന്ന സമയത്ത്, വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.പണം അയക്കുന്നതിന് വേണ്ടി ആപ്പ് തുറക്കുമ്പോൾ കാണുന്നത് ഇങ്ങനെയാണ്,
“Sending temporarily unavailable. We’ve temporarily paused transfers from the UAE while we upgrade our service. We look forward to resuming our low cost, fast transfer service as quickly as possible.” അതായത്, ഞങ്ങളുടെ സേവനം നവീകരിക്കുന്നതിനാൽ യുഎഇയിൽ നിന്നുള്ള സേവനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. കുറഞ്ഞ ചെലവിലുള്ള, വേഗതയേറിയ ഞങ്ങളുടെ സേവനം എത്രയും പെട്ടെന്ന് പുനരാരംഭിക്കും.

ഈ സേവനം നിർത്തിവെച്ചതിനെക്കുറിച്ച് കൂടുതൽ വിശദീകരണം തേടി ഖലീജ് ടൈംസ് ടാപ്‌ടാപ് സെൻഡിനെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ വിശദമായ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പണം കൈമാറുന്നതിനുള്ള യാതൊരു ഫീസും ഈടാക്കാത്തതും മികച്ച വിനിമയ നിരക്കുകൾ ലഭിക്കുന്നതിനാൽ ആണ് പല പ്രവാസികളും യുഎഇയിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്നതിനായി ഈ ആപ്പ് ഉപയോഗിക്കുന്നത്. മാസത്തിൽ പലതവണ നാട്ടിലേക്ക് പണം അയക്കുന്നവർ ഈ ആപ്പാണ് ഉപയോഗിക്കുന്നത്.

2018ൽ മൈക്കിൾ ഫേയും പോൾ നീഹാസും ചേർന്ന് സ്ഥാപിച്ച ടാപ്‌ടാപ് സെൻഡ്, പ്രവാസി സമൂഹത്തിനിടയിൽ പ്രചാരം നേടിയതോടെ 2023 ജൂണിലാണ് യുഎഇയിൽ ആരംഭിച്ചത്. യുകെ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ ആപ്പ് ലഭ്യമാണ്.

പ്രവാസികൾക്ക് ഓരോ ദിർഹവും വിലപ്പെട്ടതാണ്. അമേരിക്കയ്ക്കും സൗദി അറേബ്യയ്ക്കും ശേഷം പ്രവാസികൾ ഏറ്റവും കൂടുതൽ പണം അയക്കുന്ന ലോക രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്ത് യുഎഇ ആണ്. കഴിഞ്ഞ വർഷം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യയിലേക്ക് 21.6 ബില്യൺ ഡോളർ ആണ് അയച്ചത് എന്നാണ് റിപ്പോർട്ട്. യുഎഇയിൽ നിന്നും പലരും പണം അയക്കാൻ ഇപ്പോഴും പഴയ രീതികൾ ഉപയോഗിക്കുന്നുണ്ട്. ബാങ്ക് വഴിയോ എക്ചേഞ്ച് വഴിയോ ആണ് ഇപ്പോഴും പലരും പണം അയക്കുന്നത്. ടാപ്‌ടാപ് സെൻഡ് പോലുള്ള പുതിയ സംരംഭങ്ങൾ വളർച്ചാ തന്ത്രത്തിന്റെ ഭാഗമായി ആണ് സർവീസ് ചാർജ് ഒന്നും ഈടാക്കാതെ പണം അയക്കുന്നത് തുടരുന്നത്.

ഇടപാട് ഫീസ് ഈടാക്കാത്ത ഇത്തരത്തിലുള്ള ആപ്പുകൾ സാധാരണയായി കറൻസി വിനിമയ നിരക്കുകളിലെ വ്യത്യാസത്തിലൂടെയാണ് പണം സമ്പാദിക്കുന്നത്. സൗജന്യ കൈമാറ്റങ്ങൾ പലപ്പോഴും ആ ആപ്പിന്റെ വളർച്ചാ തന്ത്രമാണ്. എന്നാൽ അവർക്ക് വലിയ തോതിലുള്ള ഉപഭോക്താക്കളെ ലഭിക്കുമ്പോഴോ അല്ലെങ്കിൽ ഉയർന്ന ലൈസൻസിംഗ് ചെലവുകൾ നേരിടുമ്പോഴോ (പ്രത്യേകിച്ച് കർശനമായ നിയന്ത്രണങ്ങളുള്ള യുഎഇയിൽ), അവർ ഒരുപക്ഷേ കുറഞ്ഞ ഫീസ് ഈടാക്കിയേക്കാം.

യുഎഇയിൽ 3 ദിവസത്തെ അവധി ഇനി 9 ദിവസമായി മാറ്റാം : എങ്ങനെയെന്നല്ലേ,? അറിയാം

Eid al-Fitr in the UAE;ദുബൈ: ഈ വര്‍ഷം യുഎഇയിലെ ജീവനക്കാര്‍ക്ക് ഇനി അവശേഷിക്കുന്ന ഏക പൊതു അവധി ഈദുല്‍ ഇത്തിഹാദ് മാത്രമാണ്. ഈ വര്‍ഷം ഡിസംബറില്‍ വരുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഔദ്യോഗികമായി എത്ര ദിവസം അവധി ലഭിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ഇടവേള ഒമ്പത് ദിവസമാക്കി നീട്ടാന്‍ ജീവനക്കാര്‍ക്ക് ഒരു എളുപ്പവഴിയുണ്ട്.

വര്‍ഷാവസാനമാകുമ്പോള്‍ അവശേഷിക്കുന്ന വാര്‍ഷിക അവധികള്‍ (Annual Leave) തന്ത്രപരമായി ഉപയോഗിച്ച്, ഈ പൊതു അവധിയെ ഒരു മെഗാ ഹോളിഡേ പാക്കേജാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.

9 ദിവസത്തെ അവധിക്ക് പിന്നില്‍

നല്‍കിയിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ സാധാരണ വാരാന്ത്യം ശനി, ഞായര്‍ ദിവസങ്ങളില്‍ ആണെങ്കില്‍, ഈദുല്‍ ഇത്തിഹാദ് അവധി എങ്ങനെ ഒമ്പത് ദിവസമാക്കി മാറ്റാമെന്ന് നോക്കാം.

1. ഔദ്യോഗിക പൊതു അവധി ദിവസങ്ങള്‍ (പ്രതീക്ഷിക്കുന്നത്):

ചൊവ്വ, ഡിസംബര്‍ 2

ബുധന്‍, ഡിസംബര്‍ 3

2. സ്വാഭാവിക വാരാന്ത്യങ്ങള്‍:

അവധിക്കു മുമ്പ്: നവംബര്‍ 29 (ശനി), നവംബര്‍ 30 (ഞായര്‍)

അവധിക്കു ശേഷം: ഡിസംബര്‍ 6 (ശനി), ഡിസംബര്‍ 7 (ഞായര്‍)

3. ഉപയോഗിക്കേണ്ട വാര്‍ഷിക അവധി (സാന്‍ഡ്വിച്ച് ലീവ്):

ഡിസംബര്‍ 4 (വ്യാഴാഴ്ച)

ഡിസംബര്‍ 5 (വെള്ളിയാഴ്ച)

ഈ രണ്ട് ദിവസത്തെ വാര്‍ഷിക അവധി എടുത്ത് ഔദ്യോഗിക അവധി ദിനങ്ങളെ രണ്ട് വാരാന്ത്യങ്ങളുമായി ‘സാന്‍ഡ്വിച്ച്’ ചെയ്യുമ്പോള്‍ (അഥവാ കൂട്ടിച്ചേര്‍ക്കുമ്പോള്‍), ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി നവംബര്‍ 29 ശനിയാഴ്ച മുതല്‍ ഡിസംബര്‍ 7 ഞായറാഴ്ച വരെ മൊത്തം ഒമ്പത് ദിവസം അവധി ആസ്വദിക്കാന്‍ സാധിക്കും.

എന്താണ് ‘സാന്‍ഡ്വിച്ച് ലീവ്’?

വാരാന്ത്യങ്ങള്‍ക്കോ പൊതു അവധി ദിവസങ്ങള്‍ക്കോ ഇടയില്‍ നിങ്ങളുടെ വാര്‍ഷിക അവധി ബുക്ക് ചെയ്യുന്ന രീതിയാണിത്. ഇത് നിങ്ങളുടെ അവധിക്കാലയളവിലെ പ്രവൃത്തിയില്ലാത്ത ദിവസങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സഹായിക്കുകയും, നിങ്ങളുടെ വാര്‍ഷിക അവധി ബാലന്‍സില്‍ നിന്ന് കുറഞ്ഞ ദിവസങ്ങള്‍ മാത്രം ഉപയോഗിച്ച് കൂടുതല്‍ അവധി നേടാന്‍ സഹായിക്കും.

ഈ ഒമ്പത് ദിവസത്തെ അവധിക്കാല വിഭജനം, ഔദ്യോഗിക അവധി ചൊവ്വയും ബുധനും ആയിരിക്കുമെന്ന അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അവധി ദിനങ്ങളുടെ കൃത്യമായ ദൈര്‍ഘ്യം പൊതുമേഖലയോ സ്വകാര്യ മേഖലയോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അവധി ആസൂത്രണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങളുടെ കമ്പനിയുടെ അവധി നയം (Leave Policy) പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അവധിക്കാലം കലണ്ടര്‍ ദിവസങ്ങളാണോ അതോ പ്രവൃത്തി ദിവസങ്ങളാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

കലണ്ടര്‍ ദിവസങ്ങള്‍: നിങ്ങളുടെ അവധിക്കാലയളവില്‍ പൊതു അവധി ദിവസങ്ങള്‍ വന്നാല്‍, അത് വാര്‍ഷിക അവധിയുടെ ഭാഗമായി കണക്കാക്കും.

പ്രവൃത്തി ദിവസങ്ങള്‍: പൊതു അവധി ദിവസങ്ങള്‍ നിങ്ങളുടെ വാര്‍ഷിക അവധിയില്‍ ഉള്‍പ്പെടുത്തില്ല.

അവധിക്കുള്ള മറ്റ് തടസ്സങ്ങള്‍: പ്രവര്‍ത്തന ആവശ്യങ്ങള്‍ (Operational Needs), മറ്റ് ജീവനക്കാരുമായി ഒരേ തീയതികളില്‍ അവധി ഓവര്‍ലാപ്പ് ചെയ്യല്‍, വൈകിയുള്ള അപേക്ഷകള്‍ എന്നിവ കാരണം നിങ്ങളുടെ അവധി അപേക്ഷകള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്ത് അഭ്യര്‍ത്ഥിക്കുക.

യുഎഇയിലെ തൊഴില്‍ നിയമം അനുസരിച്ച്, ഒരു വര്‍ഷത്തേക്ക് 30 ദിവസത്തെ വാര്‍ഷിക അവധിക്ക് ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. ഈ അവധിയെ തന്ത്രപരമായി ഉപയോഗിച്ച് ഈ വര്‍ഷാവസാനം ഒരു നീണ്ട ഇടവേള ആസൂത്രണം ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *