Qatar and the UAE ഖത്തറും യു.എ.ഇയും വ്യോമയാന മേഖലയിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു

Qatar and the UAE ദോഹ: വ്യോമയാന മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഖത്തറും യു.എ.ഇയും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു.

ദോഹയിൽ നടക്കുന്ന പശ്ചിമേഷ്യൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്. ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതിനിധി മുഹമ്മദ് ഫാലിഹ് അൽ ഹാജ്‌രി, യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

വ്യോമയാന സേവന മേഖലയിലെ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. വ്യോമഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ വാർത്തകളും പുതിയ തൊഴിലവസരങ്ങളും അറിയാൻ ചാനൽ ഫോളോ ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *