Expat malayali dead;പുതുജീവൻ തുടങ്ങുന്നു മുമ്പേ…വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ആ അപകടം; യുഎഇയിൽ മലയാളി യുവാവ് മരണപ്പെട്ടു

Expat malayali dead;വിവാഹത്തിനായി നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾക്കിടെ മലയാളി യുവാവിന് ഫുജൈറയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം. മൂവാറ്റുപുഴ മാറാടി സ്വദേശി തെള്ളിക്കുന്നേൽ റെസ്‌വിൻ റഷീദ് (24) ആണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്.
ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു റെസ്‌വിൻ. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് റെസ്‌വിൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ കാർ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഡിസംബറിലായിരുന്നു റെസ്‌വിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. നവംബർ ആദ്യവാരം അവധിക്കായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ജീവിതത്തിലെ സന്തോഷകരമായൊരു അധ്യായത്തിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയത്. റഷീദാണ് പിതാവ്. മാതാവ് സീനത്ത്. റമീസ്, ഫിദ എന്നിവരാണ് സഹോദരങ്ങൾ.
റെസ്‌വിന്റെ മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മുഹമ്മദ് ഗരിയ്യ, ഇബ്രാഹീം ആലമ്പാടി, നിഷാദ് വാഫി എന്നിവരടക്കമുള്ള കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *