Riyadh Airport Closure റിയാദ് വിമാനത്താവളത്തിൽ സർവീസ് നിർത്തിവെച്ചത് നീട്ടി സൗദി; യാത്രക്കാർ ശ്രദ്ധിക്കുക!

Riyadh Airport Closure റിയാദ്: സുരക്ഷാ പരിശോധനകളും വിമാനത്താവള സൗകര്യങ്ങളുടെ പ്രവർത്തനസന്നദ്ധതയും വിലയിരുത്തുന്നതിനായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA).

ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തി ആവശ്യമായ സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് പ്രവർത്തനങ്ങൾ നിർത്തിവെച്ച കാലയളവ് നീട്ടിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ GACA അറിയിച്ചു.

സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂത്തി ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട പുതിയ നടപടി. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ആളപായവും ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായാണ് റിപ്പോർട്ടുകൾ.

വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ച നടപടി എത്രകാലം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനയാത്രക്കാർ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ നിലവിലെ സ്ഥിതിയും യാത്രാസംബന്ധമായ അറിയിപ്പുകളും പരിശോധിക്കണമെന്ന് നിർദേശിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *